അർച്ചനയും, ചാൾസും, രാജേന്ദ്രനും , ചന്ദ്രഗാനും ഒരു വട്ടമേശയ്ക്കു ചുറ്റും കൂടിയിരിക്കുകയാണ്. വിഷയം തുടർച്ചയായി നടക്കുന്ന മരണം തന്നെ. ഒരു തീരുമാനം എടുക്കുവാനാണ് ഇപ്പോ ഈ മീറ്റിംഗ്.
തനിക്കെന്തു തോന്നുന്നു ചാൾസ്,
ആദ്യത്തെ രണ്ട് കൊലപാതകത്തിൽ നിന്നും വ്യത്യസ്ത്ഥമാണ് ഈ കൊലപാതകം മാഡം.
അതെ , അവരൊരു സൈക്കോസാണ്, അവർക്ക് പെണ്ണ് കൂടെ വേണം. പക്ഷെ ഇവിടെ പെണ്ണില്ല.
അപ്പോ ചിലപ്പോ മറ്റാരോ , അവരെ പോലെ ചെയ്തതാവാം.
ഒരു പക വീട്ടൽ, കുറ്റം മുന്നെ ചെയ്തവരുടെ തലയിൽ വരും.
അതിനു സാധ്യത ഉണ്ടാവാം, മാഡം പക്ഷെ,
എന്താ ചന്ദ്രഗാന്ദ്, ഇതും ചെയ്തത് അവർ തന്നെ എന്നെനിക്കു തോന്നുന്നു.
താനെന്താ പറഞ്ഞു വരുന്നത്.
അതെ, കാരണം, ഇതു നമ്മളെ കപളിപ്പിക്കാൻ ചെയ്തത് ആയിക്കൂടെ,
മനസിലായില്ല, ഒരു പാറ്റേൺ മാറിയുള്ള കൊലപാതകം നമ്മെ കൺഫ്യൂസ് ആക്കും. അങ്ങനെ വരുമ്പോ….
നമ്മുടെ അന്വേഷണം രണ്ടു തലങ്ങളിലേക്ക് വിഭജിക്കും, അപ്പോ അവർക്ക് കൂടുതൽ സമയം ലഭിക്കും.
താങ്കൾ പറഞ്ഞതിനും സാധ്യതയുണ്ട് ചന്ദ്രഗാന്ദ്.
മാഡം എൻ്റെ അഭിപ്രായത്തിൽ,
ഉം പറഞ്ഞോളൂ…
ഇത് മൂന്നും ഒരാൾ ചെയ്തതായി നമുക്കു കാണാം.
അതാവുമ്പോ അന്വേഷണം പെട്ടെന്ന് മുന്നോട്ടു പോകും.
അതിനു തെളിവുകൾ ഒന്നും നമ്മുടെ പക്കൽ ഇല്ലല്ലോ…
ഇല്ല, എന്നതാണ് ശരി, പക്ഷെ മാഡം, മരണമടഞ്ഞ നാലു ചെറുപ്പക്കാരുടെയും ഒരു വഴിവിട്ട ജീവിതമായിരുന്നു.
ഡ്രഗ്സ്, പെണ്ണ് അങ്ങനെ നീളും
പ്രണയം നടിച്ച് ഒത്തിരി പെമ്പിള്ളേരെ അവർ പിച്ചി ചീന്തിയിട്ടുണ്ട്.
അപ്പോ ശത്രുക്കളുടെ എണ്ണവും കൂടുതൽ ആണ്. ആ വഴി നമ്മൾ സഞ്ചരിച്ചാൽ ഒരു പാടു സമയം പോകും.
താൻ പറഞ്ഞു വരുന്നത്.
ലോക്കൽ പോലീസ് ആ വഴി ഈ കേസ് അന്വേഷിക്കട്ടെ മാഡം, വല്ല കഴമ്പും ഉണ്ടെന്നു തോന്നിയാൽ നമുക്കും ആ വഴി സഞ്ചരിക്കാം അല്ല എങ്കിൽ നമ്മൾ ഇപ്പോ സഞ്ചരിക്കുന്ന വഴി സഞ്ചരിച്ചാൽ കുറച്ചു കൂടെ മുന്നോട്ടു പോകാനാവും എന്നെനിക്കു തോന്നുന്നെ.
താൻ പറഞ്ഞതാ ശരി, ചന്ദ്രഗാന്ദ്.
നിങ്ങളുടെ അഭിപ്രായമെന്താ… ലോക്കൽ പോലീസ് ആ വഴി അന്വേഷിക്കട്ടെ അല്ലെ.
അതെ മാഡം. അങ്ങനെ തന്നെ പോകട്ടെ,
?????
??
Evde cherkkaaa ….inn varum nn paranjitt aaale pattikkaaano