? ശ്രീരാഗം ? 18 ~ Climax [༻™തമ്പുരാൻ™༺] 2944

പ്രിയപ്പെട്ട കൂട്ടുകാരെ.,.,..

ഇതുവരെ ഒരു കഥ പോലും എഴുതാൻ ശ്രമിച്ചിട്ടില്ലാത്ത ഞാൻ ഒരു സാഹസത്തിനു മുതിർന്നതാണ് ശ്രീരാഗം.,.,.,.,

ആ സാഹസം നിങ്ങൾ ചിലർക്കെങ്കിലും ഇഷ്ടപ്പെട്ടു എന്നുള്ളത് കൊണ്ടാണ് ഈ കഥ ഇന്ന് ഇവിടം വരെ എത്തി നിൽക്കുന്നത്.,.,., 

ശ്രീരാഗത്തിലെ കഥാപാത്രങ്ങളായ ശ്രീദേവിയും രാധമ്മയും ദേവനും എല്ലാം വേറെ പേരുകളിൽ വേറെ മാനങ്ങളിൽ എൻറെ ജീവിതവുമായി ബന്ധപ്പെട്ടവരാണ്.,.,.,

എനിക്ക് ഭാഷകളിൽ അത്രയ്ക്ക് പ്രാവീണ്യം ഇല്ല.,.,., അതുകൊണ്ടുതന്നെ ഇതിൽ ഞാൻ കുറച്ചു വാക്കുകളുടെ അർഥം പറയുന്നുണ്ട്.,,.,., അതിൻറെ യഥാർത്ഥ അർത്ഥം അതല്ലയെങ്കിൽ ദയവുചെയ്ത് ഞാൻ പറയുന്നത് അതിൻറെ അർത്ഥം ആയി കണക്കാക്കി വായിച്ചു മുന്നോട്ടുപോകുക.,.,.

ഇനി ഒരു തുടർക്കഥ എഴുതാൻ സാധ്യതയില്ല,.

വല്ലപ്പോഴുമൊക്കെ വല്ല ചെറുകഥകളും ആയി വരാം

ഇതുവരെ നൽകിയ സ്നേഹത്തിനും സപ്പോർട്ടിനും നന്ദി അറിയിച്ചുകൊണ്ട് എൻറെ വാക്കുകൾ ഞാൻ നിർത്തുന്നു

?

സ്നേഹപൂർവ്വം

തമ്പുരാൻ

 

അന്ന് വൈകുന്നേരം ചായ കുടിച്ചതിനുശേഷം ശ്രീഹരി സോഫയിൽ ഇരുന്നുകൊണ്ട് തന്റെ ലാപ്ടോപ്പിൽ ഗുരുവായൂർ പോയി എടുത്ത വിഷ്വൽസ് എല്ലാം പരിശോധിക്കുകയായിരുന്നു.,..,.,

ശ്രീദേവി കുളി ഒക്കെ കഴിഞ്ഞു പൂജാമുറിയിലും മുത്തച്ഛന്റെ അസ്ഥിത്തറയിലും വിളക്ക് കൊളുത്തിയ ശേഷം ശ്രീഹരിയുടെ അരികിൽ വന്നിരുന്നു,..,.,.,

ശ്രീദേവി ഗുരുവായൂർ അമ്പലത്തിന്റെ ഇങ്ങനെയുള്ള ഒരു വിഷ്വൽ ആദ്യമായിട്ടായിരുന്നു കാണുന്നത്.,.,., അതുകൊണ്ടുതന്നെ അവൾ ശ്രദ്ധയോടെ അതിൽ തന്നെ നോക്കിയിരുന്നു.,.,.,.

അല്പസമയത്തിനുള്ളിൽ തന്നെ താഴികക്കുടത്തിന്റെ ദൃശ്യം ലാപ്ടോപ്പിന്റെ സ്‌ക്രീനിൽ തെളിഞ്ഞു,..,.,.

പെട്ടെന്നാണ് താഴികക്കുടത്തിന്റെ മുകൾ വശത്ത് എന്തോ എഴുതിയിരിക്കുന്നത് ശ്രീഹരിയുടെ കണ്ണിൽ ഉടക്കിയത്.,.,.,.,

അവൻ ആ എഴുതിയിരിക്കുന്നതിൻറെ ഫോട്ടോസ് എടുത്തു,.,.,  എന്നിട്ട് അതിൽ എഴുതിയിരിക്കുന്ന ഭാഗം എൻഹാൻസ് ചെയ്തു.,.,.,.

ആ വാക്കുകൾ സ്‌ക്രീനിൽ തെളിഞ്ഞു വന്നപ്പോൾ ശ്രീദേവി അത് മെല്ലെ വായിച്ചു.,.,.,.

“””മിശ്യാദൃഗംർമാനദസൂധുമനോജുടഷ്‌അഭ്യരേധാരിഗിസ്യഹഗ്രവിനോജത്തിർമൂശദദപമരപ”””

” ഇതെന്താ ശ്രീയേട്ടാ.,..,.,

” അറിയില്ല.,.., കണ്ടുപിടിക്കണം.,.,.

*******************

സി . ബി ഇൻറർനാഷണലിന്റെ കൊച്ചിയിലെ ഓഫീസ്.,.,.,

പന്ത്രണ്ട് നിലകളുള്ള ഒരു പടുകൂറ്റൻ കെട്ടിടം,.,., ഇന്ദ്രൻ മെല്ലെ അതിന്റെ പാർക്കിങ്ങിലേക്ക് രാഘവന്റെ ജാഗ്വർ ഓടിച്ചു കയറ്റി.,.,.,.

അതിൽ നിന്നും ഇന്ദ്രനും ചെട്ടിയാരും അവസാനം രാഘവനും പുറത്തിറങ്ങി.,.,., എന്നിട്ട് പതുക്കെ ഓഫിസിലേക്ക് നടന്നു.,.,.,.

” എടോ രാഘവാ.,., നമ്മൾ ഇപ്പൊ ആരെ കാണാനാണ് പോകുന്നത്.,.,.,

” ബോസ്സ്.,.,.,

447 Comments

  1. ഡാ ഊളെ,

    എനിക്ക് നിൻ്റെ തിരുമോന്ത കണ്ടാ തെറി പറയാൻ ആണ് തോന്നുക… ഈ dp മോന്ത അല്ല ഒറിജിനൽ മോന്ത…

    എന്നിട്ടും പറയാത്തത് അന്റെ ഭാഗ്യം എന്ന് കൂട്ടിയാൽ മതി…

    പിന്നെ കഥ…..

