?ഏട്ടൻ്റെ അമ്മൂട്ടി ? [രാഹുല്‍ പിവി] 168

അതിന് മറുപടി തന്നത് അച്ഛമ്മയായിരുന്നു.എനിക്ക് ഉടനെ തന്നെ ഒരു അനിയനോ അനിയത്തിയോ വരാൻ പോകുന്നു. ആ വാർത്ത എന്നിൽ ഒരുപാട് സന്തോഷം ഉണ്ടാക്കി.

 

“…..സത്യാണോ അമ്മേ….”

 

കേട്ടത് വിശ്വസിക്കാൻ പറ്റാതെ ഞാൻ അമ്മയോട് ചോദിച്ചു.

 

“…. അതേടാ മോനേ….”

 

അത്രയും കാലം കൂടപ്പിറപ്പ് ആരുമില്ലാതെ വളർന്ന എനിക്ക് എത്രത്തോളം സന്തോഷം നൽകാൻ ആ കാര്യത്തിനായി എന്ന് വാക്കുകൾ കൊണ്ട് രേഖപ്പെടുത്താൻ കഴിയില്ല.അത്രത്തോളം സന്തോഷം ഉണ്ടായിരുന്നു.

 

അന്നേ ദിവസം വീട് ഉത്സവം പോലെയായിരുന്നു. പണി കഴിഞ്ഞ് വീട്ടിൽ വന്നപ്പോഴാണ് അച്ഛൻ കാര്യം അറിഞ്ഞത്.അപ്പൊ തന്നെ അച്ഛൻ കവലയിലേക്ക് പോയി മടങ്ങി വന്നപ്പോൾ കൈ നിറയെ പലഹാരങ്ങളും പച്ച മാങ്ങയും ഉണ്ടായിരുന്നു.പിന്നീടുള്ള കുറച്ച് ദിവസങ്ങൾ ഞങ്ങളുടെ വീട്ടിൽ സന്തോഷം നിറഞ്ഞു നിന്നു. കാര്യമറിഞ്ഞ അയൽവാസികളും അമ്മവീട്ടുകാരും മറ്റും വീട്ടിലേക്ക് എത്തി അമ്മയെ കണ്ടു.

 

കുഞ്ഞാവ ഉണ്ടാകുന്നതിൽ ഏറ്റവും കൂടുതൽ സന്തോഷം എനിക്കായിരുന്നു. എൻ്റേതായ ലോകത്ത് ഞാൻ ഒരുപാട് സ്വപ്നങ്ങൾ നെയ്തു കൂട്ടി.അപ്പോഴൊന്നും അത് വെള്ളത്തിൽ വരച്ച വര പോലെ മാഞ്ഞ് പോകുമെന്ന് കരുതിയിരുന്നില്ല.

 

ഏകദേശം ആറ്, ഏഴ് മാസങ്ങൾക്ക് ശേഷം അമ്മയ്ക്ക് എന്തോ ക്ഷീണം പോലെ തോന്നിയത്.അച്ഛൻ അവിടെ ഉണ്ടായിരുന്നത് കൊണ്ട് അച്ഛനും അമ്മയും കൂടെ ആശുപത്രിയിലേക്ക് പുറപ്പെട്ടു.ഞാനും പോകാൻ തുടങ്ങിയതാണ് . പക്ഷേ ക്ലാസിൻ്റെ പേര് പറഞ്ഞ് എന്നോട് സ്കൂളിൽ പോകാൻ അച്ഛൻ പറഞ്ഞു.

 

സ്കൂളിൽ നിന്ന്  വീട്ടിലേക്ക് വന്നപ്പോ അമ്മയും അച്ഛനും വന്നിട്ടില്ലായിരുന്നു.

 

“…. അച്ഛമ്മേ..അമ്മേം അച്ഛനും എന്തിയേ ?….”

105 Comments

  1. അന്ന് ഒരു കമന്റ് തന്നത് മറ്റൊരാളുടെ അനുഭവം മാത്രം.. ഇന്നിപ്പോ ഞാൻ നിന്റെ അതേ അവസ്ഥയിൽ… പക്ഷേ അച്ഛന്റെ സ്ഥാനത്ത് നിന്നാണെന്ന് മാത്രം…

    ?

  2. Pv ബ്രോ……

    എന്നെ ഓർമയുണ്ടോ, may be not oru divasam pl chat ചെയ്ത പരിചയ മെ കാണൂ …..

