എല്ലാവരും ഒരേ ശബ്ദതത്തിൽ പറഞ്ഞു…എങ്ങും നിലക്കാത്ത കയ്യടി പലർക്കും വിശ്വസിക്കാൻ പോലും പറ്റിയില്ല…എന്തിന് അവൾക്ക് പോലും ഇതൊക്കെ സത്യമാണോയെന്ന് തോന്നിപോയി കൂവിയവരെ കൊണ്ട് തന്നെ കയ്യടിപ്പിച്ചിരിക്കുന്നു അവൾ നോക്കുമ്പോൾ അവളുടെ പേര് മാത്രമാണ് എല്ലാവരും പറയുന്നത്..പെട്ടന്ന് എന്തോ ഓർമ വന്ന പോലെ ഫൈസൽ തന്റെ വലത് വശത്തുള്ള ബിൽഡിങ്ങിന്റെ മുകളിലത്തെ നിലയിലേക്ക് നോക്കിയപ്പോൾ അവൻ കണ്ടു അവനെ തന്നെ നോക്കി നിൽക്കുന്ന പാത്തുമാനെ..
അവിടെ കൂടി നിന്നവർ പലരും അഫ്സലിനെ കളിയാക്കാൻ തുടങ്ങി… കൂവലുകളുടെയും പരിഹാസങ്ങളുടെയും ഇടയിൽ പെട്ടന്ന് അപമാനത്താൽ അവന്റെ തല താണു..
അടിച്ചു അവൾ അടിച്ചു… ഹ ഹ ഹ… നീ എന്താടാ തെണ്ടി പറഞ്ഞെ അവൾ അടിക്കില്ലെന്നോ നോക്കെടാ കണ്ണ് തുറന്ന് നോക്കെടാ….
ജാഫറിന് സന്തോഷം അണപ്പൊട്ടി ഒഴുകുകയായിരുന്നു… അവൻ പിന്നെയും എന്തൊക്കെയോ അക്ഷയ്യോട് പറഞ്ഞ് കൊണ്ടേ ഇരുന്നു. അവന് പോലും അറിയില്ല അവനെന്തൊക്കെയാ കാണിച്ച് കൂട്ടുന്നതെന്ന്
നിന്റെ കളി കണ്ടാൽ വിചാരിക്കും നീയാണ് അവളെ സഹായിച്ചതെന്ന്… ഇവിടെ സഹായിച്ചവർക്കില്ലാത്ത സന്ദോഷമാണല്ലോ നിനക്ക്
“ആഹാ അത് ശെരിയാണല്ലോ ഡാ ഫൈസി നീ എന്താ അവളോട് പറഞ്ഞ് കൊടുത്തേ. ”
അത് ചോദിച്ചത് ടോണി ആയിരുന്നെങ്കിലും ആ ചോദ്യം അവർ മൂന്നുപേരുടേതുമായിരുന്നു..
“ഒന്നുമില്ലെടാ..”
“ഓ അവന്റെ ഒരു ജാഡ നീ പറയണ്ടടാ..”
“ഹ ജാഡയൊന്നുമല്ലടാ ഞാൻ അവളോട് വലത്തോട്ട് അടിക്കാൻ മാത്രമേ പറഞ്ഞുള്ളു..”
“നിന്നെ സമ്മദിച്ചെട മുത്തേ…പക്ഷെ ഇനി ഈ പ്രശ്നം വഷളാവാത്തെ ഉള്ളു…”
ഇതും പറഞ്ഞ് ടോണി അവരുടെഭാഗത്തേക്ക് നോക്കി ഞങ്ങളവിടെ നോക്കുമ്പോൾ എന്തോ കാര്യമായിട്ട് അവർ സംസാരിച്ച് കൊണ്ടിരിക്കുകയാണ് അവരിൽ ചിലർ അവനെ തിരയുന്നതായും കാണാമായിരുന്നു…
അഫ്സലിനും റാഷിദിനും ഇത് വിശ്വസിക്കാനേ പറ്റിയില്ല ഒരു പെണ്ണിന്റെ മുന്നിൽ തോറ്റതിന്റെ ദേഷ്യം അഫ്സലിന്റെ മുഖത്ത് കാണാമായിരുന്നു അവനും റാഷിദും എന്നെ ദേഷ്യത്തതോടെ നോക്കുന്നത് കണ്ടതും ടോണി ഞങ്ങളെയും കൊണ്ട് അവിടെ നിന്ന് പോവാൻ തുടങ്ങി….

ഈ ഭാഗവും നന്നായിട്ടുണ്ട്, കോളേജും, അവിടെയുണ്ടാകുന്ന സംഭവബഹുലമായ കാര്യങ്ങളുമായി മുന്നോട്ട് പോകട്ടെ…
തുടർഭാഗം വേഗം തന്നോളൂ…
അടിപൊളി ബ്രോ ?
അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കുന്നു
♥️♥️♥️
♥♥♥♥
❤❤❤??
കാത്തിരിക്കുന്നു സഹോ ❤️❤️❤️??
സ്നേഹം ❤❤ ഉടനെ ഉണ്ടാവും അടുത്ത പാർട്ട്
❤
♥️♥️??