    ആദ്യം അപ്രീസിയേഷൻ …. ഇത്രയും വലിയ ഒരു സ്റ്റോറി കയ്യിൽ ഒതുങ്ങി നിന്നതിനു… ഒറ്റ സീക്വൽ പോലും മാച്ച് ചെയ്യാതെ പെർഫെക്ട് ആക്കിയെനു…

    പിന്നെ, ഇത്രയും പാർട്ട്…. അതിന്റെ ക്‌ളൈമാക്‌സ് 122 പേജ്.. ബോറടിപ്പിക്കാതെ എഴുതിയതിനു….. ഒറ്റ വായനക്കാരൻ പോലും കുറ്റം പറയാതെ മടുത്തു ഇട്ടു പോവാതെ വായിച്ചു എന്നതിന് തെളിവാണ് ക്‌ളൈമാക്‌സ് വ്യൂ… ഹർഷൻ ബ്രോ ക്ക് മാത്രം കഴിയുന്ന ഒന്ന്….

    പിന്നെ, ജോലിയുടെ ( വെള്ളമടി ആണ് മെയിൻ ജോലി എന്നറിയാം എന്നാലും ഇരിക്കട്ടെ എന്നെ )
    തിരക്കിലും ടൈം കീപ്പ് ചെയ്തു എഴുതി ഇടാനുള്ള ആൽമാർത്ഥത .. അതിനും……(വേണേൽ കുറെ ഊളകളെ മെൻഷൻ ചെയ്യാം ?)

    അല്ലേ വേണ്ട… പോടാ ഊച്ചാളീ.. എന്റെ പട്ടി പറയും അപ്രീസിയേഷൻ… പോയി പണി നോക്ക്… മലരേ…..#₹&%*₹@&&@# ?

    1. എടാ ഊളെ.,.,., വൃത്തികെട്ടവനെ,..,.,.,
      പ്രവാസി ത*****.,..,
      ഈ നോക്കി 122 പേജ് എഴുതി കൂട്ടാൻ പെട്ട പാട് എനിക്കേ അറിയൂ.,.,., എങ്കിലും നിന്നെപ്പോലെ ഒരു ഊളയുടെ വായിൽ നിന്നും ഇത്രയൊക്കെ നല്ല ഒരു അഭിപ്രായം കേൾക്കാൻ സാധിച്ചത് തന്നെ ഒരു വലിയ കാര്യം ആയി ഞാൻ കാണുന്നു.,.,.
      24 മണിക്കൂറും കള്ളു കുടിച്ച് താമരപോലെ നടക്കുന്ന നീയാണോടാ ത***** എന്നെ കുടിയൻ (പാവം ഞാൻ) എന്നു പറയുന്നത്.,.,.,
      അപ്പൊ.,.,.ഓകെ മാൻ.,.,.,
      സ്നേഹം.,.,
      ??

      1. രാഹുൽ പിവി

        രണ്ടും തറകൾ ആണെന്ന് മനസിലായി.അപ്പുറത്ത് ആയിരുന്നു എങ്കിൽ നല്ല നാടൻ തെറികൾ പഠിക്കാമായിരിന്നു. സെൻസർ ബോർഡ് കാരണം ഇവിടെ പറ്റില്ലല്ലോ.പാവം എനിക്ക് ഓരോന്ന് പഠിക്കാൻ പറ്റിയ സ്കൂൾ ആണല്ലോ നിങ്ങള് രണ്ടും

        1. നിനക്ക് തെറികൾ വേണമെന്നുണ്ടെങ്കിൽ അക്കരെ പോയി അർജുന്റെ ഡോക്ടർകുട്ടി ഒന്ന് വായിച്ചാൽ മതി.,.,
          ??

          1. രാഹുൽ പിവി

            അത്കൊണ്ട് ഒന്നുമായില്ല. നിങ്ങള് രണ്ടും നല്ല “ജോലിക്കാർ” ആയത് കൊണ്ട് തെറികളുടെ ഘോഷയാത്ര കാണുമല്ലോ

          2. ഘോഷയാത്ര ഒക്കെ വേണമെങ്കിൽ ഞാൻ നിനക്ക് പേഴ്സണലായി പറഞ്ഞു തരാം.,.,.,????

        2. ഇജ്ജ് ബെഷമിക്കണ്ട… അനക്ക് ഞാന്തരാം.. Pm ആയിട്ടും തരാം.. അവിടെ kk യിൽ പുതിയൊരെണ്ണം നിന്നേ തെറികൾ കൊണ്ടു മൂടാൻ ഉണ്ടാക്കിക്കൊള്ളാം ??

          1. രാഹുൽ പിവി

            അടിയൻ ധന്യനായി

          2. നിനക്ക് അങ്ങനെ തന്നെ വേണം…..

      2. ആടാ… കള്ളുടിയാ…. ഇപ്പോൾ ഞാൻ പൊട്ട… ബൈ ദി ബൈ എവിടെ പ്രവാസി കൊണ്ടു വന്ന സാധനം??? അത് പറഞ്ഞിട്ട് മതി ബാക്കി…

        എനിക്കൊരു തുള്ളി പോലും തരാണ്ട് അടിച്ചുമാറ്റിയിട്ട്….

        1. ഞാനല്ലല്ലോ അഖിലും രാകേഷും കൂടി അല്ലേ അടിച്ചു തീർക്കാൻ ആയി നിൻറെ റൂമിലേക്ക് വന്നത്…

  2. തമ്പ്രാ…
    എന്റെ brothere…….
    അടിപൊളി ആക്കി അവസാനിപ്പിച്ചു ല്ലേ…
    ഞാൻ എന്തെങ്കിലും പറഞാൽ അത് കുറഞ്ഞ് പോവോ എന്നാണ് എന്റെ പേടി എല്ലെങ്കിൽ നമ്മക് ഒക്കെ എന്തെങ്കിലും പറയാൻ യോഗ്യതയുണ്ടോ എന്നൊരു തോന്നൽ ??… എനിക്ക് ഒരുപാട് ഇഷ്ടായി, എന്റെ ഏട്ടാ… ❤❤
    ആദ്യംതന്നെ harshettane പോലെ എന്തോ ഒരു ലാംഗ്വേജ് കൊണ്ട് വന്നു അവസാനിപിച്ചപ്പോൾ അത് എങ്ങനെ ആവും decode ചെയ്യാ എന്നായിരുന്നു എന്റെ ഡൌട്ട്, but നിങ്ങൾ അത് നല്ല രീതിയിൽ തന്നെ ചെയ്തു, പിന്നേയ് എങ്ങനെ ആവും അവരും ശത്രുകളും തമ്മിൽ ഏറ്റുമുട്ടും എന്ന് തോന്നിയപ്പോൾ നിങ്ങൾ അവിടെ shreedevine കൊണ്ട് വന്നു ??..
    പിന്നേയ് അവർ ആ നിധിയെടുക്കാൻ പോയത് മുതൽ ഫുൾ വേറെ level ആയിരുന്നു, അഖിലിന്റെ mercury island വായിച്ചപ്പോൾ കിട്ടിയേ സെയിം ഫീലിംഗ് ആയിരുന്നു ??. നിങ്ങൾ ഓരോ ട്രാപ് വെക്കുന്നതും, അത് അവർ കടക്കുന്നതും ഒക്കെ സൂപ്പർ aayitund. നിങ്ങൾ നന്നായിട്ട് explain ചെയുന്നത് കൊണ്ട് തന്നെ പെട്ടന് picturise ചെയ്യാൻ പറ്റുന്നുണ്ട്. അത് തന്നെ ഒരു velye positive ആണ്.
    ഫസ്റ്റ് മുതൽ ഇപോൾ വരെ എടുത്ത് പറയേണ്ടി വന്നത് ദേവന്റെ charactr ആണ്, ഫുൾ ടൈം അവൻ ശ്രീ കൊടുക്കുന്ന സപ്പോർട്ട്, ഒരു ഫ്രണ്ട് എന്ന് നിലക്ക് വളരെ മികച്ചതായിരുന്നു.

