???? ℙ?????5️⃣ (Climax) {??? ? ?????} 3052

ബെഡിൽ നിന്നും എഴുന്നേറ്റു ശ്രീകുമാർ വാതിലിനു അടുത്തേക്ക് നടന്നു….
വിറക്കുന്ന കയ്യുകളോടെ ഡോർ തുറന്നു, മുന്നിൽ ശൂന്യം….

ചുറ്റുപാടും ഒന്ന് നിരീക്ഷിച്ചു വേറെ അപകടം ഒന്നും ഇല്ലെന്നു ഉറപ്പ് വരുത്തി ശ്രീകുമാർ ആ ഇടനാഴിയിലൂടെ മുന്നോട് നടന്നു…. താൻ എവിടെയാണെന്നു അറിയാത്തതിന്റെ പകപ്പും പതർച്ചയും ശ്രീകുമാറിൽ നന്നായിട്ട് ഉണ്ട്….

ഇടനാഴി ചെന്നു കേറിയത് ഒരു വലിയ ഹാളിലേക്ക് ആണ്… അവിടെ നാല് പേര് ഇരുന്ന് കാരംസ് കളിക്കുന്നുണ്ട്…. കാലടി ശബ്ദം കേട്ട് നാല് പേരും ശ്രീകുമാറിനെ നോക്കി… പ്രത്യേകിച്ച് ഭാവ വ്യത്യാസം ഒന്നും ഇല്ലാതെ വീണ്ടും കളിയിലേക്ക് തിരിഞ്ഞു…

അവരുടെ പ്രവർത്തി ശ്രീകുമാറിൽ ഉണ്ടാക്കിയ കൺഫ്യൂഷൻ കുറച്ചൊന്നും അല്ല…. അടുത്ത മുറിയിൽ നിന്ന് സൗണ്ട് കേട്ട് ശ്രീകുമാർ അവിടേക്ക് ചെന്നു.…. രണ്ട് പേർ ചേർന്നു പഞ്ചിങ് ബാഗിൽ പ്രാക്ടീസ് ചെയ്യുന്നു..

“കൂടുന്നോ… രാവിലെ ഒരു എക്സർസൈസ്‌ ആകും..” ശ്രീകുമാറിനെ കണ്ട് അവരിൽ ഒരാൾ ചോദിച്ചും..

ശ്രീകുമാർ അവിടെയുള്ള ഓരോ മുറിയിലും കയറി ഇറങ്ങി… പുറത്തേക്കുള്ള വഴി മാത്രം കണ്ടില്ല…. താനെവിടെയാണ് എന്ന് അറിയാതെ എങ്ങോട്ട് പോകണം എന്നറിയാതെ തല വെട്ടി പൊളിയുന്നത് പോലെ തോന്നി….

“രാവിലെ ചായ കുടിക്കുന്ന ശീലം ഉണ്ടോ????” ചോദ്യത്തിനൊന്നിച്ചു ശ്രീകുമാറിന്റെ നേരെ ഒരു കപ്പ് നീണ്ടു വന്നു…

പരിചയം ഉള്ള ആ ശബ്ദം കേട്ട് ശ്രീകുമാർ തിരിഞ്ഞു നോക്കി….

“അ… അരുന്ധതി…. ”

അവിടെ ഒരു പുഞ്ചിരി….

“നീ എങ്ങനെ ഇവിടെ… ഞാൻ എവിടെയാ….”

“ആഗ്രഹിച്ചതൊക്കെ നേടും അല്ലേൽ എല്ലാം നശിപ്പിക്കും എന്ന് വീമ്പിളക്കിയ ആള് ഇത്ര പെട്ടെന്ന് പേടിച്ചു പോയോ… അതോ ഉറക്കപ്പിച്ച് പോയില്ലേ.. ” അരുന്ധതി കളിയാക്കുന്ന പോലെ ശ്രീകുമാറിനോട് ചോദിച്ചു….

“ടീ നിന്നെ ഞാൻ….. ” ശ്രീകുമാർ അരുന്ധതിയുടെ മുഖത്തിന് നേരെ കൈ ഉയർത്തി…. ഉയർത്തിയ കൈ ആരോ പിടിച്ചു വെച്ചത് പോലെ നിന്നു….

“ഹരി….”

