?തല്ലുമാല⚡️ 2 [?ᴇᴍ⭕? കുഞ്ഞ്] 247

പക്ഷെ അവിടെ നിന്നിരുന്ന ആരുടേയും മുഖത്തു കാണാത്തൊരു ഭാവം അവളുടെ മുഖത്തുണ്ടായിരുന്നു…

പെട്ടന്ന് ആണ് പിറകിൽ നിന്നൊരു കാൽപെരുമാറ്റം കേട്ടത്…

ഞാൻ തിരിഞ്ഞതും പെട്ടെന്നൊരുത്തൻ മുൻപിലേക്ക് വന്നതും ഒരുമിച്ചായിരുന്നു

അവനാലോചിക്കാൻ സമയം കൊടുക്കും മുൻപേ അവന്റെ താടിയെല്ല് നോക്കി ഒരാടിയും കൈ തിരിച്ചു മുകളിലേക്ക് കറക്കിയതും ഒരുമിച്ചായിരുന്നു

അടികൊണ്ടവൻ ഒരുതവണ വായുവിൽ ഉയർന്നു പൊങ്ങി നിലത്തേക്കു വീണു

അപ്പോളേക്കും അടുത്തവൻ വന്നു…. പിന്നെ വന്നവനും പോണവനും നിലത്തു കിടക്കുന്നവനെയും മാറി മാറി അടി ആയിരുന്നു

അടികൊണ്ടൊരുത്താൻ നിലത്തുകിടന്ന് കരയാൻ തുടങ്ങിയപ്പോളേക്കും കൊറച്ചു പിള്ളേർ വന്നെന്നെ പിടിച്ചു മാറ്റി…അടുത്ത് കണ്ട മരച്ചുവട്ടിലേക്കെന്നെ അവർ പിടിച്ചു നിർത്തി

“”എടാ ജോ നീയൊന്നടങ്ങു…നിനക്കെന്താ വല്ല ഭ്രാന്തുമുണ്ടോ..?

ഒരുത്തൻ എന്റെ കൈ പിടിച്ചു വെച്ചുകൊണ്ട് പറഞ്ഞു.. അവൻ പറഞ്ഞതൊന്നും എന്റെ ചെവിയിൽ കേറുമായിരുന്നില്ല.. കാരണം അപ്പോളെന്റെ മുൻപിൽ ഞാൻ മുൻപ് കണ്ടാ പെണ്ണ് മാത്രമായിരുന്നു

അവളിപ്പോഴും അതേ ആൾക്കൂട്ടത്തിൽ..പക്ഷെ മുഖം കാണാൻ പറ്റുന്നില്ല…രണ്ട് കൈകൊണ്ടും മുഖം പൊത്തി നിൽക്കുവാണ്

അതെന്തിനാണെന്ന് എനിക്ക് മനസിലായില്ല..പക്ഷെ ഒരിക്കൽ കൂടിയാ മുഖം കാണണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു

എന്റെ പ്രാർത്ഥനമുഴുവനായി കേട്ടില്ലെങ്കിലും അവൾ മറച്ചുപിടിച്ചിരിക്കുന്ന വിരലുകൾക്കിടയിലൂടെ എന്നെ നോക്കുന്നത് ഞാൻ കണ്ടു.. പക്ഷെ ഇത്തവണയാ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു…..

                                                   തുടരും

 

 

14 Comments

  1. അടുത്ത ഭാഗം ഉടൻ വരുമോ

    1. ?ᴇᴍ⭕? കുഞ്ഞ്

      Submit cheythitund

  2. Waiting

  3. Nthelum update theruvo eppo verum ennu vellathum

  4. Adutha part eppozha bro,one week kazhijnju

  5. Nice ❤️

  6. Super

  7. Muhammed suhail n c

    Avan thalliyath avalude aniyane aane atha avalu karanjath

  8. Adipoli, aduta part udane kanumo

    1. നന്നായിട്ട് und

  9. നല്ലവനായ ഉണ്ണി

    കൊള്ളാം ബ്രോ continue

  10. ❤️❤️❤️❤️❤️

  11. ♥️♥️♥️♥️♥️♥️♥️

Comments are closed.