?തല്ലുമാല⚡️ 2 [?ᴇᴍ⭕? കുഞ്ഞ്] 247

തറയിലേക്ക് നോക്കി പിറുപിറുത്തുകൊണ്ട് ഞാനമ്മയുടെ പിറകെ നടന്നു…. മുകളിത്തെ നിലയിൽ ആകെമൊത്തം 3 മുറികൾ ആണുള്ളത്.. ആദ്യത്തേത് ചേട്ടന്റെയും രണ്ടാമത്തേത്

ഗസ്റ്റുകൾ ആരെങ്കിലും വന്നാൽ കൊടുക്കാനും.. ഏറ്റവും അവസാനത്തേതിൽ ഞാനും.. ഇനി മുതൽ അവളും കൂടി അതിൽ ഉണ്ടാകുമല്ലോ എന്നോർത്തപ്പോ ആകെ മൊത്തത്തിൽ ഒരസ്വസ്ഥത…

ഞാൻ കേറി ചെന്നപ്പോ കണ്ടത് എനിക്കെതിരെ തിരിഞ്ഞു നിന്ന് കമ്മലിടുന്ന അഞ്ജനയെ ആണ്.. പിറകിൽ തന്നെ അമ്മയുമുണ്ട്

ഒരു റോസ് കളർ അനാർക്കലിയും അതിന് മാച്ചായ മാലയും വളയുമൊക്കെയണിഞാണ് നിൽപ്പ്

കാര്യം എനിക്കവളെ കണ്ണിനുമുന്നിൽ കണ്ടൂടെങ്കിലും പണ്ടാരത്തിന് ഒടുക്കത്തെ ലുക്ക്‌ ആണ്.. എന്ന് കരുതി ഞാനത്ര മോശമാണെന്നല്ല… എങ്കിലും എന്റെയീ സ്വഭാവത്തിന് ഇവളൊരു ലോട്ടറി ആണെന്നാണ് കാർത്തിയൊക്കെ പറയുന്നത്.. പിന്നെ എന്നെ തല്ലിയവരിൽ ഞാൻ തല്ലാതിരുന്നത് ഇവളേ മാത്രമാണ്…. പേടി കൊണ്ടൊന്നുമല്ല.. ഔദാര്യം…പെണ്ണാണെന്ന വെറുമൊരുഔദാര്യം.. ഹല്ലപിന്നെ

പെട്ടെന്നാണ് ഓർമ്മ വന്നത്.. ഞാനീക്കണ്ട ഡയലോഗ് മുഴുവനും അടിച്ചത് ഇവളുടെ പിന്നാമ്പുറവും നോക്കികൊണ്ടാണ്… അവൾക്കത് നല്ല HD ക്ലാരിറ്റിയിൽ തന്നെ മുൻപിലെ കണ്ണാടിയിലൂടെ കാണാനും പറ്റുന്നുണ്ടായിരുന്നു

അമ്മയോട് ഓരോന്നും സംസാരിച്ചുകൊണ്ട് കണ്ണാടിയിൽ നോക്കി കമ്മലിടുകയാണ് കക്ഷി…ഇടക്ക് എന്നെ നോക്കുന്നുമുണ്ട്… ഞാനവളെ മൈൻഡ് ചെയ്യത്തവിധം റൂം മൊത്താമോന്ന് നോക്കികൊണ്ടിരുന്നു

പക്ഷെ കള്ളനെ പിടിച്ചൊരു ഭാവം അവളുടെ മുഖത്തുണ്ടായിരുന്നു…ഒരുമാതിരി ആക്കിയൊരു ചിരി ചിരിച്ചവൾ എന്റെ നേരെ തിരിഞ്ഞു നിന്നു

“ജോ.. എങ്ങനെ ഒണ്ട്.. കൊള്ളാമോ…?

ഏഹ്… അവളുടെ പെട്ടെന്നുള്ള മാറ്റം എന്നെയൊന്നു അത്ഭുതപ്പെടുത്തി… പെട്ടെന്ന് തന്നെ എന്റെയുള്ളിലൊരു അപായമണി മുഴങ്ങി…

“””നീ എപ്പോൾ വേണമെങ്കിലും കരുതി ഇരുന്നോ ജോമോനെ…!!!

