? പുലയനാർക്കോട്ട ? 5 [ꫝ?????] 43

  • “പൊന്നൂ ഒരഞ്ച് മിനിറ്റൂടെ ഷെമിക്കണേ…!”

    “അഹ്…!”

    ഈ അഞ്ച് മിനിറ്റ് ഇവിളിത് അഞ്ചാമത്തെ തവണയാ വന്ന് പറേണെ…! ഞാനിനി വല്ലോ ലൂപ്പിലും പെട്ട് കിടക്കുവാണോ…? അതോ ഇവളെന്നെ അടിക്കടി വന്ന് പറ്റിക്കുവാണോ…? ഒന്നും അറിയാൻ പറ്റാത്ത അവസ്ഥയായി പോയി…!

    “പൊന്നൂ…”

    “നീ അഞ്ചോ പത്തോ എടുത്തോ, സാരല്ല ഞാൻ സഹിച്ചോളാം…! പക്ഷെ ഇങ്ങനെ വിളിച്ച് വിളിച്ച് പറേണത് നിർത്ത്…!”

    “അയ്യോ അതല്ല., കൈ കഴുകീട്ടും വായോ, കഴിക്കാം…!”

    ഹാവൂ…!

    “അഹ് വരണ് വരണ്…!”

    വല്ലാത്ത ഉത്സാഹത്തോടെ കൈയൊക്കെ കഴുകി ഹാളിലോട്ട് ചെന്നു. എന്തായിരിക്കും ഉണ്ടാക്കി തരുന്നേ…? പാവമാ അവള്, എനിക്കായിട്ട് ഒരുപാട് നേരം കഷ്ടപ്പെട്ടത് അല്ലേ, അപ്പൊ കട്ടിക്ക് തന്നെ എന്തേലും ഉണ്ടായിരിക്കും…!

    Menu :

    പുട്ടും കടലയും…! ആയിരിക്കോ…?
    ചപ്പാത്തിയും മുട്ടക്കറിയും…! ആയിരിക്കോ…?
    ദോശയും ചമ്മന്തിയും…! ആയിരിക്കോ…?

    “ദാ പൊന്നൂ, ബ്രെഡ്‌ റോസ്‌റ്റും ഓംലറ്റും…!”

    എവിടുന്നാ ഈ അശരീരി…? മുന്നില് നല്ല ആവി പറക്കണ ചുട്ട ബ്രെഡും മുട്ട പൊരിച്ചതും കണ്ടെന്റെ സ്വപ്നങ്ങളെല്ലാം ആവിയുടെ കൂട്ടത്തിൽ കേറിപ്പോയി…! എന്റെ മുന്നിലായി വെളുക്കനെ ചിരിച്ച് അവളിരുന്നു., അതൂടായപ്പോ എന്റെ alter ego ഉണരുമോ എന്ന് ഭയന്നെങ്കിലും ഒന്നും തന്നെ സംഭവിച്ചില്ല…!

    “എനിക്കറിയാം ഇതുകൊണ്ട് ഒന്നുമാവില്ലാന്ന്., ഒന്ന് അഡ്ജസ്റ്റ് ചെയ്യ് പൊന്നു. ഞാൻ പുറത്ത് പോയി സാധനങ്ങളൊക്കെ വാങ്ങീട്ട് ഉച്ചക്ക് നല്ലൊരു സദ്യ തന്നെ ഉണ്ടാക്കി തരാം…! പോരെ…?”

    “അഹ്…!”

    “ദേഷ്യാല്ലല്ലോ…?”

    “ഇല്ല…!”

    “നല്ല പൊന്നു…!”

    എല്ലാം ഒക്കെ., ഇവളെന്തിനാണ് എന്റെ കവിളിൽ ഉമ്മ വച്ചിട്ടോടീത്…? ഓടുന്ന കൂട്ടത്തിൽ കുണുങ്ങി ചിരിച്ചത് എന്തിനാണ്…? ഇതെല്ലാം പോയിട്ട് എനിക്കെന്തിനാണ് അന്നേരം തന്നെ മണ്ടമറിയാൻ നാണം തോന്നിയത്…? ഓഹ് എനിക്ക് ഭ്രാന്ത് പിടിക്കുന്നു…!

