????ജീവന്റെ മാലാഖ ??? [ശങ്കർ പി ഇളയിടം] 112

നിയ അതുയർത്തി  ആരുഷിയെ കാട്ടി…

“ഡീ… ആരു  ആരാ ഈ  ജീവൻ… ” നിയ  സംശയത്തോടെ അവളെ നോക്കി..

“ആവോ…. എനിക്കറിയില്ല…നീ  എന്റെ  സീക്രെട്  കീപ്പർ അല്ലേ നിന്നോട് പറയാത്ത  എന്തെങ്കിലും ഉണ്ടോ എന്റെ ലൈഫിൽ… ”

“അപ്പോ.. പിന്നെ ആരായിരിക്കും  ലവൻ….”

“കൊള്ളാം….നീയല്ലേ  ആ  ഗിഫ്റ്റും കൊണ്ടു വന്നത് അപ്പൊ നിനക്കറിയില്ലേ…. ”

“ഇല്ല….. മുഖത്തു മാസ്ക് ഉള്ളത് കൊണ്ട്  ഞാൻ അയാളുടെ ഫേസ്  ശ്രെദ്ധിച്ചില്ല…. പക്ഷേ അയാളുടെ കൈയിൽ  ശംഖിന്റെ ചിഹ്നം പച്ചകുത്തിയിരുന്നു…..

“ശംഖിന്റെ  ചിഹ്നമോ…. ഡീ… ഞാൻ  ഇതു ആരുടെയോ  കൈകളിൽ കണ്ടിട്ടുള്ളതായി ഓർക്കുന്നു….”അവൾ  തലക്കും കൈവെച്ചു കൊണ്ട് ആലോചിക്കാൻ തുടങ്ങി…
“ആരുടെ….. ”

” ഡി.. കിട്ടി…. അന്നു ഒരാൾ സിഗ്നലിൽ  വെച്ചു എന്നെ  രക്ഷിച്ചു  എന്നു പറഞ്ഞിരുന്നില്ലേ അയാളുടെ കയ്യിലും നീ പറഞ്ഞ പോലെ പച്ചകുത്തിയിരുന്നു…”

“ആരു….ഡീ.. ഇനി  ഇത് അന്നത്തെ  നിന്റെ  രക്ഷകന്റെ പണിയായിരിക്കുമോ something fishy”

“ഞാൻ അയാളെ പിന്നെ കണ്ടിട്ടു പോലുമില്ല പിന്നെ എങ്ങനെയാ… ”

“എന്റെ ഒരു വീക്ഷണ കോണിൽ പറയുകയാണെങ്കിൽ നിന്നെ പറ്റിഎല്ലാം  അയാൾക്ക് നന്നായിട്ട് അറിയാമെന്നു തോന്നുന്നു….”

“അതെങ്ങനെ..”

“നിന്നെ ചുണ്ടികാട്ടി കൊണ്ടു തന്നെയാ നിനക്കിത് തരാൻ എന്നെ ഏല്പിച്ചത്…നിന്റെ പുറകിൽ തന്നെ അയാളും അവിടെ ഉണ്ടായിരുന്നു.. നിന്റെ  ബര്ത്ഡേ വരെ ഓർത്തു നിനക്ക് ഇതു തരണമെങ്കിൽ  മോളേ ഇതു സംഗതി വേറെയാ.”

നിയയുടെ  വാക്കുകൾ  ആരുഷിയുടെ  ഉള്ളിൽ  എവിടെയോ പതിഞ്ഞു… ആരായിരിക്കും അയാൾ എന്ന  ചിന്ത അവളെ വല്ലാതെ അലട്ടി കൊണ്ടിരുന്നു..

13 Comments

  1. 100 th like ✌️ numma ett?✌️

    1. ശങ്കർ പി ഇളയിടം

      ❤❤❤❤

  2. നൈസ്..

  3. *വിനോദ്കുമാർ G*

    സൂപ്പർ സ്റ്റോറി സൂപ്പർ

  4. ???

  5. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ഇഷ്ട്ടായി ബ്രോ ❤️

  6. ബ്രോ
    നല്ല കഥ , സിംപിൾ എഴുത്ത്
    ബ്യൂട്ടിഫുൾ
    എന്നാലും രണ്ടുപേരെയും അങ്ങോട്ടും ഇങ്ങോട്ടും മാറ്റിയത് ഒരു രക്ഷയുമില്ല ?
    ?

  7. ❤️❤️

    1. First ??????

Comments are closed.