    ആദ്യമേ ക്ഷമ ചോദിക്കുന്നു coz അന്ന് brode first കഥ കൊമൻറ് ചെയ്യാമെന്ന് പറഞ്ഞിരുന്നു ഞാൻ first day തന്നെ വായിച്ച് എനിക്ക് അറിയാവുന്ന മലയാളം വെച്ച് എന്നെക്കൊണ്ട് സാധിക്കുന്ന അത്ര വലിയ comment എഴുതി unfortunately അത് എവിടെയും post ആയില്ല പിന്നീട് കുറച്ച് പ്രയാസം നിറഞ്ഞ ദിവസങ്ങളിൽ ആയി അങ്ങനെ ഇത് എവിടേയും എത്തിയില്ല….

    കഥയിലേക്ക് വന്നാൽ വായിച്ചപ്പോൾ ഒരു പാട് സങ്കടം തോന്നി എൻ്റെ ജീവിത scenerio ഇതിൽ നിന്ന് ചെറിയ difference കാണൂ ഞാനും എൻ്റെ ചേച്ചിയും തമ്മിൽ 6 years age difference ഉണ്ട് . പണ്ടൊക്കെ ചേച്ചിയും ഞാനും എന്നും വഴക്ക് ayrnnu ചിലപ്പോഴൊക്കെ ഒറ്റ മോൻ ആയി ജനിചിരുന്നേൽ എത്ര ഭാഗ്യവാൻ ആണെന്ന് ഞാൻ ചിന്തിച്ചി്ടുണ്ട് എന്നാൽ അത് എന്നേ ഇത്ര ഒറ്റപെടുത്തും എന്ന് ഞാൻ വിചാരിച്ചിരുന്നില്ല ഞാൻ നാലാം ക്ലാസ് പഠിക്കുമ്പോൾ ആൺ ചേച്ചിയെ നാട്ടിൽ ഹോസ്റ്റലിൽ പഠിക്കാൻ വിട്ടത് പിന്നീട് എനിക്ക് ഒറ്റ പെടലിൻ്റെ നാളുകൾ ayrnnu പൊതുവേ കൂടുതൽ സംസാരിക്കാത്ത പ്രകൃതം ഉള്ള ഞാൻ സ്കൂളിൽ പോലും ഒറ്റ വിരലിൽ പോലും എണ്ണആൻ പറ്റാതെ അത്ര സൗഹൃദം ഉണ്ടായിരുന്നുള്ളൂ .. അന്നൊക്കെ ചേച്ചിയെ വളരെ മിസ്സ് ചെയ്തു ഇടയ്ക്ക് നാട്ടിൽ പോവുമ്പോൾ ചേച്ചിയുമായ കുറെ time spend ചെയ്യും എന്നുള്ളതാണ് ഏക ആശ്വാസം …..
    E lockdownilum ചേച്ചിയെ ഞാൻ വളരെ miss ചെയ്യുന്നു ഇ അടുത്ത് ആൺ ചേച്ചിടെ കല്യാണം കഴിഞ്ഞത്…
    Enn നാട്ടിൽ വീട് വെച്ച് settle ആവുമ്പോൾ ചേച്ചി oru വിരുന്നു കാരിയായീ മാറി?…

    9 standardil state സ്കൂളിലേക്ക് മാറിയതാണ് പിന്നിട് എൻ്റെ life colourful ആക്കിയത് . കുറേ നല്ല നല്ല സൗഹൃദങ്ങൾ കിട്ടി but വീട്ടിൽ എത്തിയ പിന്നെയും ഒറ്റക്ക് അവും ആ ഒറ്റപ്പെടൽ പിന്നിട് phone addict ആയി മാറ്റി അതിൽ but kk എന്നെ പിന്നിട് ജീവിതത്തിൽ വളരെ influence ചെയ്തു വായന എന്നെ സംസരപ്രിയൻ ആകി വായന എനിക്ക് exposure നൽകി ഇന്ന് ഞാൻ ഒരുപാട് മാറി ഇന്ന് e comments ഇടാനും ഈ സൈറ്റിൽ chat ചെയ്യാനും എന്തിലേരെ ആരോടും ധൈര്യത്തോട മിണ്ടാനും പറയാനും തെറ്റ് കണ്ടാൽ ചൂണ്ടിക്കാട്ടാനും ഉള്ള എൻ്റെ hesitation മാറ്റി and courage തന്നു ..

    ബ്രോ ജീവിതം നമ്മൾ ആഗ്രഹിക്കുന്ന എല്ലാത്തിലും limitations ഉണ്ടല്ലോ but കാലം അതിന് substitute അയി നമ്മക്ക് എന്തെങ്കിലും നൽകാതെ ഇരിക്കില എനിക്ക് കുറെ സൗഹൃദങ്ങൾക നൽകി ഒന്നും ഒന്നിനും പകരം അവിലെങ്കിലും ….