“അപ്പൊ മറന്നിട്ടില്ല അല്ലെ…. എന്നെ മറന്നിട്ടില്ലെങ്കിൽ അവസാനം പിരിയുമ്പോൾ ഞാൻ പറഞ്ഞതും മറന്നു കാണില്ലലോ…”. ഹരിയുടെ കണ്ണുകളിൽ ദേഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളു…

“ഞാൻ… ഞാൻ….”

“എന്താടാ വിക്കുന്നെ…. പുറകിൽ നിന്നു വന്നു ഇടിച്ചിട്ട് നിർത്താതെ പോയാൽ നിന്നെ എനിക്ക് കിട്ടില്ലെന്നു കരുതിയോ….”

“ഞാനല്ല….”

“അസീം….” ഹരി വിളിച്ചതും, നേരത്തെ പുഞ്ചിങ് ബാഗിൽ ബാഗിൽ പ്രാക്ടീസ് ചെയ്തു കൊണ്ടിരുന്ന രണ്ട് പേര് ബാഗും എടുത്ത് അങ്ങോട്ടേക്ക് വന്നു…

ബാഗ് ശ്രീകുമാറിന്റെ മുന്നിൽ വെച്ച് അതിന്റെ കെട്ടഴിച്ചു….

രക്തത്തിൽ കുളിച്ച നിലയിൽ ശ്രീകുമാറിന്റെ ഡ്രൈവർ ഹംസ….

46 Comments

  1. ക്യാപ്റ്റൻ 007

    Tuist? tuiste…..?
    adipoli story
    I really enjoyed
    ??

    CAPTAIN

    1. Tnku… ക്യാപ്റ്റൻ…

  2. ക്യാപ്റ്റൻ 007

    Tuist? tuiste…..?
    adipoli story
    I really enjoyed
    ??

    DEAR
    CAPTAIN

  3. കഥ വായിക്കാൻ വൈകയതിൽ sorry, ഇത്ര twist ഓടുകൂടി കഥ എഴുതുന്ന ഒരു എഴുരുകരനെ ഞാൻ ഇവിടെ ആദ്യമായി ആണ് ഇവിടെ കാണുന്ന. Good story keep writing, oru കഥ വയികുവ എന്ന് തോന്നൽ ഒരിക്കലും താങ്കളുടെ കഥ വായിക്കുമ്പോൾ തോന്നിയില്ല.

    1. √tnks bro????

  4. വായനക്കാരൻ

    ബ്രോ കഥ കൊള്ളാം
    പക്ഷെ എനിക്ക് മനസ്സിലാകാത്തത് മറ്റൊരാൾക്ക്‌ പണി കൊടുക്കാൻവേണ്ടി സ്വന്തം ഭാര്യയുമായി ഡിവോഴ്‌സ് ആകുന്നതിലെ ലോജിക് ആണ്
    ആരേലും അങ്ങനെ ചെയ്യോ
    സ്വന്തം ജീവിതം നശിപ്പിച്ചിട്ട് വേണോ വേറെ ഒരാൾക്ക് പണി കൊടുക്കൽ
    ഡിവോഴ്‌സ് ചെയ്യുന്നു ഒന്നരവർഷം അകന്നു ജീവിക്കുന്നു
    ഒക്കെ എന്തിന് ശ്രീകുമാറിനും അരുണിനും പണി കൊടുക്കാനോ

    1. മാര്യേജ് certificate എന്നത് നിയമത്തിന് മുന്നിൽ മാത്രം വില ഉള്ള ഒരു സാധനം ആണ്… ജീവിതത്തിൽ ഭാര്യയും ഭർത്താവും തന്നിലുള്ള ഐക്യവും സ്നേഹവും ആണ് ആധാരം…

      കോടതി വിവാഹ മോചനം നൽകിയാൽ ആ സർട്ടിഫിക്കറ്റ് മാത്രമേ ക്യാൻസൽ ആവുന്നുള്ളു… ബന്ധം ഒന്നും ആകുന്നില്ല…

      ശ്രീകുമാറിനും അരുണിനും ഉള്ള പണി മാത്രം അല്ല…

      കൊടുത്ത തുക തിരിച്ചു കിട്ടാൻ നേരായ വഴി പറ്റാത്തോണ്ട് വളഞ്ഞ പണി….

