ഒരു തടിയൻ…അവന്റെ മുഖത്തേക്ക് നോക്കിയപ്പോ ആണ് ഈ തടിയൻ ആണ് ആ തടിയൻ എന്ന് എനിക്ക് മനസിലായത്…ആരാന്നല്ലേ…ഇതവനാണ്.. പണ്ട് ഞാനുമായി തല്ലുണ്ടാക്കിയവൻ
ഇവനെന്തിനാ ഇപ്പൊ എന്റെ മുൻപിൽ കേറി നിൽക്കുന്നത് എന്നറിയാൻ psc എഴുതേണ്ട ആവശ്യമൊന്നുമില്ല…അന്നത്തെ അടിക്ക് പകരം ചോദിക്കാൻ വന്നതാണ്
അന്നത്തടിക്ക് പകരം ചോദിക്കാൻ ഇവനിപ്പോഴാണോ വരുന്നേ എന്ന സംശയം ഉണ്ടെങ്കിൽ അതിനുള്ള ഉത്തരവും അവൻ തന്നെ തന്നു
“”എന്നെനീ മറന്നിട്ടുണ്ടാവില്ലല്ലോ…അന്നിവിടെ എഴുതി കൊടുത്തിരുന്നു ഈ സ്കൂളിൽ പഠിക്കുന്നടുത്തോളം കാലം നമ്മൾ തമ്മിലൊരു വഴക്കിനി ഉണ്ടാവില്ലെന്ന്…ദേ ഇപ്പൊ ഇവിടുന്ന് സർട്ടിഫിക്കറ്റും കിട്ടി TC യും കിട്ടി..””
അവനത് പറഞ്ഞു കഴിഞ്ഞപ്പോ പിറകിൽ നിന്ന് വേറൊരുത്തൻ മുൻപിലേക്ക് കയറി വന്നു
“”ഈ ദിവസത്തിനു വേണ്ടിയാ കൊറച്ചു കാലം ഞങ്ങളു കാത്തിരുന്നത്…””
അപ്പോളാണ് ഞാൻ ബാക്കി ഉള്ളവരെ ശ്രദ്ധിച്ചത്.. അന്ന് അവന്റെ കൂടെ നിന്ന രണ്ടു മൂന്ന് പേർ…അവർക്കും എനിക്കും ചുറ്റും അവിടെ കൈ കഴുകാൻ വന്നവരുടെയും ബാത്‌റൂമിൽ പോകാൻ വന്നവരുടെയും ചെറിയൊരാൾകൂട്ടം
എനിക്ക് പേടി ഒന്നും തോന്നിയില്ല.. പക്ഷെ അമ്മക്ക് കൊടുത്ത വാക്കിന്ന് തെറ്റിക്കേണ്ടി വരുമല്ലോ എന്നോർത്തപ്പോ…വീട്ടിൽ നിന്ന് കിട്ടുന്ന ധനസഹായമിനി കിട്ടില്ലല്ലോന്നോർത്താപ്പോ ഉള്ളിലൊരാന്തൽ
ഇത്രയും ഓർത്തിരുന്നപ്പോ തന്നെ ഒരു കൈ ഉയർന്നു പൊങ്ങുന്നത് കണ്ടു…പക്ഷെ എന്നെകൊണ്ട് പ്രതികരിക്കാൻ കഴിഞ്ഞല്ല..
വലിയൊരു ശബ്ദത്തോടെ ഞാൻ ഏതോ ഒരു പൈപ്പിൽ തലയിടിച്ചു വീണു
“Peeeeeeee..!!!
തലയിലാകേ ഒരു മൂളൽ മാത്രം…പെട്ടെന്ന് തന്നെ എന്താ സംഭവിച്ചതെന്ന ബോധം വന്നപ്പോ ഞാൻ എവിടെയൊക്കെയോ പിടിച്ചെണീറ്റു
ഇനി എന്റെ അവസരമാണ്.. ആദ്യത്തടി അവന്റെ.. ഇനി എന്റെ…
മുഖത്തേക്ക് വീണുകിടന്ന മുടി പിറകിലേക്ക് ആക്കികൊണ്ട് ഞാൻ അവനെ നോക്കി.. അപ്പോളാണ് കണ്ടത് എന്നെപോലെ തന്നെ അടികൊണ്ട് നിലത്തു കിടക്കുന്ന കാർത്തിയെ
അവന്റെ വയറ്റിന്നിട്ട് ആണെന്ന് തോന്നുന്നു കിട്ടിയത്.. വയറും പൊത്തിപിടിച്ചവൻ ഒരുവട്ടം നിലത്തുകിടന്നുരുണ്ട്
“”എന്താടാ നിനക്കൊന്നു കിട്ടിയപ്പോഴേക്കും മതിയായോ..””