    ഓരോന്ന് ആലോചിച്ച് തല പുകക്കുന്നതിനോട് എനിക്ക് താല്പര്യമില്ല. അതുകൊണ്ട് തന്നെ കിട്ടിയത് കൊണ്ട് അവള് പറഞ്ഞ പോലെ അങ്ങ് അഡ്ജസ്റ്റ് ചെയ്യാൻ തന്നെ ഞാനും തീരുമാനിച്ചു. നാല് ബ്രെഡ്‌ റോസ്റ്റും, ഡബിൾ ഓംലറ്റും. ധാരാളം…!

    “കഴിക്ക് പൊന്നു, ഞാൻ പോയി കുളിച്ചിട്ട് വരാം…!”

    തലേൽ എണ്ണ തേച്ചവൾ അടുക്കളേൽ നിന്ന് പുറത്തേക്ക് വരുമ്പോ എന്നോടായി പറഞ്ഞു.

    “കഴിച്ചായിരുന്നോ…?”

    “ഇല്ല., വന്നിട്ട് കഴിക്കാന്ന് കരുതി…!”

    “മ്മ്…!”

    തോർത്തും തുണിയും എടുത്ത് തോളിലിട്ട് എന്നെ നോക്കി വെളുക്കനെ ചിരിച്ച് അവൾ മുറിയിലേക്ക് കേറി., അവടാണല്ലോ ബാത്രൂം…!

    അപ്പഴാണ് തലേല് ആ സംശയം കേറിയത്…!

    വന്നിട്ട് കഴിക്കാന്ന് അവൾ പറഞ്ഞു, ഒരുപക്ഷെ അവൾ നുണ പറഞ്ഞത് ആണേൽ…? ആകെ നാലെണ്ണേ ഉള്ളുവെങ്കിൽ…? അവൾക്കണേൽ എന്നോട് പ്രേമം മൂത്ത് വട്ടായി പോയതാണ്. അവളതും, അതിനപ്പുറവും ചെയ്യും. ജസ്റ്റ്‌ അടുക്കളേൽ പോയൊന്ന് നോക്കിയാലോ…? ഇരുന്നിട്ട് ആണേൽ ഇരുപ്പുറക്കണതുമില്ല., ഒരു സമാധാനവും ഇല്ലാ. ഒരു കടി കടിച്ചത് വയ്ക്കകത്ത് തന്നിരിക്കുവാണ്, അതിറക്കും മുന്നാണ് മണ്ടമറിയാൻ ഇങ്ങനൊരു തോന്നല്…!

    പോണോ…? അഹ് പോവാം…!

    അടുക്കളേൽ കേറി, ആ നിമിഷം ഞാനുമൊരു ഡിക്ടറ്റീവ് ആയി മാറുവായിരുന്നു, അല്ലേൽ സേതുരാമയ്യർ cbi. സിങ്കിന്റെ അടുത്തായി തന്നെ മുട്ടത്തോടും, ബ്രെഡിന്റെ കവറും കിടപ്പുണ്ട്. കഴുകാൻ ഒന്ന് രണ്ട് പാത്രങ്ങളും ഉണ്ട്, ഫ്രിഡ്ജിനുള്ളിലും വെളിയിലുമൊക്കെ നോക്കി സംശയാസ്പദമായി ഒന്നും കാണാനില്ല. Something fishy…!

    അപ്പൊ കള്ളം പറഞ്ഞത് തന്നാണ്. പക്ഷെ എന്തിന്…?

    മുന്നിലിരിക്കുന്ന ഭക്ഷണത്തേയും നോക്കി, ഞാനതേ ഇരുപ്പിരുന്നു. സ്നേഹിച്ചോ., പക്ഷെ ഇതുപോലെന്തിന്…? ഇനിയവൾക്ക് പിരി എങ്ങാനും…? ഏയ്…!

    “ഇതുവരെ കഴിച്ച് തുടങ്ങിയില്ലേ…? എന്താ പൊന്നു ഇഷ്ടപ്പെട്ടില്ലേ…?”

    കുളി കഴിഞ്ഞ് ഈറൻ മുടിയിൽ തോർത്ത് ചുറ്റി., അല്ലേൽ വർണിക്കുന്നത് എന്തിനാ…? ഇത് റൊമാൻസ് സീനൊന്നും അല്ലല്ലോ…!

    എന്റെ അടുത്ത ചെയറിൽ കൂടെയിരുന്നവൾ തിരക്കി.

    “നീ കഴിച്ചോ…?”

    “അത് ഞാൻ പറഞ്ഞതല്ലേ, കുളി കഴിഞ്ഞ് കഴിക്കൂന്ന്…!”