    ഡയറി കുറിപ്പുകൾ വായിച്ചപ്പോൾ really made me devasted
    എവിടെ ആയാലും എന്നും ആ കുഞ്ഞി അമൂട്ടി ഏട്ടൻ്റെ ഇ സ്നേഹം തിരിച്ച് അറിയുന്നുndavum…… ❤️

    ????????
    JaSaR

    1. വൈകി ആണെങ്കിലും വായിച്ചല്ലോ.അത് മതി.വായിച്ചതിനും അനുഭവം പങ്ക് വച്ചതിനും നന്ദി സ്നേഹം ??

  3. സങ്കടപ്പെടുത്തി കളഞ്ഞ്…..?

  4. പിവി ❤❤❤

    ഞാൻ എന്താ പറയാ…ഒന്നും പറയാൻ വയ്യ. നീ അവസാനം പറഞ്ഞതുപോലെ നിന്റെ മാത്രം അനുഭവം അല്ല ഇത് ഏകദേശം എന്റെയും കൂടെ അല്ലെങ്കിൽ നമ്മളെ പോലെ ഒറ്റ മക്കൾ ആയി വളരെണ്ടി വന്ന നമ്മുടെ അതെ ഫീലിംഗ്സ് അനുഭവിക്കുന്ന ഒരുപാട് പേരുടെ ജീവിതം ആയിരിക്കും.

    ഞാൻ ചെറുപ്പത്തിലും അല്ലെങ്കിൽ ഇപ്പോഴും പലപ്പോഴായി പലരും പറഞ്ഞുകേൾക്കുന്ന ഒന്നാണ്…”അച്ഛനും അമ്മയ്ക്കും ഒറ്റമകൻ അല്ലെ സുഖജീവിതം…പെങ്ങന്മാരെ കെട്ടിച്ചുവിടേണ്ട പ്രാരാബ്ധങ്ങൾ ഇല്ല അവരുടെ സമ്പാദ്യം മുഴുവൻ ഒറ്റക്ക് അനുഭവിക്കാം എന്തൊരു ലൈഫ്!”സംഗതി ശരിയാണെന്നു ഞാൻ സമ്മതിച്ചു കൊടുക്കുമായിരുന്നെങ്കിലും ഉള്ളിന്റെ ഉള്ളിൽ എന്റെ ദുഃഖം അതുഞാൻ പുറമെക്ക് കാണിച്ചില്ല എന്നതാണ് വാസ്തവം.

    കൂട്ടോകാരൊക്കെ അവരുടെ പെങ്ങമ്മാരെയും ചേട്ടന്മാരെയും ഒക്കെ കുറിച്ച് വാതോരാതെ സംസാരിക്കുമ്പോൾ ഉള്ളിൽ വിങ്ങി അവരോട് ചിരിച്ചുകൊണ്ട് പറയും എന്റെ അമ്മക്ക് സ്നേഹിക്യാൻ ഞാൻ മാത്രെ ഉള്ളു ആ സ്നേഹം മുഴുവൻ എനിക്ക് കിട്ടും നിങ്ങൾക്ക് അത് മുഴുവൻ കിട്ടൂല്ലല്ലോ എന്ന്.അവരെ ജയിക്കാനായി പറയുമെങ്കിലും ഇന്നും ആ ഒരു വേദന എന്നെ നോവിച്ചുകൊണ്ടിരിക്കുകയാണ്…പലർക്കും തമാശയായി തോന്നുമെങ്കിലും!

    നാളെ ജീവിതത്തിൽ രക്ഷിതാക്കൾ നഷ്ടപെടുമ്പോൾ ജീവിതത്തിലെ വെല്ലുവിളികളിൽ തളർന്നുപോകുമ്പോൾ…പോട്ടെ മോനെ അല്ലെങ്കിൽ ഏട്ടന് ഞാൻ ഇല്ലേ എന്ന് പറഞ്ഞു അശ്വസിപ്പിക്കാൻ ഒരു സഹോദരൻ അല്ലെങ്കിൽ സഹോദരി ഇല്ലാത്തത് അത് നഷ്ടം തന്നെ ആണ് തീരാ നഷ്ടം ???