    അവസാനം ശ്രീദേവിയുടെ മരണം മുന്നിൽ കാണിച്ചു തന്നപ്പോൾ, സത്യം പറഞാൽ ആ നുണ ശെരിയാണ് എന്ന് തന്നെ വിചാരിച്ചു പോയി ??.. മരണ വെപ്രാളത്തിൽ ശ്രീക്ക് ഉണ്ടായേ changes ഒക്കെ നന്നായിട്ട് തന്നെ പറഞ്ഞു തന്നു, അവിടെ രാധമ്മ, ഇന്ദു, അവരുടെ ഒക്കെ സപ്പോർട്ട് ഒക്കെ നൈസ് ആയിട്ടുണ്ട്….. Anyway ഹാപ്പി എൻഡിങ്ങും തന്നു …
    കഥ മൊത്തത്തിൽ ഒരു നല്ലൊരു ട്രില്ലെർ പീസ് ആയിരുന്നു തമ്പ്രാ… ❤
    ഇനിയും എഴുതണം, ഇത് പോലെ ഉള്ള കഥകളൊക്കെ.. അതിനു വേണ്ടി ഞാൻ വെയിറ്റ് ചെയുന്നു ??
    എന്ന് പാവം അനിയത്തികുട്ടി ???

    1. ഷാനക്കൊച്ചേ.,..,
      കഥ വായിച്ചുവല്ലോ വായിച്ചിട്ട് അത് ഇഷ്ടപ്പെട്ടുവല്ലോ അത് തന്നെ വലിയ കാര്യം.,.,.
      സത്യത്തിൽ നിൻറെ ഇത്രയും വലിയ കമൻറ് കാണുന്നത് തന്നെ ഒരു വലിയ സന്തോഷമാണ്.,.,
      അതും ഇത്രക്ക് സമയമെടുത്ത് മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ശ്രമിക്കുന്നുണ്ടല്ലോ..,
      ദേവൻ ഒക്കെ ശരിക്കും ജീവിതത്തിൽ ഉള്ള ആളാണ്..,., അഖിൽ നിൻറെ മെർക്കുറി അയലൻഡ് കയ്യിൽ ഇരിപ്പുണ്ട്.,., വായിക്കണം ശ്രീരാഗം തീർന്ന സ്ഥിതിക്ക് ഇനി അതൊക്കെ വായിച്ചു തുടങ്ങാം.,.,.,,.
      ഇത്രയും നല്ല അഭിപ്രായം നൽകിയതിന് ഒത്തിരി സ്നേഹത്തോടെ.,.,.,
      ??

  3. ❤️❤️❤️

  4. തമ്പു അണ്ണാ,
    ഓരോ ഭാഗവും വളരെ അധികം കാത്തിരുന്നും ആസ്വദിച്ചും വായിച്ച ഒരു തുടർ കഥയുടെ അവസാനം ആണ് ഇത്. കഥ കഴിഞ്ഞല്ലോ എന്നൊരു ചെറിയ സങ്കടം ഇല്ലാതില്ല എന്തായാലും ഒരുനാൽ കഴിയാനുള്ളതാണല്ലോ.
    കഥയിലെ മെയിൻ ഹൈലൈറ്റ് അതിന്റെ എഴുത്ത് രീതിയും ഒന്നും വിടാതെ തന്നെ ഉള്ള എല്ലാ കാര്യങ്ങളുടെയും അവതരണം ഒക്കെ ആയിരുന്നു.
    നിധി കണ്ടുപിടിക്കാൻ ഉള്ള സീൻ ഒക്കെ ശെരിക്കും ഒരു treasure hunt ഇന് പോകുന്ന ഒരു ഫീൽ ഉണ്ടായിരുന്നു വളരെ ത്രില്ലിംഗ് ഉം ആയിരുന്നു.
    ശ്രീകുട്ടിക്ക്‌ വെടിയേറ്റ് തൊട്ടുള്ള ഹോസ്പിറ്റലിലെ കാര്യങ്ങൽ ഒക്കെ നെഞ്ചിടിപ്പോടെ ആണ് വായിച്ചത് ശ്രീക്കുട്ടി മരിച്ചു പോവും എന്ന് വരെ ഞാൻ ഭയന്ന് പോയി.പിന്നെ അവളെ ജീവനോടെ കിട്ടിയപൊഴ ശ്വാസം നേരെ വീണത്.
    സ്വന്തം മക്കളോട് പോലെ ഉള്ള രാധമ്മയുടെ വാത്സല്യവും ഒരു സഹോദരനോടുള്ള ഇന്ദുവിന്റെ സ്നേഹവും ഒക്കെ കഥയിലെ വളരെ വലിയ ഭാഗങ്ങൾ ആയിരുന്നു.
    ശ്രീക്കുട്ടൻ ഉം ദേവനും ആയിട്ടുള്ള ആത്മാർത്ഥ മിത്രതയും ബലവും ഒക്കെ നന്നായിട്ടുണ്ട്.
    പിന്നെ ശ്രീകുട്ടിയുടെ ഏറെ നാളായുള്ള ശ്രീഹരി യുടെ താലിക്കായുള്ള ആഗ്രഹം സഫലമാക്കാൻ സാധിച്ചുവല്ലോ.
    ജീവിത കാര്യങ്ങൽ ഒക്കെ മാറ്റിവെച്ചു ആത്മാർഥതയോടെ എല്ലാ ഭാഗവും എഴുതി അയച്ചു തന്നതിന് പ്രത്യേക നന്ദി രേഖപ്പെടുത്തുന്നു.
    ഒരു ബ്രേക്ക് ഒക്കെ എടുത്തു സാഹചര്യങ്ങൾ ഒക്കെ നോക്കി പുതിയ ഒരു കഥയും ആയി വരുവാൻ കാത്തിരിക്കുന്നു
    സ്നേഹത്തോടെ♥️♥️♥️

    1. കഥ വായിച്ചുവല്ലോ എന്നിട്ട് ഇഷ്ടപ്പെട്ടുവല്ലോ ഒരുപാട് സന്തോഷം.,.,., ഇതിൻറെ അവതരണശൈലിയും കഥാതന്തുവും നഷ്ടപ്പെട്ടു എന്നറിയുന്നത് തന്നെ എനിക്ക് കിട്ടുന്ന ഒരു അംഗീകാരമാണ്.,.,. നീതി വേട്ടക്കാർക്കൊപ്പം കുടുംബ ബന്ധങ്ങൾ കൂടി കാണിക്കണം എന്നുണ്ടായിരുന്നു.,.,.
      സമയം കിട്ടുമ്പോൾ നല്ല ആശയങ്ങൾ വരികയാണെങ്കിൽ ചെറിയ കഥകളും ആയി വരാം.,.,.,
      സ്നേഹത്തോടെ.,.,
      ??

