? കുപ്പിവള ? [❥︎????? ꫝ? ʀ❥︎] 159

അടുത്തേക്ക് നടക്കുന്തോറും കൂടിനിക്കുന്നവരുടെ വർത്തമാനം കേട്ടു. ആ നടത്തം ചെന്ന് നിന്നത് കൂട്ടം കൂടി നിക്കുന്ന കൊറേപേർക്ക് മുമ്പിൽ…..ആൾക്കൂട്ടത്തെ വകഞ്ഞുമാറ്റി ഞാനുള്ളിലേക്ക് ചെന്നു. രക്തത്തിൽ കുളിച്ച് കിടക്കുന്ന ഒരു പെണ്കുട്ടി. മുഖം കാണാൻ പറ്റിലാ. ശരീരം ഒട്ടാകെ ചാക്ക് പോലുള്ള എന്തോ കൊണ്ട് പൊതിഞ്ഞിരിക്കുന്നു. അവിടമാകെ രക്തമയം. എനിക്കവിടെ നിക്കാൻ തോന്നിലാ. എത്രയും പെട്ടന്ന് എനിക്കെന്റെ ശ്രീകുട്ടിയെ കാണണം, മനസ്സിനൊരു സമാധനോം ഇല്ല. ഒന്നൂടെ ആ കിടക്കുന്ന പെണ്കുട്ടിയെ നോക്കിയ ശേഷം തിരിഞ്ഞ് നടക്കാനൊരുങ്ങവേ എന്തോ പിടിച്ച് നിർത്തിയ പോലെ ഞാനവിടെ നിന്നു. ഹൃദയമിടിപ്പ് വര്ധിക്കുന്നു. അവളുടെ ഒരു കൈ മൂടിയിരിക്കുന്ന ചാക്കിനും പുറത്താണ്. ആ കൈകളിൽ മയിൽപ്പച്ച കുപ്പിവളകൾ ഞാൻ കണ്ടു…! കണ്ണുകൾ നിറഞ്ഞൊഴുകി. ഇല്ല ഞാനിത് വിശ്വസിക്കില്ല ഇത്…..ഇതെന്റെ ശ്രീകുട്ടിയല്ല. ഇതേ വളകൾ പലരുടെ കൈയിലും കാണും. എന്റെ ശ്രീകുട്ടിക്ക് ഒന്നൂല്ല അവളെന്നേം കാത്ത് വയലോരത്ത് ഇരുപ്പുണ്ട്. മനസ്സിനെ സമാധാനിപ്പിച്ച് ഞാൻ നടക്കാനൊരുങ്ങി.

“എന്റെ മോളെ…………..”

തിരിഞ്ഞ് നോക്കരുതെന്ന് മനസ്സ് പറഞ്ഞു. പക്ഷെ കഴിഞ്ഞില്ല….. അവിടെ ഞാൻ കണ്ടത് രാധമ്മയേയാ, ശ്രീകുട്ടീടെ അമ്മയെ. വിറയാർന്ന കൈകളാൽ ആ അമ്മ ചാക്ക് മറ്റുമ്പോ ഞാൻ വിളിക്കാവുന്ന അത്രെയും ദൈവങ്ങളെ വിളിച്ചു പ്രാർത്ഥിച്ചു ഇതെന്റെ ശ്രീക്കുട്ടി ആയിരിക്കല്ലേന്ന്…..പക്ഷെ ദൈവം പോലും ആ നിമിഷം പൊട്ടിക്കരഞ്ഞു, അതിന്റെ അടയാളമായി ഇടിവെട്ടി മഴപെയ്തു.

“മോളെ……….എണിക്കടി അമ്മയെ ഒറ്റക്കാക്കിട്ട് പോവല്ലെടി….. എന്റെ പൊന്ന് മോളെ…….”

അവളുടെ മുഖം., വായ അപ്പോഴും തുറന്നിരുന്നു. അതിലൂടെ രക്തവും…..

“ശ്രീക്കുട്ടി………….”

