??༻വൈദേഷ്ണു༺?? 2 [Jacob Cheriyan] 640

” നിന്നോട് സംസാരിക്കാൻ…”

ഇന്ദു പറഞ്ഞു…

” എന്നോടോ… എന്നോട് ഇനി എന്ത് സംസാരിക്കാൻ… നാളെ നിന്റെ കല്യാണം ആണ്… ഇപ്പൊ നിനക്ക് എന്താ പറയാൻ ഉള്ളത്.. ”

ഞാൻ അവളോട് ചോദിച്ചു….

” നിന്റെ സ്വഭാവം എനിക്ക് നന്നായി അറിയാം… ഒരു കാര്യം വിചാരിച്ചാൽ അത് നടക്കാൻ എന്തും നീ ചെയ്യും എന്ന് ജീവൻ പറഞ്ഞ് എനിക്ക് അറിയാം.. ”

ഇന്ദു പറഞ്ഞു….

” നീ എന്താ ഉദ്ദേശിക്കുന്നത്… ???”

ഞാൻ ചോദിച്ചു….

” നീ ഇവിടെ ഉണ്ടെങ്കിൽ കല്യാണം കഴിഞ്ഞാലും ഞങ്ങൾക്ക് സമാധാനം ആയിട്ട് ജീവിക്കാൻ പറ്റില്ല…. അതിന് ഏറ്റവും വല്യ ഉദാഹരണം അല്ലേ നീ ഇന്ന് ജീവനെ കൊല്ലും എന്ന് വരെ പറഞ്ഞത്… പക്ഷേ ഒരു ബസ് ടിക്കറ്റ് പോലും എടുക്കാൻ സാമ്പത്തിക ശേഷി ഇല്ലാത്ത നിന്നെ കല്യാണം കഴിക്കാൻ മാത്രം വിഡ്ഢി അല്ല ഞാൻ…”

ഇന്ദു പറഞ്ഞു….

” അതിന്…. ”

ഞാൻ ചോദിച്ചു….

” അതിന് നീ ഇനി ഈ വീട്ടിൽ വേണ്ട… നീ പോയാൽ ഞങ്ങൾക്ക് മനസമാധാനം കിട്ടും.. പിന്നെ നിന്റെ അച്ഛന്റെ സ്വത്തും… അത് കൊണ്ട്….”

ഇതും പറഞ്ഞ് കിടന്ന അവൾ അവളുടെ റൂമിലെ ടേബിളിന്റെ മുകളിലേക്ക് എന്നെ തള്ളി ഇട്ടു… എന്റെ കയ്യിൽ ഇരുന്ന ഫോൺ താഴേക്ക് വീണു… പെട്ടെന്ന് ഒരു നിമിഷം എന്താണ് സംഭവിക്കുന്നത് എന്ന് എനിക്ക് മനസ്സിലായില്ല…. കസേരയിൽ കൂടെ താഴേക്ക് വീണ ഞാൻ എഴുന്നേറ്റ് നോക്കിയപ്പോ കണ്ടത് വാതിൽ തുറന്ന് പുറത്തേക്ക് ഓടുന്ന ഇന്ദുവിനെ ആയിരുന്നു…

പുറത്തേക്ക് ചെന്ന ഇന്ദു റൂമിന്റെ ഫ്രണ്ടിൽ നിന്ന് അവളുടെ ചുരിദാറിന്റെ കൈ വലിച്ച് കീറി ശേഷം ടോപ്പിന്റെ മുകൾ ഭാഗവും… അത് കഴിഞ്ഞ് അവൾ ഇട്ടിരുന്ന പാന്റിന്റെ അടി ഭാഗവും വലിച്ച് കീറി…

എന്നിട്ട് ചെന്നു മുത്തശിയുടെ റൂമിന്റെ മുൻപിൽ ചെന്നു അലറി വിളിച്ചു…

അവളുടെ ശബ്ദം കേട്ട് മുത്തശിക്ക് മുൻപ് മറ്റുള്ളവർ പുറത്തേക്ക് ഇറങ്ങി വന്നു….

