“”അല്ലനിയ.. ഇന്ന് നിന്റെ ആദ്യരാത്രി അല്ലെ…വല്ല സംശയയും ചോദിക്കാൻ വിളിച്ചതാണോ…?
ആകെ ഒരു വശപിശകോടെ എന്നെ ഒന്ന് നോക്കിക്കൊണ്ടവൻ ചോദിച്ചു.. തെണ്ടി…
അപ്പോളേക്കും ചേട്ടനെയന്വേഷിച്ച് ഏട്ടത്തിയും ഇറങ്ങി വന്നു
“”നിങ്ങളിവിടെ എന്ത് കാണിച്ചു നിക്കുവാ മനുഷ്യ.. ആ ചെക്കനെ പറഞ്ഞു വിട്..ടാ ജോ.. ഇവിടെ നിന്ന് തപ്പിക്കളിക്കാതെ റൂമിൽ പോടാ.. ആ പെണ്ണവിടെ ഒറ്റക്ക..””
കുളിച്ചിറങ്ങിയത് ആണെന്ന് തോന്നുന്നു.. തലയിൽ കെട്ടിയ ഈറൻ തോർത്തുകൊണ്ട് തലമുടി തോർത്തുന്നതിനിടയിൽ ഏട്ടത്തി പറഞ്ഞു
“”എടി അവനെന്നോട് കൊറച്ചു സംശയങ്ങൾ ചോദിക്കാൻ വന്നതാ…ആദ്യരാത്രി അല്ലെ.. അല്ലേടാ…?
എന്നെനോക്കി വീണ്ടുമാ വില്ലൻ ചിരിയും ചിരിച്ചുകൊണ്ട് ചേട്ടൻ പറഞ്ഞു.. കള്ളപന്നി.. എന്റെ കഷ്ടകാലത്തിന് ആണേൽ ഇവനെ ഒന്ന് വിളിച്ചും പോയി.. അതിപ്പോ പിടിച്ചതിലും വല്യ കുരിശായെന്ന് പറഞ്ഞാൽ മതിയല്ലോ
“”ദേ ചുമ്മാ കളിക്കാതെ ഇങ് വന്നേ…””
കയ്യിലിരുന്ന തോർത്തെടുത്ത് ഏട്ടന്റെ നേരെയെറിഞ്ഞിട്ട് ഏട്ടത്തി തിരിച്ചു കേറിപ്പോയി
പിറകെ തന്നെ തോർത്തും പിടിച്ചു ഏട്ടനും ഓടി
“”നീ നിന്ന് തണുപ്പ് കൊള്ളാതെ റൂമിൽ പോടാ…””
എന്നൊരു ഉപദേശവും തന്ന് അവനവന്റെ വഴിക്ക് പോയി
ഞാൻ പിന്നെയും ഒറ്റക്ക്…ഇനിയിപ്പോ വേറെ വഴി ഒന്നും ഇല്ലാത്തോണ്ട് ഞാൻ റൂമിലേക്ക് ചെന്നു
അതികം ശബ്ദമൊന്നും ഉണ്ടാക്കാതെ പതിയെ വാതിലുതുറന്ന് തലമാത്രം അകത്തിട്ടിട്ടു നോക്കി
റൂമിൽ വെട്ടമൊന്നുമില്ല.. വെറുതെ ഒരു ഭംഗിക്കു വേണ്ടിഞ്ഞാൻ സെറ്റ് ചെയ്ത കൊറച്ചു LED ലൈറ്റുകളുടെ അരണ്ട വെളിച്ചത്തിൽ ഞാൻ കണ്ടു
എന്റെ ബെഡിൽ നീണ്ടു നിവർന്നു ഒരുവശം ചെരിഞ്ഞു കിടക്കുന്ന അഞ്ജനയെ…ചെറിയ വെളിച്ചം ആണെങ്കിലും അവളുടെ ആകാരവടിവെനിക്ക് കാണാമായിരുന്നു