      പിന്നെ രണ്ട് പേരും തമ്മിൽ കണ്ടില്ലാ എന്ന് എവിടേം ഇല്ലാട്ടോ…

      അരുന്ധതി അതിനു മുൻപും കോൺഫെറെൻസിന് poyittundakum?

      1. വായനക്കാരൻ

        എപ്പോഴും കോൺഫ്രൻസിന് പോകൽ ഉണ്ടാകില്ലല്ലോ
        രണ്ടുപേരും താമസിച്ചത് ആ ഒന്നരവർഷം രണ്ടുവീടുകളിൽ അല്ലേ
        അത് അകന്നു കഴിയൽ തന്നെ അല്ലേ
        പിന്നെ സമൂഹത്തിന് മുന്നിൽ അവർ ഡിവോഴ്‌സ് ആയവർ ആയിരുന്നു ആ ഒന്നര വർഷം
        അപ്പൊ അവർക്ക് പരസ്പരം കാണുന്നത് ഒക്കെ ശ്രദ്ധിച്ചു വേണ്ടിവരും അവരെ അറിയുന്ന ആരേലും കണ്ടാൽ ഡിവോഴ്‌സ് ആയ ഇവർ എന്താ ഒരുമിച്ച് എന്ന സംസാരം വരും അത് ശ്രീകുമാറിന്റെയും അരുണിന്റെയും കാതുകളിൽ പെട്ടെന്ന് എത്തുകയും ചെയ്യും
        അപ്പൊ അവർക്ക് അവരെ ഒക്കെ പേടിച്ചു വേണം ഈ ഒന്നര വർഷം പരസ്പരം കാണേണ്ടത്
        വല്ലാത്ത ഒരു അവസ്ഥ തന്നെ അല്ലേ അത്
        വേറെ ഒരാൾക്ക് പണി കൊടുക്കാനും പൈസ കിട്ടാനും വേണ്ടി വിവാഹ ബന്ധം വേർപ്പെടുത്തി അകന്ന് കഴിയുന്നത് ഓർത്തിട്ട് എന്തോപോലെ തോന്നുന്നു
        നാളെ അവരുടെ ലൈഫിൽ ഇതുപോലെ എന്തേലും പ്രശ്നം വരുമ്പോ അവർ വീണ്ടും ഇങ്ങനെ എന്തേലും ചെയ്യില്ല എന്നാര് കണ്ടു

        കഥയാണ്
        എന്നാലും വായിക്കുമ്പോ എന്തോ പോലെ

        കഥയിലെ ബാക്കി കാര്യങ്ങൾ ഒക്കെ സൂപ്പറാണ് ✌️

        1. വ്യത്യസ്ത മനുഷ്യർ വ്യത്യസ്ത കാഴ്ചപ്പാട്…..

          ??????

  5. ???????

  6. Superb story!!
    Nalla manoharamaya ezhuthu.
    Valre simple ayi valichuneetathe avasanipichu. Oru second season ulla scope um und.

    Appo all the best!!!!

    Thanks

    1. Tnku…

      ചെറിയ ഒരു ഐഡിയ ഉണ്ട്…..

      വർക്ക് ചെയ്യണം….

  7. Nice Story..
    Well presented, no exaggerations.
    Great Work. All the best
    Best Regards
    Gopal

  8. അടിപൊളി?
    നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു ❤️✌?

  9. കൊള്ളാം… നന്നായിട്ടുണ്ട് ❤❤❤??????

  10. Man poli elam ipo visdhamayj mothathil oru view kitti iniyum ithupole ulla akdhayumayi varanam pattiyal love stories ?

    1. ലവ് സെറ്റ് ആക്കാം… ?

  11. നന്നായിട്ടുണ്ട് ബ്രോ.. ആ remarriage scene മാത്രം ഒന്നുകൂടി explain ചെയ്യാമായിരുന്നു. കഥ ഇഷ്ടായി..!❣️

    ❤️❤️❤️❤️❤️

    1. Tnkuuuu

  12. ???
    ഒന്നും പറയാനില്ല ❤️❤️❤️

    1. ????tnku

  13. Hariyude kalyanam kazhinjathayi oru vartha Arundhathi vayikkunnathayi oru reference undarunnu …. Athu enthayirunnu sambhavam?

