പെട്ടന്ന് ഒരു സംശയം തോന്നിഞ്ഞാൻ അവളുടെ ഉള്ളം കയ്യിൽ തൊട്ടു നോക്കി.. ചുരുട്ടി പിടിച്ചു കിടക്കുന്ന കൈ അനക്കാതെ ആണ് ഞാൻ തൊട്ടു നോക്കിയത്
ശെരിക്കും ഒരത്ഭുതം ആയിരുന്നത്.. നല്ല സോഫ്റ്റ് കൈയാണ് അവളുടേത്…പക്ഷെ രണ്ടു വർഷം മുൻപ് ചെവിക്കല്ലിളകും പോലൊരടി തന്നതും ഈ കൈ കൊണ്ടാണ്.. അന്ന് പക്ഷെ ഈ ഒരു സോഫ്റ്റ്‌നെസ്സ് അനുഭവിക്കാൻ പറ്റിയില്ല
“”അടങ്ങി കിടക്ക് ജോമോനെ…””
പെട്ടെന്നു ഞാൻ അവളിൽ നിന്നും മാറി കിടന്നു…ഇവളിനി ഉറങ്ങിയില്ലേ…? അതോ ഉറക്കത്തിലെങ്ങാനും പറയുന്നത് ആണോ..?
സംശയം തോന്നിയ ഞാൻ അവളെയൊന്ന് തട്ടി വിളിച്ചു നോക്കി
അപ്പോതന്നെ അവിടെനിന്നും പ്രതികരണം വന്നു
“”ഒന്നൊറങ്ങാൻ സമ്മതിക്കെടാ.. നല്ല ക്ഷീണമുണ്ട്…?
ഉറക്കച്ചതാവോടുള്ള അവളുടെ സംസാരം കേട്ടപ്പോ മനസിലായി.. ആൾക്ക് പകുതി ബോധമേ ഉള്ളെന്ന്…ഒന്നെങ്കിൽ ഇവൾ ഇതുപോലെ അഭിനയിക്കുന്നതാവും.. അല്ലെങ്കിൽ ഏട്ടത്തിയെപ്പോലെ ഇവളും കട്ടിലുകണ്ടാൽ ശവമാണ്
കൊറേ നേരം കഴിഞ്ഞിട്ടും ഇവളുടെ ഉറക്കത്തിൽ വലിയമാറ്റമൊന്നും ഞാൻ കണ്ടില്ല.. വെറുതെ ഇവളുടെ ഉറക്കം പോകുവന്നത് കാണാൻ എന്റെ ഉറക്കം കളഞ്ഞു.. കണ്ടാമൃഗത്തിന്റെ തൊലിക്കട്ടി ആണെന്ന് തോന്നുന്നു
ഓരോന്നോർത്ത് ഞാനും കണ്ണടച്ചു കിടന്നു…രാത്രിയുടെ ഏതോയാമങ്ങളിൽ എപ്പോഴോ അവളും എന്നോടൊട്ടിചേർന്ന് കിടന്നിരുന്നു
——————————————
“”അമ്മേ ഞാൻ ഇറങ്ങുവാ…””
ഉമ്മറത്തിരുന്നു ഷൂവിന്റെ വള്ളി കെട്ടുന്നതിനിടയിൽ ഞാൻ അകത്തേക്കു നോക്കി വിളിച്ചു പറഞ്ഞു
വളരെ വിജയകരമായി കോപ്പിയടിയിലൂടെ ഞാൻ പത്താം ക്ലാസ്സ് പാസ്സായിരുന്നു
വല്യ പ്രശ്നങ്ങൾ ഒന്നുമില്ലാതെ തന്നെ അതേ സ്കൂളിൽ തന്നെ ഞാൻ പ്ലസ് വണ്ണിന് ചേർന്നു…കോമസ് ആയിരുന്നു എടുത്തത്.. ഞാൻ മാത്രമല്ല കൂടെ കാർത്തിയും ആതിരയുമുണ്ട്
ബാക്കി ഉള്ളവരിൽ അതികം പേർക്കും ടൗണിലുള്ള സ്കൂളിലേക്ക് ആണ് മാറ്റം കിട്ടിയത്..അതുകൊണ്ട് തന്നെ പഴയത് പോലൊരു ഗാങ് കിട്ടുമോ എന്നെനിക്ക് സംശയമായിരുന്നു
ഇന്നിപ്പോ ക്ലാസ്സ് തുടങ്ങിയിട്ട് ഒരാഴ്ചയായി…പഴയ അലമ്പ് ടീമുകൾ ഒന്നും ഇല്ലാത്തത് കൊണ്ട് ഞാൻ എന്നും നേരത്തെ തന്നെ വീട്ടിൽ നിന്നിറങ്ങുമായിരുന്നു
അമ്മയും അച്ഛനും വിചാരിച്ചു ഞാൻ നന്നായെന്ന്.. അതുകൊണ്ട് തന്നെ ചോദിക്കുന്ന പൈസയൊക്കെ ഇപ്പൊ കാരണമൊന്നും തിരക്കാതെ തരുന്നുണ്ട്…ഇടക്ക് സ്കൂൾ ഫുട്ബാൾ ടീമിലും കേറിപറ്റി.. അതിന്റെ പേരിൽ നേരത്തെ ഇറങ്ങിയാലും തിരിച്ചെത്തുമ്പോൾ നേരം രാത്രിയാവുമായിരുന്നു
“”ഇന്നാടാ നിനക്ക് പൈസ വേണ്ടേ…?
അകത്തുനിന്നിറങ്ങിവന്ന അമ്മ എന്നോട് പറഞ്ഞു
“”ഹോ.. ഞാനത് മറന്നു…””
പുതിയൊരു ബൂട്ട് വാങ്ങാൻ അമ്മയോട് പൈസ ചോദിച്ചിരുന്നു.. അതാണിപ്പോ കൊണ്ടു തന്നത്
“”ഇന്നെങ്കിലും നേരത്തെ കേറി വന്നോണം…നാളെ വല്യമേന്റെ വീട്ടിൽ പോകാനുള്ളതാ…””
“”ഹാ വരാം..””
അതും പറഞ്ഞുഞാൻ പുറത്തേക്ക് ഓടി…ഗേറ്റ് കടന്നപ്പോ കണ്ടു കാർത്തി ആടി തൂങ്ങി വരുന്നത്.. എന്റെ വീട് കഴിഞ്ഞാൽ ഒരു വളവ് ആണ്.. അതിനപ്പുറം തന്നെ ആണിവന്റെ വീടും
അടുത്ത ഭാഗം ഉടൻ വരുമോ
Submit cheythitund
Waiting
Nthelum update theruvo eppo verum ennu vellathum
Adutha part eppozha bro,one week kazhijnju
Nice ❤️
Super
Avan thalliyath avalude aniyane aane atha avalu karanjath
Adipoli, aduta part udane kanumo
നന്നായിട്ട് und
കൊള്ളാം ബ്രോ continue
❤️❤️❤️❤️❤️
♥️♥️♥️♥️♥️♥️♥️
Kidu annuto