  5. തമ്പുരാനേ….

    എന്താപറയുക…അടിപൊളി ആയിരുന്നു.അങ്ങനെ ഒരു നല്ല കഥയും കൂടി അവസാനിച്ചു… ഇനിയും വരണേ നല്ലകഥകളുമായി

    1. കഥ വായിച്ചതിനും അഭിപ്രായങ്ങൾ പങ്കു വെച്ചതിനു ഒരുപാട് നന്ദി.,.,,
      സ്നേഹത്തോടെ.,.,
      ??

  6. തമ്പുരാൻ ബ്രോ

    എന്താ പറയുക എന്ന് ഒരു ധാരണയും ഇല്ല അത്രക്ക് മനസ്സിൽ പാതിഞ്ഞു ഈ കഥയും ഈ കഥയിലെ ഓരോ വ്യക്തികളും ഒരുപാട് സന്തോഷം തോന്നുന്നു അതുപോലെ കുറച്ചു വെഷമവും വേറെ ഒന്നും അല്ല അവസാനിച്ചല്ലോ എന്ന് ആലോചിച്ച് ഈ കഥ kkyil ആണ് ആദ്യം കാണുന്നത് അവിടെ തൊട്ടേ ഇതിന്റെ പുറകെ ആയിരുന്നു ഇന്നലെ വന്നത് കണ്ടിരുന്നു വായിക്കാൻ സാധിച്ചില്ല തിരക്ക് ആയിരുന്നു ഇപ്പഴാണ് സമയം കിട്ടിയത് അപ്പോൾ തന്നെ വായിച്ചു തീർത്തു…

    വെടി കൊണ്ടു എന്ന് അറിഞ്ഞപ്പോൾ ഒന്ന് ഭയന്നു..
    നിധിയിലേക്ക് ഉള്ള യാത്ര ശെരിക്കും അനുഭവിച്ചറിഞ്ഞു നല്ല ഒരു എക്സ്പീരിയൻസ് ആയി തോന്നി എന്തൊക്കയോ പറയണം എന്നുണ്ട് പക്ഷെ സാധിക്കുന്നില്ല

    സ്നേഹത്തോടെ മാരാർ ❤️❤️?

    1. ഈ കഥ വായിച്ചിട്ട് ഇത്തരമൊരു ഫീലിൽ താൻ എത്തി എന്ന് കേൾക്കുന്നത് തന്നെ എനിക്ക് കിട്ടുന്ന അംഗീകാരമാണ്.,.,കഥ വായിച്ചതിനും ഇഷ്ടപ്പെട്ടതിനും ഒരുപാട് സന്തോഷം.,.,., തിരക്കുകൾ ഉണ്ടായിട്ടും സമയം മാറ്റി വെച്ച ഇത് വായിച്ചല്ലോ അത് തന്നെ വലിയ കാര്യം.,,
      സ്നേഹത്തോടെ.,.,
      ??

  7. ༻™തമ്പുരാൻ™༺༻™തമ്പുരാൻ™༺

    കഥ എഴുതുന്നതോ ,പാട്ടുപാടുന്നതോ ഡാൻസ് കളിക്കുന്നുണ്ടതോ , കല ഏതു തന്നെ ആയാലും നൂറു ശതമാനം അതിനോട് നീതി പുലർത്തിയാൽ മാത്രമേ അതിൽ നിന്നൊരു റിസൾട് നമുക്ക് കിട്ടുകയുള്ളു

    നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഇവിടെ എഴുതി തീർത്ത ഈ കഥ – അതിൽ കിട്ടിയ ഈ വിജയകരമായ റിസൾട് കൊണ്ട് മനസിലാകും തങ്ങളുടെ അധ്വാനത്തിന്റെ ആഴം.

    ഇനിയും ഒരുപാട് കഥകൾ എഴുതി തീർക്കുവാനും അതിലൂടെ തങ്ങൾക്കു അർഹിക്കുന്ന ഉയരങ്ങളിലേക്ക് ഉയരാനും ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ

    സ്വന്തം സഹോ

    ഡ്രാഗൺ

    1. ആദ്യമായി എഴുതിയ കഥ വായിച്ചു ഇഷ്ടപ്പെട്ടു എന്ന് അറിയിച്ചതിൽ തന്നെ ഒരുപാട് സന്തോഷം ഡ്രാഗൺ.,.,., താങ്കളുടെ ആശംസകൾക്കും അഭിപ്രായങ്ങൾക്കും ഒത്തിരി നന്ദി.,.,
      സ്നേഹത്തോടെ.,.,
      ??

  8. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    122 ഹല്ലേലൂയ സോത്രം ????

    വായിച്ചിട്ട് വരാം തമ്പുരാനെ…..??????

    1. വായിച്ചിട്ട് വായോ.,.,.,

  9. തമ്പുരാൻ ♥️♥️♥️

    അങ്ങിനെ അതും അവനിച്ചു!
    കാത്തിരിക്കാൻ ഇനി ശ്രീരാഗം ഇല്ല എന്നത് വേദന തന്നെ!കാരണം ഞാൻ കാത്തിരുന്നു ആസ്വദിച്ചു വായിക്കുന്ന ചുരക്കം ചില കഥകളിൽ ഒന്നായിരുന്നു ഇത്…

    ഏതൊരു കാര്യത്തിനും തുടക്കം എന്നതുപോലെ ഒടുക്കവും ഉണ്ടാകണമല്ലോ അങ്ങിനെ ചിന്തിച്ചാൽ അല്ലെങ്കിൽ കരുതിയാൽ മതി അല്ലെ…എങ്കിലും ഇത്ര വേഗം അവസാനിപ്പിക്കേണ്ടിയിരുന്നില്ല…ഒരുപാട് പാർട്ടുകൾക്കു സ്കോപ് ഉണ്ടായിരുന്നു.പ്രതേകിച്ചും വില്ലന്മാർക്ക് നൽകിയ തിരിച്ചടികൾ ഒന്നും തന്നെ കഥയുടെ ബിൽഡപ്പ്ന് ചേർന്നതായിരുന്നില്ല!

