?The Hidden Face 5? [ പ്രണയരാജ] 658

സാധനങ്ങൾ വാങ്ങുന്ന അരവിന്ദനെ രണ്ടു കണ്ണുകൾ ഉറ്റു നോക്കുകയായിരുന്നു. പതിയ ആ മിഴികൾ അവനരികിലേക്കു വന്നു. സാധനങ്ങൾ വാങ്ങി അരവിന്ദൻ തിരിഞ്ഞതും അവൻ്റെ മുന്നിലുള്ള ആളെ കണ്ടവൻ ഞെട്ടി, അവൻ വഴി മാറി നടക്കാൻ ഒരുങ്ങിയതും .

ഏട്ടാ ഒരു മിനിറ്റ്,

അതും പറഞ്ഞു കൊണ്ട് അഭിരാമിയും സാധനം വാങ്ങി അവനരികിലേക്കു വന്നു. 2 ചിക് ഷാബൂ പാക്കുമായി അവനരികിലെത്തി . അവനെ നോക്കി അവൾ പുഞ്ചിരി തൂകി. അവളെ ഫേസ് ചെയ്യാനാവാതെ അവൻ തല കുനിച്ചു. അതവൾക്കും മനസിലായി.

എട്ടാ… സോറി ട്ടോ….

ഇന്ന്മേറിയ സ്വരം ഒരു കിളിനാദം പോലെ, താളത്തിൽ ഒഴുകി വരുന്ന വാക്കുകൾ, അവൾ സംസാരിക്കുകയാണോ അതോ പാട്ടു പാടുകയാന്നോ എന്നു അരവിന്ദനു തോന്നി. തികച്ചും വ്യത്യസ്തമായിരുന്നു അവളുടെ സംസാര ശൈലി.

അരവിന്ദൻ തൻ്റെ മിഴികൾ ഉയർത്തി അവളെ നോക്കി. ആ നോട്ടത്തിൻ്റെ അർത്ഥം മനസിലായതു പോലെ അവൾ പതിയെ പറഞ്ഞു.

അത് ദിവ്യ അന്ന് അങ്ങനെ പറഞ്ഞതിന്,

ഒരു പുഞ്ചിരി മാത്രമായിരുന്നു അവൻ്റെ മറുപടി.

ക്ഷമിച്ചില്ലെ,

ഉം…

അരവിന്ദൻ എന്നല്ലെ ഏട്ടൻ്റെ പേര്,

ഒരു ഞെട്ടലോടെ അവൻ അവളെ നോക്കി, പിന്നെ പതിയെ ചോദിച്ചു.

എൻ്റെ പേര് എങ്ങനെ അറിയാം.

ചേട്ടൻ എന്നെ കണ്ടിട്ടില്ല എന്നെ ഉള്ളൂ.. ഞാൻ ഒത്തിരി വട്ടം കണ്ടിട്ടുണ്ട്. പിന്നെ അമ്മയ്ക്കിപ്പോ എങ്ങനെ ഉണ്ട്.

അരവിന്ദൻ ആശ്ചര്യ ചകിതനായി തന്നെ കുറിച്ച് ഇത്ര അധികം കാര്യങ്ങൾ ഇവൾക്കെങ്ങനെ, ഇന്നലെയാണ് ആദ്യമായി ഇവളെ കണ്ടത്.

അതെ, ചിന്തിച്ചു കൂട്ടണ്ട, മരിയ ചേച്ചി എൻ്റെ ബെസ്റ്റി ആയിരുന്നു.

ആര് ജോൺ സാറിൻ്റെ,

അതു തന്നെ, ചേച്ചി പറഞ്ഞ് ചേട്ടൻ്റെ കാര്യമൊക്കെ അറിയാ…

ഉം….

എന്താ… എനിയും മാറിയില്ലെ പിണക്കം,

പിണക്കോ എനിക്കോ എന്താന്,

പിന്നെ എന്താ ഒന്നും മിണ്ടാത്തെ,

അത് ഞാൻ,

എന്താ… ഏട്ടാ….

താൻ ഈ ഏട്ടാ വിളി ഒന്നു നിർത്തോ… എന്തോ ഒരു അകൽച്ചയുള്ള പോലെ,

പിന്നെ ഞാനെന്താ വിളിക്കാ…

പിരികമുയർത്തി കൊണ്ടവൾ അതു ചോദിച്ചത് , എന്നാൽ അരവിന്ദൻ്റെ മറുപടി വൈകും തോറും ആ പിരികങ്ങൾ ഉയർന്നു താഴ്ന്ന് കൊണ്ടേ ഇരുന്നു. അവളുടെ ചേഷ്ടകൾ എല്ലാം കൊച്ചു കുട്ടികൾക്കുന്ന സമാനമായിരുന്നു.

70 Comments

  1. Evde cherkkaaa ….inn varum nn paranjitt aaale pattikkaaano

Comments are closed.