    -മേനോൻ കുട്ടി

    1. കുട്ടിയേട്ടാ

      ഗ്യാലറിയിൽ ഇരുന്ന് കളി കാണുന്നവന് കളിക്കുന്നവനെ കുറ്റം പറയാം.പക്ഷേ ഗ്രൗണ്ടിൽ ഇറങ്ങി കളിച്ചാൽ അല്ലേ അതിൻ്റെ യാഥാർഥ്യം അറിയാൻ സാധിക്കൂ.എന്നോട് നീ പറഞ്ഞത് പോലെയൊന്നും ആരും പറഞ്ഞിട്ടില്ല.ചിലർക്ക് സഹതാപം,ചിലര് “അതുകൊണ്ട് പരസ്പരം തല്ലുപിടിക്കേണ്ട ആവശ്യം ഇല്ലല്ലോ” എന്നുള്ള വർത്തമാനം കൊണ്ട് വരും.എന്താ ചെയ്ക.നമ്മുടെ അവസ്ഥ നമുക്ക് അല്ലേ അറിയൂ

      പിന്നതിൽ പറഞ്ഞ ഒന്ന് ശരിയാ.കൂട്ടുകാരും വീട്ടുകാരും ഒക്കെ അവരുടെ സഹോദരങ്ങളുടെ നല്ലതും ചീത്തയുമായ കാര്യങ്ങള് പറയുമ്പോൾ ഒന്നും മിണ്ടാതെ കേട്ട് നിൽക്കേണ്ടി വരാറുണ്ട്.എന്നോട് വല്ലതും പറയാൻ പറഞ്ഞാ “ഡാ അവന് പറയാനങ്ങനെ ആരുമില്ലല്ലോ. ഒറ്റത്തടി അല്ലേ” എന്ന് പറഞ്ഞ് വേറൊരുത്തൻ്റെ വക ഡയലോഗ് വരും.അതുകേൾക്കുമ്പോൾ ഞാൻ അവരെ ഉള്ളിൽ കരഞ്ഞു കൊണ്ട് ചിരിച്ച് കാട്ടും.ഇങ്ങനെ നടക്കുന്നതിൽ നിനക്ക് വിഷമം ഒന്നുമില്ലേ എന്ന് ആരെങ്കിലും ചോദിച്ചാൽ ഏയ് ഇതൊക്കെ രസാടാ.. വഴക്ക് പിടിക്കാതെ ആഹാരം share ചെയ്യാതെ വീട്ടുകാരുടെ സ്നേഹം പങ്ക് വയ്ക്കാതെ സുഖമായി ജീവിക്കാലോ എന്ന് മറുപടി പറയാം.ഞാൻ പലപ്പോഴും അങ്ങനാ.നമ്മുടെ വിഷമം പുറത്ത് പറഞ്ഞ് എന്തിനാ വെറുതെ ഒരു സഹതാപം ??

  5. Nalla feel undarnnu.anubhavam aanenn kandappo vishamam thonni onn kalanjal chilapo vere enthenklum dayvam pakaram tharum don’t worry

    1. രാഹുൽ പിവി

      ??

  6. പിവി ❤️

    ജോലി തിരക്ക് ഒരുപാടുണ്ട്,കൂടെ നോമ്പ് ന്റെ ക്ഷീണം, അതാണ് വായിക്കാൻ വൈകിയത്.

    നിനക്ക് ഇങ്ങനെ ഒരു ഫ്ലാഷ് ബാക്ക് ഉണ്ടാകും എന്ന് വിചാരിച്ചില്ല,. വായിക്കാൻ വന്നപ്പോൾ ഉണ്ടായിരുന്ന മൂഡ് മൊത്തം പോയി.

    അനിയത്തി ഉണ്ടെങ്കിൽ പോലും ഞാൻ കൂടെപ്പിറപ്പ് എന്നൊരു പരിഗണന കൂടി കൊടുക്കാറില്ല, എനിക്ക് ഒരു അനിയൻ വേണം എന്നായിരുന്നു ആഗ്രഹം, ഇപ്പോൾ പഠനത്തിന് വേണ്ടി വീട്ടിൽ നിന്ന് പോയപ്പോൾ ആണ് അവളുടെ ആ ഗ്യാപ്പ് എത്രത്തോളം ആണ് മനസ്സിലായി തുടങ്ങിയത്,ദിവസവും ഒരു പുതപ്പും തലയിണയും എടുത്തു റൂമിന്റെ മുന്നിൽ വന്ന് നിൽക്കുമ്പോൾ ഒരു ദയയും കാണിക്കാതെ ആട്ടി വിടും, എന്നാലും പിറ്റേന്നും അത് പോലെ വരും, കട്ടിലിൽ കിടത്തിയില്ലേലും കുഴപ്പമില്ല നിലത്ത് കിടക്കാം എന്ന് ചിരിച്ചു കൊണ്ട്പറഞ്ഞു നിക്കുന്ന അനിയത്തിയുടെ രൂപം ആണ് മനസ്സ് മുഴുവൻ,.
    ഒറ്റക്ക് ഉള്ള അവസ്ഥ അത് എത്ര ഭീകരം ആണ് എന്ന് നിന്റെ എഴുത് കൊണ്ട് മനസ്സിലാക്കാൻ സാധിച്ചു, ചെയ്തു പോയ കാര്യങ്ങൾ ഓർക്കുമ്പോൾ എല്ലാം മനസ്സിൽ ഒരു വിങ്ങൽ ആണ്.

