?The Hidden Face 5? [ പ്രണയരാജ] 658

അമ്മേ…ഞാൻ, അവന് ഒരിക്കലും എന്നെ ഇഷ്ടപ്പെടാനാവില്ല.

അത് നീ എനിക്കു വിട്ടേക്ക്,

അമ്മ പരാജയപ്പെട്ടാൽ,

അവനെ എനിക്ക് നിർബദ്ധിക്കാനാവില്ല, പക്ഷെ ഞാൻ പരിശ്രമിക്കും. പക്ഷെ അവൻ നിന്നെ ഇഷ്ടപ്പെടാത്തത് നീയായിട്ട് ചെയ്തു കൂട്ടിയതിൻ്റെ പേരിൽ ആണെങ്കിൽ ഞാൻ പറഞ്ഞത് മോൾ മറക്കണ്ട.

എന്തിനാ അമ്മയ്ക്ക് ഇത്ര വാശി.

അതു ഞാൻ പറയാം സമയമാകുമ്പോൾ,

എപ്പോ….

നിങ്ങളുടെ വിവാഹ ശേഷം. ഇപ്പോ അത് നി അറിഞ്ഞാൽ നിൻ്റെ എടുത്തു ചാട്ടം എല്ലാം നശിപ്പിക്കും.

പക്ഷെ അമ്മേ….

അർച്ചന, അണയാത്ത പ്രതികാരത്തിൻ്റെ അഗ്നിപർവ്വതം എന്നിൽ എന്നും എരിഞ്ഞിരുന്നു. അന്നെനിക്ക് പക്ക ബലമായി ആരും ഉണ്ടായിരുന്നില്ല. ഇന്നവൻ ഉണ്ട് അരവിന്ദൻ.

അമ്മേ….

അതേടി, അവൻ എനിക്കു ആയുധം തന്നെയാ… അവൻ്റെ ഭയമോ… അവൻ്റെ സ്വഭാവമോ ഒന്നും എനിക്കു പ്രശ്നമല്ല. എൻ്റെ കൂടെ അവൻ്റെ സാന്നിധ്യം അതു മാത്രം മതി. അതാണെൻ്റെ ശക്തി.

അവൻ , അവനെ കൊണ്ട് എന്ത്.

ആരതിയുടെ മകൻ , അതു തന്നെയാണ് എനിക്കു വേണ്ട ശക്തി.

അമ്മേ….

അവൻ ആ മണ്ണിൽ കാലു കുത്തുന്നത് അയാൾക്കോ നിയമത്തിനോ… തടയാനാവില്ല. അവൻ നിൻ്റെ കഴുത്തിൽ താലി കെട്ടിയാൽ, ഹാ… ഹാ… ഹാ…

എന്താ അമ്മയ്ക്ക് പറ്റിയത്,

സന്തോഷം കൊണ്ടാ മോളെ, പഴയ പൊട്ടിക്കാളി ലക്ഷ്മിയായിട്ടല്ല, അരവിന്ദൻ്റെ അമ്മായിയമ്മയായി ഞാനാ മണ്ണിൽ കാലു കുത്തും അതയാൾക്ക് തടയാനാവില്ല.

ഇപ്പോ പറ അവൻ, അവൻ എൻ്റെ വജ്രായുധമല്ലേ….

അമ്മേ…അത്,

എൻ്റെ ആഗ്രഹങ്ങൾക്ക് ഇപ്പോ വിലയില്ലല്ലോ.. ഞാനെന്തു പറയാൻ.

ഉം ശരിയാ … നീ എനിക്കു വേണ്ടി നിൻ്റെ ആഗ്രഹങ്ങൾ ത്യജിക്കണ്ട, മോളെ എല്ലാം എൻ്റെ തെറ്റാ… ഒരിക്കലും അയാളോട് പ്രതികാരം ചെയ്യാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല, അവസരം വന്നപ്പോ കൈ വിട്ടു പോയി.

അമ്മേ….

മതി, എന്തോ ഈശ്വരൻ അവനെ എൻ്റെ മകനായി, ഈ ഉദരത്തിൽ തന്നില്ലല്ലോ…

ഉം… അവനെ മകനായി കാട്ടിയാൽ പ്രതികാരം തിരിക്കാൻ കഴിയുമെന്ന് അമ്മയ്ക്കു തോന്നുന്നുണ്ടോ…

എന്താ സംശയം ഉണ്ടോ…

ഉണ്ട്.

ഒരു പെണ്ണായ നിനക്ക് ഈ വീറും വാശിയും നൽകി എനിക്കു വളർത്താൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അവനെയും അങ്ങനെ വളർത്താൻ എനിക്കു കഴിയില്ല എന്നു സംശയം ഉണ്ടോ….

70 Comments

  1. Evde cherkkaaa ….inn varum nn paranjitt aaale pattikkaaano

Comments are closed.