അവനതു പറഞ്ഞു തീരും മുൻപേ ഞാനവനെ വട്ടം പിടിച്ചിരുന്നു…അവന്റെ വലംകൈയും കൂട്ടി പിറകിലേക്കൊരു തള്ളും കൊടുത്തു
പെട്ടെന്നുള്ള അറ്റാക്കിലവന്റെ ബാലൻസ് തെറ്റി പിറകിൽ നിന്നവന്റെ ദാഹത്തേക്ക് വീഴാൻ പോയി.. അവൻ ആണേൽ ഇവൻ വീഴാതിരിക്കാൻ താങ്ങി നിർത്താനൊരു ശ്രമം നടത്തി
അതിനു മുന്നേ ഞാൻ കാലുയർത്തി തടിയന്റെ നെഞ്ചിനു ചവുട്ടിയിരുന്നു
ആ ഒരാഘാതത്തിൽ രണ്ടെണ്ണം കൂടിയവിടെ അലച്ചു തല്ലി വീണിരുന്നു
അപ്പോളേക്കും മൂന്നാമത് നിന്നൊരുത്തൻ എന്റെ മുഖത്തടിക്കാൻ കൈ ഉയത്തിയിരുന്നു.. പക്ഷെ അതിനുമുന്നേ ഞാനൊന്ന് പിറകിലേക്ക് മാറിയിട്ട് എനിക്ക് നേരെ പൊങ്ങിയ അവന്റെ കൈ പിടിച്ചു തിരിച്ചു…പിന്നെ വലം കൈയുയർയത്തി അവനടിക്കാൻ വന്നതിലും ശക്തിയിലൊന്ന് തിരിച്ചു കൊടുത്തു
പെട്ടന്ന് പിറകിൽ നിന്നൊരുത്തൻ എന്നെ ചവുട്ടി…മുൻപിൽ നിന്ന പിള്ളേരുടെ അടുത്തേക്ക് ഞാൻ വീഴാൻ പോയെങ്കിലും അവിടെ നിന്ന രണ്ടു പിള്ളേരുടെ തോളിൽ പിടിച്ചു ഞാൻ നിന്നു
അങ്ങനെതന്നെ നിന്നു ഞാൻ കണ്ണ് തുറന്നപ്പോ ആണ് എന്റെ മുൻപിലായി.. കൊറച്ചു കുട്ടികൾക്കിടയിലായി ഒരു മുഖം ഞാൻ കാണുന്നത്…നീട്ടിയെഴുതിയ രണ്ടു കണ്ണുകൾ.. ആയി അല്പം ചുവന്നു ഇപ്പൊ കരയുമെന്ന ഭാവത്തിൽ ആയിരുന്നു…നല്ല വെളുത്ത മുഖം…ഇളം ചുവപ്പു ചുണ്ടുകളും…അവക്ക് അതികം തടിയില്ല…നല്ല ഒതുങ്ങിയ മുഖം…അഴിച്ചിട്ടത് പോലെ മുൻപിലേക്കിട്ട മുടി…യൂണിഫോം അല്ല വേഷം.. പകരമൊരു കടും നീല ചുരിദാർ ആണ്…കഴുത്തിന്റെ ഭാഗത്തൊക്കെ നല്ല എംബ്രോയിടറി വർക്കൊക്കെ ചെയ്ത് ഭംഗിയാക്കിയിരുന്നു
അടുത്ത ഭാഗം ഉടൻ വരുമോ
Submit cheythitund
Waiting
Nthelum update theruvo eppo verum ennu vellathum
Adutha part eppozha bro,one week kazhijnju
Nice ❤️
Super
Avan thalliyath avalude aniyane aane atha avalu karanjath
Adipoli, aduta part udane kanumo
നന്നായിട്ട് und
കൊള്ളാം ബ്രോ continue
❤️❤️❤️❤️❤️
♥️♥️♥️♥️♥️♥️♥️
Kidu annuto