    നിന്നെ സങ്കടപെടുത്തിയിട്ടുണ്ടെങ്കിൽ അതിനേക്കാൾ സന്തോഷം ദൈവം നിനക്ക് തരാതെ ഇരിക്കില്ല നല്ലൊരു മകളെ തരും,എന്റെ പ്രാർത്ഥന ഉണ്ടാകും.

    സ്നേഹത്തോടെ
    ZAYED ❤️

    1. രാഹുൽ പിവി

      അനിയത്തി വേണ്ട അനിയൻ മതി എന്നൊക്കെ ചിന്തിക്കാതെ.അനിയൻ ആയാലും അനിയത്തി ആയാലും എന്താ.അവരിൽ ആരെങ്കിലും ഇല്ലെങ്കിലാണ് വേദന ഉണ്ടാകുന്നത്

      നിന്നെ പോലെ ഓരോരുത്തരും അങ്ങനെ ചിന്തിക്കുന്നത് നിങ്ങള് സഹോദരങ്ങളായി വഴക്ക് ആകുമ്പോഴോ അല്ലെങ്കിൽ വീട്ടുകാർ അവഗണിച്ചു എന്നൊക്കെ ഉള്ള ചിന്ത വരുമ്പോഴോ ആണ്.പക്ഷേ ഇതുപോലെ വഴക്ക് അടിക്കാൻ,സ്നേഹത്തിൻ്റെ പേരിൽ തമ്മിൽ തല്ലാൻ ഒക്കെ ആരും ഇല്ലാത്ത എത്രയോ ആളുകൾ നമ്മൾക്ക് ഇടയിലുണ്ട്.അങ്ങനെ നോക്കിയാൽ നിങ്ങളൊക്കെ ഭാഗ്യവാന്മാർ ആണെന്ന് ഞാൻ പറയും.ഇങ്ങനെ വഴക്കുണ്ടാക്കുന്നത് ഒക്കെ ഒരു രസം അല്ലേ.പിന്നെ കുറച്ചു നാൾ കഴിഞ്ഞ് ഓളുടെ നിക്കാഹ് ഒക്കെ കഴിയുമ്പോൾ ഈ വഴക്ക് ഉണ്ടാക്കിയത് ഒക്കെ പിന്നീട് ഓർത്ത് രസിക്കാൻ ഉള്ള ഓർമകൾ ആയി മാറും.അതൊക്കെ ഒരു രസല്ലേ

      നല്ല വാക്കുകൾക്ക് നന്ദി സ്നേഹം ??

    1. രാഹുൽ പിവി

      ??

  7. സുജീഷ് ശിവരാമൻ

    ♥️♥️♥️♥️????

    1. രാഹുൽ പിവി

      ??

  8. എന്തേലും പറയാതെ പോവാൻ വയ്യ .

    രാഹുലെ എന്നൊരു വിളി കേട്ടപ്പോൾ മനസിലായി റിയൽ ലൈഫ് സ്റ്റോറി ആണെന്ന്.. അതോണ്ടാ കൂടുതൽ feel

    1. രാഹുൽ പിവി

      നല്ല വാക്കുകൾക്ക് സ്നേഹം മാമാ

      ഒരുപാട് കരയിച്ച ആളുടെ കണ്ണ് നിറഞ്ഞു എന്ന് കണ്ടപ്പോ എൻ്റെ മനസ്സ് നിറഞ്ഞു ??

      1. തെണ്ടീ….

        എന്നാലും… റിയൽ ലൈഫ് എഴുതുന്ന ശീലം ഉണ്ട് തമ്പുവിന്.. ഇപ്പോൾ നീയും… ?

