“പാത്തുമ്മ…നീ …”
അവന് കരയണോ അതോ ചിരിക്കണോ എന്നറിയാത്ത അവസ്ഥ വന്നു…അവളുടെ ശബ്ദം കേട്ടതും അവന്റെ ഉള്ളിലേ സങ്കടം കുറയുന്നതായി മനസിലായി… …
“ഇക്ക കരയുവാണോ ഞാൻ…പറഞ്ഞിക്കില്ലേ കരയരുതെന്ന്…
“എനിക്ക്…. എനിക്ക് പറ്റണില്ലെടി… ഞാൻ… ഞാൻ ആ ആൾക്കൂട്ടത്തിൽ നിന്നപ്പോ എനിക്ക് തന്നെ നിയന്ത്രിക്കാൻ പറ്റിയില്ല… നിനക്ക്… നിനക്ക് എന്നെ കൂടെ വിളിച്ച്കൂടെടി നിന്റെ ഒപ്പം…”
അത്രയും വിക്കി വിക്കി പറഞ്ഞ് അവൻ അവിടെ ഇരുന്ന് പൊട്ടിക്കരയാൻ തുടങ്ങി…
അത് കണ്ടതും അവൾ അവന്റെ കൂടെ ഇരുന്നു…തന്റെ ജീവന്റെ പാതി കരയുന്നത് കാണുംതോറും അവളുടെ കണ്ണുകളും നിറഞ്ഞൊഴുകി…അവനെ അവൾ ചേർത്ത് പിടിച്ച് അവന്റെ മുഖം നേരെ കൈകൾ കൊണ്ട് ഉയർത്തി നെറുകയിൽ ഒരു ഉമ്മകൊടുത്തു..അതുപോലെ തന്നെ അവന്റെ രണ്ട് കണ്ണുകളിലും ഉമ്മവച്ചു .അവന്റെ കണ്ണുനീരിന്റെ രുചി അവൾ അറിഞ്ഞു.അവൻ അവളുടെ തോളിൽ തലചായിച്ച് കിടന്നു… അവൾ അവന്റെ തലയിൽ പതിയെ തലോടി .. സ്നേഹത്തോടെയുള്ള ആ സ്പർശനത്തിൽ അവൻ പോലും അറിയാതെ അവന്റെ കണ്ണുകൾ അടഞ്ഞു..
“ഇക്ക…”
“ഹ്മ്മ്…”
“അവൻ… അവൻ ജയിക്കാൻ പാടില്ല ഇക്ക… ”
അവളത് പറഞ്ഞതും അവൻ പതിയെ തല ഉയർത്തി അവളെ ഒന്ന് നോക്കി… ഇപ്പോൾ അവന് വ്യക്തമായി അവളെ കാണാം.. അവളുടെ മുഖം ക്രോധത്താൽ വലിഞ്ഞ് മുറുകി കണ്ണുകളാകെ ചുവന്ന് വന്നത് അവൻ കണ്ടു….ആരോടോ ഉള്ള പക അവളിൽ ആളികത്താൻ തുടങ്ങി…
“പാത്തുമ്മ…”
ഒരു തെല്ല് ഭയത്തോടെ അവനവളെ വിളിച്ചു അവളിൽ ഇങ്ങനെ ഒരു ഭാവം അവൻ ഇതുവരെ കണ്ടിട്ടില്ല…
“ഇക്ക അവളെ സഹായിക്കണം…അവന്മാരുടെ പെട്ടിയിലെ ആദ്യത്തെ ആണി ഇന്ന് നമ്മൾ അടിക്കും ”
അവളത് അവന്റെ കണ്ണുകളിലേക്ക് പറയുമ്പോൾ അവൻ കണ്ടു അവളുടെ കണ്ണുകളിലെ കത്തുന്ന അഗ്നിയെ… ആരെയും ദഹിപ്പിക്കാൻ ശേഷി ഉള്ള താപം അതിനുള്ളതായി അവൻ തിരിച്ചറിഞ്ഞു… അവളുടെ കണ്ണുകളിലേക്ക് നോക്കുംതോറും അവന്റെ പേശികൾ വലിഞ്ഞു മുറുകി കണ്ണുകൾ ചുവന്ന് വന്നു ഒരു വന്യമായ ആസക്തി അവനിൽ നിറഞ്ഞു…
ഈ ഭാഗവും നന്നായിട്ടുണ്ട്, കോളേജും, അവിടെയുണ്ടാകുന്ന സംഭവബഹുലമായ കാര്യങ്ങളുമായി മുന്നോട്ട് പോകട്ടെ…
തുടർഭാഗം വേഗം തന്നോളൂ…
അടിപൊളി ബ്രോ ?
അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കുന്നു
♥️♥️♥️
♥♥♥♥
❤❤❤??
കാത്തിരിക്കുന്നു സഹോ ❤️❤️❤️??
സ്നേഹം ❤❤ ഉടനെ ഉണ്ടാവും അടുത്ത പാർട്ട്
❤
♥️♥️??