“എനിക്ക് വേണ്ടി ചെയ്യില്ലേ.. ഇക്ക…. പറ ഇക്ക എനിക്ക് വേണ്ടി ചെയ്യില്ലേ…”
അവന്റെ കോളറിൽ കുത്തിപിടിച്ച് അവളത് ചോദിക്കുമ്പോൾ അവന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു… അത് പതിയേ പൊട്ടിച്ചിരി ആയി മാറി… അവൻ മുകളിലേക്ക് നോക്കി… ഒരു ഭ്രാന്തനെ പോലെ ആർത്ത് ആർത്ത് ചിരിക്കാൻ തുടങ്ങി….
???????
“ഡാ ടോണി നീ നോക്കിക്കോ അടുത്തത് അവൾ അടിച്ചിരിക്കും ഞാൻ ആണ് പറയുന്നേ ”
“ജാഫറെ എന്റെ ഇത്രയും കാലത്തെ ഫുട്ബോളിങ് എക്സ്പീരിയൻസ് വച്ച് പറയുകയാ…അവൾ അടുത്തതല്ല അത് കഴിഞ്ഞുള്ളതും അടിക്കില്ല… നീ കണ്ടോ ”
അക്ഷയ്. ഇത് പറഞ്ഞപ്പോൾ അടുത്തത് എന്താണ് സംഭവിക്കാൻ പോവണതെന്ന് അവന് വ്യക്തമായി അറിയാമെന്ന് ടോണിക്കും ജാഫറിനും തോന്നി
“നമ്മൾക്ക് കാണാ മോനെ ഞാൻ വേണെമെങ്കിൽ ബെറ്റ് വെക്കാം”
ബെറ്റോ …? ആ എന്നാ ശെരി 100 രൂപക് ബെറ്റ് . അവൾ രണ്ടിലൊന്നെങ്കിലും അടിച്ചാൽ നീ ജയിച്ച് അങ്ങനെയല്ലായെന്നുണ്ടെങ്കിൽ 100 നീ എനിക്ക് തരണം”
“ആ ഓക്കേ ..”
ജാഫർ വിട്ട് കൊടുക്കാൻ തയ്യാറല്ലായിരുന്നു
അക്ഷയ്യുടെ നിഗമനം തെറ്റുമെന്ന വിശ്വാസത്തിൽ അവൻ അടുത്ത കിക്കിനായി വെയിറ്റ് ചെയ്ത് നിന്നു
“ഡാ സുമേഷേ അടുത്ത വിസിൽ അടിയെടാ ..”
സുമേഷ് അടുത്തത് വിസിലടിച്ചതും ആയിഷയുടെയുള്ളിൽ വീണ്ടും ഭയം ശക്തമായി വരിഞ്ഞുമുറുക്കാൻ തുടങ്ങി. എങ്കിലും ധൈര്യം സംഭരിച്ച് മനസൊന്നു ശാന്തമാക്കി കുറച്ച് പുറകിലോട്ട് നടന്നു ഓടിവന്ന് ഒരു പവർഫുൾ കിക്ക് തന്നെയെടുത്തു പക്ഷെ അത് ഇടത് പോസ്റ്റും കഴിഞ്ഞ് പുറത്തേയ്ക്ക് പോകുന്ന ദയനീയ ദൃശ്യമാണ് അവൾക്ക് കാണാൻ സാധിച്ചത്…
ഇതൊക്കെ കണ്ട് റാഷിദും അവന്റെ സുഹൃത്തുക്കളും ആയിഷയെ നോക്കി കൂവാൻ തുടങ്ങി.. ഇവരെ ഏറ്റു പിടിച്ച് കൊണ്ട് ആൾക്കൂട്ടത്തിൽ നിന്നും കൂവലുകളുടെ എണ്ണം കൂടി. പരിഹാസങ്ങൾ എവിടുന്നൊക്കെയോ കേൾക്കുവാൻ തുടങ്ങി.. അഫ്സലിന്റെ മുഖത് അടക്കി പിടിച്ചുള്ള ചിരി അവൾക്ക് കാണാൻ സാദിച്ചു…
ഈ ഭാഗവും നന്നായിട്ടുണ്ട്, കോളേജും, അവിടെയുണ്ടാകുന്ന സംഭവബഹുലമായ കാര്യങ്ങളുമായി മുന്നോട്ട് പോകട്ടെ…
തുടർഭാഗം വേഗം തന്നോളൂ…
അടിപൊളി ബ്രോ ?
അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കുന്നു
♥️♥️♥️
♥♥♥♥
❤❤❤??
കാത്തിരിക്കുന്നു സഹോ ❤️❤️❤️??
സ്നേഹം ❤❤ ഉടനെ ഉണ്ടാവും അടുത്ത പാർട്ട്
❤
♥️♥️??