“എന്നിട്ട് …”
“ആ സ്റ്റോപ്പ് ചെയ്ത് നിൽക്കണ സമയം നീ ഇപ്പോൾ ഇടതോട്ടയ്ക്ക് ഷൂട്ട് ചെയ്യുമെന്ന് തോന്നിപ്പിക്കും വിധം ചെറുതായൊന്നു ഇടത്തോട്ട് ചെരിഞ്ഞ് നിൽക്കുക പെട്ടന്ന് തന്നെ കാൽ പിറകിലോട്ട് വലിക്കുക…ഷൂട്ട് ചെയ്യാൻ നോക്കുന്നത് അവൻ കാണുമ്പോൾ നീ ഇടത്തോട്ട് ഷൂട്ട് ചെയ്യുന്നതായിട്ടേ തോന്നു. അവൻ അവന്റെ വലത് സൈഡിലേക്ക് ഡൈവ് ചെയ്യാൻ സ്റ്റാർട്ട് ചെയ്തതും നീ നിന്റെ വലത് വശതത്തേക്ക് സിമ്പിൾ ആയി ഷോട്ട് എടുത്ത മാത്രം മതി ”
“പക്ഷെ ഇതൊക്ക അവൻ മനസിലാക്കി ഇടത്തോട്ടേക്ക് തുള്ളിയാലോ ”
“നിനക്കെന്നെ വിശ്വാസമുണ്ടോ…”
അവൾ ഉണ്ടെന്ന രീതിയിൽ തലയാട്ടി ചിരിച്ചു… അപ്പോഴും അവളുടെ ഉള്ളിലെ ഭയം പൂർണമായും വിട്ട്മാറിയിട്ടില്ലായിരുന്നു
” തോറ്റ് കൊടുക്കാൻ ആർക്കും പറ്റും ആയിഷ ജയിച്ച് കാണിക്കാനാണ് പാട്..”
ഞാൻ അവളുടെ അടുത്തുനിന്നു നടന്നു നീങ്ങി. പോകും വഴി അഫ്സലിനെ ഒന്ന് തിരിഞ്ഞ് നോക്കി.അഫ്സലിന്റെ കണ്ണുകളുമായി അവന്റെ കണ്ണുകൾ ഉടക്കി… അവന്റെ നോട്ടത്തിന്റെ അർത്ഥം മാത്രം പക്ഷെ അഫ്സലിന് മനയിലായില്ല…..അവൻ പോയതും സുമേഷ് മൂന്നാമത്തെ വിസിലും അടിച്ചു. നിശബ്ദമായ ആരവങ്ങൾ എല്ലാം തിരിച്ചെത്തി…അവൾ ഇടങ്കണ്ണിട്ട് എന്നെ ഒന്ന് നോക്കി ഞാൻ കണ്ണുകൾ കൊണ്ട് അവൾക് അനുവാദം കൊടുത്തു…
അവൾ പിറകോട്ട് നടന്നു കുറച്ചു സ്പീഡിൽ പെട്ടന്ന് തന്നെ ബോളിലേക്ക് കുതിച്ചു ഇപ്പൊ അടിക്കുമെന്ന് തോന്നിയ അഫ്സലിനെ ഒന്ന് കുഴക്കികൊണ്ട് ബോളിനരികെ അവൾ പെട്ടന്ന് നിന്നു..
തന്റെ വലത് സൈഡ് ചെരിഞ്ഞ നിക്കണ അവൾ ആ സൈഡ് തന്നെ അടിക്കുമെന്ന വിശ്വാസത്തിൽ അവൻ തുള്ളാൻ തയ്യാറായി നിന്നു അവളുടെ കാലുകൾ പിന്നോട്ട് വലിച്ചതും അവൻ തന്റെ വലത് വശത്തേക്ക് ചാടി…പക്ഷെ അവന്റെ ഇല്ല പ്രദീക്ഷയും തെറ്റിച്ച് കൊണ്ട് പെട്ടന്ന് തന്നെ ആംഗിൾ അൽപ്പം മാറ്റി അവൾ വലതു സൈഡ് പന്ത് അടിച്ചു കയറ്റി…
“ഗോൾ…..”
ഈ ഭാഗവും നന്നായിട്ടുണ്ട്, കോളേജും, അവിടെയുണ്ടാകുന്ന സംഭവബഹുലമായ കാര്യങ്ങളുമായി മുന്നോട്ട് പോകട്ടെ…
തുടർഭാഗം വേഗം തന്നോളൂ…
അടിപൊളി ബ്രോ ?
അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കുന്നു
♥️♥️♥️
♥♥♥♥
❤❤❤??
കാത്തിരിക്കുന്നു സഹോ ❤️❤️❤️??
സ്നേഹം ❤❤ ഉടനെ ഉണ്ടാവും അടുത്ത പാർട്ട്
❤
♥️♥️??