? രുദ്ര ? ( ഭാഗം 5 ) [? ? ? ? ? ] 125

 

 

രാത്രി പെയ്താ മഴ എപ്പഴോ ഒന്ന് കുറഞ്ഞ് നിന്നതാണ്. എന്നാ നേരം വെളുത്ത് തുടങ്ങിയതും വീണ്ടും ആർത്തലച്ച് തന്നെ പെയ്യാൻ തുടങ്ങി. ഇടിയുടെ ശബ്ദം കേട്ടോ അതല്ല ഇനി മറ്റ് കാരണങ്ങൾ കൊണ്ടോ ഉറക്കം പൂർണമായും എന്നെ വിട്ടിരുന്നു. ഒന്ന് മൂരി നിവർന്ന് കിടന്നു. ഇപ്പോഴും എന്റെ കൈയേം അള്ളിപ്പിടിച്ച് കിടക്കുവാണവൾ രുദ്ര……!!

 

മുഖത്തേക്ക് തെന്നി വീണ് കിടന്ന മുടിയിഴകളെ ചെവിയോരം വരിയൊതുക്കി വച്ച് ആ കുഞ്ഞി മൂക്കിൽ ചുംബിച്ച്, അവളുടെ കൈ ഉണരാതെ തന്നെ എടുത്ത് മാറ്റിയ ശേഷം നന്നായി പുതപ്പിച്ച് ഞാൻ ബാത്‌റൂമിലേക്ക് കേറി. ഒന്ന് ഫ്രഷായിറങ്ങി. സമയം ആറാവുന്നതേയുള്ളൂ. നല്ല തണുപ്പുണ്ട്. ഒരു ചായ കിട്ടോന്നറിയാൻ അവളെ ഒന്നൂടെ ഒന്ന് നോക്കി ഞാൻ മുറി വിട്ട് വെളിയിലേക്കിറങ്ങി. പക്ഷെ ആരും തന്നെ ഉണർന്നിട്ടില്ല എന്ന് മനസ്സിലാക്കാൻ അടുക്കള വരെ എത്തേണ്ടി വന്നൂ. തണുപ്പൊക്കെ അല്ലെ എണീക്കാനുള്ള മടിയുണ്ടാകും. ഒട്ടും ചിന്തിച്ചില്ല അടുപ്പ് കത്തിച്ച് ചായക്ക് പാല് വച്ചു.

 

മഴ ഇപ്പോഴും തകൃതിയായി പെയ്യുന്നുണ്ട്. കൂടാതെ അപ്പഴപ്പഴായി വരുന്ന ഇടിമിന്നലും. ഓർക്കുവാണ് ഞാൻ., ഇതുപോലൊരു കോരിച്ചൊരിയുന്ന മഴയത്താണ് ഞാനെന്റെ രുദ്രയേ ആദ്യമായി കാണുന്നത്. ചെറിയൊരു ഗവണ്മെന്റ് സ്കൂളിലായിരുന്നു നാലാം ക്ലാസ്സ്‌ വരെ പഠിച്ചത്. പിന്നീട് അഞ്ചാം ക്ലാസ്സിലോട്ട് എന്നേ ചേർക്കുമ്പോ അന്നാ പത്ത് വയസ്സുകാരൻ ചെറുക്കന് സന്തോഷവും ആകാംഷയും ഒക്കെയായിരുന്നു. പിറ്റേന്നാൾ മുതൽ പുതിയ സ്കൂള്, പുതിയ ഡ്രസ്സ്‌, ബാഗ്, ബുക്ക്, പെൻസിലിന് പകരം പേന അങ്ങനെ എല്ലാം കൊണ്ടും സന്തോഷം മാത്രം. ജൂൺ മാസത്തിലെ ആ മഴയിൽ പോപ്പി കുടയും ചൂടി പുത്തൻ ഷൂവിൽ ചെളിയോ വെള്ളമോ ആവാണ്ട് നോക്കി ഞാൻ നടന്നു. ഇടക്കിടക്ക് കുടയിൽ ഓരോരത്തായി കിടക്കുന്ന വിസിലടിക്കാനും ഞാൻ മറന്നിരുന്നില്ല.