ഞാൻ പുറത്തേക്ക് വന്നപ്പോഴേക്കും കണ്ടൂ ഇന്ദുവിന്റെ ചുറ്റും വീട്ടിലെ എല്ലാവരും കൂടിയിരിക്കുന്നു… ചിലർ അവളെ ആശ്വസിപ്പിക്കുന്നൂ….

പെട്ടെന്ന് ഇന്ദു എന്റെ നേരെ കൈ ചൂണ്ടി പറഞ്ഞു…

” ഇവൻ… ഇവൻ കുടിച്ചിട്ട് എന്റെ റൂമിൽ കേറി വന്നു എന്നെ കേറി പിടിക്കാൻ നോക്കി…”

ഞാൻ മാത്രം അല്ല ചുറ്റും നിന്ന് എല്ലാവരും ഒരു നിമിഷം മിന്നലേറ്റത്‌ പോലെ സ്തംഭിച്ച് പോയി….

ഞാൻ ഞെട്ടലോടെ ഇന്ദുവിന്റെ നോക്കി…

വായിൽ ചോര പൊടിയുന്ന വേദന അറിഞ്ഞാണ് ഞാൻ ബോധത്തിലേക്ക് തിരിച്ച് വന്നത്…

അച്ഛൻ കരണം അടിച്ച് പൊളിച്ചത് ആണെന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്….

” അച്ഛാ ഞാൻ ഒന്നും ചെ….”

പറഞ്ഞ് മുഴുവിപ്പിക്കുന്നത്തിന് മുൻപ് തന്നെ പുറകിൽ നിന്ന് ഒരു ചവിട്ട് കിട്ടി ഞാൻ മുൻപിലേക്ക് വീണു…

ആ വീഴ്ചയിൽ നെറ്റി പോയി മുത്തശ്ശിയുടെ റൂമിന്റെ പടിയിൽ അടിച്ച് കൊണ്ട് പൊട്ടി… അപ്പോഴേക്കും മുത്തശ്ശി പുറത്ത് വന്നിരുന്നു….

” നീ എന്റെ പെണ്ണിനെ കേറി പിടിക്കാൻ നോക്കും അല്ലേടാ നാറി… “

36 Comments

  1. നന്നായി വരുന്നുണ്ട് ബ്രോ ❤️

  2. ?????

  3. സ്ഥിരം ക്ലീഷേയാണ്…. എന്നാലും കുഴപ്പമില്ല…. കഥ നന്നായിട്ടുണ്ട്…. ആവശ്യത്തിനു കരയിപ്പിക്കയും ചെയ്യ്തു….

    1. ക്ലിച്ചെ ഇല്ലാതെ കഥ മുൻപോട്ട് പോവില്ല അതാ..

  4. Adutha part kandu… Athude vayich varaam

  5. ? കൊള്ളാം ഈ പാർട്ടും. ?

    1. ????

  6. അങ്ങനെ ഇറക്കിയും വിട്ടു.. ഇനി ഹോസ്പിറ്റലിൽ കാണാം..നമ്മൾ ഒക്കെ ഹോസ്പിറ്റൽകാരുമായി കരാറിൽ ആണ്..എന്റെ ഒരുത്തി അവിടെ കിടപ്പുണ്ട്.. നിന്റെയും അവിടെ തന്നെ റൂം ബുക് ചെയ്തേക്കാം?

    നന്നായിട്ടുണ്ട് കേട്ടോ. സ്നേഹത്തോടെ❤️

    1. സത്യം ഞാൻ അത് ചോദിക്കാൻ വരുവായിരുന്ന്…. നമ്മുടെ കൊച്ചിനെ ഹോസ്പിറ്റലിൽ നിൻ ഇറക്കാൻ വല്ല തീരുമാനം ഉണ്ടോ… പെട്ടെന്ൻ ഡിസ്ചാർജ് ആവോ…

  7. ആഞ്ജനേയദാസ്

    ടാ.. തെണ്ടീ…..(സ്നേഹം കൊണ്ട് വിളിച്ചതാ കേട്ടോ)

    ??
    ഒരുമാതിരി ചങ്കിൽ കൊള്ളുന്ന കഥ എഴുതിയിട്ട് പോകുന്നോ..???