    ഹോസ്പിറ്റലിൽ വെച്ച് ശ്രീദേവി രക്തം ശർദ്ദിച്ചു എന്നൊക്കെ വായിച്ചപ്പോൾ ഒരു നിമിഷം ഞാൻ പ്രവാസിയുടെ കഥയാണ് വായിക്കുന്നത് എന്ന് തെറ്റിദ്ധരിച്ചു പോയി….സ്വയംവരം ക്ലൈമാക്സ് വായിച്ച അതെ ഫീൽ ആയിരുന്നു…പിന്നീട് ടൈൽ എൻഡ്‌ കണ്ടപ്പോഴാണ് ആശ്വാസമായത്. അൽപസമയം പേടിപ്പിച്ചു കള്ളൻ???

    ശ്രീ ഹരിയുടെ ബുദ്ധിവൈഭവം സാധൂകരിക്കുന്ന
    തരത്തിൽ ആയിരുന്നു നിധിവേട്ട യുടെ ഓരോ ഘട്ടങ്ങളും പ്രത്യേകിച്ചും സൂചിക കണ്ടുപിടിച്ചതും താഴിക കുടത്തിലെ സംസ്കൃത വാക്കിന്റെ അർത്ഥങ്ങൾ കണ്ടുപിടിച്ചതും പിന്നീടങ്ങോട്ടുള്ള ഓരോ ചെറു നീക്കങ്ങൾ പോലും അവന്റെ ബുദ്ധിസാമർത്ഥ്യം കേന്ദ്രീകരിച്ചായിരുന്നു…. ശക്തികൊണ്ട് ദേവനും ബുദ്ധികൊണ്ട് ശ്രീഹരിയും ഈ കഥയിൽ ഉടനീളം നിറഞ്ഞു നിന്നു.

    പ്രധാനമായും ഈ പാർട്ടിൽ എനിക്ക് തോന്നിയ രണ്ട് സംശയങ്ങളിൽ ഒന്നു ബോസിനെ വകവരുത്തിയ ശേഷം ശ്രീഹരി എങ്ങിനെ ഗാഡ്‌സിനെ വെട്ടിച്ചു ഹോട്ടലിൽ നിന്നും രക്ഷപ്പെട്ടു? വണ്ടിയിൽ ആരുമില്ല എന്ന് മനസ്സിലാക്കിയ നിമിഷംതന്നെ ഗാർഡ്സ് തങ്ങൾ കമ്പിളിപ്പിക്കപ്പെട്ടതാണെന്ന് മനസ്സിലാക്കിയിരിക്കില്ലേ…

    ഇനി രണ്ടാമത്തെ കാര്യം എന്തെന്നാൽ നിധി കണ്ടെത്തിയ ശേഷം അവർ അത് എന്തു ചെയ്തു എന്ന്‌ കഥയിൽ എവിടെയും പറയുന്നില്ല….വിട്ടു പോയതാണോ ഇനി അത് മനപൂർവം ഒഴിവാക്കിയതാണോ….????

    ഒരു കാര്യം കൂടി പറയാനുള്ളത് എന്താണെന്ന് വെച്ചാൽ കഥയുടെ തുടക്കത്തിൽ ഇനി ഇത്തരം കഥകൾ എഴുതാൻ സാധ്യതയില്ല എന്നൊക്കെ പറയുന്നത് കേട്ടു… തുടർ കഥകളെക്കാൾ നല്ലത് സിംഗിൾ പാർട്ടിൽ തീരുന്ന കഥകളാണ്… വായിക്കാൻ ഇഷ്ടവും അതുതന്നെ… എങ്കിലും മനസ്സിൽ തോന്നുന്ന രീതിയിൽ തന്നെ കഥകൾ എഴുതി പോസ്റ്റ് ചെയ്യണം… അതിനി തുടർക്കഥ ആയാലും സിംഗിൾ പാർട്ടിൽ തീരുന്ന കഥയായാലും സാരമില്ല.

    വേറെ കൂടുതൽ ആയിട്ട് ഒന്നും പറയുന്നില്ല അപ്പോ ശരി അഞ്ജനത്തിൽ കാണാം ???

    സ്നേഹം ♥️♥️♥️
    മേനോൻ കുട്ടി

    1. വില്ലന്മാർക്ക് നൽകിയ തിരിച്ചടി ചേർന്നതല്ല എന്നോ.,.., ഇനി വില്ലന്മാരും ജീവിച്ചിരിപ്പില്ല.,., എല്ലാവരെയും കൊന്നുകളഞ്ഞു എന്നിട്ടും നിനക്ക് മതിയായില്ല.,.,.,. പിന്നെ എല്ലാ ആക്ഷൻ തുടർ കഥകളിലെയും പോലെ തന്നെ ക്ലൈമാക്സിൽ വലിച്ചുവാരിയിട്ടടി എനിക്ക് താല്പര്യം ഉണ്ടായിരുന്നില്ല.,,. പ്രവാസിയുമായി കമ്പയർ ചെയ്യാനും മാത്രമാണെന്നും കഴിവ് എനിക്കില്ല.,.,.
      പിന്നെ നിൻറെ സംശയങ്ങൾ ശ്രീഹരിക്ക് അങ്ങോട്ടു കയറാം എങ്കിൽ അവൻ പുറത്തിറങ്ങാനും സാധിക്കും അതും സ്പൂൺ ഫീഡ് ചെയ്ത് പറയേണ്ട ആവശ്യം ഉണ്ടെന്ന് എനിക്ക് തോന്നിയില്ല.,.,.,
      അതുപോലെതന്നെ നിധി എടുത്തതിനുശേഷം എന്ത് സംഭവിച്ചു എന്ന് പറയാതിരുന്നത് തന്നെയാണ് ശ്രീഹരി ഹാവ് കണക്ഷൻസ്.,., അവന് അത് ഇവിടെനിന്നും സിമ്പിളായി തന്നെ നടത്താൻ സാധിക്കും.,.,. ശ്രീഹരിയുടെ വണ്ടിയൊക്കെ മാറിയിരുന്നു., പജീറോയിൽ നിന്നും ലാൻഡ് റോവർ ആയി മാറി.,.,.,
      സ്നേഹത്തോടെ.,.,
      ??

  10. തമ്പു അണ്ണാ……… ….?

