? രുദ്ര ? ( ഭാഗം 6 ) [? ? ? ? ? ] 97

 

“”””””””””തമാശിക്കല്ലേ….., എനിക്കെല്ലാം മനസ്സിലാവുന്നുണ്ട്. പഴേ കാമുകിയെ കണ്ടപ്പോ നമ്മളെയൊന്നും ആർക്കും വേണ്ട……!!””””””””””

 

ഇല്ലാത്ത കണ്ണുനീരും ഇല്ലാത്ത മൂക്ക് പിഴിയാലും ഒക്കെയായി അവള് തകർത്ത് അഭിനയിക്കുവാണ്.

 

“””””””””””ആര് പറഞ്ഞു…?? എനിക്കെന്നും എന്റെ പൊന്നിനെ മാത്രം മതി. വേറാരേം വേണ്ട…..!!””””””””””

 

സാരിക്ക് ഇടയിലൂടെ അനാവൃതമായ അവളുടെ വയറിൽ ഇക്കിളി ഇട്ട് ഞാൻ അവിടേക്ക് മുഖം പൂഴ്ത്തി……!!

 

“””””””””എനിക്കറിയണം ആദി., വീണ ആദിക്ക് ആരായിരുന്നുയെന്ന്…..!! ഇത്രേം നാള് എന്നോട് മറച്ച് വച്ചത് എന്തിനായിരുന്നു എന്ന്……!!”””””””””””

 

ഞാൻ കാട്ടുന്ന കുസൃതിയിൽ എന്റെ മുടിയിഴകളെ തഴുകി അവൾ പറഞ്ഞു. അതേ, സമയമായി ഇനിയൊന്നും എന്റെ പെണ്ണിനോട് മറച്ചു വക്കുന്നില്ല. എല്ലാം പറയാൻ തന്നെ ഞാൻ തീരുമാനിച്ചു. അവളെ വിട്ടകന്ന്, അവളുടെ അടുത്തായി തന്നിരുന്നു ഞാൻ പറയാൻ തുടങ്ങി. വീണ ആരായിരുന്നു എന്ന്., മറന്നുപ്പോയ ആദിയുടെ മറ്റൊരു ചെറിയ നൊമ്പരത്തിന്റെ കഥ……..!!

 

<<<<<<<<<<>>>>>>>>>

 

“”””””””””””വീണ, ആരൊക്കെയോ ആയിരുന്നു പെണ്ണേ, പക്ഷെ ഒന്നും മിണ്ടാതെ ഒരൂസം അവള് വിട്ടിട്ട് പോയപ്പോ എന്നെന്നേക്കുമായി ഞാൻ മറന്നതാ. ഏറെ കൊല്ലങ്ങൾക്ക് ശേഷം ഒട്ടും പ്രതീക്ഷിക്കാതെ ഇന്നവളെ അവിടെ കണ്ടപ്പോ പഴേതോരോന്നോർത്ത് പോയി. എന്ന് കരുതി എന്റെ ഉണ്ടക്കണ്ണിയെ മറന്നിട്ട് ഞാനവളേം കിനാവ് കണ്ട് കഴിയത്തൊന്നുമില്ലാ. നീ എന്നെന്റെ സ്വന്തമായോ അന്ന് തൊട്ടീ നെഞ്ചില് നീ മാത്രേയുള്ളൂ പെണ്ണേ……!!””””””””””””

 

പഴേതോരോന്നോർത്ത് പറയുമ്പോ, നിറഞ്ഞ മിഴികൾ അവളിൽ നിന്നും ഒളിപ്പിക്കാനായി ഞാൻ എഴുന്നേറ്റു. എന്നാ അതിനുമുന്നേ അവളെന്റെ കൈയേ പിടിച്ചിരുന്നു.

 

“”””””””””””പ്രേമത്തിലെ നിവിൻ പോളി കരയുവാ…..??””””””””””

 

പിടിച്ച പിടിയിൽ അവളെ തിരിഞ്ഞ് നോക്കുമ്പോ കുറുമ്പ് ചിരിയോടെ അവളെന്നെ നോക്കി ചോദിച്ചു. അറിയാതെ എനിക്കും ചിരി പൊട്ടി.