        1. രാഹുൽ പിവി

          ഏയ് ഇത് കുറെ നാളായി മനസ്സിൽ കിടന്ന കഥയാണ്.അതാണ് എഴുതി ഇട്ടത്.ഇതോടെ മനസ്സ് ചടച്ചു.ഇനി സാധാരണ കഥകൾ എഴുതാൻ നോക്കുവാ.real life story തൽക്കാലത്തേക്ക് നിർത്തി

  9. മാനെ… എന്തുവാടോ പറയാ..

    1. രാഹുൽ പിവി

      എന്തേലും പറ ?

  10. അനിയാ…
    ഒരുപാട് siblings ഉള്ള എനിക്ക് ഒറ്റപ്പെടലിന്റെ വേദന അറിയൂല, അത് കൊണ്ട് തന്നെ എന്ത് പറയണം എന്ന് അറിയൂല .. എന്തോ വായിച്ചപ്പോൾ ഒരുപാട് സങ്കടായി പോയി…
    നീ ഒറ്റക് ആവുന്നില്ലെല്ലോ.. നിനക്ക് ചേച്ചി ആയിട്ട് ഞാനില്ലേ ??…
    Keep writting… ❤❤❤

    ഞാൻ മലയാളത്തിൽ കമ്മന്റ് എഴുതിട്ടുണ്ട് ട്ടോ…. ??

    1. രാഹുൽ പിവി

      കഥ ഇഷ്ടായി എന്ന് അറിഞ്ഞതിൽ താത്തയുടെ ഈ അനിയൻ്റെ സ്നേഹം അറിയിക്കുന്നു??

      അങ്ങനെ കുട്ടി മലയാളം എഴുതാൻ പഠിച്ചു അല്ലേ.ഇനി മദാമ്മ,കുളിക്കാത്ത ഷാനത്ത എന്നീ പേരുകൾ മാറ്റാനും ശ്രമിക്കുക ?

  11. ഏക - ദന്തി

    രാഹുലേയാ ..ചില അങ്ങനെയാണ് .. ഒരു നീരാളായി അവിടെ കിടക്കും .അണയാത്ത ഉമിത്തീ പോലെ ..
    നല്ല എഴുത്ത് . തോനെ ഇഷ്ടം തോനെ ഹൃദയം ..
    NB :- എനിക്കും ഉണ്ടൊരെണ്ണം താഴെ , കെട്ടിച്ചു വിട്ടു , 2 കൊല്ലായി .പണ്ട് കൊറേ അടികൂടിയിട്ടുണ്ടെങ്കിലും എപ്പോ ഭയങ്കര മിസ്സിങ്ങാ ….

    1. രാഹുൽ പിവി

      നല്ല വാക്കുകൾക്ക് നന്ദി സ്നേഹം ??

  12. ഫാൻഫിക്ഷൻ

    നന്നായി അവതരിപ്പിച്ചു. ഒരുപാട് ഇഷ്ടം ആയി

    1. രാഹുൽ പിവി

      ??

  13. രാഹുലെ ❣️

    ഞാനും ഒരു കുറുമ്പി അനിയത്തികുട്ടിയെ ആഗ്രഹിച്ചിരുന്നു പക്ഷെ ദൈവം ആ ആഗ്രഹം അങ്ങ് സാധിച്ചു തന്നില്ല…!
    നല്ല ഒഴുക്കുള്ള എഴുത്തായിരുന്നു… ഓവർ ആയി ഒന്നും തന്നെ പറഞ്ഞിട്ടില്ല.. ചുരുങ്ങിയ വാക്കുകൾ കൊണ്ട് എന്താണോ പറയാൻ ഉദേശിച്ചത്‌ അത് നല്ല വ്യക്തമായി ഭംഗിയോടെ എഴുതി ഫലിപ്പിച്ചു.

    ഒത്തിരി സ്നേഹം ❣️

    സ്നേഹത്തോടെ
    സ്വന്തം
    കിംഗ് ലയർ

    1. മുത്തു

      അടിപൊളി ❤️❤️

      1. രാഹുൽ പിവി

        ??

    2. രാഹുൽ പിവി

      നുണയാ കൂടുതൽ ഒന്നും പറയേണ്ടല്ലോ.നിനക്ക് ഇത് നന്നായി ഫീൽ ചെയ്യും എന്നത് എനിക്ക് ഉറപ്പായിരുന്നു

      ദൈവം നമുക്ക് ചിലത് നഷ്ടപ്പെടുത്തും.പക്ഷേ പകരം അതിൻ്റെ ഇരട്ടി തിരിച്ച് തരും.ഇത് ഞാൻ പറഞ്ഞതല്ല.ഏതോ കഥയിൽ വായിച്ച ഓർമയിൽ നിന്ന് പറഞ്ഞതാ ഇതുപോലെ ഓരോ പ്രതീക്ഷയിൽ അങ്ങ് ജീവിക്കുക.എല്ലാം മുകളിൽ ഉള്ളവൻ കാണുന്നുണ്ടല്ലോ ??