    എന്താണ് പറയേണ്ടത് മിസ്റ്റർ…… അടിപൊളി ക്ലൈമാക്സ് തന്നെ നൽകി….. അതും സിമ്പിൾ ആയിട്ട് അവസാനിപ്പിച്ചു …….. ട്രഷർ. Hunting okke പക്കാ പോളിയയിരുന്നു….. ഓരോ രഹസ്യങ്ങൾ തുറക്കുന്നുതും ഒക്കെ…….. വില്ലന്മാർ ഒക്കെ സിമ്പിൾ ആയിട്ട് മരിച്ചു……☹️ ഇദ്രന് കുറച്ച് പണി kodukkmayirunnu…..
    പിന്നെ fight സീനും adipoliyayriunnu….
    എന്ത് പറഞ്ഞാലും എല്ലായിടത്തും നല്ല രസമായിരുന്നു….. ശ്രീദേവി മരിച്ചു എന്ന് വിചാരിച്ചു അവിടെ നല്ലൊരു ടൈൽ end തന്നു…… ആകെപ്പാടെ മനോഹരമായി……… ഇനി ഇതിൽ ഒന്നും നിർത്തരുത്…. ഇനിയും ഇതുപോലെ നല്ലനല്ല രചനകൾ ഞങ്ങൾക്കായി നൽകണേ….. കാത്തിരിക്കും…….

    സ്നേഹത്തോടെ…????

    1. സിദ്ധു കഥ വായിച്ചതിനും ഇഷ്ടപ്പെട്ടതിനും ഒരുപാട് സന്തോഷം.,.,., ആദ്യം എഴുതിയ കഥ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടപ്പെട്ടു എന്നറിഞ്ഞപ്പോൾ തന്നെ ഒത്തിരി സന്തോഷമായി.,.,
      സ്നേഹത്തോടെ..,
      ??

  11. അപ്പൂട്ടൻ❤??

    തമ്പുരാനേ…. ഒരു തുടക്കക്കാരൻ മനോഹരമായ ഈ നോവൽ ഞങ്ങളെ പോലുള്ളവരുടെ മനംകവർന്നു… സ്നേഹത്തിന്റെ ഭാഷയിൽ അതിന് നന്ദി പറയുന്നു… തിരക്കുകൾ ഉണ്ടായിട്ട് ആയിരിക്കണം ഈ ഭാഗത്ത് ധാരാളം അക്ഷരത്തെറ്റുകൾ വന്നു.. അതൊന്നും കാര്യമാക്കിയില്ല.. കുറച്ചു ഭാഗത്ത് വളരെ വലിച്ചു നീട്ടുന്നത് ആയി തോന്നി എങ്കിലും അത് അരോചകമായി ഇല്ല.. ഇനിയും നിങ്ങളിൽ നിന്നും ഇത്തരം നോവലുകൾ പ്രതീക്ഷിക്കുന്നു.. എല്ലാവിധ ആശംസകളോടെ സ്നേഹപൂർവ്വം അപ്പൂട്ടൻ

    1. തിരക്കുകൾ ഒരുപാടുണ്ട്.,.,., അതുകൊണ്ടുതന്നെ ഇനി ഒരു തുടർകഥ എഴുത്ത് ചിലപ്പോൾ സാധിക്കില്ല.,., കഥ വായിച്ചതിനും ഇഷ്ടപ്പെട്ടതിനും ഒരുപാട് സന്തോഷം.,.,.,
      സ്നേഹത്തോടെ.,..,
      ??

  12. രാഹുൽ പിവി

    ആദ്യം തന്നെ പരാതി പറഞ്ഞ് തുടങ്ങാം.122 പേജ് കണ്ടത് കൊണ്ട് നല്ല ആവേശത്തിലാണ് വായിച്ച് തുടങ്ങിയത്.സത്യം പറയാലോ.പേജ് കുറവ് ആയിരുന്നു.വായിച്ച് തീർന്നത് അറിഞ്ഞില്ല.നല്ല വെഷ്മായി.ഞാൻ ഇതിനു പ്രതികാരം ചെയ്തിരിക്കും.ഇത് സത്യം ശിവം സുന്ദരം✌️

    സത്യം പറഞ്ഞാ ഇപ്പൊ ആകെ മൊത്തം ഒരു മരവിപ്പ് പോലെയാ. ആസ്വദിച്ച് വായിച്ച ഒരു കഥ കൂടെ അവസാനിച്ചിരിക്കുന്നു. കാമുകിയും പ്രാണേശ്വരിയും തീർന്നപ്പോൾ ഉണ്ടായിരുന്ന അതേ അവസ്ഥയിലാണ് ഞാനിപ്പോ.ഇനി എന്നെങ്കിലും ഇതിൻ്റെ രണ്ടാം വരവ് ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.ആക്ഷൻ ഒന്നും ഇല്ലാതെ വിവാഹാനന്തര ജീവിതം ഉൾപ്പെടുത്തി ഉള്ള ഒന്നോ രണ്ടോ ഭാഗം കൂടെ വന്നിരുന്നു എങ്കിൽ എനിക്ക് വളരെയധികം സന്തോഷം ആയേനെ.എന്നെങ്കിലും തരാൻ ശ്രമിക്കാം എന്നെങ്കിലും പറഞ്ഞാ ഒരു ആശ്വാസം കിട്ടും.ഏട്ടൻ അങ്ങനെ അവരെയെല്ലാം വീണ്ടും കൊണ്ടുവരും എന്ന് ഞാൻ കരുതുന്നു???

    വായിച്ച് തീർന്നത് അറിഞ്ഞില്ല. അത്ര രസമായിരുന്നു ഓരോ പേജും വായിക്കാൻ. ശ്രീഹരിയെ ഓർത്ത് മാത്രം പേടി ഇല്ലായിരുന്നു.കാരണം എന്തായാലും അവൻ ഒരിടത്തും തോൽക്കില്ല എന്നത് ഉറപ്പ് ആയിരുന്നു.so ആ ടെൻഷൻ ഇല്ലായിരുന്നു. ആകെ പേടി ഉണ്ടായിരുന്നത് രാഘവൻ നിധി കണ്ടെത്താൻ വന്നപ്പോ ആയിരുന്നു.എന്തായാലും അവിടെയും എല്ലാം ഭംഗിയായി അവസാനിച്ചു.എങ്കിലും രാഘവനും അയാളുടെ മകൻ ഇന്ദ്രനും മരിക്കേണ്ടത് ഹരിയുടെ കൈകൊണ്ട് ആയിരുന്നു.കേസ് ഉണ്ടാകാതെ നൈസ് ആയിട്ട് തീർത്താൽ മതിയായിരുന്നു. ശ്രീക്കുട്ടിയുടെ ദേഹത്ത് കൈവെച്ച ആ നാറിക്ക് കൊടുത്തത് ഒന്നും പോരായിരുന്നു എന്നാണ് എൻ്റെ അഭിപ്രായം?

    സംസ്കൃതം decode ചെയ്തതും അത് സൃഷ്ടിച്ചതും ഒക്കെ നന്നായി.നല്ല ചിന്തയാണല്ലോ.ഇതിന് വേണ്ടി ചെറുതായി ഗവേഷണം നടത്തി എന്ന് മനസിലായി.തല തിരിച്ചുള്ള രീതി ആകുമെന്ന് തീരെ പ്രതീക്ഷിച്ചില്ല.എന്തായാലും ഉണ്ടാക്കിയ രീതി കണ്ടത് കൊണ്ട് ഒരു ബിഗ് സല്യൂട്ട് തരുന്നു???