 

“”””””””””പോടി…..””””””””””

 

“””””””””അതേ ഈ മുഖോക്കെ ഒന്ന് കഴുകീട്ട് വാ. എനിക്കെന്റെ ആദിയെ ഈ കോലത്തിൽ കാണണ്ടാ. ചെല്ല് ചെല്ല്….”””””””””””

 

 

 

“””””””””പിന്നെ ആ മനസ്സില് ഞാൻ മാത്രം മതി, കണ്ട വീണക്കോ തബലക്കോ ആ മനസ്സില് സ്ഥാനം ഉണ്ടെന്ന് അറിഞ്ഞാൽ കടിക്കും ഞാൻ അറിയാലോ….”””””””””””

 

ബാത്‌റൂമിലേക്ക് കേറാൻ തുനിയുമ്പോ പിന്നിൽ നിന്നുമൊരു അശരീരി കേട്ടു. കുശുമ്പി പാറു. ചിരിയോടെ ഞാൻ മുഖവും കഴുകി വന്നു.

 

“”””””””””””വാവേ……””””””””””””

 

സാരിത്തുമ്പിനാൽ എന്റെ മുഖമൊപ്പി തരുന്ന അവളെ കണ്ണിമ തെറ്റാതെ ഞാൻ വിളിച്ചു.

 

“””””””””””മ്മ്……””””””””””

 

“””””””””ഇത്രേം നാളും ഇതൊക്കെ മറച്ച് വച്ചത്, എല്ലാം അറിഞ്ഞാൽ നീ എന്നെ വെറുക്കോന്ന് പേടിച്ചിട്ടാ., സോറിടി.””””””””””

 

“””””””””””അയ്യേ എന്താ എന്റെ ചെക്കൻ ഇങ്ങനെ. നീ ഇനിയിപ്പോ അവളോടൊപ്പം പോയാ പോലും ഞാൻ നിന്നെ വെറുക്കില്ല., എനിക്കതിനാവില്ല…….!!””””””””””

 

“”””””””””എന്നാ ഞാൻ അവളോടൊപ്പം പോട്ടെടി……??””””””””””

 

ചിരിയോടെ ഞാൻ ചോദിച്ചു.

 

“””””””””””ആദി കുട്ടാ, വെറുക്കില്ലാന്നേ ഞാൻ പറഞ്ഞുള്ളൂ. അങ്ങനെ വല്ലോ ചിന്തയും ഉണ്ടേൽ മോനെ നിന്റെ ഭാര്യയെ ഒരു കൊലപാതകി ആക്കരുത്….!!””””””””””

 

“””””””””””അയ്യോ ഞാൻ വെറുതെ പറഞ്ഞത് ആണേ. എനിക്കെന്റെ പൊന്നിനെ മാത്രം മതിയേ…..”””””””””””

 

അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി അവളുമായി ബെണ്ടിലേക്ക് വീഴുമ്പോൾ എന്റെ പൊടി മീശയും താടിയും ഇക്കിളിപ്പെടുത്തിട്ട് ആവാം അവളും എന്നെ ചുറ്റിപ്പിടിച്ച് കുണുങ്ങി ചിരിക്കുന്നുണ്ട്……!!

 

“””””””””””ഇങ്ങനെ നോക്കല്ലേടാ പൂച്ചക്കണ്ണാ…, നിക്ക്…., നാണം വരുവാ….””””””””””

 

“””””””””പിന്നെയൊരു നാണക്കാരി വന്നേക്കുന്നു. അതിന് നാണിക്കാൻ മാത്രം ഞാൻ നിന്നെയൊന്നും ചെയ്തില്ലല്ലോ എന്റെ ഉണ്ടക്കണ്ണിയേ. ഒന്ന് നോക്കിയതല്ലേ ഉള്ളൂ…..??””””””””””

 

1 Comment

  1. Man With Two Hearts

    ബാക്കി ഉണ്ടാവില്ലേ

Comments are closed.