മുഖത്ത് എന്തോ വീഴുന്നത് പോലെ തോന്നിയത് കൊണ്ടാണ് ഞാൻ കണ്ണ് തുറന്നത്…. പെട്ടെന്ന് കണ്ണ് തുറന്നപ്പോ തല മുഴുവൻ ഭയങ്കര വേദന… ഒന്ന് അടച്ച് കണ്ണ് തുറന്ന എന്റെ മുൻപിൽ കണ്ടത് ഒരു മരത്തിന്റെ വേരാണ്… പക്ഷേ ഈ മരം ഞാൻ എവിടെയോ കണ്ടിട്ടുണ്ട്… അതേ ശ്രീനിലയത്തിന്റെ ഗെയിറ്റിൻ്റെ സമീപത്ത് ഇങ്ങനെ ഒരു മരം ഞാൻ കണ്ടിട്ടുണ്ട്… അല്ല ഞാൻ ഇത് എവിടെയാ കിടക്കുന്നത്… ഒന്ന് കൈ കൂട്ടി പിടിച്ച് എഴുന്നേൽക്കാൻ നോക്കിയപ്പോഴാണ് മനസ്സിലായത് ഞാൻ മണ്ണിലാണ് കിടക്കുന്നത് എന്ന്… കൂടാതെ ശരീരത്തിന് സഹിക്കാൻ പറ്റാത്ത വേദന ഉണ്ട്… പതിയെ ആ വേരിൽ പിടിച്ച് എഴുന്നേൽക്കാൻ ഞാൻ ഒരു പാഴ്ശ്രമം നടത്തി… വീഴാൻ പോയപ്പൊഴേക്കും എന്നെ ആരോ താങ്ങി പിടിച്ചു… പതിയെ എന്നെ താങ്ങി മതിലിനോട് ചേർത്ത് ഇരുത്തിയ ശേഷം എന്നെ സഹായിച്ച ആളുടെ മുഖത്തേക്ക് ഞാൻ നോക്കി….ഇരുട്ടത്ത് ആയത് കൊണ്ട് എനിക്ക് മുഖം കാണാൻ സാധിച്ചില്ല… അവിടെ പെയ്യ്തിരുന്ന ചാറ്റൽ മഴയ്ക്ക് കൂട്ടായ് വന്ന ഇടിമിന്നലിൽ ഞാൻ കണ്ടു ആ മുഖം…
വിജയേട്ടൻ….
ശ്രീനിലയത്ത് സെക്യൂരിറ്റി ജോലിക്ക് നിൽക്കുന്ന ആളാണ് വിജയേട്ടൻ…. പുള്ളിക്ക് എന്നെ വലിയ കാര്യമാ…
പതിയെ മരത്തിൽ ചാരി ഇരുന്ന ഞാൻ മുൻപ് നടന്നതിനെ പറ്റി ഓർക്കാൻ ശ്രമിച്ചു… ഒരു നിമിഷം മുൻപ് നടന്നത് എന്റെ മനസ്സിൽ ഒരു സിനിമ പോലെ വന്നു…. അതിന്റെ ഫലമായി എന്റെ കണ്ണിന്റെ കോണിൽ കണ്ണീർ നിറഞ്ഞു….
” എന്നോട് ക്ഷമിക്ക് കുഞ്ഞേ… കുഞ്ഞിനെ അവർ ഉപദ്രവിക്കുന്നത് തടയാൻ ഉള്ള ധൈര്യം ഈ വിജയന് ഉണ്ടായിരുന്നില്ല…. എങ്കിലും എനിക്ക് ഉറപ്പ് ഉണ്ട് കുഞ്ഞ് അവർ പറയുന്ന പോലെ ഒന്നും ചെയ്യില്ല എന്ന്… എങ്കിലും കുഞ്ഞിനെ ഇവിടെ ഇട്ടിട്ട് പോയപ്പോ എനിക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല… ഞാൻ നിൽക്കുന്ന ഭാഗത്ത് ഒരു ക്യാമറ ഉള്ളത് കൊണ്ടാ… ഇപ്പൊ എന്റെ shift കഴിഞ്ഞു… ഡ്രസ്സ് മാറിയ ഉടനെ ഞാൻ അന്വേഷിച്ച് വന്നത് കുഞ്ഞിനെയാ….”
വിജയേട്ടൻ പറഞ്ഞു…
ഞാൻ ഒന്ന് ചിരിച്ച് കൊണ്ട് വിജയേട്ടന്റെ നേരെ നോക്കി….