    ബോസ് ആരാണെന്ന് അറിയാൻ നല്ല ആകാംക്ഷ ഉണ്ടായിരുന്നു.മുൻപത്തെ ഒരു ഭാഗത്ത് casual ആയി പറഞ്ഞ വ്യക്തി ആകുമെന്ന് കരുതിയില്ല. അന്ന് പ്രൊഫസർ രാധാകൃഷ്ണനെ കാണാൻ പറഞ്ഞ് വിട്ടത് രാമേശ്വര റാവു ആയിരുന്നല്ലോ.അതായത് ഹരിയുടെ പ്രൊഫസർ.അങ്ങനെ ഒരാള് ഇതുപോലെ ഒക്കെ ചെയ്യുമോ എന്ന് അതിശയിച്ചു പോയി.പക്ഷേ കൂടെ നിൽക്കുന്നവരെ പോലും കൊല്ലാനുള്ള മനസ്സ് ഉള്ളത് കൊണ്ട് ഇതല്ല ഇതിനപ്പുറവും കാണിക്കും എന്നത് പിന്നീട് ഉറപ്പായി.എന്തായാലും അധികം അടി ഇല്ലാതെ ബുദ്ധികൊണ്ട് കളിച്ച് എല്ലാം തീരുമാനം ആയി.മണ്ടന്മാർ ഗുണ്ടകൾ ആയത് കൊണ്ട് തന്നെ രാഘവൻ ഒക്കെ സ്വന്തം മരണം വിളിച്ചു വരുത്തി. അതിന് മുൻപ് ബോസിൻ്റെ ശിങ്കിടിയും???

    എന്തായാലും അവസാനം കുറച്ച് ടെൻഷൻ അടിച്ചു എങ്കിലും എല്ലാം നല്ല രീതിയിൽ തന്നെ കഴിഞ്ഞല്ലോ.പ്രതികാരവും നടത്തി.കല്യാണവും കഴിഞ്ഞു.ഞാൻ പറഞ്ഞത് പോലെ ഒരു രണ്ടാം വരവ് ഉണ്ടാവില്ലേ.ഈ ബുദ്ധിരാക്ഷസന്മാരുടെ കളികളും പ്രണയവും ഒക്കെ കാണാൻ ആഗ്രഹം ഉണ്ട്. അഞ്ജനത്തിനായി കാത്തിരിക്കുന്നു ???

    1. 122 പേര് തന്നിട്ട് നിനക്ക് സമാധാനമായില്ലല്ലേടാ,., കഥ വായിച്ചിട്ട് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.,. അതുപോലെതന്നെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന കഥയാണ് എന്ന് അറിഞ്ഞപ്പോഴും.,.,
      ബോസിനെ അങ്ങനെതന്നെ മനപ്പൂർവ്വം വച്ചതാണ്.,.,
      ഇതിനെ ഇനിയൊരു സീസൺ ടു ഉണ്ടാകാൻ യാതൊരുവിധ സാധ്യതയുമില്ല.,
      സ്നേഹത്തോടെ..,,??

  13. ലക്ഷ്മണൻ

    നല്ല കഥ ആയിരുന്നു. ഇതു പോലെയുള്ള അടുത്ത കഥ പ്രതീക്ഷിക്കുന്നു

    1. ഒത്തിരി സന്തോഷം.,.,.
      ??

  14. ഒന്നും പറയാനില്ല മച്ചാനെ,,, പൊളിച്ചൂട്ടാ ???

    1. ഒത്തിരി സന്തോഷം.,.,
      ??

  15. Oru rakshayumilla adipoli kadha

    1. താങ്ക്സ് ബ്രോ..,.??

  16. Nte bro parayan vakkukalillaaa…climax okke karayichu kalanju..ufff❤️❤️❤️ thudarnnum ithupole kadhayezhuthanam bro..any ways once again…sreeragam enna storyk vendy thanks????

    1. കഥ ഇഷ്ടപ്പെട്ടതിനും ഇത്ര നല്ല വാക്കുകൾ എനിക്കായി ഇവിടെ എഴുതിയതിനും ഒരുപാട് സന്തോഷം.,.,??

  17. Nalla oru tudarkadha arnu bro orupadu ishrapettu
    Athyamai anu ee story kk comment cheyyunnathu ithrem nalloru story njngalkay nalkiyituu oru nalla vakku polm parayandu ponathu sheri allalo
    Sherikm ishtapetu broyude writing.
    Nalla kadhakal njngalkkay nalkumennu pratheshikkunu.
    Keep up the good work bro.
    With love
    Kora

    1. കഥ ഇഷ്ടമായി അല്ലോ അതുമതി.,.,. ഇത്രയും നാൾ കമൻറ് ഇടാത്തത് ചെറിയ പിണക്കം ഉണ്ട് കേട്ടോ.,., എങ്കിലും ഈ കമൻറ്ഓടുകൂടി മനസ്സുനിറഞ്ഞു.,.,
      സ്നേഹം.,.,
      ??

  18. ❤️❤️❤️❤️

  19. അടിപൊളി, climax നല്ല super ആയിട്ട് തന്നെ അവതരിപ്പിച്ചു,ഹോസ്പിറ്റൽ സീൻ എല്ലാം മനസ്സിനെ വല്ലാതെ ബുദ്ധിമുട്ടിച്ചു.കാത്തിരുന്നു വായിക്കുന്ന ഇനി ഇല്ല എന്ന് അറിയുമ്പോ ഒരു സങ്കടമൊക്കെ ഉണ്ട്. ഇതുപോലുള്ള കഥകളുമായി വീണ്ടും വരൂ.

    1. കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം അതുപോലെ ആ ഹോസ്പിറ്റലിൽ രംഗങ്ങൾ നൊമ്പരം ഉണർത്തി എന്നറിഞ്ഞപ്പോഴും.,.,.
      സ്നേഹത്തോടെ.,.,
      ??

  20. എന്താ പറയേണ്ടതെന്ന് അറിയില്ല എന്തായാലും ഒരു നല്ല നോവൽ തന്ന തമ്പുരാന് എല്ലാ ആശംസകളും നേരുന്നു

    1. ഒത്തിരി സന്തോഷം.,.,
      ??

  21. ശ്രീദേവി

    കാത്തിരുന്നു കാത്തിരുന്നു വായിക്കുന്ന ഒരു കഥകൂടി അവസാനിച്ചിരിക്കുന്നു…. അതുകൊണ്ട് എന്തോ ഒരു വിഷമം… എന്നാലും പൊളിച്ചു…
    സസ്നേഹം
    ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ?

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ???

          1. Ɒ?ᙢ⚈Ƞ Ҡ???‐??

            ???

    2. ശ്രീദേവിയും ശ്രീഹരിയും കൂടി ജീവിതമാകുന്ന ശ്രീരാഗം ജീവിച്ചു തീർക്കട്ടെ.,.,., കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.,.,.??