    ഒരുപാട് ഇഷ്ട്ടായി…

    ബാക്കി പെട്ടന്ന് ഇട്ടില്ലേൽ പൂളിക്കളയും

    ✨️

    1. Ishtapettathil orupaad santhosham saho… Baaki mikkavaarum inno naaleyo varum

  8. Guyzz ithil ivarkk kunjingal illenn njan ee partil paranjirunnunu…. Kazhinja partil oru chechi indennum paranju…. That was a mistake

  9. കഥ വെറും പൊളി ആണ് ട്ടാ..???ഒറ്റ വാക്ക് പകുതിക്ക് വെച്ചു പോവരുത്. അങ്ങനെ ഉള്ള മച്ചാനായത് കൊണ്ട് പറഞ്ഞതാ??????

    1. ഇട്ടിട്ട് പോകൂല ബ്രോ….

  10. വളരെ നന്നായിട്ടുണ്ട്… കഥ അടിപൊളി ❤❤????

    1. ???? thanks bro

  11. അച്ചായാ …..അടുത്ത പാർട്ട് പേജ് കുറച്ചു കൂട്ടി ഇങ് പോരട്ടെ ………

    1. Adutha pravisham kootti tharam bro

  12. കഥ ഇഷ്ടായി ബ്രോ …!

    പകുതി വച്ച് നിർത്തി പോകല്ലേ ബ്രോ…

    1. Thanks bro ??

  13. Njaan nerathe paranjirunnu

    1. വളരെ അധികം സാധ്യതകൾ ഉള്ള kadha ആണ് ഇത് all the best bro

  14. വീട്ടിൽ നിന്ന് പോവേണ്ടിവരും എന്നത് predictable ആയിരുന്നു, പക്ഷേ ഇമ്മാതിരി പണി കിട്ടുമെന്ന് വിചാരിച്ചില്ല?
    ഏതായാലും ‘വിചാരിച്ച സ്ഥലത്ത്’വേഗം എത്തട്ടെ, waiting❤️✨

    1. വേഗം എത്തിക്കണം..

      1. കഥ കൊള്ളാം.എഴുത്ത് ഇഷ്ടമായി. പക്ഷേ ചെറിയൊരു മിസ്റ്റേക്ക് വന്ന പോലെ തോന്നി. അവർക്ക്ഒ രണ്ടു മക്കളാണെന്നും ഒരു ചേച്ചിയുണ്ടെന്നും ആദ്യ പാർട്ടിൽ പറഞ്ഞിരുന്നു. പിന്നെ മക്കൾ ഇല്ലാത്തതു കൊണ്ട് ഇയാളെ എടുത്തു വളർത്തി എന്നു പറയുന്നത് ഇലോജിക്കൽ അല്ലേ.

        1. Ath evideyo oru mistake pattiyatha

          1. Ok bro, കഥ നല്ല ഇഷ്ടമായി. അപ്പോൾ ശ്രദ്ധക്കുറവ്ആ കൊണ്ട് പറ്റിയതാണേൽ ആ മിസ്റ്റേക്ക് ഒന്ന് കാണിച്ചു തരാം എന്നു കരുതി ?❤

  15. Oru കാര്യം പേജ് കൂടുതൽ അയാളെ spt ഉണ്ടാകു ഇല്ലെങ്കിൽ അതു കുറയും so അതു ചെയുക. പിന്നെ സ്ഥിരം ക്‌ളീഷേ ആയിരുന്നു റൂമിലേക്കു വിളിക്കുന്നു തുണി വലിച്ചു കീരുന്നു so ഇനി അങ്ങനെ വല്ലതും ഉണ്ടേൽ ചേഞ്ച്‌ ചെയ്യണേ

    1. Kadha oru trackil varraan ithe ullu vazhi bro

  16. nice bro❣️❣️
    sed akii??.
    Adutha partne wait cheyunuu❣️❣️

    1. Vegam tharam

  17. Ꮆяɘץ`?§₱гє?

    കൊള്ളാം …

Comments are closed.