?തല്ലുമാല⚡️ 2 [?ᴇᴍ⭕? കുഞ്ഞ്] 247

നിന്റെ കല്യാണം ആണെങ്കിൽ ഇപ്പൊ എന്താ…?

ഉള്ളിലിരുന്നൊരുത്തൻ ചോദിച്ചു.. നേരാണല്ലോ.. എന്റെ കല്യാണം ആണെന്ന് കരുതി ഇപ്പൊ എന്താ… എന്തായാലും ഞങ്ങളുതന്മിൽ ഒത്തുപോകില്ല… ഇനിയിപ്പോ ഞാൻ മനസ്സ് വെച്ചാലും അവളു വെക്കില്ല..

ഓരോന്നോർത്ത് ഞാൻ വീടിനകത്തേക്ക് കയറി.. അപ്പോളുണ്ട് കാർത്തി അടുക്കളയിൽ നിന്നിറങ്ങി വരുന്നു

“”എടാ ഞാൻ പോകുവാട്ടോ.. അവന്മാരൊക്കെ അവിടെ എന്നെ നോക്കി നിപ്പുണ്ട്…””

എന്നോട് പറഞ്ഞുകൊണ്ട് കാർത്തി മുറ്റത്തേക്കിറങ്ങി.. കൂട്ടുകാർക്ക് ഉള്ള ചെലവ് കൊടുക്കാൻ പോകുവാണവൻ.. ഇതിപ്പോ എന്റെ കല്യാണം ആയതോണ്ട് അവന്മാരുടെ കൂടെയിരുന്നടിക്കാൻ പറ്റുകേല..

“”എട നില്ല്…. ഞാനും വരുന്നു.. ഈ ഷർട്ടൊന്ന് മാറിയിട്ടു വരാം…””

കാറിലേക്ക് കയറാൻ തുടങ്ങിയ അവനോട് ഞാൻ പറഞ്ഞു.. അത് കേട്ടവൻ വണ്ടിയിൽ കയറാതെ എന്നെ തന്നെ നോക്കി നിന്നു

“”എടാ മണ്ട നിനക്ക് തലക്ക് വല്ല ഓളവും ഒണ്ടോ…?

“”അതെന്താ നീ അങ്ങനെ ചോദിച്ചേ.. ഒരു പെണ്ണ് കെട്ടിയെന്ന് കരുതി എനിക്ക് വള്ളമടിക്കാൻ പാടില്ലെന്ന് ഉണ്ടോ…?

ഞാൻ അവനോട് തിരിച്ചു ചോദിച്ചു..

“”വെള്ളമോ കഞ്ചാവോ എന്താണെന്ന് വച്ചാൽ കേറ്റിക്കൊ.. പക്ഷെ അതിനൊക്കെയൊരു നേരവും കാലവും വേണം മൈ@@… ഇന്ന് നിന്റെ കല്യാണം ആയിരുന്നു… അതുകൊണ്ട് പൊന്നുമോൻ അകത്തു പോയി ഫാര്യയും കെട്ടിപിടിച്ചുറങ്ങാൻ നോക്ക്…”

അവൻ എന്നെ കളിയാക്കി പറഞ്ഞു…

“”ദേ തെണ്ടി ഒരു കാര്യം ഞാൻ പറഞ്ഞേക്കാം.. അവളെയും കൂട്ടി ഇമ്മാതിരി കൊണച്ച ഡയലോഗ് അടിക്കാൻ നിന്നാലുണ്ടല്ലോ…എല്ലാം അറിഞ്ഞു വെച്ച് നീ കൂടി ഇങ്ങനെ പറയാൻ തുടങ്ങിയാലെങ്ങനാ..?

ഞാൻ അവനോട് പറഞ്ഞു.. അത് കേട്ടിട്ടൊന്നും അവനൊരു കൂസലുമില്ല

“”പിന്നേ… ഒന്ന് പോടാ.. നീ വിചാരിക്കുംപോലെ പണ്ടെങ്ങോ നടന്നൊരു കേസും ഓർത്തു നടക്കുവല്ലേ അവൾ… എടാ പൊട്ടാ നിനക്കിപ്പോളും അവളെ മനസിലായിട്ടില്ല..””

