? പുലയനാർക്കോട്ട ? 4 [ꫝ?????] 46

അഹ് പോരട്ടെ…, ഇതൊരു നടക്ക് പോവുന്ന ലക്ഷണമില്ലാ…!

“വിട്ടേ, കളിച്ചോണ്ട് നിക്കാൻ സമയമില്ല…! എന്തേലും പറയാനുണ്ടേൽ ഒന്നെഴുതി തന്നാലും മതി. ഞാൻ സമയം കിട്ടുമ്പോ വായിച്ചോളാം…!”

കളിയാക്കലോടെ പറഞ്ഞ് ഞാൻ ബലമായി തന്നെ അവളുടെ കൈയേ കുടഞ്ഞെറിഞ്ഞോടി…! വൈകുന്നോരോ നിമിഷവും ആരോഗ്യത്തിന് ഹാനികരം തന്നെയാണ് എന്ന ഉത്തമ ബോധ്യം എനിക്കുണ്ടായിരുന്നു…!

പിന്നീട് ഉള്ള കുറച്ച് ദിവസങ്ങൾ ഇതേ പോലെ വയലൻസ് നിറഞ്ഞതായിരുന്നു., എന്നെ കാണും, കണ്ടുടനെ പറയാനുള്ളത് ഒക്കെയും വിക്കി വിഴുങ്ങും, അവസാനം ഞാൻ കളഞ്ഞിട്ട് പോവുമ്പോ കൈയിൽ പിടിക്കും കണ്ണ് നിറക്കും. ഈ കൈയിൽ പിടിത്തത്തിന് മാത്രം അന്നുമിന്നും ഒരു മാറ്റവുമില്ല…! ഇവൾക്ക് അതിലാരോ വിഷം കൊടുത്തിട്ടുണ്ട് എന്നാ എനിക്ക് തോന്നണേ…!

ഹുദാഹവാ…!

……

നെഞ്ചിനും വയറ്റിനുമൊക്കെ വല്ലാത്ത ഭാരം പോൽ തോന്നിയാണ്, മടിച്ചാണേലും കണ്ണ് തുറന്നത്…!

ഇതാരാ എന്റടുത്ത്…? ദേവിയേ….!

ഇന്നലെ നിലത്ത് കിടന്ന അവള് ഇന്നിപ്പോ എന്റെ കൂടെ ബെഡില്, അതും തല നെഞ്ചിലും കാലെന്റെ വയറ്റിലുമായി…! സ്വപ്നം എങ്ങാനുമാണോ…? നുള്ളി നോക്കിയാലോ…? ചിലപ്പോ സ്നേഹം കൂടിട്ട് തലച്ചോറ് മന്തിച്ച് ഞാൻ തന്നെ അവളെ നിലത്ത് നിന്ന് എടുത്ത് എന്നോടൊപ്പം കിടത്തിയത് ആണേലോ…? ഒന്നാമതെ എനിക്ക് alter ego യുടെ പ്രശ്നം ഉള്ളതാ…! ഇനി ഇന്നലെ രാത്രി ഇതല്ലാതെ വേറെ എന്തേലും നടന്ന് കാണോ…?

“ചതിച്ചല്ലോ എന്റെ ഭഗവതീ…!”

ആത്മഗതം കുറച്ച് ഉച്ചത്തിലായി പോയി. ഒന്ന് ഞരങ്ങിയവൾ തല പിന്നോക്കമെടുത്തു. അപ്പോഴും കാലെന്റെ വയറ്റിൽ തന്നെയായിരുന്നു. എടുക്കാൻ മറന്നതുമാവാം…!

കണ്ണൊക്കെ തിരുമ്മിയവൾ എന്നെ കണ്ട് ഞെട്ടുന്നതിന് പകരം ചിരിക്കുവാണ് ചെയ്തത്…! പിന്നെയെന്റെ ചിരിയൊക്കെ പണ്ടേക്ക് പണ്ടേ ഫീൽഡ് ഔട്ട്‌ ആയത് ആണല്ലോ…! എന്നാലും എന്തുകൊണ്ടായിരിക്കും ഞെട്ടാത്തേ…?

“ഇന്നലെ വെളുക്ക വെളുക്ക നല്ല മഴയുണ്ടായിരുന്നു. നല്ല തണുപ്പും…! അതാ ഞാൻ…, സോറി…!”

ഓഹ് പാവം. ശെരിയായിരിക്കാം…! പിന്നെയെനിക്കിന്നലെ ബോധമേ ഉണ്ടായിരുന്നില്ലല്ലോ…!

“അതേ ഈ കാലൂടൊന്ന് മാറ്റിയിരുന്നേൽ, വല്യ ഉപകാരമായേനെ…!”

എനിക്ക് തന്നത്ഭുതം തോന്നിപ്പോയി. ഞാൻ ദേ മര്യാദക്കൊക്കെ സംസാരിക്കണൂ, അതും അവളോട്…!