  14. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    പി .വി ചേട്ടാ … വായിച്ചു ഇഷ്ട്ടായി … ❤❤
    എനിക്കും ഉണ്ട് ഒരു ചേട്ടൻ .. കട്ട പാര വെപ്പ് ആ കള്ള പന്നി ….?
    എന്ത് ചെയ്താലും അതിനെ ഒരുമാതിരി
    phyco രീതിയിലുള്ള പെരുമാറ്റം … ?
    എനിക്ക് ഒരു ചേച്ചിയെ വേണമെന്നാണ് ആഗ്രഹം … ബട്ട് .. കിട്ടിയില്ല … ??
    എന്നാലും സ്വന്തം രക്തത്തിൽ ജനിക്കണമെന്നില്ലലോ എനിക്ക് ചേച്ചിയെ കിട്ടാൻ …. ❤❤
    ………………..

    കഥ അല്ല അനുഭവം ആണെന്ന് പറഞ്ഞപ്പോൾ വിഷമം ഉണ്ടായി .. ☹
    നല്ല എഴുത്തെ കൊള്ളാം ഇഷ്ട്ടായി … ?
    സ്നേഹം പി .വി ചേട്ടാ … ??

    1. രാഹുൽ പിവി

      കുഞ്ഞപ്പാ നിനക്കൊരു ചേട്ടനില്ലെ.പിന്നെ എന്തിനാ ചേച്ചി വേണമെന്ന് ആഗ്രഹിക്കുന്നത്.അവന് നിന്നെ ഇഷ്ടമാടാ.സൈക്കോ രീതി ആണെന്ന് നിനക്ക് തോന്നുന്നതാണ്.അവൻ്റെ കല്യാണം കഴിഞ്ഞ് അവൻ്റെ ഭാര്യ നിനക്ക് ചേച്ചി ആകുമല്ലോ.അങ്ങനെ നിനക്കും ചേച്ചിയെ കിട്ടില്ലേ.ഇപ്പൊ ആ സൈക്കോ ചേട്ടൻ്റെ കൂടെ അടിച്ചു പൊളിക്ക് ??

  15. പി വി കുട്ടാ…..
    എനിക്കുമുണ്ടൊരനിയൻ….കള്ളപന്നി…..
    പകരം ഒരു അനിയത്തിയായിരുന്നെങ്കിൽ എന്ന് ഇടയ്ക്ക് ആലോചിക്കാറുണ്ട്…
    പക്ഷെ പിന്നെ ഇത് തന്നെ മതി എന്നങ്ങോട്ട് ഉറപ്പിക്കും.
    എങ്കിലും ഒരനിയത്തി വേണോന്നൊക്കെ ഇടയ്ക്ക് തോന്നും.
    നീ ഇങ്ങനെ ഒറ്റപ്പൂരാടം ആയിപോയതിനു പിന്നിൽ ഇതുപോലെ ഒരു മുറിവ് ഉണ്ടാവൂന്നു കരുതിയില്ല…
    വല്ലാതെ മനസ്സിൽ കൊണ്ട അനുഭവമായിപ്പോയി…
    അവസാനത്തെ ഡയറിയിലെ വരികളും എല്ലാം….

    സ്നേഹപൂർവ്വം…❤❤❤

    1. രാഹുൽ പിവി

      ഇതാണ് നമ്മുടെയൊക്കെ കുഴപ്പം.സഹോദരി ഉള്ളവർക്ക് പകരം സഹോദരനെ വേണം ഇതുപോലെ നേരെ തിരിച്ചും.കിട്ടിയത് ഏറ്റവും മികച്ചത് എന്ന് കരുതി ജീവിച്ചാൽ സ്വർഗ്ഗതുല്യമായി ജീവിക്കാൻ കഴിയും.ഇങ്ങനെ ആരും ഇല്ലാത്ത കൊണ്ട് ആരെയെങ്കിലും കിട്ടണം എന്നായിരുന്നു എൻ്റെ ആഗ്രഹം.ഒന്നും കിട്ടിയില്ല. ഇപ്പോഴാ ആഗ്രഹമെന്നും ഇല്ലാതാനും ??

  16. ഡാ മോനെ sed ആക്കിയല്ലോഡാ ?

