ഇതൊക്കെ കേട്ടു കൊണ്ട് ഉപ്പ എന്നെ നോക്കി….. സെറീന… നീ അവന് ചായ കൊടുക്ക്….
ഉമ്മ ഉപ്പാനെ ഒന്ന് കണ്ണുരുട്ടി കാണിച്ചു കൊണ്ട്…. എനിക്കൊന്നും വയ്യ… അവൻ ഒന്നിനെ കെട്ടിക്കൊണ്ടു വന്നിട്ടില്ലേ അവളോട് പോയി പറയട്ടെ…. എന്നു പറഞ്ഞു മൂക്കള യും ഒലിപ്പിച്ചു എന്റെ ഷർട്ടിൽ തുടച്ചു……..
ഞാൻ ഉമ്മയെ എന്റെ നെഞ്ചത്തേക്ക് ചേർത്തുപിടിച്ചുകൊണ്ട്….. ഉമ്മ… എനിക്ക്… ആ സമയത്ത്…. അങ്ങനെ തോന്നിപ്പോയി…. അവരുടെ വിഷമങ്ങൾ കണ്ടു നിൽക്കാൻ എനിക്ക് കഴിഞ്ഞില്ല…. അതുകൊണ്ടാണ് ഉമ്മ ഞാൻ അവളെ കല്യാണം കഴിച്ചത്…..
ഉമ്മ എന്നെ നോക്കി…. നീ കല്യാണം കഴിച്ചതിന് ഞാൻ എന്തേലും പറഞ്ഞോ…. നീയെന്താ ഞങ്ങളെ വിളിക്കാതെ കഴിച്ചത്….. എന്നുപറഞ്ഞാൽ മതി….
എന്റെ പൊന്നു സറിയാലേ… ഒന്ന് ക്ഷമിക്ക് ആ സമയത്ത് അങ്ങനെയൊന്നും ചിന്തിക്കാൻ എന്നെക്കൊണ്ട് പറ്റിയില്ല ഉമ്മ ….. അതു കൊണ്ട് ആണ്…..
ഇതൊക്കെ കേട്ടു കൊണ്ട് ഒരു ഭാഗത്ത് എന്നെ നോക്കി നിൽക്കുകയായിരുന്നു ഉപ്പ….
ഉമ്മ പിന്നെയും ചിണുങ്ങി കൊണ്ട് …. നീ ഒന്നും പറയണ്ട.. എനിക്കറിയാം എന്റെ മോനേ….. എന്നാലും ഡാ കള്ളാ… നീ ഇന്നലെ പറഞ്ഞപ്പോൾ ഞാൻ വിചാരിച്ചില്ല അതുപോലെ തന്നെ കൂട്ടിക്കൊണ്ടു വരുമെന്ന്…..
ഞാൻ… എന്തു പറഞ്ഞു… ഇന്നലെ…
നീയല്ലേ എന്നോടും ആശിഫയോടും പറഞ്ഞത്…. നിങ്ങൾ കണ്ടോ.. ഞാൻ നാളെ ഒരുത്തിയയെ കെട്ടി വരുമെന്ന് ….. എന്നാലും എന്റെ മോൻ പറഞ്ഞപോലെ ചെയ്തു കളഞ്ഞു…..
അത് വെറുതെ പറഞ്ഞതല്ല പൊന്നേ… നിങ്ങൾ അതൊക്കെ കാര്യം ആക്കിയോ….
Adutha part എന്നാ വരുന്നത്. ഉടനെ കാണുമോ
ഇന്നു വരും എന്നാണ് എന്റെ ഒരു പ്രതീക്ഷ… വായിക്കു… ❤❤❤