?അഞ്ജുവിന്റെ മാത്രം പാച്ചു❤️ 3 [R Ø L £ ❌️] 92

?അഞ്ജുവിന്റെ മാത്രം പാച്ചു❤️ 3

Author : R Ø L £ ❌️

നീ ഇത് എവിടെയായിരുന്നെടാ…?? എത്ര നേരമായി ഞാൻ ഇവിടെ wait ചെയ്യുന്നെന്ന് അറിയാവോ..? “
വിനായക് അവനോട് ഇത്തിരി ദേഷ്യത്തോടെ അവനോട് ചോദിച്ചു.

കുറച്ച് ലെയ്റ്റ് ആയിപ്പോയെടാ. നീ ഒന്ന് അടങ്ങെടാ.” പാച്ചു ഒരു ചെറു ചിരിയോടെ പറഞ്ഞു.?

എന്നാ ലെയ്റ്റ് ആവുമെങ്കിൽ നിനക്ക് അതൊന്ന് പറഞ്ഞൂടെ.”അവൻ ഇത്തിരി ദേഷ്യത്തോടെ തന്നെ ചോദിച്ചു.

എടാ അപ്പോൾ അതൊന്നും ഓർത്തില്ല. ആഹ് അത് പോട്ടെ. നീ വാ നമുക്ക് restaurent -ഇൽ ചെന്ന് ഒരു ചായ കുടിക്കാം.

ആഹ് ഓക്കേ. നീ സോപ്പൊന്നും ഇടാൻ നോക്കണ്ട. കണ്ണൻ ഒരു കള്ള ചിരിയോടെ പറഞ്ഞു.

അവര് രണ്ടുപേരും എന്തൊക്കെയോ സംസാരിച്ചുകൊണ്ട് restaurent -ലേക്ക് പോയി.

…………..   ………….. 

രണ്ട്പേരും , കൊണ്ടുവെച്ച കപ്പിൽ ഉള്ള ചായ കുടിച്ചുകൊണ്ടിരിക്കുകയായിരുന്നു. കണ്ണൻ അവനെ ഇടയ്ക്കിടെ നോക്കുന്നുണ്ടായിരുന്നു. പക്ഷേ അവൻ തന്റെ ജോലിയിൽ മുഴുകി അങ്ങനെ ഇരുന്നു.

അവന്റെ മനസ്സിൽ ഉള്ളത് അവനെ കുത്തിനോവിക്കുന്നുണ്ടെന്നും അതെന്താണെന്നും അവന് നന്നായി അറിയാമായിരുന്നു. അതിനെപ്പറ്റി ചോദിക്കണം എന്ന് തീരുമാനിച്ചുറപ്പിച്ചിരുന്നു. പക്ഷേ വേണോ വേണ്ടയോ എന്ന് ആലോചിച്ച് ഇരിക്കുവാണ്.

ഒടുവിൽ കണ്ണൻ അവനോട് ചോദിക്കാൻ തന്നെ തീരുമാനിച്ചു. കണ്ണൻ അവനോട് മെല്ലെ ചോദിച്ചു.

എടാ , എന്താ നിന്റെ തീരുമാനം…??”

എന്ത് തീരുമാനം..?? നീ എന്താ ഉദ്ദേശിക്കുന്നത്…??

എടാ നീയും അഞ്ജലിയും….??”അവൻ പകുതിക്ക് വെച്ച് ഒന്ന് നിർത്തി.

ഞാനും അഞ്ജലിയും…?”
അവന്റെ മുഖം മാറുന്നത് കണ്ണൻ ശ്രദ്ധിച്ചിരുന്നു.

എന്തിനാടാ നീ അവളെ ഇങ്ങനെ ഒക്കെ അകറ്റി നിർത്തുന്നത്..?”കണ്ണൻ ദേഷ്യവും സങ്കടവും കലർന്ന സ്വരത്തിൽ അവനോട് ചോദിച്ചു.

ഞാൻ ആയിട്ട് മനഃപൂർവം മാറ്റി നിർത്തുന്നത് അല്ല. ഒന്നുകിൽ എന്നെക്കൊണ്ട് ചെയ്യിക്കണം. അല്ലെങ്കിൽ അതിനുള്ള കാരണം ഉണ്ടാവണം. ഇത് രണ്ടിൽ ഏതെങ്കിലും ഉണ്ടെങ്കിലേ ഞാൻ മാറ്റിനിർത്തൂ എന്ന് നിനക്ക് തന്നെ അറിയാല്ലോ.”അവൻ ഗൗരവത്തോടെ പറഞ്ഞ് നിർത്തി.