ഉള്ളിൽനിന്നാരോ പറഞ്ഞു…

“ഹ.. നീക്കേട്ടില്ലേടാ കൊച്ചു ചോദിച്ചത്…?

ഓരോന്നോർത്തിരുന്ന എന്റെ താടിക്കുകുത്തിക്കൊണ്ടമ്മ ചോദിച്ചു

“ഹാ കേട്ടു… കൊഴപ്പമില്ല…”

അതികം താല്പര്യമില്ലാത്ത മട്ടിൽ ഞാൻ പറഞ്ഞു… കൂടുതൽ മുഖം കറുപ്പിച്ചു സംസാരിച്ചാൽ അമ്മയെല്ലാം അറിയുമെന്ന ഒരു പേടി ഉണ്ടെനിക്ക്… വേറൊന്നുമല്ല വീരശൂരപരാക്രമിയായ എനിക്കിട്ട് ഞാനിന്ന് കെട്ടികൊണ്ട് വന്നവൾ രണ്ടുവർഷം മുൻപ് കരണം പുകച്ചൊന്ന് പൊട്ടിച്ചതാണെന്ന് ആരെങ്കിലും അറിഞ്ഞാൽ.. പ്രത്യേകിച്ച് ഏട്ടത്തി എങ്ങാനും അറിഞ്ഞാൽ.. പിന്നതുമതി ജീവിതകാലമുഴുവനുമെന്നെ കളിയാക്കാൻ

പിന്നെ ഞാനവിടിയധികം നിന്നില്ല.. താഴെക്കിറങ്ങി വന്നപ്പോ തന്നെ വീട്ടിൽപോയ കാർത്തിയും എത്തി.. പിന്നെ അവന്റെ കൂടെ ഓരോന്ന് പറഞ്ഞും അവിടെ ചുറ്റിതിരിഞ്ഞു നടന്നു

വൈകുന്നേരം ഫങ്ക്ഷനൊക്കെ കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോ സമയം 10 മണി കഴിഞ്ഞിരുന്നു… പെണ്ണും ചെക്കനും രാവിലെ മുതലുള്ള നിൽപ്പല്ലേ ഇനി വീട്ടിൽ പോയിക്കോട്ടെ എന്ന് അവളുടെ വകയിലെ ഏതൊരമ്മാവൻ പറഞ്ഞതോടെ ആണ് വീട്ടിലേക്ക് പോകാനുള്ള അനുമതി കിട്ടിയത്

ഇനിയെന്ത് ചെയ്യണമെന്ന് ആലോചിച്ചു ഞാൻ കൊറച്ചു നേരം മിറ്റത്തുകൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു… കൂട്ടുകാരുടെ വല്ല കല്യാണവും ആണേൽ രണ്ടെണ്ണമടിച്ചു ഏതേലും സൈഡ്‌പറ്റി കിടക്കാനുള്ള സമയമാണ്.. ഇതിപ്പോ എന്റെ കല്യാണം ആയിപ്പോയില്ലേ…

14 Comments

  1. അടുത്ത ഭാഗം ഉടൻ വരുമോ

    1. ?ᴇᴍ⭕? കുഞ്ഞ്

      Submit cheythitund

  2. Waiting

  3. Nthelum update theruvo eppo verum ennu vellathum

  4. Adutha part eppozha bro,one week kazhijnju

  5. Nice ❤️

  6. Super

  7. Muhammed suhail n c

    Avan thalliyath avalude aniyane aane atha avalu karanjath

  8. Adipoli, aduta part udane kanumo

    1. നന്നായിട്ട് und

  9. നല്ലവനായ ഉണ്ണി

    കൊള്ളാം ബ്രോ continue

  10. ❤️❤️❤️❤️❤️

  11. ♥️♥️♥️♥️♥️♥️♥️

Comments are closed.