?The Hidden Face 5? [ പ്രണയരാജ] 657

വേണ്ട നീ.. ഒന്നും പറയണ്ട, നിന്നെ ഞാൻ നിർബദ്ധിക്കില്ല, അത് എനിക്കവനോട് സ്നേഹ കൂടുതൽ ഉള്ളതു കൊണ്ട് തന്നെയാ…

അമ്മേ….

അതെടി, ആദ്യം അവനെ കണ്ടപ്പോ മുന്നിൽ നിർത്താൻ ഒരായുധം അതു മാത്രമായിരുന്നു എനിക്കവൻ , അങ്ങനായിരുന്നെങ്കിൽ നിന്നെ കൊണ്ട് ഞാൻ സമ്മതിപ്പിച്ചേനെ, പക്ഷെ ഇപ്പാേ ….

ഇപ്പോ…

അതു ചോദിക്കുമ്പോ അവളുടെ മിഴികളിൽ ആകാംക്ഷ നിറഞ്ഞിരുന്നു.

ഇപ്പോ അവനെൻ്റെ മകനാണ്, ഈ വയറ്റിൽ പിറക്കാത്ത മകൻ, സത്യം പറഞ്ഞാ…

എന്താ അമ്മേ… പറ,

നിനക്കൊന്നും തോന്നരുത് അർച്ചന, എൻ്റെ വയറ്റിൽ പിറന്ന നിന്നെക്കാൾ ഏറെ ഞാൻ അവനെ സ്നേഹിക്കുന്നു. അതാ സത്യം .

അമ്മേ….

അതെ എൻ്റെ വയറ്റിൽ പിറന്ന നീ കാരണം അവൻ്റെ ജീവിതം തകരാൻ പാടില്ല. അതാ ഞാൻ നിന്നെ നിർബദ്ധിക്കണ്ട എന്ന് തീരുമാനിച്ചത്, ഇഷ്ടമില്ലാതെ നീ അവൻ്റെ ജീവിതത്തിൽ കടന്നു വന്നാൽ,

അമ്മേ….

എൻ്റെ പ്രതികാരം പൂർത്തിയാകും, പക്ഷെ ഞാനെൻ്റെ മോനെ ചതിച്ച പോലെയാവും. വേണ്ട, എനിക്കൊന്നും വേണ്ട, അവൻ അടുത്തുണ്ടായ മതി, അവൻ്റെ സന്തോഷം കണ്ടാ മതി.

അതും പറഞ്ഞ് കരഞ്ഞ് കൊണ്ട് അമ്മ മുറിക്ക് പുറത്തേക്കു പോയപ്പോൾ, തകർന്നു പോയത് അർച്ചനയായിരുന്നു. സ്വന്തം മകളെക്കാൾ അവനെ ഇഷ്ടമാണെന്ന് ഒരു അമ്മ പറയണമെങ്കിൽ അവൻ സ്പെഷൽ ആണ്.

ഒന്നും മനസിലാവാതെ ഏറെ നേരം അവളാ.. മുറിയിൽ കിടന്നു കരഞ്ഞു. പിന്നെ പതിയെ മുറി വിട്ടിറങ്ങി. കൊലയിൽ ചെന്നു നോക്കുമ്പോൾ അരവിന്ദൻ അവിടെ നിൽക്കുന്നുണ്ട്. അവളെ കണ്ടതും അരവിന്ദൻ എഴുന്നേറ്റു നിന്നു.

കരഞ്ഞു കലങ്ങിയ ആ കണ്ണുകൾ, വാടിയ മുഖം, അവൻ്റെ നെഞ്ചൊന്നു പിടഞ്ഞു. ഇന്നു വരെ അർച്ചനയോട് തോന്നാത്ത ഒരു ഇത് അവൻ്റെ മനസിൽ തോന്നി. കരഞ്ഞു കലങ്ങിയ പെണ്ണിൻ്റെ മുഖത്തിന് , ഒരു പ്രത്യേക ഭംഗിയാണെന്ന് അരവിന്ദൻ തിരിച്ചറിഞ്ഞു.

മാഡം,

അരവിന്ദൻ വിളിച്ചതും ഒരു ഞെട്ടലോടെ അവൾ അവനെ നോക്കി, വിളിച്ച ഉടനെ, അവൻ വാതിലിലൂടെ അകത്തേക്കു  നോക്കി ലക്ഷ്മിയമ്മ ഉണ്ടോ എന്ന്. അവൻ്റെ കോപ്രായങ്ങൾ കണ്ടിട്ട് അർച്ചനയ്ക്ക് ചിരി വരുന്നുണ്ടെങ്കിലും അവളത് അടക്കിപ്പിടിച്ചു.

മാഡം, അമ്മ ചീത്ത പറഞ്ഞോ…

അരവിന്ദൻ അമ്മ എന്താ തന്നോട് പറഞ്ഞത്.

എന്താ മാഡം,

എന്നെ എങ്ങനെ വിളിക്കാനാണ് അമ്മ പറഞ്ഞതെന്ന് .

സോറി മാഡം, അത് അന്നേരം അമ്മ ഒച്ചയിട്ടപ്പോ ഞാൻ അറിയാതെ,

അമ്മ, എന്താ വിളിക്കാൻ പറഞ്ഞത്….

70 Comments

  1. Evde cherkkaaa ….inn varum nn paranjitt aaale pattikkaaano

Comments are closed.