?സ്നേഹസ്വർഗം ? [Achuzz] 116

?സ്നേഹസ്വർഗം ?

Author : Achuzz

 

ഇത് എന്റെ ആദ്യ പരീക്ഷണം ആണ് .നിങ്ങക്ക് ഇഷ്ടപ്പെടുമോ എന്ന് ഒന്നും എനിക്ക് അറിയത്തിലാട്ടോ .എന്നാലും രണ്ടും കല്പിച്ചു ഞാൻ അങ്ങ് എഴുതുവാ .ഇത് ഒരു സാധാരണ കഥ ആണ് കേട്ടോ .അതുപോലെ തന്നെ അക്ഷര തെറ്റ് കാണും ക്ഷമിക്കുക വരുന്ന പാർട്ടുകളിൽ ഞാൻ നന്നാകാൻ നോക്കാം .അപ്പൊ എല്ലാരും എന്റെ സ്നേഹസ്വർഗം സുപ്ലോർട്ട് ചെയ്യണേ ?

?സ്നേഹസ്വർഗം ?

എന്റെ ബാഗും പെട്ടിയും കിടക്കയും എക്കെ ആയി വഴിയിലെ ബസ് സ്റ്റോപ്പിൽ എങ്ങോട്ട് എന്ന് ഇല്ലാതെ നിക്കുവാണ് ഞാൻ .വീട് വിട്ടു ഇറങ്ങിതാണ് .ഒരു കൂട്ടുകാരന്റെ കൂടെ അവന്റെ ഫ്ലാറ്റിൽ നിക്കാൻ ആയിരുന്നു എന്റെ പ്ലാൻ .പക്ഷെ അവസാന നിമിഷം ആ തെണ്ടി കാലുവരി . അവന്റെ അപ്പൻ വേറെ ആരെയോ അവിടെ താമസിക്യൻ കൊടുത്തേക്കുവാണെന്ന് ഇപ്പോഴാണ് അവൻ എന്നോട് പറഞ്ഞത് .അവൻ അത് ഒരു അര മാണിക്യൂർ മുൻമ്പ് പറയുക ആയിരുന്നേൽ ഞാൻ ആ നശിച്ച വീട്ടിൽ നിന്ന് കുറച്ചു കാശ് എങ്കിലും പൊക്കിയേനെ .ഇത് തള്ളയെ രണ്ടു തെറിയും വിളിച്ചു ഇറങ്ങി പോന്നതാണ് ഞാൻ .ഇവിടെ ഒന്നും വേറെ ഒരു പരിചയ കാരും ഇല്ല എനിക്ക് .ഞാൻ പഠിച്ചതെക്കെ ഊട്ടിയിലെ ബോഡിങ് സ്കൂളിൽ നിന്ന് ആണ് .പിന്നെ ഡിഗ്രി ബാംഗ്ലൂർ ആയിരുന്നു .അതുകൊണ്ട് എനിക്ക് ഇവിടെ ഫ്രണ്ട്‌സ് ഒന്നും ഇല്ല ……

