??༻വൈദേഷ്ണു༺?? 2 [Jacob Cheriyan] 640

ജീവന്റെ അലർച്ച കേട്ട് ആണ് ഞാൻ തിരിച്ച് നോക്കിയത്… അപ്പോ അവൻ ആയിരുന്നു എന്റെ മുതുകിൽ ചവിട്ടിയത്…

പിന്നെ ഒരു പൂരം ആയിരുന്നു… നേരക്ക്‌ നിൽക്കാനോ അടി കിട്ടിയ സ്ഥലം തൊട്ട് നോക്കാൻ പോലും സമയം കിട്ടിയില്ല… വന്നവരും നിന്നവരും പോയവരും എന്നെ കയ്യിൽ കിട്ടിയത് വെച്ച് ആയിരുന്നു ആദരിച്ചത്… ഇത്രയും നാളത്തെ ദേഷ്യം ഒരുമിച്ച് ചേർത്ത് തീർക്കുകയായിരുന്നു എല്ലാവരും…. അവസാനം അച്ഛൻ എന്റെ കരണത്ത് ഒന്ന് പൊട്ടിച്ചിട്ട്‌ വലിച്ച് പുറത്തേക്ക് കൊണ്ട് വന്നു… താഴേക്ക് ഉള്ള സ്റ്റെപ്പിൽ ഒക്കെ ഇടിച്ച് കൊണ്ട് പല ഭാഗത്തും വേദന വരുന്നുണ്ടായിരുന്നു….

ആ ഇഴച്ചിൽ അവസാനിച്ചത് വീടിന്റെ മുറ്റത്ത് ആയിരുന്നു… എന്നെ മുറ്റത്തേക്ക് എറിഞ്ഞ പുറകെ തന്നെ ഞാൻ ചെന്നൈയില് കൊണ്ട് പോകുന്ന ബാഗും എന്റെ ഒപ്പം തന്നെ പുറത്തേക്ക് പറന്നു…

” തന്തക്ക് പിറക്കത്തവനെ ഇനി നിന്നെ ഇൗ തറവാട്ടിൽ കണ്ട് പോകരുത്… മേലാൽ ശ്രീനിലയം തറവാടിന്റെ ഒരു സ്വത്തിലും നിന്റെ നിഴല് പോലും വീഴരുത്… ഇവിടെ മാത്രം അല്ല നീ താമസിക്കുന്ന ചെന്നൈയിലെ ഫ്ളാറ്റ് അതും ഈ കുടുംബത്തിന്റെ ആണ്.. അവിടെയും നിന്നെ കണ്ട് പോകരുത്. ”

അച്ഛൻ അലറി കൊണ്ട് പറഞ്ഞ് തീർത്തു…

” അച്ഛാ ഞാൻ പറയുന്നെ ഒന്ന് കേൾക് ഞാൻ അവളുടെ റൂമിൽ ചെന്നത്‌ അല്ല… അവളാ അഞ്ഞുവിനെ വിട്ട് എന്നെ അങ്ങോട്ട് വിളിപ്പിച്ചത്… ”

ഞാൻ പറഞ്ഞ് തീർത്തും…

” എന്ത് പറഞടാ നായെ..”

എന്ന് പറഞ്ഞ് കൊണ്ട് ദേവൻ ( ഇന്ദുവിന്റെ അച്ഛൻ ) മുൻപോട്ട് വന്നു….

” അളിയനോട് ഞാൻ അന്നേ പറഞ്ഞെ അല്ലേ ഇൗ തന്ത ആരാണ് എന്ന് അറിയാതവനെ ഒക്കെ ഇൗ കുടുംബത്ത് കേറ്റരുത് എന്ന്…. ആർക്കോ പിഴച്ച് ഉണ്ടായവനെ ഒക്കെ തറവാട്ടിൽ കയറ്റി സ്വന്തം മകൻ ആയി വളർത്തിയതല്ലെ… അനുഭവിച്ചോ… അളിയന് പിള്ളേർ ഉണ്ടായില്ലെങ്കിൽ അങ്ങനെ തന്നെ… എന്നും പറഞ്ഞ് ഇത് പോലെ ഒരു തന്തക്ക് പിറക്കാത്തവനെ ഒക്കെ ദത്തെടുത്ത് വളർത്തേണ്ട വെല്ല ആവശ്യവും ഉണ്ടായിരുന്നോ… ”

ദേവൻ പറഞ്ഞ് നിർത്തി….