അതൊക്കെ എനിക്കറിയാം. ഞാൻ നിന്നെ ഇന്നോ ഇന്നലെയോ കാണാൻ തുടങ്ങിയതല്ലല്ലോ. കണ്ണൻ മറുപടി നൽകി.

ഞാൻ മേൽപ്പറഞ്ഞ രണ്ട് കാര്യങ്ങളും ഇവിടെ applicable ആണ് മോനെ. എന്നെക്കൊണ്ട് ചെയ്യിച്ചതുമാണ് , അതിനുള്ള കാരണം ഉണ്ടാക്കി തന്നതുമാണ്. അത് നിനക്കൊക്കെ നന്നായിട്ട് അറിയാല്ലോ. അതുകൊണ്ട് എന്റെ തീരുമാനത്തിൽ മാറ്റം ഒന്നും ഞാൻ കൊണ്ടുവരാൻ പോകുന്നില്ല.”

കോടതിയിലെ ജഡ്ജി വിധി പ്രസ്താവിക്കുന്നതുപോലെ അവൻ ഓരോന്നും എടുത്ത് പറഞ്ഞ് കണ്ണന് മറുപടി കൊടുത്തു.

എടാ പ്രത്യുഷേഎന്നാലും…..”അവൻ പകുതിക്ക് വെച്ച് പറയാൻ വന്നത് നിർത്തി.

എന്ത് എന്നാലും…?? ഒരെന്നാലും ഇല്ലെടാ. അത്രയ്ക്ക് വലിയ മുറിവാണ് എന്റെ ഹൃദയത്തിലേറ്റത്. നമുക്ക് ഈ topic നിർത്താമെടാ. അതാ നല്ലത്.

അതും പറഞ്ഞ് അവൻ ടേബിളിന്റെ മുന്നിൽ നിന്നും എഴുന്നേറ്റ് പോയി.

ഒരു നിമിഷത്തേക്ക് കണ്ണന് തോന്നിപ്പോയി ;വേണ്ടിയിരുന്നില്ല എന്ന്. അത്രയ്ക്ക് വേദന അവളെ പോലെ തന്നെ അവനും സഹിക്കുന്നുണ്ട്. എന്നിരുന്നാലും എല്ലാം ഒന്ന് നേരെയാക്കാൻ നോക്കിയിട്ട് ഇങ്ങനെ ആയല്ലോ എന്നൊക്കെ ആലോചിച്ചുകൊണ്ട് അവൻ അവിടെ കുറച്ച് നേരം ഇരുന്നു.

Updated: August 13, 2022 — 10:10 pm

7 Comments

  1. ×‿×രാവണൻ✭

    ❤️♥️

  2. ? നിതീഷേട്ടൻ ?

    ബ്രോ story line kollam എഴുത്തും നന്നകുന്നുണ്ട് ?, page korach കൂട്ടണം vayich varumbozhekkum theernnu pokumnath bhayankara kashttam aan ?

  3. സൂപ്പർ

    1. പേജ് കൂട്ടി ഇടുക

  4. പേജ് കൂട്ടി എഴുതി ഇടുക.എഴുത്ത് ഒക്കെ നല്ലതാണ്.

  5. പോയി ചാക് . ഒരു 10 കൊല്ലം മുമ്പ് നല്ല കഥാകാരൻമാർ എഴുതിയ അന്നത്തെ pdf type stories ന് ഒക്കെ എത്ര പേജ് ഉണ്ടന്ന് നോക്ക്. എന്നിട്ട് ഇവിടെ വന്ന് എഴുത്. അവരാരും like and share ന് വേണ്ടി പണിയെടുത്തവർ അല്ല . ഇത് ഇങ്ങനെ കുറയെണ്ണം എറങ്ങിട്ടുണ്ട് ,

  6. ബ്രോ ആദ്യം തൊട്ട് ഉള്ള എല്ലാ പാർട്ടും വായിച്ചു ?

    നല്ല ഒരു തീം ഉണ്ട് കഥക്ക്.പക്ഷേ എല്ലാ പാർട്ടും രണ്ട് പേജുകളിൽ ഒതുക്കിയാൽ ആക ഉള്ള ആസ്വാദനം കൂടി നഷ്ടമാകും ?

    make it better ?? waiting for best

Comments are closed.