പിന്നെ പതിയെ വിജയേട്ടന്റെ നേരെ കൈ നീട്ടി… പുള്ളി എന്റെ കയ്യിൽ പിടിച്ച് എന്നെ നേരെ നിറുത്തി… ഞാൻ പതിയെ പുള്ളിയുടെ കയ്യിൽ പിടിച്ചു…
” മറക്കൂല വിജയേട്ടാ ഇങ്ങളെ മരിക്കുവോളം… ”
അതും പറഞ്ഞിട്ട് ഞാൻ വിജയേട്ടന്റെ കൈ വിട്ട് തറയിൽ കിടന്ന ബാഗ് കുനിഞ്ഞ് എടുത്തിട്ട് മതിലിൽ കൈ കൊണ്ട് താങ്ങി താങ്ങി മുൻപോട്ട് നടന്നു…. ഒരു നിമിഷം ഞാൻ നിന്നു… പതിയെ തിരിഞ്ഞ് മതിലിന്റെ മുകളിൽ കൂടെ കാണുന്ന ശ്രീനിലയത്തേക്ക് നോക്കി… എന്റെ ബാല്യത്തിനും കൗമാരത്തിനും യൗവ്വനത്തിനും നിറമേകിയ എന്റെ വീട് അല്ല എന്റെ വീട് ആയിരുന്ന സ്ഥലം…. ഒരുപാട് നോവുകൾക്ക് ഇടയിലും ഒരുപാട് നല്ല കാലം സമ്മാനിച്ച ശ്രീനിലയം… ഒരു അനാഥ പ്രേതം ആയി പോകാമായിരുന്നു എനിക്ക് നല്ല ഒരു കുട്ടിക്കാലം തന്ന വീട്… ഒരു ദീർഘ നിശ്വാസതോടെ മതിലിൽ താങ്ങി കൊണ്ട് മുൻപോട്ട് നടന്നു…
എവിടെയോ ഉരഞ്ഞ് പൊട്ടിയ എന്റെ ഉള്ളം കയ്യിലെ ചോര ആ വെള്ള നിറം പൂശിയ മതിലിനു ചുവപ്പ് വർണ്ണം നൽകി….
?️?️?️?️?️?️?️
തന്റെ മുൻപിൽ നിന്ന് അകന്ന് പോകുന്ന ആ അവശ രൂപത്തെ വിജയൻ പിന്നെയും നോക്കി…. ശ്രീനിലയത്തെ മറ്റുള്ളള കുട്ടികൾ എല്ലാവരും അവിടെ ഉള്ള ജോലിക്കാരെ പേരെടുത്ത് ആയിരുന്നു വിളിച്ചിരുന്നത്…. ഒരാളൊഴിച്ച്….. ഞങ്ങളുടെ വിഷ്ണു മോൻ….
വിജയേട്ടാ എന്നുള്ള ആ വിളി കേൾക്കുമ്പോ തന്നെ മനസ്സിന് ഒരു കുളിർമയാ….
മൂത്ത മോളുടെ കല്യാണം ഉറപ്പിച്ച ശേഷം കുറച്ച് സഹായാം ചോദിച്ച് ശ്രീനിലയത്ത് ചെന്ന എനിക്ക് അവർ തന്നത് വെറും പതിനായിരം രൂപ…
അതും വാങ്ങിച്ച് നിരാശയോടെ വീട്ടിലേക്ക് ചെല്ലുമ്പോഴെ വീടിന്റെ മുറ്റത്ത് ഞാൻ കണ്ടൂ ആരെയോ പ്രതീക്ഷിച്ച് എന്നപോലെ വീടിന്റെ ഉമ്മറത്ത് ഇരിക്കുന്ന ഒരു ആളെ…. അടുത്തെത്തിയ ഞാൻ കണ്ട് കുറച്ച് കവറുകളും ആയി എന്റെ ഭാര്യയുടെയും മക്കളുടെയും ഒപ്പം സംസാരിച്ച് ഇരിക്കുന്ന വിഷ്ണു കുഞ്ഞിനെ….
എന്നെ കണ്ട ഉടനെ എഴുന്നേറ്റ് എന്റെ അരികിലേക്ക് വന്നു…
” ഇവിടെ ആയിരുന്നു വിജയെട്ടാ ഞാൻ എത്ര നേരം ആയിന്ന് അറിയോ ചേട്ടനേം നോക്കി ഇരിക്കുന്നത്….”
വിഷ്ണു ചോദിച്ചു…..
” എന്നെയോ…?? എന്തിനാ കുഞ്ഞേ എന്നെ കാത്ത് ഇരിക്കുന്നെ… ”
ഞാൻ അങ്ങോട്ട് ചോദിച്ചു…
” എന്റെ വിജയേട്ടാ ഞാൻ ഇതൊക്കെ തരാൻ വന്നതാ… ”
വിഷ്ണു കയ്യിൽ ഉമ്മറത്ത് ഇരിക്കുന്ന കുറെ കവറുകൾ ചൂണ്ടി കൊണ്ട് പറഞ്ഞൂ….
” ഇതൊക്കെ എന്താ കുഞ്ഞേ…”
ഞാൻ അമ്പരപ്പോടെ ചോദിച്ച്….
നന്നായി വരുന്നുണ്ട് ബ്രോ ❤️
?????
സ്ഥിരം ക്ലീഷേയാണ്…. എന്നാലും കുഴപ്പമില്ല…. കഥ നന്നായിട്ടുണ്ട്…. ആവശ്യത്തിനു കരയിപ്പിക്കയും ചെയ്യ്തു….
ക്ലിച്ചെ ഇല്ലാതെ കഥ മുൻപോട്ട് പോവില്ല അതാ..
Adutha part kandu… Athude vayich varaam
???
