? ഭാര്യ കലിപ്പാണ് ?08 [Zinan] 492

എന്താ….. പറയാനുള്ളതെന്ന് എന്നുവെച്ചാൽ പറയെടോ….( ആഷിക് )

 

 

ഞാൻ പറയാം… അതിനും മുന്നേ  നീയെനിക്ക്  അത് ചെയ്യുമെന്ന്….വാക്കു തരണം….

 

നീയെന്താ എന്നുവെച്ചാൽ പറയടോ… അല്ലെങ്കിൽ തന്നെ മനുഷ്യന് ഒരുപാട് ടെൻഷൻ കേറിയിട്ട് ആണുള്ളത്…….

 

നീ വാക്ക് തന്നാൽ ഞാൻ പറയാം….

 

ഇതെന്തൊരു കഷ്ടമാണ് പടച്ചോനെ …. ആ ഞാൻ വാക്കു തന്നു.. ഇനി നിനക്ക് പറയാമോ….

 

 

മുബിൻ ആഷികിന്റെ കവിളിൽ പിടിച്ച് നല്ല കുട്ടി എന്ന് പറഞ്ഞു….

 

ആഷിക് ഇതെന്താ ഇവിടെ നടക്കുന്നത് ഒന്നും മനസ്സിലാവാതെ നിൽക്കുകയാണ്…. നിനക്ക് പറയാൻ കഴിയുമെങ്കിൽ പറയടോ… ഇല്ലെങ്കിൽ കുറച്ചുനേരം എന്നെ ഒന്ന് വെറുതെ വീട്…..

 

ഇങ്ങനെയൊന്നും  പറയല്ലേ… അളിയാ…. അതില്ലേ  മുബി ഇത്ത പറയുവാ…..

 

ഇടയിൽ കയറി ആഷിക് ചോദിച്ചു… അവൾ എന്താ പറഞ്ഞത്…സമ്മതമില്ല    എന്നാണോ….

 

അതൊന്നും അല്ലടാ… അവൾക്ക് ഒരു കണ്ടീഷൻ ഉണ്ട്….

 

എന്തുവാടെ… നീയെന്താ ഈ പറഞ്ഞു വരുന്നത്….

 

ആഷിക്കേ… നീ വാക്ക് തന്നതാണ്… മാറ്റി പറയാൻ പാടില്ല….

 

 

ആഷിക് വാക്ക് തന്നിട്ടുണ്ടെങ്കിൽ അത് മാറ്റി പറയാറ് ഇല്ല…..

 

 

നല്ല കുട്ടി…. അവൾ പറയുവാ… നീ ഇനിയും കോളേജിൽ പോയി പഠിക്കണമെന്ന്… പഴയ കോളേജിൽ പോകണ്ട നിനക്ക് അവള്.. അവള് പഠിപ്പിക്കുന്ന കോളേജിൽ ശരിയാക്കി തെരും……

 

 

ആഷിക് ഒന്നും പറയാത്തതുകൊണ്ട്…..

 

ഡാ… നിനക്ക് വിഷമമായോ…. നീ കോളേജിൽ ഒന്നും പോണ്ട…. അവള് ചോദിച്ചാൽ തൽക്കാലം എന്തെങ്കിലും പറഞ്ഞു തടി തപ്പാം…..

 

63 Comments

  1. ശശി കുറുപ്

    Adutha part എന്നാ വരുന്നത്. ഉടനെ കാണുമോ

    1. ഇന്നു വരും എന്നാണ് എന്റെ ഒരു പ്രതീക്ഷ… വായിക്കു… ❤❤❤

Comments are closed.