?തല്ലുമാല⚡️ 2 [?ᴇᴍ⭕? കുഞ്ഞ്] 247

“””കളിക്കട്ടെടാ… നമ്മളും ഇവർക്കൊപ്പം എത്തുമ്പോ അവസരം കിട്ടും…”””

കാർത്തിയുടെ തോളിൽ കയ്യിട്ടു ഞാൻ പറഞ്ഞു.. അപ്പോളാണ് മുൻപിലെ ആൾക്കൂട്ടത്തിൽനിന്ന ആതിരയെന്നെ കൈ ഉയർത്തി കാണിച്ചത്…ഞങ്ങൾ ക്ലാസ്സിൽ എല്ലാവരുമായി കമ്പനി ആയിരുന്നു.. അതിൽ പെൺകുട്ടികളുടെ ഭാഗത്തുനിന്നും ഏറ്റവും കൂട്ട് ഇവളോട് ആയിരുന്നു… വെളുത്തു മെലിഞ്ഞു കാണാൻ ഭംഗിയുള്ളൊരു അമ്പലവാസി പെണ്ണ്….

അവളെ കണ്ടു ഞാനും തിരിച്ചു കൈ ഉയർത്തികാണിച്ചു… അതുകണ്ടവൾ ഒരു ചിരിയോടെ ഇവിടേക്ക് വാ എന്ന ഭാവത്തിൽ ഞങ്ങളെ കൈകാണിച്ചു വിളിച്ചു

പെട്ടെന്ന് സയൻസ് ക്ലാസ്സിൽ നിന്നിറങ്ങി വന്ന ഒരുതടിയൻ അവിടെ കൂടി നിന്നവരെനോക്കി എന്തോ പറയുന്നത് കണ്ടു… ക്ലാസ്സിലേക്ക് പോകാൻ തിരിഞ്ഞ ഞങ്ങൾ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് ഇടി വെട്ടേറ്റത് പോലെ ആ തടിയനെ നോക്കി നിൽക്കുന്ന ആതിരയെ ആണ്… ഇതെന്താ സംഭവമെന്ന് മനസിലാകാത്ത ഞങ്ങൾ പിന്നെ കണ്ടത് നിറഞ്ഞൊഴുകുന്ന അവളുടെ കണ്ണുകൾ ആയിരുന്നു…പെട്ടെന്ന് തന്നെ അവൾക്കരികിലേക്ക് ഞങ്ങൾ ഓടി

“””ആതി… എന്ത് പറ്റിടാ..?

ഞാൻ എന്തെങ്കിലും ചോദിക്കും മുൻപേ കാർത്തി അവളുടെ പുറത്തുതട്ടിക്കൊണ്ടു ചോദിച്ചു.. അപ്പോളേക്കും അവൾ കരഞ്ഞുപോയിരുന്നു.. കൂടെ നിന്ന പെണ്ണുങ്ങൾ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു തുടങ്ങി

ഇത് കണ്ട അലമ്പ് കാണിച്ചുകൊണ്ടിരുന്ന സീനിയേഴ്‌സ് ചെക്കന്മാർ സ്റ്റെപ്പിലേക്ക് ഇറങ്ങി നിൽക്കാൻ തുടങ്ങി… അവർക്കും ഇവിടിപോ എന്താ നടന്നതെന്ന് ഞങ്ങളെപ്പോലെ തന്നെ വല്യ പിടിയില്ലെന്ന് മനസിലായി

ഇതിനിടയിൽ ഒരുത്തൻ മുൻപിറങ്ങിവന്ന തടിയന്റടുത്ത് പോയി എന്തോ പറഞ്ഞു.. പെട്ടന്നവനെ തട്ടി മാറ്റികൊണ്ട് തടിയൻ പറഞ്ഞു

“””ഒന്ന് പോടാ… ഇവളൊരുത്തി കരഞ്ഞെന്നു കരുതി ഇവിടൊരു മൈ@ഉം നടക്കാൻ പോണില്ല…കൂടിപ്പോയാൽ പ്രിൻസി വിളിച്ചു രണ്ടുപദേശം തരും… അല്ലാണ്ടെന്താ…പിന്നെ നിനക്ക് ആരെയാ പേടി… ഈ പാൽക്കുപ്പികളെ…ആാാ….!!!