സ്വന്തം മുറിയിലേക്കൊരു കള്ളനെപ്പോലെ ഒളിഞ്ഞു നോക്കേണ്ടി വരുന്നത് ഒരു വല്ലാത്ത അവസ്ഥ തന്നെ ആണ്..ഞാനീ ഒളിഞ്ഞു നോക്കുന്നത് ആരെങ്കിലും കണ്ടോണ്ട് വരണ്ടെന്ന് കരുതി ഞാനകത്തു കേറി
ശബ്ദമുണ്ടാക്കാതെ തന്നെ വാതിൽ കുറ്റിയിട്ടു.. വെറുതെ ഒച്ചയും ബഹളവും ഉണ്ടാക്കിയിട്ട് എന്തിനാ വെറുതെ അവളുടെ ഉറക്കം കളയുന്നത്…
അതവളോടുള്ള സ്നേഹം കൊണ്ടല്ല.. അല്ലേലും ഉറങ്ങികിടക്കുന്ന ഒരാളെ അനാവശ്യമായി വിളിച്ചെഴുന്നേപ്പിക്കുന്നതിലും വല്യ ദ്രോഹം വേറൊന്നുമില്ല….പിന്നെ ഇവളെങ്ങാനും എണീറ്റെന്നോട് ഉച്ചക്ക് പറഞ്ഞത് പോലെ വല്ലതും പറഞ്ഞാൽ ഞാൻ തിരിച്ചു വല്ലതും പറയും..പിന്നെ അവസാനമത് വലിയൊരടിയാവും..
പലതും മുൻകൂട്ടി കണ്ടുകൊണ്ടുഞാൻ കാട്ടിലിനരികിലേക്ക് നടന്നു.. അവിടെ ആണ് മറ്റൊരു പ്രശ്നം
ഞങ്ങൾ രണ്ടാളും ഒരു കട്ടിലിൽ തന്നെ കിടക്കണം…എനിക്ക് പ്രശ്നമൊന്നുമില്ല…ഇവളെപോലൊരുത്തി അടുത്ത് കിടന്നാലും അനാവശ്യമായൊരു ചലനം പോലും എന്റഭാഗത്തുനിന്ന് ഉണ്ടാവില്ലെന്ന് എനിക്ക് ഉറപ്പുണ്ട്.. പക്ഷെ ഇവളുടെ കാര്യം എങ്ങനാണാവോ…അടുത്ത് കിടന്നെന്ന് കരുതി കൂടെകിടന്നവനെ ചവിട്ടി നിലത്തിടുമോ ആവോ
വരുന്നത് വരട്ടെ എന്ന് ഞാനും കരുതി.. രാവിലെ മുതലുള്ള ഓട്ടം കാരണം ശെരിക്കുമെന്റെ ശരീരം ഷീണിച്ചിരുന്നു
കിടക്കാനായി തുടങ്ങിയപ്പോ ആണ് ഏസി ഇട്ടിട്ടില്ലല്ലോ എന്നോർത്തത്..റൂമിലെ ചെറിയ ഡെസ്ക്കിൽ നിന്ന് ഏസിയുടെ റിമോർട്ട് തപ്പിപ്പിടിച്ചെടുത്തു അപ്പോളാണ് ശ്രദ്ധിച്ചത് ഡെസ്ക്കിൽ മൂടിവച്ചിരിക്കുന്നൊരു ഗ്ലാസ്സ്
അടുത്ത ഭാഗം ഉടൻ വരുമോ
Submit cheythitund
Waiting
Nthelum update theruvo eppo verum ennu vellathum
Adutha part eppozha bro,one week kazhijnju
Nice ❤️
Super
Avan thalliyath avalude aniyane aane atha avalu karanjath
Adipoli, aduta part udane kanumo
നന്നായിട്ട് und
കൊള്ളാം ബ്രോ continue
❤️❤️❤️❤️❤️
♥️♥️♥️♥️♥️♥️♥️
Kidu annuto