ഡോക്ടർ വന്നപ്പോൾ അവരോട് 2 പേരോടും ക്യാബിനിലേക് വരാൻ പറഞ്ഞു. ക്യാബിനിൽ എത്തിയ രാജനോട് ഡോക്ടർ ചോദിച്ചു, എന്താണ് മകന്റെ ജോലി? അവനു ഒരു IT കമ്പനിയിലാണു ജോലി. ഇപ്പോൾ കുറച്ചു മാസമായി വർക്ക് ഫ്രം ഹോം ആണ്. രാജൻ മറുപടി പറഞ്ഞു . എന്താണ് ഡോക്ടർ എൻ്റെ മകനു പറ്റിയത്? രാജൻ തിരിച്ചു ചോദിച്ചു. ഓരോ ശരീരത്തിനും സഹിക്കാൻ പറ്റുന്ന ഒരു പ്രഷർ അളവുണ്ട്. അതിനു മുകളിലോട്ടു പോയാൽ ശരീരം പ്രതികരിച്ചു തുടങ്ങും. അങ്ങനെ ഒരു അവസ്ഥയാണ് ഇപ്പൊ നിങ്ങളുടെ മകന് സംഭവിച്ചത്. ഡോക്ടർ പറഞ്ഞു. ഒന്നും മനസ്സിലാകാത്ത ഭാവത്തിൽ രാജൻ രമയോട് ചോദിച്ചു, അവനു ഇങ്ങനെ സംഭവിക്കാൻ എന്താണ് കാരണം? അതിനു മറുപടി പറയുന്നതിന്’മുൻപ്, അവനു ബോധം തെളിഞ്ഞു എന്ന വാർത്തയുമായി ഒരു നേഴ്സ് ആ ക്യാബിനിലേക് കടന്നു വന്നു. വരൂ, നമുക്ക് അവനോടു തന്നെ ചോദിച്ചു നോക്കാം. ഡോക്ടറിനോടൊപ്പം രാജനും രമയും ICU വിലേക് നടന്നു.
എന്താ മോനെ നിനക്കു പറ്റിയത്? വിഷമത്തോടെ രാജൻ ചോദിച്ചു. “WORK PRESSURE ” അവൻ മറുപടി പറഞ്ഞു. ഒരു മൗനത്തിനു ശേഷം അവൻ തുടർന്നു. എന്റെ കമ്പനിയിൽ നിന്നും ക്ലയന്റിൽ നിന്നും കുറച്ചു ദിവസമായി എനിക്ക് നല്ല പ്രഷർ ആണ്.പക്ഷെ, ഇന്നത്തെ പ്രഷർ എനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഒരു തലവേദനയിൽ തുടങ്ങി തല പൊട്ടിപ്പോകുമെന്ന അവസ്ഥയിൽ ഞാനെത്തി. പിന്നെ എനിക്ക് ഒന്നും ഓർമ്മയില്ല. നീ എന്താ ഇതൊക്കെ ഞങ്ങളോട് പറയാതിരുന്നത്? രാജൻ ചോദിച്ചു. ഓരോ ജോലിക്കും അതിന്റേതായ പ്രഷറും ഉണ്ടാകുമെന്നു അച്ഛൻ തന്നെയല്ലേ പറഞ്ഞത്? ഇതു ഞാൻ അങ്ങനെ കരുതിയിരുന്നു. രാഹുൽ പറഞ്ഞു. ഇത് കേട്ട രമ ഒരു ചെറിയ ദേഷ്യത്തോടെ രാഹുലിനോട് പറഞ്ഞു. “മതി! ഈ ജോലി ഇനി വേണ്ട. നിൻറെ ജീവിതം നശിപ്പിച്ചു കൊണ്ടുള്ള ഈ ജോലി നിനക്കിനി വേണ്ട.”. ശെരിയാണ് മോനെ, നീ എന്തിനാ നിന്റെ ശരീരം നശിപ്പിച്ചു കൊണ്ട് ഇങ്ങനെ ജോലി ചെയ്യുന്നത്? നിന്റെ കുടുംബത്തിന് വേണ്ടിയല്ലേ . നീ ഒരു കാര്യം മനസ്സിലാക്കണം. നിന്റെ കമ്പനിക്ക് ഈ ക്ലയന്റ് പോയാൽ വേറെ ഒരു ക്ലയന്റിനെ കിട്ടും. നീ പോയിക്കഴിഞ്ഞാൽ നിനക്ക് പകരം വേറെ ഒരാളെ ജോലിക്ക് കിട്ടും. പക്ഷേ നീ ഞങ്ങളുടെ കാര്യം ഒന്ന് ആലോചിച്ചു നോക്ക്. നിന്നെ നഷ്ടപ്പെട്ടാൽ പിന്നെ ഞങ്ങൾക്ക് ആരാടാ ഉള്ളത്? ഇടറുന്ന ശബ്ദത്തിൽ രാജൻ ചോദിച്ചു. രാഹുൽ ഒന്നും മിണ്ടാതെ കട്ടിലിലേക്ക് കിടന്നു…
Nb : എന്ത് ജോലി ചെയ്യുന്നവർ ആണെങ്കിലും സ്വന്തം ശരീരം ശ്രദ്ധിക്കുക . നിങ്ങള്ക്ക് എന്തെങ്കിലും സംഭവിച്ചാൽ അത് ബാധിക്കുന്നത് നിങ്ങളുടെ കുടുംബങ്ങളെ മാത്രമായിരിക്കും…!
സൂപ്പർ.
ഇഷ്ടമായി..
Good story
♥♥♥♥
Crct ???…. ❤❤❤❤
മുംബൈ അനുഭവം…. അഡ്മിറ്റ് ആയില്ലെങ്കിലും മെഡിസിൻ കഴിക്കേണ്ട അവസ്‌ഥ വന്നു… അവസാനം മുതലാളി തന്നെ പറഞ്ഞു ഇനി ഇങ്ങനെ വേണ്ടെന്നു… ഇപ്പോൾ ഏതായാലും വർക്കും ഇല്ല പ്രഷർ ഉം ഇല്ല…
പല കമ്പനികളും ആളും മനുഷ്യനെക്കാൾ വിലകൽപ്പിക്കുന്ന അത് അവരുടെ ഇലക്ട്രിക്കൽ സാധനങ്ങൾക്കാണ്.,., അല്ലെങ്കിൽ അവരുടെ ഓർഡറുകൾ, ക്ളൈന്റുകൾ എന്നിവയ്ക്കാണ്.,.,
വർക്ക് പ്രഷർ എന്നും പറഞ്ഞ് രാപ്പകലില്ലാതെ ജോലിചെയ്യുന്നവർ ഒന്നാലോചിക്കുക ചുമര് ഉണ്ടെങ്കിലേ ചിത്രം വരയ്ക്കാൻ സാധിക്കു.,.,.
സ്വന്തം ആരോഗ്യം കളഞ്ഞിട്ട് കുറച്ചു പണം നേടിയത് കൊണ്ട് എന്ത് കാര്യം., നല്ലെഴുത്ത്.,,
സ്നേഹത്തോടെ.,.
തമ്പുരാൻ.,.,
??
” നഗ്നമായ സത്യം “
Yes work pressure ഭയങ്കരം ആണ് പല corporate firms um പണം ഉണ്ടാകാന്‍ ഉള്ള machines ആയി മാത്രം ആണ് employees ine കാണുന്നത്
❤️❤️
Good one മറ്റൊരു രചനയും ആയി വരൂ
?????
True
That’s absolutely correct bro?