അവനത് പറഞ്ഞു തീരുന്നതിനു മുൻപേ എന്റെ കയ്യിൽ പിടിച്ചിരുന്ന ബാഗൂരിയവന്റെ തലനോക്കി വീശിയിരുന്നു… പലകപോലുള്ള ഇംഗ്ലീഷ് ടെക്സ്റ്റ്‌ അടക്കം മൂന്നാല് ബുക്കുകളും അമ്മ തന്നുവിട്ട ചോറുംപാത്രവും കൂട്ടിയുള്ള അടിയായിരുന്നു അത്… അപ്പൊ ഒന്ന് ആലോചിച്ചു നോക്ക് ആ അടിയുടെ റേഞ്ച്

അടികൊണ്ടവൻ പിറകിലെ ഡോറിൽ ചാരി നിലത്തിരുന്നുപോയിരുന്നു.. ചുണ്ടും പൊട്ടിയതാണോ അതോ അകത്തെ പല്ലുകൾ വല്ലതും ഇളകി വന്നതിന്റെയാണോ എന്നറിയില്ല അവന്റെ മുഖത്തിന്റൊരുവശവും ഇട്ടിരുന്ന വെള്ള യൂണിഫോമിന്റെ നിറവും മിനിറ്റുകൾക്കകം ചുവപ്പായി മാറിയിരുന്നു

എന്താ സംഭവിച്ചതെന്ന് മനസിലാവാതെ മുഖത്തോട് മുഖം നോക്കി നിന്നിരുന്ന ആളുകൾ നിലത്തുവീണു കിടക്കുന്ന തടിയനെയും ബാഗുയർത്തിയപ്പോ പൊങ്ങിപ്പോയ ഷർട്ട് വലിച്ചു നേരെയിടുന്ന എന്നെയും മാറിമാറി നോക്കി

“”” ടാ..!!!

ഒരുനിമിഷം എന്താ സംഭവിച്ചതെന്ന് മനസിലാക്കിയ സീനിയേഴ്‌സിലൊരുത്താൻ എന്നെനോക്കി അലറി…

അല്ലേലും പത്താംക്ലാസ്സിൽ പഠിക്കുന്നൊരു ചെക്കൻ സീനിയേഴ്‌സിലൊരുത്തന്റെ ദേഹത്തു കൈ വച്ചാൽ അവരുടെ ഇമേജിനത് മോശമല്ലേ…

എന്തായാലും കയ്യീന്ന് പോയി.. ഇനിയിപ്പോ വരുന്നിടത്ത് വച്ചു നോക്കാമെന്നു കരുതിയ ഞാൻ അവനെയും നേരിടാൻ തയ്യാറായി.. പക്ഷെ എന്റെ നേരെ ഓടിയടുത്ത അവനെതിരെ എന്റെ കൈ പ്രതികരിക്കുന്നതിന് മുന്നേ മറ്റൊരു കാലുയർന്നവന്റെ നെഞ്ചിൽ ചവുട്ടിയിരുന്നു

അപ്രതീക്ഷിതമായി ഉയർന്നു പൊങ്ങിയ ആ കാലും കാലിൽ കിടക്കുന്ന പുത്തൻ ക്യാൻവാസ് ഷൂവും എനിക്ക് പരിചിതമായിരുന്നു… ഒരാഴ്ച മുഴുവൻ കാലുപിടിച്ചും മുൻപുണ്ടായിരുന്ന ഷൂ കേട് വരുത്താൻ പട്ടിയെകൊണ്ട് കടുപ്പിച്ചും പിശുക്കൻ ശേഖരന്റെ കയ്യിൽ നിന്നും വാങ്ങിയ പുതിയ കാർത്തിക്കിന്റെ ഷൂ…

പുത്തൻ ഷൂവിന്റെ അടിഭാഗത്തുള്ള കട്ടി ഒന്ന് ആലോചിച്ചു നോക്കിയാൽ മതി… കലങ്ങിയില്ലന്നെ ഉള്ളു അവന്റെ നെഞ്ച്

ടീമിലെ പ്രധാനനട്ടെല്ലുകളായിരുന്ന രണ്ടുപേർ വീണതോടെ ബാക്കി ഉള്ളവന്മാർ ഒന്ന് അടങ്ങി..

അപ്പോളേക്കും എവിടുന്നൊക്കെയോ പൊട്ടിമുളച്ചത് പോലെ രണ്ടു സാറുമ്മാരെത്തി എല്ലാവരെയും ഓടിക്കാൻ തുടങ്ങി…

ഒടുക്കം ഞങ്ങൾ രണ്ടു കൂട്ടരോടും ക്ലാസ്സിൽ പോകാനും പറഞ്ഞു… തിരിഞ്ഞു നടക്കുമ്പോൾ പിന്നിൽ നിന്നും സാറ് വിളിച്ചു പറയുന്നുണ്ടായിരുന്നു…

14 Comments

  1. അടുത്ത ഭാഗം ഉടൻ വരുമോ

    1. ?ᴇᴍ⭕? കുഞ്ഞ്

      Submit cheythitund

  2. Waiting

  3. Nthelum update theruvo eppo verum ennu vellathum

  4. Adutha part eppozha bro,one week kazhijnju

  5. Nice ❤️

  6. Super

  7. Muhammed suhail n c

    Avan thalliyath avalude aniyane aane atha avalu karanjath

  8. Adipoli, aduta part udane kanumo

    1. നന്നായിട്ട് und

  9. നല്ലവനായ ഉണ്ണി

    കൊള്ളാം ബ്രോ continue

  10. ❤️❤️❤️❤️❤️

  11. ♥️♥️♥️♥️♥️♥️♥️

Comments are closed.