    1. കോടതി ഡിവോഴ്സ് ചെയ്ത രണ്ട് പേർക് റിമാര്യേജ് ചെയ്താൽ അല്ലെ വീണ്ടും ഭാര്യയും ഭർത്താവും അകാൻ പറ്റൂല്… സോ റേ മാര്യേജ് കഴിച്ച്… അത് വാർത്ത കൊടുത്… അടുത്ത പ്ലെയ്ക്ക് വേണ്ടി…

  14. അറക്കളം പീലിച്ചായൻ

    ?????

  15. ചോദ്യങ്ങള്‍ ബാക്കി… ഉത്തരങ്ങള്‍ guess ചെയതു…

    നന്നായിട്ടുണ്ട്..?????

    1. ഉത്തരങ്ങൾ ഗസ്സ് ചെയ്യാൻ ക്ലൂസ് ഇട്ടിട്ടുണ്ട്…. ഒരു വെറൈറ്റി.

  16. നന്നായിട്ടുണ്ട്❤❤❤❤
    ഒന്ന് വായിച്ചു വരുമ്പോളേക്കും തീർന്നു..
    “അവസാനം ആരംഭം ആവാം” something fishy. Expecting s2

  17. Bro,
    kollam.nannaittundu.
    pakshe kore chodhiyangal marupadi kittilla.
    Endhinu e divorce nadagam ?
    Hariyude vivaha vartha aru plan cheidhadhu ?
    ingane kore chodhiyangal bakki ?

    1. Tnku….

      ഇടയിൽ കയറി കളിച്ച ശ്രീകുമാറിനും അരുണിനും ഒരു പണി….

      ഡിവോഴ്സ് നടന്നത് കൊണ്ടാണ് ശ്രീകുമാർ പൈസ കൊടുത്തത്….

      കോടതി ഡിവോഴ്സ് ചെയ്ത രണ്ട് പേർക് റിമാര്യേജ് ചെയ്താൽ അല്ലെ വീണ്ടും ഭാര്യയും ഭർത്താവും അകാൻ പറ്റൂല്… സോ റേ മാര്യേജ് കഴിച്ച്… അത് വാർത്ത കൊടുത്… അടുത്ത പ്ലെയ്ക്ക് വേണ്ടി…

  18. Sai…. പൊളിച്ചു….
    കലക്കി…. ❤️❤️❤️❤️❤️????

    1. Tnku???

  19. Sai bro ഇനിയും ഇതിന്റെ ബാക്കി ഉണ്ടാകും എന്നല്ലേ അവസാനം പറഞ്ഞതിന്റെ ഒരു ithu????
    സംഭവം പൊളിച്ചുട്ടോ ??? പിന്നെ കുറച്ചൂടെ detailed പ്രെദീക്ഷിച്ചു….

    1. ഈ കഥയുടെ ബാക്കി അല്ല… ഹരിയുടെയും അരുന്ധത്തിയുടെയും കഥ ഇനിയും വരാം….

      ശ്രീകുമാറിന്റെ മരണം ഡീറ്റൈലിങ് ഒഴിവാക്കിയതാണ്… വേറെ എന്തെൻ മിസ്സിംഗ് ഉണ്ടേൽ choikoooo

      1. അപ്പൊ ഇനി ഹരിയുടെയും അനുവിന്റെയും കഥ വരാൻ ഒരുപാട് കാത്തിരിക്കണോ….. അവസാനം അരുണിന് എന്ത് പറ്റി….. എല്ലാം സെരിയാക്കാം എന്ന് ഹരി അരുണിന്റെ അടുത്ത് പറഞ്ഞില്ലേ പിന്നെ ഒരു അറിവും ഇല്ലല്ലോ…

        1. എല്ലാം ശരിയാക്കാം… എല്ലാം ശരിയാകും.. ഇതെല്ലാം evideyellam ആരൊക്കെ പറയുന്നു… എന്നിട്ട് എന്തേലും sambhavicho… ഇല്ല… ഇവിടെയും അതുതന്നെ ???

          1. ???

          2. എന്തോ ഉദ്ദേശിച്ചു പറയുന്ന pole?

        2. അരുണിനെ ഭീഷണി പെടുത്തുന്നതും മറ്റും ശ്രീകുമാർ അല്ലെ… ശ്രീകുമാർ ഇല്ലാത്തയാൾ പിന്നെ ?

          1. ഓ ശ്രീകുമാർ ഇല്ലാതെ ആയപ്പോൾ അരുൺ free ആയല്ലോ അല്ലെ….

Comments are closed.