?The Hidden Face 5? [ പ്രണയരാജ] 658

കോഴിക്കോട് കടപ്പുറം. ഒരു മൃതു ദേഹം ഇന്ന് കരയ്ക്കടിഞ്ഞിട്ടുണ്ട്, മുഖം വികൃതമായ അഴുകി പരുവമായ ആ ശരീരത്തിനു ചുറ്റും ആളുകൾ കൂടി, അസഹനീയമായ ദുർഗന്ധം സഹിച്ചും ആളുകൾ കാഴ്ച്ചക്കാരായി നിന്നു.

ആളുകളെ വകഞ്ഞു മാറ്റി കൊണ്ട് പോലീസ് അവിടെയെത്തി . അവരുടെ പ്രാഥമിക അന്വേഷണങ്ങൾ നടന്നു. കുറച്ചകലയായി വെള്ളത്തിൽ ചാഞ്ചാടി കളിക്കുന്ന ഒരു ഐഡി കാർഡ്, ഒരു കൊച്ചു കുട്ടിയുടെ കയ്യിൽ കിട്ടി.

കുട്ടി ആ കാർഡുമായി പോലീസിനരികിലെത്തി. ആ കുട്ടിയുടെ കയ്യിൽ നിന്നും കാർഡ് വാങ്ങിയ ശേഷം അയാൾ നോക്കി അതിലെ പേര്. ജാഫർ എന്നായിരുന്നു.

?????

നൗഫു ബതൽ

ഫാത്തിമത്താ…..

ഫാത്തിമത്താ…..

തുടർച്ചയായുള്ള വിളി കേട്ടാണ് ഫാത്തിമ ഉമ്മറത്തേക്കു വന്നത്.

എന്താടാ… അൻസാറെ,

ഇങ്ങളെ, സാഹിബ് വിളിച്ചിക്കിണ്.

ഉം,…

അവർ സാഹിബിന് അരികിലേക്ക് നടക്കാൻ തുനിഞ്ഞതും പിന്നിൽ നിന്നും ശബ്ദം.

ഉമ്മാ…

എന്താടി,

ഞമ്മളും വരണ്,

ഞാൻ പോയി നോക്കിട്ട് ബരാം..

അതു വേണ്ട, ഞമ്മക്കും വരണം.

ആ ഉമ്മ കൂടുതൽ ഒന്നും പറഞ്ഞില്ല, മൂന്ന് സ്ത്രീകൾ പ്രതീക്ഷയോടെ ആ വലിയ മഹൽ ലക്ഷ്യമാക്കി നടന്നു. ആ മഹലിൻ്റെ പടി കയറുമ്പോൾ,  തൻ്റെ മകനെ കാണാം എന്ന് ആ ഉമ്മ ഉറപ്പിച്ചു. ഇക്കാക്കയെ കാണാനുള്ള കൊതിയോടെ അനുജത്തിയും, തൻ്റെ കുഞ്ഞിൻ്റെ കാര്യം അവൻ്റെ വാപ്പായോട് പറയുന്ന നിമാഷവും സ്വപ്നം കണ്ട് അവൻ്റെ പെണ്ണും പടി കയറി.

എല്ലാവരെയും കണ്ടപ്പോ സാഹിബും ഒന്നു പരുങ്ങി.

ഇവരെ എന്തിനാ കൂട്ടിയെ ഫാത്തിമത്ത,

പറഞ്ഞാ കേക്കണില്ല സാഹിബ്,

ഉം…

ജാഫറിൻ്റെ വല്ല വിവരോം കിട്ടിയോ…

നമുക്കൊരിടം വരെ പോണം,

അതു പറയുമ്പോ സാഹിബിൻ്റെ മുഖത്തുണ്ടായ ഗൗരവും അവരെ ഭയപ്പെടുത്തി.

സാഹിബ്, പ്രശ്നം വല്ലതും.

ചോദ്യവും പറച്ചിലും വേണ്ട, എന്നാ നമ്മക്ക് പോകാം.

( തുടരും….)