?തല്ലുമാല⚡️ [?ᴇᴍ⭕? കുഞ്ഞ്] 155

അല്ലേലും അതങ്ങനെ ആണ് എന്റെയോ ഏട്ടന്റെയോ മുഖം വാടിയാൽ അത് അമ്മയേക്കാൾ മുൻപേ കണ്ടുപിടിക്കുന്നത് ഏട്ടത്തി ആവും

ഒന്നുമില്ല എന്ന് ഞാൻ ചുണ്ടനക്കി കാണിച്ചു.. അതോടെ അല്പം ആശങ്കയിൽ ആയിരുന്ന ആ മുഖം തെളിഞ്ഞു

ഓടിട്ടോറിയത്തിൽ നിറഞ്ഞുന്നിന്ന ആളുകളുടെ മുൻപിലൂടെഞാൻ മണ്ഡപത്തിൽ കയറി പൂജാരി പറഞ്ഞ സ്ഥലത്തിരുന്നു

സിനിമയിൽ മാത്രമേ ഇതുപോലൊരു മണ്ഡപവും മൺകട്ടകൾക്ക് നടുവിൽ ആളികത്തുന്ന തീയും പൂജാരിയെയും കണ്ടെനിക്ക് പരിചയമുള്ളൂ… ഒരു ക്രിസ്ത്യനിയായ ഞാനെന്തിനാ ഇവിടെ ഇരിക്കുന്നത് എന്ന് ചോദിച്ചാൽ അതിന് പിന്നിലെന്റെ അമ്മയാണ്

ഏട്ടനെ ഗർഭംധരിച്ച സമയം അപ്പനും അമ്മയും കൂടി തീരുമാനിച്ചൊരു കാര്യമാണ് ആദ്യത്തെ കുഞ്ഞിന്റെ വിവാഹം അപ്പന്റെ ആഗ്രഹം പോലെ ക്രിസ്ത്യൻ പള്ളിയിൽ വച്ചും രണ്ടാമത്തെയാളുടേത് അമ്മയുടെ ആഗ്രഹം പോലൊ ഹിന്ദുവാചാര പ്രകാരവും വേണമെന്ന്

അതിന്റെ ഭാഗമായാണ് ഞാനീ വെള്ള മുണ്ടും ഷർട്ടുമിട്ട് ഈ തീയുടെ ചൂടും കൊണ്ടിങ്ങനെ ഇരിക്കുന്നത്

“””പെൺകുട്ടിയെ വിളിച്ചോളൂ… മുഹൂർത്തം ആവാറായി…”””

എനിക്ക് പിറകിൽ നിന്നവരോട് പൂജാരി പറഞ്ഞു

ആ ഒരു നിമിഷമെന്റെ ഹൃദയമിടിപ്പ് ക്രമതീതമായി കൂടി…നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു…. പടപടമിടിക്കുന്ന ഹൃദയത്തെയൊന്ന് ശാന്തമാക്കാൻ രണ്ടു മൂന്ന് തവണ വളരെ ശക്തിയിൽ തന്നെ ശ്വാസമെടുത്തു.. കണ്ണുകൾ അടച്ചു…

പെട്ടെന്ന് മനസ്സിൽ ഓർമ്മ വന്നത് എന്റെ തന്നെ ഒരു രൂപമായിരുന്നു…അതിൽ ഇപ്പോളുള്ളത്ര താടിയും മീശയുമില്ല.. എങ്കിലും കിളുത്തു തുടങ്ങിയ പൊടിമീശയും താടിയും… മൂക്കിലും നെറ്റിയിലും വിയർപ്പിന്റെ അവശേഷിപ്പുകൾ….അപ്പോഴും ഞാൻ ഇപ്പോഴെടുത്തത് പോലെ  പിടിവിട്ടുപോയ ഹൃദയത്തെ ശാന്തമാക്കാൻ വളരെ ശക്തിയിൽ ശ്വാസമെടുത്തുകൊണ്ടിരുന്നു

അന്ന് ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയം ആയിരുന്നു…. ഒന്ന് രണ്ടുപേരെന്നെ പിടിച്ചു വച്ചിരിക്കുകയാണ്… ഇടത്തെ കൈക്കും തലക്കും ആകെ ഒരു അസ്വസ്ഥത… പെട്ടെന്ന് ചുവന്നനിറത്തിലെ ഒരു ദ്രാവകമെന്റെ കണ്ണിനു മുകളിലുവന്നു കാഴ്ച മറക്കാൻ തുടങ്ങി.. വലതുകൈയുയർത്തി മുഖം തുടച്ചപ്പോ കൈയിലാകെ ചോര.. എങ്കിലും ഞാൻ പേടിച്ചില്ല… പക്ഷെ എന്റെ കണ്ണുകളിൽ കത്തി നിൽക്കുന്ന കോപത്തേക്കാളും പൊട്ടി ചോരയൊഴുകുന്ന നെറ്റിയിലെ വേദനയേക്കാളും പേരറിയാത്ത ഒരു അവസ്ഥയിൽ ആയിരുന്നു ഞാൻ…