നേരത്തെ പറഞ്ഞത് ഇപ്പഴാ ശെരിക്കും സത്യമായത്., ഞെട്ടിപ്പിടഞ്ഞെന്ന് വേണേൽ പറയാം…! പിന്നെയൊരു ചമ്മിയ ചിരിയും ശുഭം…!

“സോറി, അറിയാതെ… ഉറക്കത്തില്…!”

സോറിയിൽ തീർക്കേണ്ടത് ആണ്., അഹ് പോട്ട്, ഇനി പറഞ്ഞിട്ടും വല്യ കാര്യമില്ല…!

“ഞാൻ ചായ ഇടട്ടെ, പൊന്നു പോയി മുഖോക്കെ കഴികീട്ടും വായോ…!”

എന്റെ മുഖത്ത് നോക്കാൻ പോലും അവൾക്ക് നാണം…! ആ നാണിച്ച ചിരിയൊന്ന് കാണേണ്ടത് തന്നെയാണ്…! എന്നാ കൂടുതൽ നേരം അവളെനിക്ക് അത് കാട്ടി തന്നില്ല. അതിന്റെ ഏറ്റവും വല്യ ഉദാഹരണമാണ് ചായ പേരും പറഞ്ഞ് ധൃതിയിൽ ഓടിയത്…!

“ആരുടെ ബ്രെഷ് ആണോ…?”

ബാത്‌റൂമിൽ ഇരുന്ന പുതിയത് എന്ന് തോന്നിക്കുന്ന ഒരു ബ്രെഷ് കണ്ടപ്പോ ആത്മാഗതമായി പറഞ്ഞതാ…!

“അത് പുതുതാ., പൊന്നു എടുത്തോ…!”

ഇത്തവണയും ആത്മഗതം ഉച്ചത്തിലായി പോയി. അത് മുറിയും കഴിഞ്ഞ് അങ്ങ്.., ദൂരേ അടുക്കള വരെ എത്തി…!

അങ്ങനെയാ മെനക്കെട്ട പണിയും കഴിഞ്ഞ് ഞാൻ പുറത്തേക്കിറങ്ങി…!

“മണീ പസിക്കിത് മണി…”

“ഏഹ്…? എന്താ…?”

“എനിക്ക് വിശക്കണൂന്ന്…!”

“പൊന്നു ഈ ചായ കുടിക്ക്…, അപ്പഴേക്കും ഞാനെന്തേലും ഉണ്ടാക്കാം…!”

“ബൂസ്റ്റ്‌…?”

“അഹ് ബൂസ്റ്റ്‌ തന്നെയാ എന്റെ ചെക്കാ…!”

തലയിൽ കൊട്ടി അവളതും പറഞ്ഞ് ചിരിയോടെ പോയിരുന്നു. മർദ്ദനം കൂടുവാണല്ലോ ദൈവമേ…!

……..

“എന്താ ഇയാൾക്ക്…?”

“എനിക്ക്…. എനിക്ക് സംസാരിക്കണം…!”

“അഹ് പണ…!”

“എന്നേം കൂടെ കൂട്ടോ…? എപ്പോഴോ മനസ്സിനുള്ളിൽ കേറി പോയി. മറക്കാൻ പറ്റണില്ല…! നീ ഇല്ലേൽ… ഞാൻ… ഞാൻ… ചത്തു പോകും…! നമ്മക്ക് ജീവിച്ചൂടെ ഒരുമിച്ച്…?”

“അയ്യോ.., അത്രേയുള്ളോ…? ഞാൻ വലുതെന്തോ ആണെന്ന് വിചാരിച്ചു…! വാ ഒട്ടും വൈകണ്ട., കല്യാണം കഴിക്കാം…!”

“സത്യം…?“

“ഓഹ് ചത്യം…! ഒന്ന് പോയെടി വട്ടേ… പിന്നെ കെട്ടാൻ പോവുവല്ലേ…?”

“അങ്ങനെ പറയല്ലേ…, സത്യായും ഞാൻ ചത്ത് കളയും…!”

“അഹ് പോയി ചാവ്…!”

“നിന്റെ പേരും എഴുതി വച്ച് ഞാൻ ചാവും…!”

“ഏഹ്…?”

“നിന്റെ പേരും ഫോൺ നമ്പറും ഒക്കെ എനിക്കറിയാം…! നോക്കിക്കോ.., നിന്റെ പേരും എഴുതി ഞാൻ തൂങ്ങി ചാവും…!”

ട്വിസ്റ്റ്‌ ട്വിസ്റ്റ്‌…!

“മാംഗല്യം തന്തുനാനേന
മമ ജീവന ഹേതുന
കാന്തേ ബധ്നാമി സുഭഗേ
ത്വാമ ജീവ ശാരദദാത് സതം…”

കധം ഹോഗയാ…!

അപ്പൊ ശെരീന്നാ കാണാം…!

 

 

 

 

 

 

1 Comment

Add a Comment
  1. ♥️♥️♥️♥️♥️♥️

Leave a Reply

Your email address will not be published. Required fields are marked *