?The Hidden Face 5? [ പ്രണയരാജ] 657

ആ സമയം ഒരു കാറ്റു വീശി, കുളിരേകുന്ന ആ കാറ്റിൽ ലയിച്ചിരിക്കെ ആ പെൺക്കുട്ടികളിൽ ഒരാളുടെ ഷാൾ കാറ്റിനൊപ്പം പാറാൻ തുടങ്ങവെ , അവൾ പെട്ടെന്നു തിരഞ്ഞ് ഷാൾ എത്തിപ്പിടിച്ചു.

തിരിഞ്ഞ ആ പെൺകുട്ടിയുടെ മുഖം ഒരു നിമിഷം അവൻ കണ്ടിരുന്നു. കണ്ട മാത്രയിൽ അവൻ്റെ ഹൃദയം പോലും സ്തംഭിച്ചു. അവൻ്റെ കണ്ണുകൾക്ക് തിളക്കം വർദ്ധിച്ചു. ഒരിക്കലും കാണാൻ കഴിയില്ലെന്ന് താൻ കരുതിയ ആ മുഖം വീണ്ടും കണ്ടിരിക്കുന്നു. അവൻ പോലും അറിയാതെ അവൻ അവൾക്കരികിലെത്തി.

കുട്ടി….

അവൻ വിളിച്ചതും അവൾ തിരിഞ്ഞു നോക്കി, അവനെ കണ്ടതും അവളുടെ മുഖം നാണത്താൽ ചുവന്നു. ആ കണ്ണുകളിൽ തിളക്കം വർദ്ധിച്ചു. വശ്യമായ ഒരു പുഞ്ചിരി ആ മുഖത്തു പടർന്നു.

കുട്ടിയുടെ പേരെന്താ…

ടോ… താനാരാ….

താൻ പെമ്പിള്ളേരെ കണ്ടിട്ടില്ലേ….

അവളുടെ കൂട്ടുക്കാരിയിൽ ഒരുത്തി കത്തിക്കയറിയതും , അരവിന്ദൻ തിരിഞ്ഞു നടക്കാൻ തുനിഞ്ഞതും.

ദിവ്യാ…. ഒന്നു മിണ്ടാതിരിയെടി….

അതെ , എട്ടാ എൻ്റെ പേര് അഭിരാമി എന്നാ…

ഏട്ടാ… എന്ന വിളി അവൻ്റെ ഹൃദയത്തെയാണ് തൊട്ടുണർത്തിയത്. അവനവളെ തിരിഞ്ഞു നോക്കി ഒന്നു പുഞ്ചിരിച്ചു. ആ സമയം തന്നെ അവനു പോകേണ്ട ബസ് വന്നിരുന്നു. അവൻ അതിൽ കയറി യാത്രയായി. ബസ് അകലം വരെ അവരുടെ കണ്ണുകൾ തമ്മിൽ ഉടക്കിയിരുന്നു.

എന്താടി ഒരു ഇളക്കം,

ദിവ്യ അത് ചോദിച്ചതും ദേഷ്യത്തോടെ അഭി പറഞ്ഞു.

ഒക്കെ നശിപ്പിച്ചില്ലെടി സാമദ്രോഹി….

എടി ഞാനെന്തു ചെയ്തു.

എടി, അതാടി അരവിന്ദേട്ടൻ,

ഏത് നീ.. പറയാറുള്ള,

ആ അതു തന്നെ,

ഞാൻ അറിഞ്ഞില്ല, അതാ ഞാൻ,

അതു പോട്ടെ,

എന്നാലും ആൾ നിൻ്റെ അടുത്ത് വന്ന് പേരു ചോദിച്ചെങ്കിൽ എന്തോ ഉണ്ട്.

അതു കേട്ടതും, അവൾ നാണത്താൽ പൂത്തുലഞ്ഞു.

അല്ല അഭി നീ.. പറഞ്ഞത് ആള് പാവാന്നല്ലെ, ഒരു പെണ്ണിൻ്റെ അടുത്ത് പേരു ചോദിക്കാനുള്ള വിളവത്തരം ഒക്കെ കക്ഷിയുടെ കയ്യിൽ ഉണ്ടല്ലേ…

അതാ എനിക്കും മനസിലാവാത്തെ,

എടി, അഭി, നീ ദിവ്യ പറയണത് കേക്കല്ലെ, അങ്ങേര് പാവം തന്നെയാ… അല്ലെ ഇഷ്ടാന്ന പറയാ… കണ്ടപ്പോ എന്തോ തോന്നിയിട്ടുണ്ടാവും പെട്ടെന്നുള്ള ഒരു നിമിഷത്തിൽ അറിയാതെ പേരു ചോദിച്ചു പോയതാ…

ഓ പിന്നെ,

അതെടി ദിവ്യാ… നീ ഒച്ചയിട്ടതും ആ ഏട്ടൻ ഭയന്ന് പോവാൻ പോയത് ശ്രദ്ധിച്ചായിരുന്നൊ..

70 Comments

  1. Evde cherkkaaa ….inn varum nn paranjitt aaale pattikkaaano

Comments are closed.