?The Hidden Face 5? [ പ്രണയരാജ] 654

അത് പിന്നെ,

പിന്നെ അഭി, ഏട്ടാ എന്നു വിളിച്ചപ്പോയാ നിന്നത്.

ടി അഭി, നിൻ്റെ ഏട്ടാ വിളി, എന്തായാലും ഏറ്റിട്ടുണ്ട്, എനി നീ മുട്ടിക്കോ…

ഞാനെങ്ങനാടി പറയാ…

എടി നിന്നോട് ഇഷ്ടാണെന്നു പറയാൻ ഞാൻ പറഞ്ഞോ…

പിന്നെ,

ഇത്തരം പഞ്ചപാവങ്ങൾ അവരുടെ ഇഷ്ടം പറയില്ല. നീ… എനി ഒരു സൗഹൃദം ഉണ്ടാക്കി എടുക്കാൻ നോക്ക്, നിൻ്റെ അടുത്ത് പറയാൻ ഭയം ഇല്ല എന്ന അവസ്ഥയിൽ എത്തിയാ ഏട്ടൻ തന്നെ പറയും

അവളുടെ മനസിലെ ആഗ്രഹങ്ങൾ അവിടെ തുടങ്ങി പൂത്തുലയുകയായിരുന്നു. പുതിയ വഴികൾ അവൾക്കു മുന്നിൽ തെളിയുകയായിരുന്നു.

?????

വീട്ടിൽ എത്തിയ അരവിന്ദൻ്റെ അവസ്ഥ മറ്റൊന്നായിരുന്നു. എന്തിനു വന്നുവോ അതിനു വിപരീതമാണ് അവിടെ നടന്നത്. പൊടിപിടിച്ച ആ നിലത്ത് അവൻ കിടന്നു. കണ്ണടച്ചാൽ അവളുടെ മുഖം മാത്രം അഭിരാമി, അവനറിയാതെ ആ പേര് മന്ത്രിച്ചു കൊണ്ടിരുന്നു.

അവൻ്റെ ഹൃദയം അതി വേഗം തുടിക്കുകയാണ്, നഷ്ടമായെന്നു കരുതിയ എന്തോ ഒന്ന് ദൈവം തിരികെ തന്നതു പോലെ ഒരു പ്രതീതി. എന്തു ചെയ്യണം എന്നൊന്നു അവനറിയില്ല. അവൻ്റെ മിഴികൾ നിറഞ്ഞൊഴുകി.

എട്ടാ…..

എട്ടാ…..

ഏട്ടാ… എൻ്റെ പേര് അഭിരാമി .

അവളുടെ ആ സ്വരം, ഏട്ടാ എന്ന വിളി അവൻ്റെ കാതിൽ അലയടിച്ചു കൊണ്ടിരുന്നു. അവളുടെ വീടെവിടെയായിരിക്കും. എനിയെങ്ങനെ അവളെ കാണും. എങ്ങനെ അവളോടു ഞാൻ സംസാരിക്കും, ഉത്തരമില്ലാത്ത ചോദ്യങ്ങൾ അവനെ വേട്ടയാടിക്കൊണ്ടിരുന്നു.

?????

സന്ധ്യ സമയം കത്തിച്ചു വെച്ച നിലവിളക്കും തൊഴുത ശേഷം കസേരയിലേക്ക് അരവിന്ദൻ ഇരുന്നു. പത്രം വായിക്കുകയായിരുന്നു. ആ സമയം ഒരു കാർ കയറി വന്നു. അർച്ചന കാറിൽ നിന്നും ഇറങ്ങിയതും അരവിന്ദൻ എഴുന്നേറ്റു നിന്നു.

നിലവിളക്കു നോക്കി തൊഴുത ശേഷം അകത്തേക്കു പോകാനിരുന്ന അർച്ചന ഒന്നു നിന്നു. പിന്നെ അരവിന്ദനെ തുറിച്ചു നോക്കി.

ഇപ്പോ കുഴപ്പം ഒന്നും ഇല്ലല്ലോ…

അത് മാഡം,

കണ്ടിട്ടു കുഴപ്പം തോന്നുന്നില്ല. നാളെ ഡ്യൂട്ടി ജോയിൻ ചെയ്തോളണം.

അത് മാഡം,

അർച്ചന….

ലക്ഷ്മിയമ്മയുടെ ഉച്ചയാണ് കേട്ടത് , അവൾ അമ്മയെ നോക്കിയതും.

എൻ്റെ കൊച്ചിൻ്റെ ദേഹത്തെ നീരു പോലും വലിഞ്ഞിട്ടില്ല അപ്പാേയാ….

അമ്മേ…അത്,

അവൻ എപ്പോ ജോയിൻ ചെയ്യണം എന്നത് ഞാൻ തീരുമാനിക്കും.

70 Comments

  1. Evde cherkkaaa ….inn varum nn paranjitt aaale pattikkaaano

Comments are closed.