?കല്യാണസൗഗന്ധികം 2? [Sai] 1843

ആദ്യത്തെ ഭാഗം ഇഷ്ടപ്പെട്ടു എന്ന് കരുതുന്നു… രണ്ടാമത്തെ ഭാഗവും ആയി ഞാൻ ദേ വന്നു…..

വായിച്ചിട്ട് അനുഗ്രഹിക്കു.. ആശിർവദിക്കു…..

കല്യാണസൗഗന്ധികം

രണ്ടാം ഭാഗം

Author: Sai

[Previous Part]

കല്യാണസൗഗന്ധികം….

 

തിരിച്ചു കാറിൽ പോകുമ്പോ സൂചിയുടെ മനസ്സിൽ സങ്കടവും സന്തോഷവും വിങ്ങി നിറയുകയായിരുന്നു….

 

പതിയെ ഓർമ്മകൾ അവളെ മൂടി…..

 

പതിവ് പോലെ അന്നും സൂചിനെ കണക്ക് ടീച്ചർ സ്നേഹിച്ചു…… പീരിയഡ് കഴിയുന്ന വരെ ഡെസ്കിൽ കയറ്റി നിർത്തി….

 

പണ്ടേ നാണം മാനം എന്നിവ ഇല്ലാത്തോണ്ട് അവൾക് അതൊക്കെ ഒരു ട്രോഫി വാങ്ങണ പോലത്തെ ഫീൽ ആയിരുന്നു..

 

നാളെ കണക് ചെയ്ത് കാണിച്ചില്ലേൽ ക്ലാസിനു പുറത്തായിരിക്കും എന്ന് ഭീഷണി മുഴക്കിയാണ് വേണി ടീച്ചർ ക്ലാസിനു പോയത്…

 

സൂചി വീട്ടിൽ എത്തിയപാടെ ബാഗും വലിച്ചെറിഞ്ഞു തോട്ടിൽ മീൻ പിടിക്കാൻ പോയി… രണ്ട് പുള്ളനെയും ഒരു ആമയെയും കിട്ടി….

 

രാത്രി വൈകി കണക് ഒഴികെയുള്ള ഹോം വർക്ക്‌ ഒക്കെ ചെയ്തു തീർത്തു….

 

സൂചിക് കണക് കാണുന്നതും ഭ്രാന്ത് പിടിച്ച കുതിരയെ വെള്ളം കാണിക്കുന്നതും ഒരു പോലെയാണ്…..

 

തുറന്നു പോലും നോക്കാതെ കണക് നോട്ട് ബാഗിലെക് തള്ളി കേറ്റുമ്പോൾ സൂചി ഓർത്തില്ല നാളെ വേണി ടീച്ചർ ചാക്കോ മാഷിന്റെ അമ്മൂമ്മ ആവും എന്ന്…..

 

പിറ്റേന്ന് ടീച്ചർ ക്ലാസ്സിലേക്ക് കയറി വന്ന ഉടനെ തിരഞ്ഞത് സൂചിയെ യാണ്……..

 

സ്വയം നല്ല ബോധം ഉള്ളതോണ്ട് ബുക്ക്‌ തപ്പി കളിക്കാതെ, തന്നെ പുറത്താക്കാൻ വേറെ ഒരു തെണ്ടിയുടെയും ആവശ്യം ഇല്ല എന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് ക്ലാസിനു വെളിയിൽ ഇറങ്ങി നിന്നു….

 

 

ടീച്ചർക്കു സങ്കടോം ദേഷ്യോം വന്നു……

 

എടുത്തു പുളിവാറൽ കൊടുത്തു ചറ പറ….

 

അടി കിട്ടിയ സ്ഥലത്തിന്റേം എണ്ണതിന്റേം ( ബ്രേക്കറ്റിൽ ) ലിസ്റ്റ് ചുവടെ ചേർക്കുന്നു…

 

1. കൈ വെള്ള (4)

2. കാല് മുട്ടിനു താഴെ (3)

3. കാല് മുട്ടിനു മുകളിൽ (2)

 

ഒരെണ്ണം പോലും മിസ്സ്‌ ആവാതെ അടി മുഴുവൻ വാങ്ങി കൂട്ടിയ സന്തോഷത്തിൽ സൂചി ചെറുതായി ഒന്ന് തല കറങ്ങി വീണു…

4 Comments

  1. ♥♥♥♥♥????

  2. നന്നായിട്ടുണ്ട് ബ്രോ

Comments are closed.