? കൊള്ളാം ഈ പാർട്ടും. ?
????
അങ്ങനെ ഇറക്കിയും വിട്ടു.. ഇനി ഹോസ്പിറ്റലിൽ കാണാം..നമ്മൾ ഒക്കെ ഹോസ്പിറ്റൽകാരുമായി കരാറിൽ ആണ്..എന്റെ ഒരുത്തി അവിടെ കിടപ്പുണ്ട്.. നിന്റെയും അവിടെ തന്നെ റൂം ബുക് ചെയ്തേക്കാം?
നന്നായിട്ടുണ്ട് കേട്ടോ. സ്നേഹത്തോടെ❤️
സത്യം ഞാൻ അത് ചോദിക്കാൻ വരുവായിരുന്ന്…. നമ്മുടെ കൊച്ചിനെ ഹോസ്പിറ്റലിൽ നിൻ ഇറക്കാൻ വല്ല തീരുമാനം ഉണ്ടോ… പെട്ടെന്ൻ ഡിസ്ചാർജ് ആവോ…
ടാ.. തെണ്ടീ…..(സ്നേഹം കൊണ്ട് വിളിച്ചതാ കേട്ടോ)
??
ഒരുമാതിരി ചങ്കിൽ കൊള്ളുന്ന കഥ എഴുതിയിട്ട് പോകുന്നോ..???
ഒരുപാട് ഇഷ്ട്ടായി…
❤
ബാക്കി പെട്ടന്ന് ഇട്ടില്ലേൽ പൂളിക്കളയും
✨️
Ishtapettathil orupaad santhosham saho… Baaki mikkavaarum inno naaleyo varum
Guyzz ithil ivarkk kunjingal illenn njan ee partil paranjirunnunu…. Kazhinja partil oru chechi indennum paranju…. That was a mistake
കഥ വെറും പൊളി ആണ് ട്ടാ..???ഒറ്റ വാക്ക് പകുതിക്ക് വെച്ചു പോവരുത്. അങ്ങനെ ഉള്ള മച്ചാനായത് കൊണ്ട് പറഞ്ഞതാ??????
ഇട്ടിട്ട് പോകൂല ബ്രോ….
വളരെ നന്നായിട്ടുണ്ട്… കഥ അടിപൊളി ❤❤????
???? thanks bro
അച്ചായാ …..അടുത്ത പാർട്ട് പേജ് കുറച്ചു കൂട്ടി ഇങ് പോരട്ടെ ………
Adutha pravisham kootti tharam bro
കഥ ഇഷ്ടായി ബ്രോ …!
പകുതി വച്ച് നിർത്തി പോകല്ലേ ബ്രോ…
Thanks bro ??
✨️✨️
??
Njaan nerathe paranjirunnu
വളരെ അധികം സാധ്യതകൾ ഉള്ള kadha ആണ് ഇത് all the best bro
വീട്ടിൽ നിന്ന് പോവേണ്ടിവരും എന്നത് predictable ആയിരുന്നു, പക്ഷേ ഇമ്മാതിരി പണി കിട്ടുമെന്ന് വിചാരിച്ചില്ല?
ഏതായാലും ‘വിചാരിച്ച സ്ഥലത്ത്’വേഗം എത്തട്ടെ, waiting❤️✨
വേഗം എത്തിക്കണം..
കഥ കൊള്ളാം.എഴുത്ത് ഇഷ്ടമായി. പക്ഷേ ചെറിയൊരു മിസ്റ്റേക്ക് വന്ന പോലെ തോന്നി. അവർക്ക്ഒ രണ്ടു മക്കളാണെന്നും ഒരു ചേച്ചിയുണ്ടെന്നും ആദ്യ പാർട്ടിൽ പറഞ്ഞിരുന്നു. പിന്നെ മക്കൾ ഇല്ലാത്തതു കൊണ്ട് ഇയാളെ എടുത്തു വളർത്തി എന്നു പറയുന്നത് ഇലോജിക്കൽ അല്ലേ.
Ath evideyo oru mistake pattiyatha
Ok bro, കഥ നല്ല ഇഷ്ടമായി. അപ്പോൾ ശ്രദ്ധക്കുറവ്ആ കൊണ്ട് പറ്റിയതാണേൽ ആ മിസ്റ്റേക്ക് ഒന്ന് കാണിച്ചു തരാം എന്നു കരുതി ?❤
Oru കാര്യം പേജ് കൂടുതൽ അയാളെ spt ഉണ്ടാകു ഇല്ലെങ്കിൽ അതു കുറയും so അതു ചെയുക. പിന്നെ സ്ഥിരം ക്‌ളീഷേ ആയിരുന്നു റൂമിലേക്കു വിളിക്കുന്നു തുണി വലിച്ചു കീരുന്നു so ഇനി അങ്ങനെ വല്ലതും ഉണ്ടേൽ ചേഞ്ച് ചെയ്യണേ
Kadha oru trackil varraan ithe ullu vazhi bro
nice bro❣️❣️
sed akii??.
Adutha partne wait cheyunuu❣️❣️
Vegam tharam
കൊള്ളാം …
??