ദുർബലമായ ആ കിക്ക് നേരെ അവന്റെ കയ്യിൽ തന്നെ വന്നു പതിച്ചു… പതിയെ ആയിഷയെ നോക്കി അതെ പുച്ഛം നിറഞ്ഞുള്ള ചിരി ചിരിച്ചു അതിന്റെ അർത്ഥം അവൾക്ക് നന്നായി മനസിലായിരുന്നു….തന്റെ കിക്ക് അഫ്സൽ കൂളായി പിടിച്ചെടുക്കുന്നത് കണ്ട് അവളൊന്നു ഭയന്നെങ്കിലും പുറമെ കാട്ടിയില്ല
“ആദ്യ അവസരം കയിഞ്ഞു ”
ഇതും പറഞ്ഞ് റാഷിദും അവന്റെ സുഹൃത്തുക്കളും ചിരിക്കണത് അവൾക്ക് കേൾക്കാമായിരുന്നു.
ഒപ്പം തന്നെ ആരവങ്ങൾക്കിടയിൽനിന്നായി കൂവലുകളും അവൾ കേട്ട് തുടങ്ങി.
?????
ഈ ആരവങ്ങളുടെയും ആർപ്പുവിളികളുടേയും നടുക്ക് നിൽക്കുമ്പോൾ ഫൈസലിനാകെ അസ്വസ്ഥത തോന്നി മറക്കാൻ ആഗ്രഹിക്കുന്ന പലതും ഒരു ഫ്ലാഷ്ബാക്ക് പോലെ അവന്റെ മനസിലേക്ക് തെളിഞ്ഞു വന്നു…
അവന്റെ തല വെട്ടിപിളെരുന്ന പോലെ തോന്നി…. കണ്ണുകളൊക്കെ ചുവന്നു വന്നു…..പേശികളാകെ വരിഞ്ഞു മുറുകി…..അവൻ മെല്ലെ അവിടെ നിന്നും തിരികെ നടന്നു….അല്ല അവൻ ഓടുകയായിരുന്നു മുകളിലത്തെ സ്റ്റെപ്പും കയറി ഓടി… അവസാനം പണി പൂർത്തിയാവാത്ത റൂമിലേക്ക് കയറി ഒരു മൂലക്ക് ഇരുന്നു… അവന്റെ കണ്ണുകളൊക്കെ നിറഞ്ഞു വന്നു അവൻ പൊട്ടികരയാൻ തോന്നി….
“ഇല്ല എനിക്ക് പറ്റണില്ല എനിക്ക് ഒന്നിനും പറ്റണില്ല….”
അവൻ കാൽ രണ്ടും ഉയർത്തിവച്ചു കാൽമുട്ടിൽ തലചേർത്ത് കരയാൻ തുടങ്ങി. അവന്റെ കരച്ചിലിന്റെ ശക്തി കൂടി വന്നു.. പതിയേ അവനെ താഴുകി ഇളം തെന്നൽ കടന്നു പോയി… അവനവിടെ മൊത്തം പരിചിതമായ സുഗന്ധം പരക്കുന്നതായി തോന്നി… അവൻ മുഖം ഉയർത്തി നോക്കി കാഴ്ച മങ്ങിയ അവസ്ഥ… ഒന്നും വ്യക്തമായി കാണാൻ പറ്റണില്ല…പെട്ടന്ന് ഒരു സ്ത്രീരൂപം തന്റെ അടുത്തേക്ക് വരുന്നതായി മനസിലായി… അവൻ കണ്ണൊക്കെ തിരുമ്മി നോക്കി ഇല്ല കാഴ്ച്ചകളൊക്കെ മങ്ങിയ അവസ്ഥ തന്നെ…അവനവളെ മുഖം മനസിലാകുന്നില്ല….
ആരാ… നീ
അവളടുത്ത് വരുന്നതനുസരിച്ച് ആ സുഗന്ധം അവിടെ വ്യാപിക്കാൻ തുടങ്ങി… പെട്ടന്ന് അവന് എന്തോ ഓർമ വന്നപോലെ കണ്ണൊക്കെ വിടർന്നു… ശരീരം ആകെ നിശ്ചചലമായ അവസ്ഥ…കൈകൾ പതിയേ ഉയർന്നു
“ഇക്ക….”
ഈ ഭാഗവും നന്നായിട്ടുണ്ട്, കോളേജും, അവിടെയുണ്ടാകുന്ന സംഭവബഹുലമായ കാര്യങ്ങളുമായി മുന്നോട്ട് പോകട്ടെ…
തുടർഭാഗം വേഗം തന്നോളൂ…
അടിപൊളി ബ്രോ ?
അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കുന്നു
♥️♥️♥️
♥♥♥♥
❤❤❤??
കാത്തിരിക്കുന്നു സഹോ ❤️❤️❤️??
സ്നേഹം ❤❤ ഉടനെ ഉണ്ടാവും അടുത്ത പാർട്ട്
❤
♥️♥️??