അമ്മേ അത്.
ഞാൻ പറഞ്ഞു കഴിഞ്ഞു അർച്ചന…
ദേഷ്യത്തോടെ അകത്തേക്ക് അർച്ചന നടക്കാൻ തുനിഞ്ഞതും.
ഒന്നു നിന്നേ അർച്ചന.
അമ്മയുടെ ശബ്ദം ഉയർന്നതും അവൾ അവിടെ തന്നെ നിന്നു.
നീയെന്താ അവളെ വിളിച്ചത്,
അരവിന്ദനെ നോക്കിക്കൊണ്ടാണ് ലക്ഷ്മിയമ്മ അതു പറഞ്ഞത്.
അത് അമ്മേ…ഞാൻ,
എന്താ വിളിച്ചതെന്ന്,
മാഡം.
നിന്നോട് ഞാൻ ഒരു കാര്യം പറഞ്ഞിരുന്നു.
അത് അമ്മേ…
വിളിക്കെടാ… അവളെ അർച്ചന എന്ന്, ഉം വിളിക്കാൻ,
ദേഷ്യത്തോടെ ഉച്ചത്തിൽ ലക്ഷ്മിയമ്മ അതു പറഞ്ഞതും അറിയാതെ അരവിന്ദൻ വിളിച്ചു പോയി.
അർച്ചനേ….
പൗരുഷം നിറഞ്ഞ ഉറച്ച ശബ്ദത്തോടെ അവൻ വിളിച്ചത്. ആ സ്വര വീചികൾ അവളുടെ ഹൃദയത്തിലാണ് കൊണ്ടത്. ഒരു നിമിഷം അവൾ നിശ്ചലയായി. കലി തുള്ളിക്കൊണ്ട് അവൾ മുറിയിലേക്കു പോയി.
നിർവികാരനായി നിന്ന അരവിന്ദനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അവരും അവൾക്കു പിറകെ പോയി. അവൻ ഭയന്നു കൊണ്ട് ആ കസേരയിൽ ഇരുന്നു.
അർച്ചന വാതിൽ അടയ്ക്കാൻ തുനിയുമ്പോൾ അമ്മയും വന്നിരുന്നു. വാതിൽ അടയ്ക്കാതെ അവൾ കട്ടിലിലേക്ക് ഇരുന്നു. അമ്മ മുറിയിൽ കയറിയതും വാതിൽ താഴ് ഇട്ട ശേഷം അവൾക്കരികിൽ ഇരുന്നു. അർച്ചനയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
അർച്ചനേ….
ഉം എന്താ….
എന്താ നിൻ്റെ പ്രശ്നം,
എൻ്റെ കീഴിൽ ജോലിയെടുക്കുന്നവനെ കൊണ്ട് എൻ്റെ പേര് വിളിപ്പിച്ചപ്പോ അമ്മയ്ക്ക് സമാധാനമായില്ലെ .
അർച്ചന,
ആ വിളിയിലെ കോപാഗ്നി അവളെയും ഞെട്ടിച്ചു.
നിൻ്റെ കഴുത്തിൽ താലി ചാർത്തേണ്ടവനാണ് അവൻ,
അവൾക്ക് എതിർത്തു പറയണം എന്നുണ്ട് എന്നാൽ അമ്മയുടെ കോപം അവളെ ഭയപ്പെടുത്തി, ഇതുവരെ അമ്മ ഇത്ര കോപിതയായി അവൾ കണ്ടിട്ടില്ല എന്നതാണ് സത്യം .
നിൻ്റെ കഴുത്തിൽ താലി കെട്ടിയില്ല എങ്കിലും അവന് നിൻ്റെ ഏട്ടൻ്റെ സ്ഥാനമാണ് അതു നീ മറക്കരുത്.
അമ്മേ…അത്.
നിന്നെ മാഡം മാഡം എന്നു മാത്രം അവൻ വിളിച്ചോണ്ടിരുന്നാൽ ഞാൻ വിചാരിക്കുന്നതൊന്നും നടക്കില്ല.
ഒന്നു ഞാൻ പറഞ്ഞേക്കാം ഈ കല്യാണത്തിന് എൻ്റെ മോൾ തടസ്സം നിക്കുവാണെങ്കിൽ, അമ്മയെ പിന്നെ ജീവനോടെ കാണില്ല.
അമ്മേ….
അതെ, ഇതുവരെ നിനക്കു വേണ്ടിയാ ഞാൻ ജീവിച്ചെ, ആ എനിക്കു വേണ്ടി, നിനക്കിതിനാവില്ല എങ്കിൽ പിന്നെ ഞാൻ എന്തിനാ….
??
Evde cherkkaaa ….inn varum nn paranjitt aaale pattikkaaano