?The Hidden Face 5? [ പ്രണയരാജ] 658

അവളുടെ അവസാന വാക്കുകൾ അവനു വീണ്ടും പ്രതീക്ഷ നൽകി, അവൻ്റെ മുഖത്ത് പഴയ ആ പുഞ്ചിരി വിരിഞ്ഞു.

എന്താടോ താൻ ചിരിക്കുന്നത്.

അത് മാഡം , നിങ്ങൾക്ക് അവിടെയാണ് പിഴച്ചത്, അല്ലെങ്കിൽ , ഈ തെളിവുകൾ നിങ്ങൾക്ക് മുന്നേ കിട്ടിയേനെ,

വാട്ട് ;

അതെ മാഡം, മാഡത്തിൻ്റെ സംശയങ്ങൾ ഞാൻ തീർത്തു തരാം.

അതും പറഞ്ഞു കൊണ്ട് അവൻ പറഞ്ഞു തുടങ്ങി.

കൃത്യം നടന്ന അന്നത്തെ സി സി ടി വി ഫൂട്ടേജിൽ വെറും നിഴൽ രൂപങ്ങൾ മാത്രം. അതിനർത്ഥം, അവർക്ക് സി സി ടി വിയെ കുറിച്ച് നല്ല ബോധമുണ്ട്.

അതെ, അതു തന്നെയാ ഞാനും പറഞ്ഞത് അവർ സമർത്ഥരാണെന്ന്.

മാഡം, അവർക്ക് അത് അറിയണമെങ്കിൽ, ഒന്നെങ്കിൽ അവർക്ക് എം എൽ എ യുമായി ബന്ധം വേണം അല്ല എങ്കിൽ അവിടെ വന്ന് മനസിലാക്കണം.

അതെ,

അങ്ങനെ ഒരു സംശയം വന്നപ്പോ , ആ മാസത്തെ ഫുൾ ഫൂട്ടേജ് ഞാൻ അരിച്ചു പെറുക്കി.

എന്നിട്ട്,

അതു പറയുമ്പോ അർച്ചനയുടെ കണ്ണുകളിൽ ആകാംക്ഷ തളം കെട്ടിയിരുന്നു.

സംശയം തോന്നുന്ന വിധം ഒരു കാറിനെ ഞാൻ കണ്ടു , നമ്പർ KL 11 P 151.

അതു കേട്ടതും ആരാധനയോടെ അർച്ചന അവനെ നോക്കി.

മാഡം.

ഉം…

എനിക്കൊരു ഫേവർ ചെയ്തു തരണം.

ആ കാർ അല്ലെ, ഞാൻ അന്വേഷിക്കാം,

താങ്ക്സ്, എങ്കിൽ ഞാൻ ഇറങ്ങട്ടെ, ഒത്തിരി ജോലി ബാക്കിയാണ്.

അതും പറഞ്ഞു കൊണ്ട് വശ്യമായ, ഒരു പുഞ്ചിരിയോടെ അവൻ നടന്നു നീങ്ങി. കേരള പോലീസിലെ നട്ടെല്ലുള്ള ഒരു ഓഫീസറെ അർച്ചന നേരിൽ കണ്ടു. അവളുടെ മനസിൽ അവനോട് ഒരു ആരാധന ഉടലെടുത്തു.

ഒപ്പം അവൾക്കു തന്നോടു തന്നെ ദേഷ്യവും ഉടലെടുത്തു. എന്തു കൊണ്ട് താൻ ഇതു മുന്നെ ചിന്തിച്ചില്ല. അവൾക്ക് അതിന് ഉത്തരം ഉണ്ടായിരുന്നില്ല.

?????

വൈകുന്നേരം ലക്ഷ്മിയമ്മയോട് പുറത്തൊന്നു പോയി വരാം എന്നു പറഞ്ഞ്, അരവിന്ദൻ പുറത്തേക്കിറങ്ങി, തൻ്റെ പഴയ വീട്ടിലേക്കൊന്നു പോവണം. അവിടെ ഒന്ന് വൃത്തിയാക്കണം. പറഞ്ഞാൽ ലക്ഷ്മിയമ്മ സമ്മതിക്കില്ല എന്നറിയാവുന്നതിനാൽ പുറത്തേക്ക് എന്ന് കള്ളം പറഞ്ഞ് ഇറങ്ങിയതാണ്. ബസ് സ്റ്റോപ്പ് ലക്ഷ്യമാക്കി അവൻ നടന്നു.

ബസ് സ്റ്റോപ്പിൽ നിറയെ ആളുകൾ ഉണ്ടായിരുന്നു ബസ് കാത്ത്, ഒരു വശത്ത് കുറച്ചു പെൺകുട്ടികൾ കൂടി നിന്ന് കലപില വർത്തമാനം പറയുന്നു. അടക്കിപ്പിടിച്ചുള്ള സംസാരവും, ഉറക്കനെയുള്ള പൊട്ടിച്ചിരിയും ഒരു ഉത്സവപ്പറമ്പു പോലെ തോന്നിപ്പിച്ചു.

70 Comments

  1. Evde cherkkaaa ….inn varum nn paranjitt aaale pattikkaaano

Comments are closed.