????ജീവന്റെ മാലാഖ ??? [ശങ്കർ പി ഇളയിടം] 112

അവിടെ കൂടി നിന്ന ഏല്ലാവരും ആരുഷിയെ
വാത്സല്യത്തോടെ  നോക്കി..നേരത്തെ സംസാരിച്ചിരുന്ന  സ്ത്രീ  വന്നു  അവളെ ഇറുകെ  പുണർന്നു…

“നന്നായി മോളേ.. നീ  ചെയ്‌തത്‌ ഒരു വലിയ കാര്യം  തന്നെയാ  ഇത്രയും ആളുകൾ ഇവിടെ നോക്കു കുത്തി പോലെ നിന്നിട്ടും  ആ  ചെകുത്താന്റെ കൈയിൽ നിന്നും സ്വന്തം  ജീ​വ​ൻ മ​റ​ന്ന് ഓ​ടി​യെ​ത്തി ആ  കുട്ടിയെ  രക്ഷിക്കാൻ  തോന്നിയ നിന്റെ  മനസിന്റെ ധൈര്യത്തെ  പൂവിട്ടു പൂജിക്കണം.. ”
അവൾ ചിരിച്ചു കൊണ്ട് ആ  സ്ത്രീയെ നോക്കി..

“സ്വന്തം  ജീ​വ​ൻ മ​റ​ന്ന് ഓ​ടി​യെ​ത്തു​ന്നവരാണ് ഈ എന്നെ പോലെയുള്ള നേഴ്സുമാർ.ജീ​വ​ന്‍റെ വി​ല നന്നാ​യി അ​റി​യു​ന്ന​തും എന്നെ പോലെയുള്ളവർക്കാണ്. നാം ​പോ​ലു​മ​റി​യാ​തെ ദൈ​വം ന​മ്മ​ളെ കൊ​ണ്ട് അ​വ​നാ​ഗ്ര​ഹി​ക്കു​ന്ന ചി​ല കാ​ര്യ​ങ്ങ​ൾ ചെ​യ്യി​പ്പി​ക്കും. അ​വ​ൻ കൂ​ടെ വ​ന്ന് ക​രം പി​ടി​ച്ചി​രി​ക്കു​ന്നപോലെ എ​ന്തെ​ന്നി​ല്ലാ​ത്ത ധൈ​ര്യം മ​ന​സി​ൽ വ​രും..അങ്ങനെ ആ  ദൈവം കൂടെ ഉണ്ടെന്നുള്ള വിശ്വാസത്തിൽ  ഇറങ്ങി തിരിച്ചതാ  ഞാനും….   എന്നും പറഞ്ഞു കൊണ്ട് അവൾ മുന്നോട്ട് നടന്നു…

ന​ഴ്സു​മാ​രെ മാ​ലാ​ഖ​മാ​രെ​ന്നു വി​ളി​ക്കു​ന്ന​ത് വെ​റും​വാ​ക്ക​ല്ലെ​ന്ന് ഒ​രു​വ​ട്ടം​കൂ​ടി എ​ല്ലാ​വ​ർ​ക്കും തോ​ന്നി​പ്പോ​കു​ന്നൊ​രു നി​മി​ഷങ്ങളായിരുന്നു അത്….അവിടെ നിൽക്കുന്നവരെല്ലാം  ആരുഷി പോകുന്നതും  നോക്കി നിന്നു……

അവൾ ധൃതിയിൽ  ഹോസ്റ്റലിലിന്റെ വളവിലേക്ക് തിരിഞ്ഞതുമാത്രമേ അവൾക്കു ഓർമ്മയുള്ളൂ..  ജോഗിങ്ങ്  കഴിഞ്ഞു വരുന്ന  ഒരു പയ്യന്നുമായി അവൾ കൂട്ടി മുട്ടി..ഒരു നിമിഷം രണ്ടു പേരും നിശ്ചലമായി..എന്തിനോ അവന്റെ ഹൃദയം തുടിച്ചു അവന്റെ കണ്ണുകളിൽ പ്രേതീഷയുടെ തിളക്കം അലയടിച്ചു…
രണ്ടു പേരും മാസ്ക് വച്ചതു കൊണ്ട്  രണ്ടു പേരുടെയും  മുഖം  തമ്മിൽ  മറഞ്ഞിരുന്നു…

13 Comments

  1. 100 th like ✌️ numma ett?✌️

    1. ശങ്കർ പി ഇളയിടം

      ❤❤❤❤

  2. നൈസ്..

  3. *വിനോദ്കുമാർ G*

    സൂപ്പർ സ്റ്റോറി സൂപ്പർ

  4. ???

  5. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ഇഷ്ട്ടായി ബ്രോ ❤️

  6. ബ്രോ
    നല്ല കഥ , സിംപിൾ എഴുത്ത്
    ബ്യൂട്ടിഫുൾ
    എന്നാലും രണ്ടുപേരെയും അങ്ങോട്ടും ഇങ്ങോട്ടും മാറ്റിയത് ഒരു രക്ഷയുമില്ല ?
    ?

  7. ❤️❤️

    1. First ??????

Comments are closed.