  22. Ɒ?ᙢ⚈Ƞ Ҡ???‐??

    തമ്പു അണ്ണാ….
    വായിച്ചില്ല…. പക്ഷെ വായിക്കും…
    ഏത് വർഷം എന്ന് ചോദിക്കരുത്….
    വായിച്ചിരിക്കും (ശങ്കു, അജയൻ jpg )?

    അപ്പൊ നമ്മൾ പ്ലാൻ ചെയ്ത പോലെ കുട്ടി ശ്രീയെ ‘”””ഹരിക്ക്”'””(?) തന്നെ കൊടുക്കും എന്ന് പ്രതീക്ഷിക്കുന്നു….
    എന്ന് ഡീമൂ
    ഒപ്പു…????

    1. വാവേ.,.,.,
      അപ്പൊ പറഞ്ഞപോലെ തിങ്കളാഴ്ച വായിച്ചോളനം.,.,.,????

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        തിങ്കളാഴ്ച ഉറപ്പായും ശ്രീരാഗം 17 വായിക്കും…???

        ഇത് ഇനി എപ്പോ വായിക്കും ????

        1. അന്ന് തന്നെ വായിക്കു…

          1. Ɒ?ᙢ⚈Ƞ Ҡ???‐??

            നോക്കട്ടെ….

  23. തമ്പു അണ്ണാ,
    ഇന്നലെ തന്നെ കഥ വായിച്ചിരുന്നു എങ്കിലും കമന്റ് ഇടാൻ സാധിച്ചിരുന്നില്ല. വായനക്കാരുടെ ഉള്ളിൽ ത്രസിപ്പിച്ചു നിർത്തിയിരുന്ന കഥയ്ക്ക് സന്തോഷം നിറഞ്ഞ അവസാനവും നൽകി.
    ഇടയ്ക്ക് ഉള്ളിൽ ഉറങ്ങി കിടന്ന സൈക്കോ ഒന്ന് പ്രവർത്തിച്ചു. ശ്രീദേവിക്ക് വെടികൊള്ളുന്നത് ഒക്കെ നൊമ്പരം സൃഷ്ടിച്ചു.
    രാധമ്മയുടെ മോട്ടിവേഷനും, സംസ്‌കൃത പാണ്ഡിത്യം ഒക്കെ സൂപ്പർ ആക്കി.
    നിധി എടുക്കാൻ പോകുന്ന വഴിയും, അതിനെ തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുടെയും വർണന അതി ഗംഭീരം.
    റോൾസ് റോയിസ് ഹാക്ക് ചെയ്തു മൊബൈലിൽ ഓടിക്കുന്ന ഐഡിയ വന്നത് ദുൽക്കറിന്റെ തമിഴ് സിനിമയിൽ നിന്നാണോ?അത് കിടു സ്റ്റയിൽ ആയിരുന്നു. ഇടയ്ക്ക് ഒരു വലിച്ചിൽ അനുഭവപ്പെട്ടത് ശ്രീ ഹരി ശ്രീ ദേവിക്ക് വെടിയേറ്റ് കഴിയുമ്പോൾ ഹോസ്പിറ്റലിൽ രാധമ്മയോട് പറയുന്ന സീൻ നൊമ്പരമുണർത്തിയെങ്കിലും ഒരേ വാക്കുകളുടെ ആവർത്തനം ഒരു വിരസതയായി എനിക്ക് തോന്നി. പക്ഷെ അവിടെ രാധമ്മയുടെ മോട്ടിവേഷൻ കൊണ്ടുവന്നു എല്ലാം തരണം ചെയ്തു. അവസാനം എല്ലാവർക്കും സന്തോഷമാകുന്ന ക്ളൈമാക്‌സിൽ അവരെ ഒന്നിപ്പിക്കുകയും ചെയ്തു. അടിപൊളി, ഇനി ശ്രീരാഗത്തിനായി കാത്തിരിക്കാൻ കഴിയില്ലല്ലോ എന്നൊരു കുഞ്ഞു ദുഃഖവും ഉണ്ട്.
    ഒരു കുഞ്ഞു ബ്രെയ്ക്ക് ഒക്കെ എടുത്ത്, മാനസിക സമ്മർദ്ദം ഒന്ന് കുറഞ്ഞാൽ പുതിയ കഥയുമായി വേഗം വരിക… ആശംസകൾ…
    സ്നേഹപൂർവ്വം…
    ജ്വാല.

    1. ഇത്ര വലിയ കമൻറ് കണ്ടപ്പോൾ ഞാൻ ഒന്നും കൂടി നോക്കി ജ്വാലാമുഖി തന്നെയല്ലേ എഴുതിയത് എന്ന്.,.,., ഉള്ളിലെ സൈക്കോ പുറത്തുവന്നതാണ് പാവം ശ്രീക്കുട്ടി ഐസിയുവിൽ കിടന്നത്.,., വളരെയധികം പേജുകൾ ഉള്ളതുകൊണ്ട് തന്നെ ചിലപ്പോൾ മുൻപ് എഴുതിയ രംഗങ്ങളിൽ ഉപയോഗിച്ച വാക്കുകൾ വീണ്ടും വരുന്നത് ശ്രദ്ധയിൽ പെട്ടിരുന്നില്ല അതാവാം കാരണം.,.,., പിന്നെ ഒരു സത്യം പറഞ്ഞാൽ ഈ കാർ റിമോട്ടിൽ ഓടിക്കുന്നത് ജയിംസ് ബോൻഡിൻറെ ഒരു സിനിമയിൽ നിന്നും ഉൾക്കൊണ്ടതാണ്.,., ആദ്യം ബോസിൻറെ കാർ ആസ്റ്റൻ മാർട്ടിൻ ആയിരുന്നു.,., പിന്നീട് റോൾസ് റോയ്സ് ഈ മോഡലിനെ കണ്ടപ്പോഴാണ് ഞാൻ അങ്ങോട്ടേക്ക് മാറ്റി പിടിച്ചത്.,., അതു കഴിഞ്ഞപ്പോഴാണ് ദുൽഖറിൻറെ പടത്തിന്റെ കാര്യവും ഓർത്തത് അങ്ങനെ അത് ഉറപ്പിച്ചു.,.,.
      ചെറിയ ഒരു ഇടവേള ഉണ്ടാകുമെങ്കിലും കമൻറ് ബോക്സിലും അല്ലാതെയും നമുക്ക് കാണാം.,.,
      സ്നേഹത്തോടെ.,.,??

  24. സാഹോ,
    അടിപൊളിയായിരിക്കണ്,ഇങ്ങള് പൊളിയാട്ടോ,ശ്രീദേവി ശ്രീഹരി മനസ്സിൽ കിടക്കുന്നു.

    1. താങ്ക്സ് രാധിക.,.,.
      സ്നേഹം.,.,
      ??

Comments are closed.