അല്ല നിങ്ങൾ എന്നെ പരിചയ പെട്ടില്ലാലോ ഞാൻ ആണ് പുത്തൻപുരയ്ക്യൽ ജോസഫ് ഇന്റെയും സോഫിയുടെയും മൂത്ത മകൻ  mr.Davis jimmy joseph. അടുത്ത് അറിയാവുന്നവർ ഡേവിച്ചാ എന്ന് വിളിക്യും .എന്റെ അപ്പൻ ഞാൻ അഞ്ചിൽ പഠിക്യുമ്പോ മരിച്ചുപോയി .ഒരു ആക്‌സിഡന്റ് ആയിരുന്നു .അപ്പൻ മരിച്ചു ഒരു കൊല്ലം കഴിഞ്ഞപ്പോഴേക്യും മമ്മിയുടെ രണ്ടാം കേട്ടു കഴിഞ്ഞു .ഒന്നാമതെ അപ്പൻ ജീവിച്ചിരികയുമ്പോ തന്നെ മമ്മി അപ്പനുമായിട്  ഉടക്ക് ആയിരുന്നു .അവരുടെ വഴക് കണ്ട് ആണ് ഞാൻ വളർന്നത് .എന്റെ രണ്ടാൻ അപ്പന്റെ പേര് ആണ് അലക്സ്‌ മാത്യു .എനിക്ക് പുള്ളിയെ ഇഷ്ടം അല്ലായിരുന്നു .അങ്ങേരുടെ സ്വഭാവവും അങ്ങനെ ആയിരുന്നു .കല്യാണം കഴിഞ്ഞതോടെ മമ്മി എന്നെ പാടെ അകറ്റി നിർത്തിയിരുന്നു .എന്നെ പിന്നെ ബോഡിങ് സ്കൂളിൽ നിർത്തി ആണ് പഠിപ്പിച്ചത് .വാക്‌ക്കേഷൻ മാത്രമാണ് ഞാൻ മമ്മിയെ കാണുന്നത് .അങ്ങനെ കാലങ്ങൾ കഴിഞ്ഞു പോകുന്നത് അനുസരിച് എനിക്ക് ഒരു അനിയനേം അനിയത്തിയേം കിട്ടി .ഡാനിയേൽ മാത്യു & ഡയാന മാത്യു .അവർക്ക് പിന്നെ എന്നെ തീരെ വില ഇല്ല .അവര് ചെറുപ്പത്തിൽ മിക്യവാറും  ഓർത്തെക്കണേ  ഞാൻ ഇടക് ഇടക് അവിടെ താമസിക്യൻ വരുന്ന പൈൻ ഗസ്റ്റ് ആണന്നായിരിക്യും .ആ പരീക്കാരനായാണ് അവര് ഇപ്പോഴും എനിക്ക് തരുന്നത് .എനിക്ക് ആദ്യം എക്കെ വിഷമം ഉണ്ടായിരുന്നു അവര് എന്നോട് കൂട്ടുകുടാത്തതിന് .പിന്നെ എനിക്കും കുഴപ്പം ഇല്ലാതായി .ഞാൻ എന്റെ വഴി അവര് അവരുടെ വഴി .പ്രസവിച്ച അമ്മക് വേണ്ട എന്നെ പിന്നെ ആണോ അവർക്ക് ……അമ്മയുടെ സ്നേഹം കിട്ടിയിലെഗിലും പണം കിട്ടുവായിരുന്നു .ഇതക്കെ ആണ് എന്റെ ഫാമിലി ..ഞാൻ ഇപ്പൊ ഡിഗ്രി കഴിഞ്ഞു സപ്ലി അടിച്ചു തെരപാര നടക്കുവായിരുന്നു .പിന്നെ ഞാൻ ഒരു ഫോട്ടോഗ്രാഫർ ആണാട്ടോ .പ്രഫഷണൽ ഒന്നും അല്ല ചെറിയ ഒരു ഫോട്ടോഗ്രാഫർ .പോക്കറ്റ് മണിക്  വേണ്ടി അല്ലറ ചില്ലറ വർക്കിനേക്കെ പോകും .

അപ്പൊ പറഞ്ഞു വന്നത് ഈ കഥയിലെ ചെറിയ ഒരു ഹീറോ ആണ് കേട്ടോ നമ്മുടെ ഡേവിച്ചൻ .എന്നാൽ എല്ലാ കഥകളിലെ പോലെ ഒരു മാസ്സ് നായകൻ ഒന്നും അല്ല കേട്ടോ .ഒരു പണിയും ഇല്ലാത്ത ടിപ്പിക്കൽ മല്ലു ബോയ് .ഒരുപാട് വിഷമങ്ങൾ ഉള്ളിൽ ഒതുക്കി പുറമെ ചിരികയുന്ന ഒരു പാവം നായകൻ .എന്നാൽ ഇത് ഇവന്റെ മാത്രം കഥയല്ല ഇത് അവരുടേം കൂടെ കഥ ആണ് .അവര് ആരാണെന്നല്ലേ ……നമുക്ക് വഴിയേ അവരെ പരിചയപെടാം .

7 Comments

  1. ?✨P????????????_P?✨❤️

    ?❤️

  2. വേഗം തന്നെ തരണേ അടുത്ത ഭാഗം… ഈ കഥ കൊള്ളാം…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️????

  3. നിധീഷ്

    ❤❤❤

  4. ❤️❤️❤️❤️❤️

  5. Starting super ?♥️♥️♥️

  6. Nalla kadha anuto kurachu spelling mistake unduto ath koodi ellathakkiyal kadha kurachudi nannayene ?

    Enthayalum adutha part waiting anuto ?

  7. കാർത്തിവീരാർജ്ജുനൻ

    Nice story
    Continue……??

Comments are closed.