    “എങ്കി പോയെടുത്തിട്ട് വാ., ഒരുമിച്ച് കഴിക്കാം…!”

    മറുപടി ഇല്ലാ.

    “എനിക്കറിയാം, അവിടെ കഴിക്കാൻ ഒരു തേങ്ങയും ഇല്ലാന്ന്…! നിനക്കെന്താ വട്ടെങ്ങാനും ഉണ്ടോ നീ പട്ടിണി കിടന്നിട്ട് എന്നെ ഊട്ടാൻ…? അതോ ഭാര്യ പാസം തലക്ക് കേറി ചെയ്യണതോ…?”

    “കുഞ്ഞാ ഞാൻ…”

    “അഹ് പേരും മാറ്റിയല്ലോ…! പൊന്നു, കുഞ്ഞൻ ഇനി വല്ലതുമുണ്ടോ…?”

    വിതുമ്പി പോയവൾ ഒരുവേള…! എന്നെയൊന്ന് തലപൊക്കി നോക്കാൻ കൂടി കഴിയാതെ മരവിച്ച പോൽ ഇരുന്നു. അതിനും മാത്രം ഞാൻ വല്ലതും പറഞ്ഞോ…?

    “കുഞ്ഞാ…, എ… എനിക്ക് വിശപ്പില്ലടാ…!”

    “അതെന്താടി കുളിച്ചിറങ്ങിയപ്പോ നിന്റെ വിശപ്പ് ശബരിമലക്ക് പോയോ…? അവളുടെ അപ്പൂപ്പന്റെ ഓസ്കാർ അഭിനയം., നീ കഴിക്കാതെ എനിക്കായിട്ട് ഉണ്ടാക്കി തന്നതല്ലേ… എനിക്ക് നിന്റെയൊരു കോപ്പും വേണ്ടാ, എടുത്തോണ്ട് പോടി…”

    ദേഷ്യപ്പെടണം എന്നൊരിക്കലും മനസ്സിൽ പോലും വിചാരിച്ചതല്ല, പക്ഷെ…! ഇരുന്ന ചെയറും എടുത്തെറിഞ്ഞ് ഞാൻ മുറിയിൽ കേറി വാതിലടച്ചു. ദേഷ്യം മൊത്തമാ വാതിലിനോട് തീർത്തപ്പോ, ഒരുനിമിഷം അതിന് വായുണ്ടായിരുന്നേൽ ഉറപ്പായും എന്റെ തലമുറ മൊത്തം ശപിച്ചേനെ എന്ന് തോന്നിപ്പോയി…!

    കുളിച്ച് കുറി തൊട്ട് നിറ ചിരിയോടെ വന്നെന്റെ അടുത്തിരുന്നതാണാ പാവം., വേണ്ടിയിരുന്നില്ല…! ഒരല്പം കൂടി പോയില്ലേ എന്ന സംശയം മനസ്സിൽ നിറഞ്ഞു, ആകെയൊരു കുറ്റബോധം…! എന്തിനാണോ ആവോ കണ്ണൊക്കെ നിറഞ്ഞ് വന്നു.

    “മണ്ടമറിയാൻ…!”

    കിടന്നിട്ട് ഒരു സമാധാനവും ഇല്ലാതെ എഴുന്നേറ്റു. തലക്കിട്ട് ഒരു കൊട്ടും കൊടുത്ത് വാതിൽ തുറക്കാനാഞ്ഞു…! പക്ഷെ അപ്പഴേക്കും പുറത്തൂന്ന് അവളായി തന്നെ കൊട്ടാൻ തുടങ്ങി…!

    “പൊന്നു, തുറക്കടാ pls…”

    “കിടന്ന് കരയണ്ട, തുറക്കുവാ…!”

    വാതില് തുറന്നതും നെഞ്ചും കൂടാരം ഇടിച്ച് കലക്കിയവൾ എന്റെ മേത്തോട്ട് വീണിരുന്നു. ആരുടെയോ പ്രാർത്ഥന കൊണ്ട് താഴെ വീണില്ല.

    “മതി കരഞ്ഞത്…! ഇങ്ങനെ കരയാൻ വേണ്ടീട്ട് മാത്രം ഞാനൊന്നും പറഞ്ഞില്ലല്ലോ…!”

1 Comment

Add a Comment
  1. ♥️♥️♥️♥️♥️♥️

Leave a Reply to നിധീഷ് Cancel reply

Your email address will not be published. Required fields are marked *