അരവിന്ദേട്ടാ… എന്നു വിളിക്കാമോ… താൻ അങ്ങനെ വിളിക്കുന്നതാ.. എനിക്കിഷ്ടം,
ആ വാക്കുകൾ കേട്ട അഭിരാമിയുടെ അവസ്ഥ മറ്റൊന്നായിരുന്നു. ആകാശത്തിനും ഭൂമിയുടെയും നടുവിൽ നിൽക്കുന്ന പോലെ, വയറിനകത്ത് വർണ്ണശലഭങ്ങൾ പാറി പറയുന്ന പോലെ, നെഞ്ചിനകത്ത് കുളിരു കോരിയിട്ട പോലെ, ഹോ എന്തോ ഒരനുഭൂതി, കാലു മുതൽ തലവരെ പോയപ്പോ അവളുടെ ദേഹത്തെ ഓരോ രോമകൂപക്കളും എഴുന്നേറ്റു നിന്നിരുന്നു.
അരവിന്ദേട്ടാ…..
അവളത് വിളിച്ചപ്പോ അവളെ വാരിപ്പുണരാനാണ് അരവിന്ദന് തോന്നിയത്. ആ നെറ്റിയിൽ ഒരു ചുടുചുംബനം ചാർത്താൻ അവൻ കൊതിച്ചു. അവൻ്റെ കണ്ണുകൾ ഈറനണിഞ്ഞു, ഒന്നിനും കഴിയാതെ നിശ്ചലനായി അവൻ നിന്നു.
അരവിന്ദേട്ടാ… എന്താ പറ്റിയെ…
അവളുടെ ശബ്ദമാണ് അവനെ ഉണർത്തിയത്.
ഒന്നുമില്ല..
ആ വാക്കുകളിൽ ഒരു പതർച്ചയുണ്ടായിരുന്നു. എന്നാൽ ആ പതർച്ച അവളുടെ പ്രതീക്ഷയുടെ ദീപങ്ങൾക്ക് പ്രഭ ചൊരിഞ്ഞു.
അല്ല അരവിന്ദേട്ടന് എന്തോ പറ്റിയിട്ടുണ്ട്.
അത് ഞാൻ,
പറഞ്ഞോ എൻ്റെ അടുത്തല്ലേ… എന്തിനാ ഈ പേടി,
നിറ പുഞ്ചിരിയോടെ അവളതു പറഞ്ഞപ്പോ ആ മുഖത്ത് നിന്ന് കണ്ണെടുക്കാനാവാതെ അരവിന്ദൻ അവളെ തന്നെ നോക്കി നിന്നു.
അതെ അരവിന്ദേട്ടാ… ഇങ്ങനെ ഒന്നും നോക്കല്ലെ.
അവളതു പറഞ്ഞ നിമിഷം അവനും വല്ലാതായി.
സോറി, ഞാൻ അറിയാതെ,
അയ്യേ… ഇത്രയെ ഉള്ളൂ… അരവിന്ദേട്ടൻ, ഞാൻ വെറുതെ പറഞ്ഞതാട്ടോ…
എന്നാ നമുക്കു നടക്കാം, അമ്മ കാത്തിരിക്കുന്നുണ്ടാവും.
അമ്മയുടെ അസുഖമൊക്കെ മാറിയോ…
ഇല്ല, ഇത് അർച്ചനയുടെ അമ്മയാ… അവർക്ക് ഞാൻ മോനെ പോലെയാ….
എല്ലാർക്കും അരവിന്ദേട്ടനെ ഇഷ്ടമാണല്ലെ.
ഉം, അതുമൊരു ഭാഗ്യം.
അരവിന്ദേട്ടാ… വീടെത്താറായി, എന്നാൽ ഞാൻ,
എന്തേ…ഒരുമിച്ചു പോവാടോ…
അതു വേണ്ട, അച്ഛൻ ഒരു മൊരടനാ…
ഉം ശരി,
അവനതു പറഞ്ഞതും അവൾ മുന്നിൽ ഓടി , വിടിൻ്റെ ഗേറ്റ് കടക്കും മുന്നെ പുറകോട്ടു നോക്കി പുഞ്ചിരി തൂകി കൊണ്ടാണ് അവൾ അകത്തേക്കു കയറിയത്.ആ പുഞ്ചിരി അവനു പകർന്ന സന്തോഷം അത് വാക്കുകളാൽ വർണ്ണിക്കുക അസാധ്യം.
?????
??
Evde cherkkaaa ….inn varum nn paranjitt aaale pattikkaaano