?തല്ലുമാല⚡️ 2 [?ᴇᴍ⭕? കുഞ്ഞ്] 247

“”ഒന്ന് വേഗം വാടാ..””

അവന്റെ സ്ലോമോഷനിലുള്ള നടത്തം കണ്ടപ്പോ ഞാൻ വിളിച്ചു കൂവി

“”വരാടാ…ഷൂവിന്റെയുള്ളിൽ എവിടൊന്നോ ഒരു കല്ല് കേറി ഇരിപ്പുണ്ട്.. നടക്കാൻ നല്ല സുഖം..””

ചാണകത്തിൽ ചവുട്ടിയത് പോലെ അവൻ നടന്നുകൊണ്ട് പറഞ്ഞു

“”എന്നാ നീ അവിടെനിന്നു സുഗിക്ക്.. ഞാൻ പോണു..””

അവനെനോക്കാതെ ഞാൻ തിരിഞ്ഞു നടന്നു.. പിറകെ അവനെന്നെ വിളിച്ചുകൊണ്ടു ഓടി വരുന്നുണ്ടായിരുന്നു

സ്കൂളിന്റെ ഗേറ്റ് കഴിഞ്ഞപ്പോ തന്നെ ഞങ്ങളെയും കാത്ത് മാവിൻചുവട്ടിൽ നിക്കുന്ന ആതിരയെ കണ്ടു

“”നീ ക്ലാസ്സിൽ കേറിയില്ലേ..?

അവളവിടെ നിൽക്കുന്നത് കണ്ടഞാൻ ചോദിച്ചു..

“”ഇല്ലെടാ.. നിങ്ങടെ കൂടെ കേറാമെന്ന് കരുതി..””

“”എന്നാ വാ പോകാം..””

അപ്പോളേക്കും കാർത്തിയും വന്നു അവിടേക്ക്.. പിന്നെ ഞങ്ങൾ ഓരോന്ന് പറഞ്ഞുകൊണ്ട് ക്ലാസിലേക്ക് കേറി

കൊറച്ചു പിള്ളേർ വേറെ സ്കൂളുകളിൽ നിന്ന് വന്നവർ ആയിരുന്നു.. അവരോടൊക്കെ ഞങ്ങൾ കമ്പനിയായി വരുന്നതേ ഉണ്ടായിരുന്നുള്ളു

ഒട്ടും വൈകാതെ ക്ലാസ്സിലേക്ക് ടീച്ചറും വന്നു.. പിന്നെ പതിവ് പോലെ നല്ല ബോറൻ ക്ലാസ്സും തുടങ്ങി

ഇടക്ക് ഇൻട്രാവൽ സമയത്ത് പുറത്തിറങ്ങിയപ്പോ ഓഫീസിൻറെ മുൻപിൽ കളർ ഡ്രസ്സൊക്കെയിട്ട് ഒന്നരണ്ടു പയ്യന്മാർ നിൽക്കുന്നത് കണ്ടു

ഞാനാദ്യം കരുതിയത് പുതിയതായി അഡ്മിഷൻ എടുക്കാൻ വന്നവർ ആണെന്നാണ്.. പിന്നെ നോക്കിയപ്പോ ആണ് ശ്രദ്ധിച്ചത് അതിലൊരുത്തൻ പണ്ട് ഞങ്ങൾ തല്ലുണ്ടാക്കിയപ്പോ കാർത്തി അടിച്ചവൻ ആണെന്ന്

“”നീയെന്താ ജോ അവിടെ നിക്കണേ..?

പുറത്തേക്കിറങ്ങി വന്ന ആതിര ചോദിച്ചു..

“”അല്ലടി.. അവനൊക്കെ പ്ലസ്ടുകഴിഞ്ഞു പോയതല്ലേ.. പിന്നെയെന്താ ഇവിടെ…?

“ആവോ.. അറിയില്ല.. ചിലപ്പോ സർട്ടിഫിക്കറ്റ് വാങ്ങാൻ വന്നതാവും…””

അതും പറഞ്ഞവൾ ക്ലാസ്സിലേക്ക് പോയി…ചിലപ്പോ അവളു പറഞ്ഞത് പോലെ സർട്ടിഫിക്കറ്റ് വാങ്ങാൻ വന്നതാവും.. പാവം വെറുതെ സംശയിച്ചു

“”നിക്കടി ഞാനുമുണ്ട്…””

അവളുടെ പിറകെ ഞാനും ക്ലാസ്സിൽ കയറി…

ഏകദേശം ഒരുമണിയോടെ ക്ലാസ്സ്‌ കഴിഞ്ഞു ഉച്ചഭക്ഷണം കഴിക്കാനായി ഞങ്ങളെ വിട്ടു…കഴിക്കുന്നതിനു മുൻപ് കൈ കഴുകുന്ന പരുപാടി വീട്ടിൽ നിന്ന് ഇല്ലെങ്കിലും സ്കൂളിൽ നിന്ന് ഉണ്ടായിരുന്നു

കാർത്തിയോട് ഓരോന്ന് പറഞ്ഞു ഞാൻ കൈ കഴുകാനായി ഇറങ്ങി

ബാത്രൂമിനായി ഒരു ബിൽഡിങ് ഉണ്ടെങ്കിലും കൈ കഴുകാൻ ഉള്ള സ്ഥലം കൊറച്ചു മാറി വലിയൊരു മാവിന്റെ അരികിൽ ആയിരുന്നു

ഒരാറേഴു പൈപ്പുകൾ സിമന്റു ഭിത്തിയിൽ സെറ്റ് ചെയ്ത് ടൈൽസ് ഒക്കെയിട്ടു അടിപൊളി ആക്കി ഈ വർഷം പണിതത് ആയിരുന്നു

അവിടുന്ന് കൈയും മുഖവും കഴുകി തിരിഞ്ഞപ്പോ ആണ് ഇന്ത്യാഗേറ്റ് പോലൊരു രൂപം എന്റെ മുൻപിൽ നിൽക്കുന്നത് കണ്ടത്

14 Comments

  1. അടുത്ത ഭാഗം ഉടൻ വരുമോ

    1. ?ᴇᴍ⭕? കുഞ്ഞ്

      Submit cheythitund

  2. Waiting

  3. Nthelum update theruvo eppo verum ennu vellathum

  4. Adutha part eppozha bro,one week kazhijnju

  5. Nice ❤️

  6. Super

  7. Muhammed suhail n c

    Avan thalliyath avalude aniyane aane atha avalu karanjath

  8. Adipoli, aduta part udane kanumo

    1. നന്നായിട്ട് und

  9. നല്ലവനായ ഉണ്ണി

    കൊള്ളാം ബ്രോ continue

  10. ❤️❤️❤️❤️❤️

  11. ♥️♥️♥️♥️♥️♥️♥️

Comments are closed.