പഴയ തലമുറയിലെ ആളുകൾ ഒഴികെ ബാക്കി എല്ലാവരും ഈ കാര്യം കേട്ട് ഞെട്ടി….

അപ്പോഴും ഈ കാര്യം കേട്ടിട്ടും എനിക്ക് വല്യ മാറ്റം ഇല്ലാത്തത് എല്ലാവരും ശ്രദ്ധിച്ചു….

അതേ അത് സത്യാമാ ഞാൻ ഇവരുടെ മകൻ അല്ല….  19 ആം വയസ്സിൽ ഞാൻ മനസ്സിലാക്കിയ സത്യം ആണ് അത്… കല്യാണം കഴിഞ്ഞിട്ടും കുഞ്ഞുങ്ങൾ ഇല്ലാതെ ഇരുന്ന ഇവർ ഏതോ അമ്പലത്തിൽ പോയപ്പോൾ അവിടെ ഉണ്ടായ ഒരു പൊട്ടിത്തെറിയിൽ നിന്ന് കിട്ടിയത് ആണ് ഇവർക്ക് എന്നെ…. മക്കളില്ലാത്ത അവർ എന്നെ സ്വന്തം മകൻ ആയി വളർത്തി… പക്ഷേ വളർന്നു വരുന്നതോടൊപ്പം അവർക്ക് എന്നോടുള്ള ഭാവം മാറി… പതിയെ ഞാൻ അവർക്ക് ഒരു ഭാരം ആയി മാറി…

 

പെട്ടെന്ന് എനിക്ക് ഒരു മരപലക കൊണ്ടുള്ള അടി കിട്ടി… അടി കിട്ടി നിലത്തേക്ക് വീണ എന്നെ കഴുത്തിന് കുത്തി പിടിച്ച് അർജുൻ ( ഏറ്റവും ഇളയ അമ്മായിയുടെ മകൻ ) പൊക്കി നിർത്തി… അടഞ്ഞ പോയ കൺപോള വലിച്ച് തുറന്ന് കൊണ്ട് ചുറ്റും നോക്കിയ ഞാൻ കണ്ടൂ ഒരു മരപലക പിടിച്ച് കൊണ്ട് നിൽക്കുന്ന ജീവനെ… അവസാനം കണ്ണ് അടയുന്നതിന് മുൻപ് ഞാൻ കണ്ടൂ എന്നെ നോക്കി വായും പൊത്തി കരഞ്ഞ് കൊണ്ട് നിൽക്കുന്ന എന്റെ ലച്ചുവമ്മയെ… അത് കണ്ടതും എന്റെ ചോര നിറഞ്ഞ് മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു…. പുഞ്ചിരിച്ചു കൊണ്ട് തന്നെ ഞാൻ അർജുൻറെ കയ്യിൽ നിന്ന് നിലത്തേക്ക് വീണു…

36 Comments

  1. നന്നായി വരുന്നുണ്ട് ബ്രോ ❤️

  2. ?????

  3. സ്ഥിരം ക്ലീഷേയാണ്…. എന്നാലും കുഴപ്പമില്ല…. കഥ നന്നായിട്ടുണ്ട്…. ആവശ്യത്തിനു കരയിപ്പിക്കയും ചെയ്യ്തു….

    1. ക്ലിച്ചെ ഇല്ലാതെ കഥ മുൻപോട്ട് പോവില്ല അതാ..

  4. Adutha part kandu… Athude vayich varaam

  5. ? കൊള്ളാം ഈ പാർട്ടും. ?

    1. ????

  6. അങ്ങനെ ഇറക്കിയും വിട്ടു.. ഇനി ഹോസ്പിറ്റലിൽ കാണാം..നമ്മൾ ഒക്കെ ഹോസ്പിറ്റൽകാരുമായി കരാറിൽ ആണ്..എന്റെ ഒരുത്തി അവിടെ കിടപ്പുണ്ട്.. നിന്റെയും അവിടെ തന്നെ റൂം ബുക് ചെയ്തേക്കാം?

