അത് ശെരി…ആദ്യരാത്രി ആഘോഷിക്കാൻ പാലൊക്കെയായിട്ടാണ് കക്ഷി വന്നിരുന്നത്
ഏസി ഓണാക്കി ഞാൻ കട്ടിലിൽ വന്നുകിടന്നു
തലക്ക് മുകളിൽ കയ്യും വെച്ചു വെറുതെ കണ്ണും തുറന്നു കിടന്നു.. ഉറങ്ങാനായി വന്നതാണ്.. പക്ഷെ എത്ര ശ്രമിച്ചിട്ടും അത് മാത്രം വരുന്നില്ല
ഞാൻ വെറുതെ എന്റെ ഇടതുവശത്തു കിടക്കുന്ന അഞ്ജനയെ നോക്കി
അവളിതൊന്നുമറിയാതെ കവിളിനോട് കയ്യും ചേർത്ത് പിള്ളേരുറങ്ങുന്നത് പോലെ ഉറങ്ങുവാണ്..
“ഇവൾക്ക് ടെൻഷൻ ഒന്നുമില്ലേ…ഒട്ടും ഇഷ്ടമില്ലാതെ നടന്ന ഒരു കല്യാണം.. അതും ഒരുകാലത്ത് അവളുടെ ശത്രുവായ ഒരുത്തൻ…അവളുടെ അനിയനെ എടുത്തിട്ടു തല്ലിയവൻ.. ചേച്ചിയുടെ പ്രായമുള്ള അവളോട് ഇഷ്ടമാണെന്ന് പറഞ്ഞു ചെന്നവൻ…
എന്നിട്ടും ഇവളെങ്ങനാ ഇതുപോലെ ഒന്നുമറിയാതെ സുഖമായി ഉറങ്ങുന്നേ…
ചിലപ്പോ അവൾക്ക് എന്നോട് അത്രക്ക് വിശ്വാസം ഉണ്ടായിരിക്കും…ഏയ്യ്.. അതാവില്ല.. പിന്നെന്താവും…കൂടെ കിടന്നാലും ഞാനൊന്നും ചെയ്യില്ലെന്ന് കരുതി കാണുമോ…ഏഹ്…അങ്ങനാണേൽ ഇവൾക്ക് എന്നയൊരു വിലയും കാണില്ലേ..
ആലോചിച്ചാലോചിച്ചു ഞാൻ എവിടേക്കോ കാട് കയറി പോകാൻ തുടങ്ങി..”
ഒടുക്കം എന്റെ ആണത്തത്തെ തന്നെ ചോദ്യം ചെയ്യുന്ന രീതിയിൽ ആണവളുടെ ഉറക്കമെന്ന് എനിക്ക് തോന്നി
“അങ്ങനെ എന്റെ ഒറക്കം കളഞ്ഞിട്ട് നീ സുഗിച്ചു കിടക്കണ്ടടി…?
എണീറ്റുപോയി ഏസിയുടെ റിമോട്ട് എടുത്തു.. അതില് കൂളിംഗ് നന്നായി തന്നെ കൂട്ടിയിട്ടു
കട്ടിലിൽ ഉണ്ടായിരുന്ന പുതപ്പെടുത്തുഞാൻ എന്റെ സൈഡിലേക്ക് മാറ്റി വച്ചു
അപ്പോളാണ് ഞാനവളിട്ടിരിക്കുന്ന ഡ്രസ്സ് ശ്രദ്ധിച്ചത്…ഒരയഞ്ഞ നൈറ്റി ആണത്.. റെയോൺ തുണി ആണെന്ന് തോന്നുന്നു നല്ല രീതിയിൽ കട്ടി കുറഞ്ഞു ഒഴുകി നടക്കുന്നൊരു ടൈപ്പ്.. അതുകൊണ്ട് തന്നെ ഈ തണുപ്പിൽ ഇവളുടെ ഉറക്കം കേരളമല്ല കർണാടകയും കഴിഞ്ഞു പോകും
വല്ലാത്തൊരു മനസുഖത്തോടെ ഞാൻ ബെഡിൽ കേറികിടന്നു
“ഫാനും കൂടി ഇട്ടാലോ.. അല്ലെ വേണ്ട എന്റെ ഉറക്കം കൂടി പോകും..”
അപ്പോളേക്കും തണുപ്പുകാരണമവൾ ചുരുണ്ടു കൂടിയിരുന്നു…ഗർഭപാത്രത്തിൽ കുഞ്ഞു കിടക്കുന്നപോലൊരു കിടത്തം
ചെറിയ കാറ്റിൽ അവളുടെ മുടി ആവശ്യമില്ലാതെ പറന്നുകളിക്കുന്നുണ്ടായിരുന്നു.. ഒരു കൗതുകത്തിന് ഞാൻ ആടികളിക്കുന്ന മുടിയിഴകൾ വെറുതെ കൈകൊണ്ട് തലോടി
അപ്പോളവൾ പ്രാവ് കുറുകുമ്പോലെ കുറുകികൊണ്ട് എന്റടുക്കലേക്ക് നീങ്ങി കിടന്നു
പെട്ടന്നങ്ങനൊരു പ്രതികരണമുണ്ടായപ്പോ എന്ത് ചെയ്യണമെന്നറിയാതെ ഞാൻ സംശയിച്ചു നിന്നു
എന്റെ കയ്യോട് ചേർന്ന് കിടന്നവളുടെ കൈ ഞാൻ മെല്ലെ എടുത്തു മാറ്റാൻ നോക്കി…നല്ല പഞ്ഞിയിൽ പിടിച്ചതുപോലുണ്ടായിരുന്നു അപ്പോൾ…
അടുത്ത ഭാഗം ഉടൻ വരുമോ
Submit cheythitund
Waiting
Nthelum update theruvo eppo verum ennu vellathum
Adutha part eppozha bro,one week kazhijnju
Nice ❤️
Super
Avan thalliyath avalude aniyane aane atha avalu karanjath
Adipoli, aduta part udane kanumo
നന്നായിട്ട് und
കൊള്ളാം ബ്രോ continue
❤️❤️❤️❤️❤️
♥️♥️♥️♥️♥️♥️♥️
Kidu annuto