 

സ്കൂൾ കവാടം കടക്കും വരെ ഞാനൊറ്റക്ക് തന്നായിരുന്നു. എന്നാൽ എവിടുന്ന് വന്നോ അറിയില്ല., തോളിലൂടെ കൈയിട്ട് മറു കൈയാൽ കുടയിൽ ഞാൻ പിടിച്ച കൈയോടൊപ്പം ചേർത്ത് വേറൊരാളൂടെ കൂടിയിരുന്നു ഒരേസമയം എന്നോടൊപ്പവും എന്റെ മനസ്സിനോടൊപ്പവും. രുദ്ര…….!!

 

ഞാൻ അടിച്ചിട്ടിട്ട വിസ്സില് ഇത്തവണ അവളുടെ വിറക്കുന്ന ചുണ്ടുകളാൽ ചേർത്ത് ആഞ്ഞ് വലിച്ച് ഊതുമ്പോ, അതിൽ നിന്നും വരുന്ന ശബ്ദത്തിനേക്കാൾ പുറത്ത് പെയ്യുന്ന മഴയുടെ ശബ്ദത്തേക്കാൾ കാതിൽ വീണത് അവളുടെ മണിക്കിലുക്കം പോലുള്ള ചിരിയായിരുന്നു. മിന്നൽ അടിക്കുമ്പോ പേടിച്ചവൾ എന്റെ കൈയേൽ മുറുകെ പിടിക്കുമായിരുന്നു. ഇന്നും ഇതേ മഴയിൽ ഓർക്കുന്നു അന്നാ ദിവസത്തെ ഇന്നലെ കഴിഞ്ഞ പോലെ…….!!

 

ഒരു കപ്പിൽ പാല് മറ്റൊന്നിൽ ചേർക്കൂ, ബ്രൂ. മധുരമല്പം ചേർക്കൂ, പിന്നെ മിക്സ്‌ തുടങ്ങു ഈ കപ്പിന്നാ കപ്പിലേക്ക് കിട്ടും ടെസ്റ്റി കോഫി……..

 

മിനി ഫ്ലാസ്കിലേക്ക് ഒഴിച്ച് രണ്ട് കപ്പുമായി തിരിച്ച് നടക്കുമ്പോ മിന്നലിന്റെ വെളിച്ചത്തിൽ മുന്നിൽ നിൽക്കുന്ന രൂപത്തെ കണ്ട് ഞാൻ ഞെട്ടി, മറുത.

 

“””””””””””എന്താണ്…..?? ചായയൊക്കെ ഇട്ടല്ലോ…..?? ഭാര്യക്കാവും…..!!””””””””””

 

“””””””””മനുഷ്യനെ പേടിപ്പിക്കാനായിട്ട്. മാറി നിക്ക് കെളവി……””””””””””

 

“””””””””””വെറുതെയല്ല ഇന്നിങ്ങനെ മഴ. മൂട്ടില് വെയിലടിച്ചാലും പുതച്ച് മൂടി ഉറങ്ങണ ചെലര് ദേ എല്ലാർക്കും മുന്നേ എണീച്ച് അടുക്കളേൽ കേറി ചായയും ഇട്ടേക്കുന്നു……!!”””””””””””

 

അവരേം തള്ളി കളഞ്ഞ് പോവാൻ തുനിയുമ്പോ അതിന് സമ്മതിക്കാതെ എന്നേം പിടിച്ച് നിർത്തി അവര് പറഞ്ഞു.

 

“”””””””””ദേ ഞാൻ കാല് പിടിക്കാം എന്നെയൊരു കൊലപാതകി ആക്കരുത്. അച്ഛനെ ഓർത്തിട്ടാ ഒന്നും ചെയ്യണ്ടിരിക്കണേ. അത് ആദീടെ കഴിവ് കേടായി കാണരുത് നിങ്ങള്….. മറങ്കട്…..”””””””””””

 

“”””””””””ഉവുവ്വേ…..””””””””””

