അമ്മേ അത്,
പക്ഷെ , അവനും ചിലപ്പോ വളർന്നാൽ നിന്നെ പോലെ ആയിപ്പോവും, അവൻ ഇപ്പോ ഉള്ള പോലെയാ എനിക്കിഷ്ടം. ആരതി അവനെ നല്ല പോലെയാ വളർത്തിയത്.
അമ്മേ….
അതെ മോളെ, ആരതി അവൾ ഒരു വാക്കു പറഞ്ഞാൽ അവൻ ഇപ്പോ ഇറങ്ങും നിൻ്റെ അച്ഛനെ കാണാൻ, അയാളെ, തല്ലാൻ, അല്ലെ കൊല്ലാൻ.
അമ്മ വെറുതെ ഭ്രാന്ത് പറയല്ലേ….
ഞാൻ ഭ്രാന്തല്ല പറഞ്ഞത്, സത്യമാണ് അവന് ഭയമാണ് എല്ലാത്തിനോടും അവൻ പഞ്ചപാവമാണ് പക്ഷെ അമ്മ, ആ വാക്കിനെ അവൻ ഭ്രാന്തമായി സ്നേഹിക്കുന്നുണ്ട് അതറിയില്ലെ നിനക്ക്.
അമ്മ പറഞ്ഞത് ശരിയാണെന്ന് അവൾക്കും അറിയാം. എന്തു പറയണം എന്നറിയാതെ അവൾ അവിടെ തന്നെ ഇരുന്നു.
അവൻ്റെ അമ്മ പറഞ്ഞാ, ആ ഭ്രാന്തിൻ്റെ പുറത്ത് മരണത്തിൻ്റെ വായിൽ പോയി ചാടാനും അവൻ മടിക്കില്ല, എന്തിന് ഒരു നിമിഷം അവൻ അതിനെ കുറിച്ച് ചിന്തിക്കുക പോലും ഇല്ല .
അത് അമ്മേ….
നീ പറഞ്ഞു നിൻ്റെ ആഗ്രഹങ്ങൾക്ക് വിലയില്ലെന്ന് . അവനോട് ഞാൻ ഇന്നലെ സംസാരിച്ചതാ… വിവാഹം കുഞ്ഞ് എല്ലാം അവൻ്റെയും ആഗ്രഹങ്ങളാണ്, എങ്കിൽ വിവാഹം നോക്കിക്കൂടെ എന്നു ഞാൻ ചോദിച്ചപ്പോ അവൻ പറഞ്ഞത്, എൻ്റെ ആഗ്രഹങ്ങളേക്കാൾ എനിക്കു വലുത് എൻ്റെ അമ്മയാണെന്നാ… അവിടെയാ അവനും നീയും തമ്മിലുള്ള വ്യത്യാസം.
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. എന്താ പറയുക എന്നു പോലും അറിയില്ല.
നിൻ്റെ അച്ഛൻ, നീ പറയുന്ന ആ നട്ടെല്ല് ഉണ്ടായിരുന്നു. എന്തിനെയും നേരിടാനുള്ള ചങ്കൂറ്റം. അതല്ല ഒരാണിന് വേണ്ടത്, അവൻ്റെ പൗരുഷം പുറമെ കാണിക്കുന്ന ധൈര്യത്തിൽ മാത്രമല്ല. പുരുഷനെ വച്ചു നോക്കിയാൽ സ്ത്രീകൾ ശാരീരികമായി താഴ്ന്നവർ തന്നെയാ മോളെ,
എന്നാൽ നല്ല ഒരു പുരുഷൻ സ്ത്രീകളെ ബഹുമാനിക്കും. സ്നേഹിച്ച പെണ്ണിനേയും കൂടെപ്പിറപ്പായ പെങ്ങളെയും മതിക്കാത്ത നിൻ്റെ അച്ഛനെ പോലുള്ളവരുടെ ചങ്കുറ്റമായിരിക്കും നിനക്കിഷ്ടം, പക്ഷെ ഒന്നു ഞാൻ പറയാം.
അവൾ അമ്മയുടെ മുഖത്തേക്കു തന്നെ ഉറ്റു നോക്കി.
അരവിന്ദൻ അവനെ പോലുള്ള ആമ്പിള്ളേരെ കണ്ടു കിട്ടാൻ പാടാ… സ്നേഹവും നേരും നെറിയുമുള്ള, കള്ളവും ചതിയും അറിയാത്തവരെ, അവരെ കെട്ടുന്ന പെൺക്കുട്ടികൾ ആയിരിക്കും. ഭൂമിയലെ സന്തോഷവതികൾ.
അമ്മേ….
അതെ മോളെ, അവൻ്റെ അമ്മയോട് അവൻ കാണിക്കുന്ന പത്തിൽ ഒന്ന് കിട്ടിയാ അവൻ്റെ ഭാര്യയാകുന്നവൾക്ക് സ്വർഗ്ഗമായിരിക്കും ഒരിക്കലും അവനെ കുറിച്ചോർത്ത് ഭയപ്പെടേണ്ടി വരില്ല , വേറെ ചൂടു പറ്റിക്കിടക്കാൻ അവനെ പോലുള്ളവർ പോകില്ല.
അമ്മേ ഞാൻ,
??
Evde cherkkaaa ….inn varum nn paranjitt aaale pattikkaaano