????ജീവന്റെ മാലാഖ ??? [ശങ്കർ പി ഇളയിടം] 112

തന്നെ  രക്ഷിചതിനു  ഒരു നന്ദിവാക്ക് പോലും പറയാൻ പറ്റാത്തതിന്റെ  വിഷമത്തിൽ അവൾ  അവൻ പോകുന്നതും നോക്കി മുൻപോട്ടു നടന്നു..
എന്നിരുന്നാലും ആരായിരിക്കും  തനിക്കു രക്ഷകൻ ആയി വന്നത് എന്ന ചിന്ത അവളെ വല്ലാതെ അലട്ടി… ആ  മുഖം ഒന്നു കാണാൻ കഴിഞ്ഞിരുന്നെങ്കിലോ  എന്നവൾ ആശിച്ചു….
ദിവസങ്ങൾ വീണ്ടും കടന്നു… ആരുഷിക്ക് ഇപ്പോ  ഡേ  ഡ്യൂട്ടിയാണ് അങ്ങനെയിരിക്കെ ഒരു  ദിവസം  ഡ്യൂട്ടി കഴിഞ്ഞു  നടന്നു  വരുമ്പോഴാണ് ആരുഷിയുടെ  കൂട്ടുകാരി  നിയ അവളുടെ കൈയിൽ ഒരു ബോക്സ്‌  കൊണ്ടു വന്നു കൊടുത്തത്…

അവൾ  സംശയത്തോടെ അവളെ നോക്കി…

“നീ.. രാവിലെ എനിക്കുള്ള ഗിഫ്റ്റ് തന്നതാണല്ലോ  വീണ്ടും എന്തിനാ ഇത്  ”

“പിന്നെ നിനക്ക് അപ്പപ്പോ  സർപ്രൈസ് ഗിഫ്റ്റ്  തരാൻ എനിക്കു വട്ടലേ… ഇതു നിനക്ക് തരാൻ എന്നെ ഒരാൾ ഏല്പിച്ചതാ… ”

“ആര്….. ”

“അതറിയില്ല…. നീ  അതു തുറന്നു നോക്കിയേ… ചിലപ്പോൾ അതിൽ  ഉണ്ടാകും ആരാണെന്ന്…. ”

“ആരാണെനൊന്നും  അറിയാതെ വല്ലവരും തരുന്ന  ഗിഫ്റ്റ് ഒക്കെ തുറക്കുന്നത് അത്ര ശരിയല്ല… ”

“നീ… അവിടെ  ശരിയും  തെറ്റും നോക്കി ഇരുന്നോ ഞാൻ ഇത് ഓപ്പൺ ചെയാൻ പോവുകയാ…”

അതിൽ എന്തായിരിക്കും എന്ന  ആകാംക്ഷയിൽ നിയ  ആ ഗിഫ്റ്റ് ബോക്സിലെ  റിബ്ബൺ ഓപ്പൺ ചെയ്തു…..

“ഹായ്‌  ചോക്ലേറ്റ്  എക്സ്പ്ലോഷൻ  ബോക്സോ….” അതിനുള്ളിൽ ഓരോ ലയറുകളിലായി  നിറച്ചു വച്ചിരിക്കുന്ന ചോക്ലേറ്റ് കണ്ടു നിയ അവളെ നോക്കി  വിളിച്ചു പറഞ്ഞു.. അതിനുള്ളിലായി  ഒരു   ഹാർട്ട്‌ ഷേപ്പിലുള്ള   ബര്ത്ഡേ കാർഡും?ഹാപ്പി ബര്ത്ഡേ മൈ  സ്വീറ്റ്  ഹാർട്ട്‌ ?
അതിനടിയിലായി ജീവന്റെ മാലാഖയ്ക്ക്…എന്ന  കുറിപ്പും…

13 Comments

  1. 100 th like ✌️ numma ett?✌️

    1. ശങ്കർ പി ഇളയിടം

      ❤❤❤❤

  2. നൈസ്..

  3. *വിനോദ്കുമാർ G*

    സൂപ്പർ സ്റ്റോറി സൂപ്പർ

  4. ???

  5. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ഇഷ്ട്ടായി ബ്രോ ❤️

  6. ബ്രോ
    നല്ല കഥ , സിംപിൾ എഴുത്ത്
    ബ്യൂട്ടിഫുൾ
    എന്നാലും രണ്ടുപേരെയും അങ്ങോട്ടും ഇങ്ങോട്ടും മാറ്റിയത് ഒരു രക്ഷയുമില്ല ?
    ?

  7. ❤️❤️

    1. First ??????

Comments are closed.