????ജീവന്റെ മാലാഖ ??? [ശങ്കർ പി ഇളയിടം] 112

അവൾ  ദേഷ്യത്തോടെ  അവനെ നോക്കി ……

“ഡോ… തനിക്ക് മുഖത്തു കണില്ലേ  മനുഷ്യനെ കൊല്ലാനായിട്ടു   വെളുപ്പാൻ കാലത്തെ  കുറ്റിയും പറിച്ചു  എഴുന്നുള്ളിക്കൊളും….”അവൾ  നെറ്റി  തിരുമ്മി കൊണ്ട് അവനോട് ചൂടായി…

“ഇതു ഞാൻ  തന്നോട്  ചോദിക്കേണ്ട ചോദ്യമല്ലേ ഇതൊക്ക  തനിക്കും ഉണ്ടല്ലോ.. തനിക്കും നേരെ നോക്കി  നടക്കാമായിരുന്നില്ലേ….എന്നെ വന്നു ഇടിച്ചിട്ടതും പോരാ  എനിക്കിട്ട് പൊങ്കാലയും ഇടുന്നോ അവനും നെറ്റി തിരുമ്മി കൊണ്ട് പറഞ്ഞു.. ”

“ഇപ്പൊ അങ്ങനെയായോ  താൻ അല്ലേ ഫോൺ   വിളിച്ചു കൊണ്ട് വന്നു എന്നെ മുട്ടിയത്…”അവൾ അവന്റെ കൈയിൽ ഇരിക്കുന്ന ഫോണിൽ നോക്കി  കൊണ്ടു പറഞ്ഞു….

ഫോണിന്റെ മറുത്തലക്ക് നിന്നു കൊണ്ട് ഇവരുടെ സംഭാഷണം എല്ലാം  മറ്റൊരാൾ  കേൾക്കുന്നുണ്ടായിരുന്നു.. അവൻ വേഗം കാൾ കട്ട്‌ ചെയ്തു കൊണ്ട് അവളെ  നോക്കി…

“സോറി….. ”

അവൻ അവളെ നോക്കി കൊണ്ട്  പറഞ്ഞതും  അവന്റെ ഫോൺ റിങ്  ചെയ്തു….

?എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു..ഉം.. ഉം.. ഉം.. ഉം..

അത്രമേലിഷ്ടമായ് നിന്നെയെൻ പുണ്യമേ..
ഉം.. ഉം.. ആ.. ആ..

ദൂരെ തീരങ്ങളും മൂകതാരങ്ങളും സാക്ഷികൾ…
ഉം.. ഉം.. ഉം.. ഉം..

എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു..
ഉം.. ഉം.. ഉം.. ഉം..?

ഫോണിലെ  റിങ്  ട്യൂൺ കേട്ടതും…രണ്ടു പേരും മുഖത്തോട് മുഖം നോക്കി… അവന്റെ കണ്ണുകൾ അവളുടെ കണ്ണുമായി  ഇടഞ്ഞു…അവൻ വേഗം നോട്ടം പിൻവലിച്ചു  കൊണ്ട്  ഫോണിലേക്കും നോക്കിയതും അവൾ അവനെയും  മാറികടന്നു മുൻപിലേക്ക് പോയി….

അവൻ ആ ഫോണും കൈയിൽ പിടിച്ചു കൊണ്ട് അവൾ പോയ  വഴിയേ  നോക്കി നിന്നു..

13 Comments

  1. 100 th like ✌️ numma ett?✌️

    1. ശങ്കർ പി ഇളയിടം

      ❤❤❤❤

  2. നൈസ്..

  3. *വിനോദ്കുമാർ G*

    സൂപ്പർ സ്റ്റോറി സൂപ്പർ

  4. ???

  5. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ഇഷ്ട്ടായി ബ്രോ ❤️

  6. ബ്രോ
    നല്ല കഥ , സിംപിൾ എഴുത്ത്
    ബ്യൂട്ടിഫുൾ
    എന്നാലും രണ്ടുപേരെയും അങ്ങോട്ടും ഇങ്ങോട്ടും മാറ്റിയത് ഒരു രക്ഷയുമില്ല ?
    ?

  7. ❤️❤️

    1. First ??????

Comments are closed.