?The Hidden Face 5? [ പ്രണയരാജ] 658

തുടർച്ചയായുള്ള അവളുടെ ആ ചോദ്യത്തിന് ഭയത്തോടെ അവൻ മറുപടി പറഞ്ഞത്.

അർച്ചന എന്നു വിളിക്കാൻ,

എന്നിട്ടിപ്പോ എന്താ വിളിച്ചത്.

അത് മാഡം.

താൻ അമ്മ പറഞ്ഞത് കേട്ടാ മതി ,

അത് മാഡം പ്രോട്ടോക്കോളനുസരിച്ച്, ഞാൻ

അതൊക്കെ ഓഫീസിൽ ഇതു വീടാണ്, ഇവിടുത്തെ ജഡ്ജി എൻ്റെ അമ്മയാ… അമ്മ വിധി പറഞ്ഞു കഴിഞ്ഞു.

അത് മാഡം, ഞാൻ,

മാഡം എന്ന് എനി വിളിച്ചാ ഞാൻ അമ്മയെ വിളിക്കും .

അയ്യോ മാഡം ചതിക്കല്ലേ….

അമ്മേ….

അവൾ അമ്മയെ ഉറക്കെ വിളിച്ചതും

അയ്യോ അർച്ചനേ…. ചതിക്കല്ലേ… പ്ലീസ്,

അങ്ങനെ വഴിക്കു വാ….

ആ സമയം ലക്ഷ്മിയമ്മയുടെ ഒച്ച കേട്ടു .

എന്താടി….

ഒന്നുമില്ല,

എന്നുറക്കെ പറയുമ്പോ , അവൾ അവനെ നോക്കി പുഞ്ചിരിച്ചു. എന്തോ അവൻ്റെ മുഖത്ത് ഇപ്പോഴും ഭയം നിഴലിച്ചിരിക്കുന്നു.

എന്തു പറ്റി, എന്താ തൻ്റെ പ്രശ്നം,

അത് മാഡം,

അവൾ അവനെ നോക്കി കണ്ണുരുട്ടിയതും

അല്ല അർച്ചന,

ഉം പറ,

അമ്മയുടെ സ്നേഹം അതെന്നെ ഭയപ്പെടുത്തുന്നു.

ആരുടെ എൻ്റെ അമ്മയുടെയോ…

അതെ,

എന്തിന് ,

ഭാഗ്യമില്ലാത്തവനാ.. ഞാൻ എന്നെ സ്നേഹിക്കാൻ കൊള്ളില്ല.

അതു പറയുമ്പോൾ അവൻ്റെ കണ്ഠം ഇടറിയിരുന്നു. അവൻ്റെ ഉള്ളിൽ ഒരു ദുഖത്തിൻ്റെ സാഗരം തന്നെ ഉണ്ടെന്നവൾക്കു മനസിലായി.

എയ്, അരവിന്ദ് താൻ എന്തൊക്കെയാടോ പറയുന്നത്.

അതെ, സത്യം. എന്നെ സ്നേഹിച്ചവരെ ഒക്കെ എനിക്കു നഷ്ടമായിട്ടെ ഉള്ളൂ.. അച്ഛൻ, പെങ്ങൾ,. പിന്നെ അമ്മയെ കണ്ടില്ലെ, എന്നെ തിരിച്ചറിയാനാവാതെ,

എയ്, താനിങ്ങനെ ഇമോഷണൽ അവാതെ,

തൻ്റെ അമ്മ എന്നെ ഒരു മകനെ പോലെ സ്നേഹിക്കുന്നു. സ്നേഹത്തിന് വേണ്ടി ഏങ്ങിയിരിക്കുമ്പോ എനിക്കു കിട്ടിയ നിധിയാ തൻ്റെ അമ്മ, പക്ഷെ,

എന്താടോ…

ഭയമാടോ എനിക്ക്, ഞാൻ കാരണം എന്നെ സ്നേഹിച്ച കാരണം ആ അമ്മയ്ക്കെന്തെങ്കിലും പറ്റുമോ എന്ന്.

അച്ഛനും പെങ്ങൾക്കും എന്തു പറ്റിയതാ…

70 Comments

  1. Evde cherkkaaa ….inn varum nn paranjitt aaale pattikkaaano

Comments are closed.