അവൻ എന്നെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു.. പക്ഷെ എന്റെ മനസ്സ് പറയുന്നത് എനിക്ക് കേൾക്കാതിരിക്കാൻ പറ്റുമോ.. ഒക്കെ പോട്ടെ.. അവളെന്നെ തല്ലിയതല്ലേ.. അതവളു മറക്കാതിരിക്കില്ലല്ലോ

“”അല്ലെടാ.. അവൾടേ മനസ്സിൽ ഇപ്പോഴുമെന്നോട് ആ ദേഷ്യം ഉണ്ട്…അവളുടെ അനിയനും… നീയൊന്ന് ആലോചിച്ചു നോക്കിയേ… അവന്റെ ഒരേയൊരു ചേച്ചിയുടെ കല്യാണം ആയിരുന്നു ഇന്ന്.. എന്നിട്ടും അവൻ വന്നോ.. ഇല്ല… ചോദിച്ചാൽ ലീവ് കിട്ടാഞ്ഞിട്ട് ഒന്നുമാകില്ല.. അവനിപ്പോഴും എന്നോടാ ദേഷ്യമുണ്ട്…””

“”നിന്നോട് പറഞ്ഞിട്ട് കാര്യമില്ല… അതുകൊണ്ട് കൂടുതൽ ഇവിടെകിടന്ന് തലപുകക്കാൻ നിൽക്കാതെ അകത്തേക്ക് ചെല്ല്.. അല്ലെങ്കിൽ ഞാൻ അമ്മയോട് പറയാം..””

അതും പറഞ്ഞവൻ കാറിൽ കേറി.. അവൻ പോണത് നോക്കി നിൽക്കാനല്ലാതെ വേറെ വഴി ഇല്ലല്ലോ

ഇന്നത്തെ രാത്രിയാ പ്രാന്തിയുടെ കൂടെ കിടക്കണമല്ലോ എന്നോർത്തു ഞാൻ അകത്തേക്ക് നടന്നു

കൊറച്ചു നേരം വീടിനകത്തുകൂടെ ചുറ്റി തിരിഞ്ഞു ഞാൻ ഒരു പിടിയുമില്ലാതെ നടന്നു

“എന്നാലും അവള് മനസ്സിൽ എന്തൊക്കെയോ കരുതികൂട്ടി തന്നെ ആണ് നിക്കുന്നത്…അല്ലെങ്കിൽ പണ്ടെന്നേ കണ്ടാലപ്പോ തല്ലുമെന്ന ഭാവത്തിൽ നടന്നവൾ പെട്ടെന്ന് ഒരു ദിവസം മനസാന്തരം വന്നത് പോലെ ഇങ്ങനെ മാറണമെങ്കിൽ അതിന് പിന്നിൽ മറ്റെന്തോ ഒരു കാരണമുണ്ട്…”

ഓരോന്നാലോചിച്ചു നിന്നപ്പോഴാണ് ചേട്ടൻ റൂമിലേക്ക് പോകുന്നത് കണ്ടത്.. ഇനി ഇവന്റെൽ കുപ്പി വല്ലതും കാണോ…

“”ടാ ചേട്ടാ.. ഒന്ന് നിന്നെ…?

റൂമിലേക്ക് കേറാൻ നിന്ന അവനെന്നെ തിരിഞ്ഞു നോക്കി.. പിന്നെ ഒരു ചിരിയോടെ എന്റെ അടുത്തേക്ക് വന്നു

“”നീയെന്തിനാ ഇങ്ങനെ ചിരിക്കണേ..?

14 Comments

  1. അടുത്ത ഭാഗം ഉടൻ വരുമോ

    1. ?ᴇᴍ⭕? കുഞ്ഞ്

      Submit cheythitund

  2. Waiting

  3. Nthelum update theruvo eppo verum ennu vellathum

  4. Adutha part eppozha bro,one week kazhijnju

  5. Nice ❤️

  6. Super

  7. Muhammed suhail n c

    Avan thalliyath avalude aniyane aane atha avalu karanjath

  8. Adipoli, aduta part udane kanumo

    1. നന്നായിട്ട് und

  9. നല്ലവനായ ഉണ്ണി

    കൊള്ളാം ബ്രോ continue

  10. ❤️❤️❤️❤️❤️

  11. ♥️♥️♥️♥️♥️♥️♥️

Comments are closed.