?ജിന്നിന്റെ സ്വന്തം ശൈത്താൻ 3? [Fallen Angel] 90

?ജിന്നിന്റെ സ്വന്തം ശൈത്താൻ 3?

Author : Fallen Angel

Previous part: https://kadhakal.com/%f0%9f%92%98%e0%b4%9c%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%82-%e0%b4%b6%e0%b5%88%e0%b4%a4-2/

 സുഹൃത്തുക്കളെ കഴിഞ്ഞ രണ്ട് പാർട്ടിനും നിങ്ങൾ തന്ന എല്ലാ സപ്പോർട്ടിനും ഒരുപാട് നന്ദി അറിയിച്ചുകൊള്ളുന്നു. കഥ ഇഷ്ടപ്പെടുകയാണെങ്കിൽ തീർച്ചയായും ലൈക്‌ ഇടുക അതുപോലെ തന്നെ കഥയെ കുറിച്ചുള്ള നിങ്ങളുടെ എന്ത് അഭിപ്രായവും കമ്മന്റായി ഇടുക…. നിങ്ങളുടെയെല്ലാവരുടെയും സപ്പോർട്ടുണ്ടാവുമെന്ന വിശ്വാസത്തോടെ തുടരുന്നു….

ആർപ്പുവിളികളും ആരവങ്ങളും ഉയർന്നു. ആയിഷ തന്റെ നെറ്റിയിൽ തങ്ങി നിൽക്കുന്ന വിയർപ്പ് തുള്ളികളേ തള്ളവിരൽ കൊണ്ട് വടിച്ചു കളഞ്ഞു. അവൾ തന്റെ രണ്ടു കണ്ണുകളും അടച്ച് ശ്വാസം വലിച്ച് പിടിച്ചു പതിയെ വിട്ടു… ഇത് തന്നെ മൂന്നു തവണ ചെയ്തു അവൾക്ക് ഇതുവരെയുണ്ടായിരുന്ന ഭയം ഒക്കെ കുറയുന്നതായി തോന്നിത്തുടങ്ങി…

ആത്മവിശ്വാസത്തോടെ കണ്ണുകൾ തുറന്ന് അഫ്സലിനെ നോക്കി അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു… അഫ്സൽ നോക്കുമ്പോൾ പുഞ്ചിരിച്ച് കൊണ്ട് നിൽക്കുന്ന ആയിഷനെയാണ് കണ്ടത് പക്ഷെ അതിന്റെ അർത്ഥം മാത്രം അവന് മനസിലായില്ല…. എത്രവലിയ മനോധൈര്യം ഉള്ളവരാണെന്ന് പറഞ്ഞാലും പെനാൽറ്റി എടുക്കുമ്പോൾ പതറാനും പതറാതെയിരിക്കാനുമുള്ള ചാൻസ് ഒരുപോലെയാണ്

“തന്റെ ഫുട്ബോൾ മായാജാലത്തിലൂടെ ഈ ലോകം തന്നെ കീഴടക്കിയ ഫുട്ബോളിലെ മിശിഹായായ ലയണൽ മെസ്സിക്ക് പോലും അല്പമെങ്കിലും കാലിടറിപ്പോയ ഒരു സാഹചര്യം വേറെ കാണില്ല…”

ആരവങ്ങളുടെ മദ്യത്തിൽ തനിച്ചായതുപോലെ അവൾക്ക് തോന്നി. താൻ ഇതുവരെ കണ്ടതും കാണാത്തതുമായ മുഖങ്ങൾ തനിക്കുവേണ്ടി ആർപ്പുവിളിക്കണത് കേൾക്കുമ്പോൾ ആത്മവിശ്വാസത്തോടൊപ്പം തന്നെ ഒരു തരം ഭയവും അവളുടെ മനസ്സിൽ രൂപപ്പെട്ടു …എന്തായാലും നനഞ്ഞു ഇനി കുളിച്ച് കയറാമെന്ന് അവൾ മനസ്സിൽ കരുതി

“ബെല്ലടിക്കുന്നതിന് മുന്നേ നമ്മുക്കിത് തീർക്കണം ആയിഷ പെട്ടന്ന് ആവട്ടെ ”

ഇത് പറയുമ്പോൾ റാഷിദിന്റെ മുഖത്ത് ദൗത്യം വിജയിച്ചവന്റെ ചിരി നിറഞ്ഞുനിൽക്കുന്നുണ്ടായിരുന്നു.

രണ്ടും കൽപിച്ച് വരുന്നയിടെത്തുവെച്ച് കാണാമെന്നുറപ്പിച്ച് അവൾ ആദ്യ ഷോട്ട് എടുക്കാനായി രണ്ടടി പുറകോട്ട് നടന്ന് അതെ സ്പീഡിൽ മുന്നോട്ട് വന്നു വലം കാല് കൊണ്ട് ആദ്യ കിക്ക് എടുത്തു . ഇവളുടെ ഓരോ ചലനങ്ങളും കൃത്യമായി വീക്ഷിച്ച അഫ്സൽ അവളുടെ ആദ്യ കിക്ക് തടയാൻ ഒരടിപോലും മാറേണ്ടി വന്നില്ല ശക്തി കുറഞ്ഞ

Updated: February 28, 2021 — 11:25 pm

8 Comments

  1. ഈ ഭാഗവും നന്നായിട്ടുണ്ട്, കോളേജും, അവിടെയുണ്ടാകുന്ന സംഭവബഹുലമായ കാര്യങ്ങളുമായി മുന്നോട്ട് പോകട്ടെ…
    തുടർഭാഗം വേഗം തന്നോളൂ…

  2. അടിപൊളി ബ്രോ ?
    അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കുന്നു

    ♥️♥️♥️

  3. മന്നാഡിയാർ

    ♥♥♥♥

    1. ❤❤❤??

  4. തൃശ്ശൂർക്കാരൻ ?

    കാത്തിരിക്കുന്നു സഹോ ❤️❤️❤️??

    1. സ്നേഹം ❤❤ ഉടനെ ഉണ്ടാവും അടുത്ത പാർട്ട്‌

    1. ♥️♥️??

Comments are closed.