എനിക്ക് നേരെ പൊട്ടിയ മരകസേരയുടെ പിടിയുമായി ഓടിവരുന്ന ഒരുത്തനെക്കാളും ഞാൻ നോക്കി നിന്നത് യുണിഫോമുമിട്ട് എനിക്ക് ചുറ്റും നിൽക്കുന്ന പിള്ളേരുടെ ഇടയിൽ മുഖം പൊത്തി കരയുന്ന ഒരു പെണ്ണിന്റെ വിരലുകൾക്കിടയിലൂടെയെന്നെ ഒളിഞ്ഞു നോക്കുന്ന രണ്ടു ചാരനിറമുള്ള ക്കണ്ണുകളിൽ ആയിരുന്നു…

സ്കൂളിൽ പഠിക്കുമ്പോ ഒരടിയിലെങ്കിലും പങ്കെടുക്കാത്തവർ കുറവായിരിക്കും… തിരിച്ചു കൊടുക്കാൻ പറ്റിയില്ലേലും നല്ല വൃത്തിക്കൊരെണ്ണം ഇങ്ങോട്ട് വാങ്ങിയവർ ആവും കൂടുതലും…..

“””അടികൾ പലവിധമുണ്ട്…

ഓണത്തിനടി…കലോത്സവത്തിനടി…

സെന്റോഫിനടി…. ഇതിന്റെയൊക്കെ തിരിച്ചടികൾ വേറെ…പക്ഷെ എനിക്ക് കിട്ടിയ തിരിച്ചടി കൊറച്ചു വ്യത്യാസ്ത്തമായിരുന്നു… ആദ്യത്തടിക്ക്ശേഷം ഏകദേശം 1 വർഷത്തോളം കാത്തിരിക്കേണ്ടി വന്നു അന്നത്തടിയുടെ തിരിച്ചടിക്ക്…അവിടെനിന്നായിരുന്നു എല്ലാത്തിന്റെയും തുടക്കം…”””

“””പെൺകുട്ടിയെ അവിടെയിക്കിരുത്തിക്കോളൂ….”””

പൂജാരിയുടെ ശബ്ദമാണ് എന്നെ വീണ്ടും ഓർമ്മകളിൽനിന്ന് തിരിച്ചു കൊണ്ടുവന്നത്.. അതുവരെ അടച്ചുപിടിച്ചിരുന്ന കണ്ണുഞാൻ തുറന്നു

ഒരുപാട് മാറിയിരിക്കുന്നു…. അന്നത്തെയാ പത്താം ക്ലാസ്സുകാരൻ പയ്യനിൽ നിന്ന് എല്ലാംകൊണ്ടും ഒത്തൊരു പുരുഷനായിരിക്കുന്നു

ഞാൻ പതിയെ ഇടത്തെവശത്തേക്കു നോക്കി.. അവിടെ ഇരുകൈകളും കൂപ്പി കണ്ണുകളടച്ചിരിക്കുന്ന അഞ്ജനയും ഒരുപാട് മാറിയിരിക്കുന്നു… അന്നത്തെയാ പ്ലസ് ടുക്കാരി പെണ്ണിന്ന് വളർന്നു വലുതായി…

 

പ്രാത്ഥനകഴിഞ്ഞവൾ കണ്ണ് തുറന്നു…പക്ഷെ ആ ചാര കണ്ണുകളിൽ ഞാൻ കണ്ടഭാവം എന്താണെന്ന് എനിക്ക് മനസിലാക്കാൻ പറ്റുന്നില്ലായിരുന്നു… അവളിൽനിന്ന് ഞാൻ ശ്രദ്ധമാറ്റി മുൻപിലേക്ക് നോക്കി ഇരുന്നു…….!

 

7 Comments

  1. നല്ലവനായ ഉണ്ണി

    Cliché ചേച്ചി കഥയിൽ നിന്ന് വ്യത്യാസതം ഉണ്ടാകും എന്ന് പ്രേതീക്ഷിക്കുന്നു.. കഴിയുമെങ്കിൽ പെട്ടന്ന് തന്നെ അടുത്ത ഭാഗം തരു ??

  2. ❤❤

  3. ♥️♥️♥️♥️♥️♥️

  4. പൂർണ്ണമായും എഴുതണം അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു❤️❤️❤️❤️

  5. ❣️?

    പാതി വഴിക്ക് ഇട്ട് പോകരുത് ? അപകേഷയാണ്!

  6. ചേച്ചികഥ ആണല്ലേ?❤️,
    അടുത്ത ഭാഗം വരട്ടെ എന്നിട്ട് അഭിപ്രായം പറയാം…

  7. Baaki kudie ennit abhiprayam parayam ?❤️

Comments are closed.