    നന്നായിട്ടുണ്ട് കേട്ടോ. സ്നേഹത്തോടെ❤️

    1. സത്യം ഞാൻ അത് ചോദിക്കാൻ വരുവായിരുന്ന്…. നമ്മുടെ കൊച്ചിനെ ഹോസ്പിറ്റലിൽ നിൻ ഇറക്കാൻ വല്ല തീരുമാനം ഉണ്ടോ… പെട്ടെന്ൻ ഡിസ്ചാർജ് ആവോ…

  7. ആഞ്ജനേയദാസ്

    ടാ.. തെണ്ടീ…..(സ്നേഹം കൊണ്ട് വിളിച്ചതാ കേട്ടോ)

    ??
    ഒരുമാതിരി ചങ്കിൽ കൊള്ളുന്ന കഥ എഴുതിയിട്ട് പോകുന്നോ..???

    ഒരുപാട് ഇഷ്ട്ടായി…

    ബാക്കി പെട്ടന്ന് ഇട്ടില്ലേൽ പൂളിക്കളയും

    ✨️

    1. Ishtapettathil orupaad santhosham saho… Baaki mikkavaarum inno naaleyo varum

  8. Guyzz ithil ivarkk kunjingal illenn njan ee partil paranjirunnunu…. Kazhinja partil oru chechi indennum paranju…. That was a mistake

  9. കഥ വെറും പൊളി ആണ് ട്ടാ..???ഒറ്റ വാക്ക് പകുതിക്ക് വെച്ചു പോവരുത്. അങ്ങനെ ഉള്ള മച്ചാനായത് കൊണ്ട് പറഞ്ഞതാ??????

    1. ഇട്ടിട്ട് പോകൂല ബ്രോ….

  10. വളരെ നന്നായിട്ടുണ്ട്… കഥ അടിപൊളി ❤❤????

    1. ???? thanks bro

  11. അച്ചായാ …..അടുത്ത പാർട്ട് പേജ് കുറച്ചു കൂട്ടി ഇങ് പോരട്ടെ ………

    1. Adutha pravisham kootti tharam bro

  12. കഥ ഇഷ്ടായി ബ്രോ …!

    പകുതി വച്ച് നിർത്തി പോകല്ലേ ബ്രോ…

    1. Thanks bro ??

  13. Njaan nerathe paranjirunnu

    1. വളരെ അധികം സാധ്യതകൾ ഉള്ള kadha ആണ് ഇത് all the best bro

  14. വീട്ടിൽ നിന്ന് പോവേണ്ടിവരും എന്നത് predictable ആയിരുന്നു, പക്ഷേ ഇമ്മാതിരി പണി കിട്ടുമെന്ന് വിചാരിച്ചില്ല?
    ഏതായാലും ‘വിചാരിച്ച സ്ഥലത്ത്’വേഗം എത്തട്ടെ, waiting❤️✨

    1. വേഗം എത്തിക്കണം..

      1. കഥ കൊള്ളാം.എഴുത്ത് ഇഷ്ടമായി. പക്ഷേ ചെറിയൊരു മിസ്റ്റേക്ക് വന്ന പോലെ തോന്നി. അവർക്ക്ഒ രണ്ടു മക്കളാണെന്നും ഒരു ചേച്ചിയുണ്ടെന്നും ആദ്യ പാർട്ടിൽ പറഞ്ഞിരുന്നു. പിന്നെ മക്കൾ ഇല്ലാത്തതു കൊണ്ട് ഇയാളെ എടുത്തു വളർത്തി എന്നു പറയുന്നത് ഇലോജിക്കൽ അല്ലേ.

        1. Ath evideyo oru mistake pattiyatha

          1. Ok bro, കഥ നല്ല ഇഷ്ടമായി. അപ്പോൾ ശ്രദ്ധക്കുറവ്ആ കൊണ്ട് പറ്റിയതാണേൽ ആ മിസ്റ്റേക്ക് ഒന്ന് കാണിച്ചു തരാം എന്നു കരുതി ?❤

  15. Oru കാര്യം പേജ് കൂടുതൽ അയാളെ spt ഉണ്ടാകു ഇല്ലെങ്കിൽ അതു കുറയും so അതു ചെയുക. പിന്നെ സ്ഥിരം ക്‌ളീഷേ ആയിരുന്നു റൂമിലേക്കു വിളിക്കുന്നു തുണി വലിച്ചു കീരുന്നു so ഇനി അങ്ങനെ വല്ലതും ഉണ്ടേൽ ചേഞ്ച്‌ ചെയ്യണേ

    1. Kadha oru trackil varraan ithe ullu vazhi bro

  16. nice bro❣️❣️
    sed akii??.
    Adutha partne wait cheyunuu❣️❣️

    1. Vegam tharam

  17. Ꮆяɘץ`?§₱гє?

    കൊള്ളാം …

Comments are closed.