ആ മഴയത്ത് എല്ലാവരും അകന്ന് പോകുമ്പോ ശ്രീകുട്ടിയെ നെഞ്ചോട് ചേർത്ത് അലറി കരയുന്ന അമ്മയും പ്രാണനായി കണ്ടയാളുടെ കിടപ്പ് കണ്ട് ചങ്ങ് പൊട്ടി കരയുന്ന ഞാനും പിന്നെ ഞങ്ങളുടെ കരച്ചില് കണ്ട് പൊട്ടിച്ചിരിക്കുന്ന കൊറേ
കുപ്പിവളകളും…….. മാത്രമായി………!!

????? ?? ? ???? ?????………!!

 

19 Comments

  1. ❥︎????? ꫝ? ʀ❥︎

    സത്യത്തിൽ ഇതൊരു യഥാർത്ഥ കഥയാണ്…..!

    എന്റെ കൂടെ പഠിച്ച ആവണി എന്ന ഫ്രണ്ട് പറഞ്ഞ് തന്ന കഥയാണ്…..അവളുടെ ആരുടെയോ ജീവിതം……!!

    ഈ കഴിഞ്ഞ 15th അവൾടെ birthday ആയിരുന്നു……!

    ഈ സൈറ്റിലെ ഒരു വായനക്കാരി കൂടിയണവൾ.

    Birthday ക്ക് അവൾക്ക് ഞാൻ കൊടുത്ത gift ആയിരുന്നു കുപ്പിവള എന്ന ഈ ചെറുകഥ…..!

  2. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ???????

  3. Superb… ബ്രോ ഒന്നും പറയാൻ ഇല്ല… കണ്ണ് നിറഞ്ഞു…

  4. Maarkamaya ezhuthayipoyi ….
    Enthinanu ingane vayikkuvare vishamippikkunnathu ….

    Ennalum ishtamayi.

    Thanks

  5. True storyohh….☹ oh shit? aarkum engane onnum sambavikathirikkatte…. rest in peace ❤ angel for nxt birth to fulfill…. left behind….✌

  6. ༒☬SULTHAN☬༒

    Pull… Urangan neram കരയിപ്പിച്ചു ?…

    Nalla eyuth.. ഒരു ഫീലോടെ വായിക്കാൻ പറ്റി.. അവസാനം ഒരു നോവോടെ avasanippichappo എന്തോ orith………..

    Iniyum ഇത് പോലെ nalla nalla eyuthukalum ayi varanam… Kathirikkam??????

  7. ❤️നിങ്ങൾക്കെങ്ങനെ പറ്റുന്നു മനുഷ്യ ഇങ്ങനെയൊക്കെ എഴുതാൻ, വല്ലാത്തൊരു നോവ്. ഇത് സത്യമാണോ ?.

  8. നിധീഷ്

    കരയിപ്പിച്ചല്ലോഡോ,….. ?????

  9. പാലാക്കാരൻ

    Touching

  10. വിശ്വനാഥ്

    എന്താ ഞാൻ പറയാ. പറയാൻ വാക്കൊന്നും വരുന്നില്ല. അവസാനത്തെ ആ ഒരു വരി ഒരുപാട് നൊമ്പരപ്പെടുത്തി. അത് സത്യാണോ

  11. നന്നായി എഴുതി, നൊമ്പരമുണർത്തി…

  12. DoNa ❤MK LoVeR FoR EvEr❤

    Vallathorezhuthayi…..

  13. Enthinaanu bro ingane sankadapeduthanne..???

  14. രാഗേന്ദു

    ഒത്തിരി ഇഷ്ടപ്പെട്ടു ഒപ്പം കണ്ണുകളും നിറഞ്ഞു..
    സ്നേഹത്തോടെ❤️

  15. ❤️❤️❤️

  16. First… ❤️❤️❤️

    1. ഇരിഞ്ഞാലക്കുടക്കാരൻ

      മൈ…. കരയിച്ചു പന്നി ??.

Comments are closed.