    എനിക്കും ഉണ്ട് ഒരു പെങ്ങൾ, ഇടക്കൊക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നും എങ്കിലും പിരിഞ്ഞിരിക്കുമ്പോ വല്ലാത്ത ഒരു നീറ്റലാ

    നല്ലത് പോലെ എഴുതി മോനുസേ ?
    ?

    1. രാഹുൽ പിവി

      അനിയത്തി ആയി അടി ഉണ്ടാക്കുന്നത് ഒക്കെ ഒരു രസല്ലെ. കുറച്ച് കാലം കഴിയുമ്പോൾ അവള് വിരുന്നുകാരി ആയിട്ട് വരുമ്പോൾ പറഞ്ഞ് രസിക്കാനുള്ള തമാശകൾ ??

      1. കുഞ്ഞായി ഇരിക്കുമ്പോൾ മുതൽ കൂടെ ഉണ്ടായിരുന്ന ഒരാൾ ഒരു സുപ്രഭാതത്തിൽ വിരുന്നു കാരി ആവുക അത് ഒരു വല്ലാത്ത അവസ്ഥ ആണ്

  17. കുഞ്ഞി പെങ്ങൾ… നിന്റെ അനുഭവം സങ്കട പെടുത്തി pv.. എവിടെ ആയാലും എന്നും ആ കുഞ്ഞി അമൂട്ടി ഏട്ടനെ കാണുന്നുണ്ടെന്ന വിശ്വസത്തോടെ.. ഇരിക്കാം അല്ലെ…

    ❤❤❤

    1. രാഹുൽ പിവി

      അനസ് പറഞ്ഞ പോലെ സ്വർഗ്ഗത്തിലിരുന്ന് അവളെല്ലാം കാണുന്നുണ്ടാകുമല്ലേ നൗഫുക്ക

      നല്ല വാക്കുകൾക്ക് സ്നേഹം ??

  18. അപരിചിതൻ

    പി വി..

    ഒരുപാട് സങ്കടം മനസ്സിലേക്ക് വന്നു, ഇത് വായിച്ചു കഴിഞ്ഞപ്പോള്‍..??

    തന്റെ ആത്മാശം ഈ കഥയില്‍ ഉണ്ടെന്ന് തോന്നി..ഒരു പെങ്ങള്‍ ഉണ്ടായിരുന്നുവെങ്കിൽ എന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു..ആ സ്ഥാനത്ത് ചില നല്ല സുഹൃത്തുക്കള്‍ കടന്നു വന്നിരുന്നു..പക്ഷേ, എല്ലാ കാലവും നമ്മൾ ആഗ്രഹിക്കുന്ന പോലെ അവര്‍ക്കു നമ്മളോടൊപ്പം ഉണ്ടാകാന്‍ സാധിക്കില്ലല്ലോ…അവരും അത് ആഗ്രഹിക്കുന്നുണ്ടെങ്കിൽ പോലും..ഒരുപാട് limitations അവര്‍ക്കും, നമ്മക്കും ഉണ്ടാവുമല്ലോ..അതാണല്ലോ ജീവിതം..??

    എല്ലായ്പ്പോഴും കൂടെ ഉണ്ടാകാന്‍ പറ്റുന്ന ഒരു കുഞ്ഞനിയത്തി..അതെന്നും ഒരു നഷ്ടമായി ജീവിതത്തില്‍ ഉണ്ടാകും..

    നല്ല എഴുത്തായിരുന്നു..ഇനിയുള്ള കഥകള്‍ക്ക്‌ കാത്തിരിക്കുന്നു..

    സ്നേഹം മാത്രം ❤

    1. രാഹുൽ പിവി

      ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്.ഒരാളുടെ സ്ഥാനം എത്ര ശ്രമിച്ചാലും മറ്റൊരാൾക്ക് ഏറ്റെടുക്കാൻ പറ്റില്ല. കൂട്ടുകാർക്ക് അവരായി നിൽക്കാനേ കഴിയൂ.വളരെ അപൂർവ്വമായി മാത്രം ഒരു വയറ്റിൽ ജനിക്കാതെ കൂടപ്പിറപ്പ് ആകാനും കഴിയും.പക്ഷേ എല്ലായിടത്തും അത് വിജയിക്കില്ലല്ലോ.വെറുതെ നമ്മൾ അങ്ങനെ പ്രതീക്ഷിക്കാൻ പോയാൽ സങ്കടം മാത്രമേ ഉണ്ടാവൂ

      നല്ല വാക്കുകൾക്ക് നന്ദി സ്നേഹം ??

Comments are closed.