 

എന്നെ ആക്കിയൊരു ചിരിയും ചിരിച്ച് അവരെനിക്ക് വഴിയും തന്നു. ചാരിയ വാതിൽ തുറന്നകത്തേക്ക് കേറി. അകത്തൂന്ന് കുറ്റിയും ഇട്ട് നേരെ ബെണ്ടിൽ പോയിരുന്നു. ഇപ്പോഴും നല്ല ഉറക്കമാ അവള്. വിളിച്ചുണർത്താൻ തോന്നിയിരുന്നില്ല എങ്കിലും ചായ കുടിച്ചിട്ട് കിടത്താം എന്ന് കരുതി. അവളെ വിളിക്കാനായി തുനിയുമ്പോഴാണ് അവളേം എന്നേം ഒരേപോലെ ഞെട്ടിച്ച് കൊണ്ട് നെഞ്ച് പൊട്ടണ രീതിയില് ഒരിടി വെട്ടിയെ. പ്രതീക്ഷിക്കാതെ ആയത് കൊണ്ട് അവളെഴുന്നേറ്റിരുന്നു. ഇതിനകം രണ്ടാളും പേടിച്ച് ഒരു പരുവമായിരുന്നു. പിന്നീട് എന്റെ മുഖത്ത് വന്ന അതേ ചമ്മിയ ചിരി തന്നാണ് അവളുടെ മുഖത്തും.

 

“”””””””””ആരും കണ്ടില്ല. വാ എഴുന്നേൽക്ക്…….!!”””””””””””

 

“””””””””കുറച്ചൂടെ ഒന്ന് കിടക്കട്ടെ ആദി. ഉറക്കം മാറീട്ടില്ല……!!””””””””””

 

ചിരിയോടെ പറഞ്ഞ് ഞാൻ പിടിക്കാൻ ചെല്ലുമ്പോ അവളൊന്നൂടെ എന്നോട് ചേർന്ന് കിടന്നു.

 

“””””””””””””അതിനെന്താ ഉറങ്ങാലോ…, ദേ ഈ ചായ കുടിച്ചിട്ട് ഉറങ്ങാം. ചൂട് പോവുമ്മുന്നേ കുടിക്ക്…..!!”””””””””””

 

ഇത്തവണ ഞാനാ മുഖത്ത് കണ്ടത് എന്തോ വല്ലാത്ത തിളക്കമാണ്.

 

“”””””””””ഞാനിപ്പോ ഒരു സ്വപ്നം കണ്ടാദി. അതില്ലേ ഇതുപോലൊരു മഴയത്ത് ഇങ്ങനെ നിന്നേം ചേർന്നിരുന്ന് ചായ കുടിക്കുന്നതും, പിന്നെ നിന്നെ ചേർന്നുറങ്ങുന്നതും ഒക്കെ……””””””””””

 

“””””””””ആണോ….?? എന്നാ വാ. കണ്ട സ്വപ്നം അങ്ങ് നടത്തിക്കളയാം….!!””””””””””

 

തല പയ്യേ പൊക്കി തലയണ എടുത്ത് നേരെ വച്ചു. പിന്നെ അവളെ പയ്യേ പിടിച്ച് നേരെയിരുത്തി. ഒരു കപ്പിലേക്ക് ചായ പകർന്ന് ഞാനവൾക്ക് നേരെ നീട്ടി. മറ്റൊന്നിൽ ഞാനുമെടുത്ത് കുടിച്ചു. ചായ ഒന്നൂതി ഒരിറക്കിറക്കി. പിന്നെ എന്റെ തോളിലേക്ക് തല ചാച്ച് വച്ചു.

5 Comments

  1. Good. Waiting next part don’t say next year.

  2. ഇത്തിരി ഒള്ളു ☹️☹️☹️

  3. Man With Two Hearts

    ഇനി അടുത്ത കൊല്ലം വരുള്ളൂന്ന് പറഞ്ഞില്ലേലും അറിയാ?…
    നിങ്ങൾ നിർത്തി പോയെന്ന വിചാരിച്ചേ.. എന്തായാലും ഈ പാർട്ടും പൊളി ?

  4. Okk next year kanam

  5. Nalla adipoliyayi vannathayirunu,appozhkeum kazhinju…ini enn varumeda

    Story super ??❤️❤️

Comments are closed.