അവൾ എന്റെ അരികിൽ വന്നിട്ട് പറഞ്ഞു….. എനിക്കൊന്നും ഡ്രസ്സ് മാറണം…. ഒന്ന് പുറത്തേക്ക് പോവാമോ…..
ഞാനൊന്നും പറയാതെ…. പുറത്തേക്ക് പോയി…… നേരെ താഴത്തേക്ക് സ്റ്റെപ് ഇറങ്ങി…. ഹാളിൽ… പോയി ഇരുന്നു….. എന്നെ കണ്ടു ആശിഫയും, മിച്ചവും എന്റെ അരികിലേക്ക് വന്നു എന്റെ സൈഡിൽ ഉള്ള സോഫയിൽ ഇരുന്നു……
മിച്ചു… എന്നെ നോക്കിക്കൊണ്ട് പറഞ്ഞു…. ആഷിഇക്കാ…. നിങ്ങൾ എവിടെയെങ്കിലും പോകുന്നുണ്ടോ….
അഹ്.. പോകുന്നുണ്ട്…. അവൾക്ക് ഇടാൻ ഉള്ള ഡ്രസ്സുകൾ… വാങ്ങണം…..
ആശിഫ.. എന്നെ നോക്കി…. ആർക്ക് ഇടാനുള്ള ഡ്രസ്സ് ആണ് വാങ്ങുന്നത്….
വേറെ ആർക്ക് എന്റെ വൈഫിനു…. അതു പറയലും മുബീന സ്റ്റെയർ ഇറങ്ങിയതും ഒപ്പമായിരുന്നു…….
…. നോക്കിയേ എന്തൊരു സ്നേഹം ഭാര്യയോട്…. ( മുച്ചി )
ക്കാ ക്കാ… ക്കാ ചിരിച്ചുകൊണ്ട് ( ആശിഫ )…. മുബി അമ്മായി …. ഡ്രസ്സ് മാറി വന്നോ…. നല്ല രസമുണ്ട് കാണാൻ…. ഒരു ചെറിയ മാലാഖ കുട്ടിയെ പോലെ ഇണ്ട്…..
അവൾ അതിന് ഒന്ന് പുഞ്ചിരിച്ചു…. നീ കള്ളം പറയേണ്ട…. എനിക്ക് നിന്റെ അത്രക്കൊന്നും സൗന്ദര്യം ഒന്നുമില്ല…..
വെറുതെ പറയണ്ട…… ഇടയ്ക്കൊക്കെ ഒന്ന് കണ്ണാടിയിൽ നോക്കൂ…….. സായിപ്പന്മാർ വന്നു കൊണ്ടു പോയേനെ…… ഇടയിൽ കാക്കു കേറി കല്യാണം കഴിച്ചില്ലേ……
ഞാൻ ആശിഫയെ കടുപ്പിച്ച് നോക്കിയിട്ടു…. ഇനി നീ മിണ്ടിയാൽ നിന്റെ വായിൽ രണ്ടു പല്ലിന്റെ കുറവുണ്ടാകും…..
അവൾ എന്റെ ദേഷ്യത്തോടെ ഉള്ള മുഖം കണ്ടു പേടിച്ചിട്ട്….. സൈലന്റ് ആയി
Adutha part എന്നാ വരുന്നത്. ഉടനെ കാണുമോ
ഇന്നു വരും എന്നാണ് എന്റെ ഒരു പ്രതീക്ഷ… വായിക്കു… ❤❤❤